India has Democracy, Demography and Demand altogether: PM Modi at India-Korea Business Summit
We have worked towards creating a stable business environment, removing arbitrariness in decision making, says PM Modi
We are on a de-regulation and de-licensing drive. Validity period of industrial licenses has been increased from 3 years to 15 years and more: PM
We are working with the mission of Transforming India from an informal economy into a formal economy: PM Modi
India is the fastest growing major economy of the world today: PM Modi
We are also a country with the one of the largest Start up eco-systems: PM Modi at India-Korea Business Summit

കൊറിയന്‍ റിപ്പബ്ലിക്കിലെ വ്യാപാര, വ്യവസായ, ഉര്‍ജ്ജ മന്ത്രി;

ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രി,

ചോസണ്‍-ഇല്‍ബോ ഗ്രൂപ്പിന്റെ പ്രസിഡന്റ്, സി.ഇ.ഒ

ഇന്ത്യയിലേയും കൊറിയയിലേയും വ്യാപാരമേധാവികളെ,

സഹോദരീ സഹോദരന്മാരെ,

നിങ്ങളൊടൊപ്പം ഇന്ന് ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇത്രയുമധികം കൊറിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഒത്തുകൂടുന്നുവെന്നത് യഥാര്‍ത്ഥത്തില്‍ ഒരു ആഗോള ചരിതമാണ്. നിങ്ങളെയെല്ലാവരേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിന് ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ളതാണ്. ഇന്ത്യയിലെ ഒരു രാജകുമാരി കൊറിയിലേക്ക് പോകുകയും അവിടെ രാജ്ഞിയാവുകയും ചെയ്തുവെന്ന ഒരു വിശ്വാസം നിലവിലുണ്ട്. നമ്മുടെ ബുദ്ധമത പാരമ്പര്യത്തിലൂടെയും നാം പരസ്പരം ബന്ധിതമാണ്. കൊറിയയുടെ സുവര്‍ണ്ണ ഭൂതകാലത്തെയൂം ശോഭനമായ ഭാവിയെയും കുറിച്ച് നമ്മുടെ നോബല്‍ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോര്‍ 1929ല്‍-” കിഴക്കിന്റെ വിളക്ക്”( ലാപ് ഓഫ് ദി ഈസ്റ്റ്) എന്നൊരു കവിതയെഴുതിയിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ക്കും കൊറിയയില്‍ നല്ല ജനപ്രീതിയുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നടന്ന പ്രോ-കബഡി ലീഗില്‍ ഏറ്റവും വലിയ അഭിനന്ദങ്ങള്‍ കരുതി വച്ചിരുന്നത് ഒരു കൊറിയന്‍ കബഡി കളിക്കാരന് വേണ്ടിയായിരുന്നു. ഇന്ത്യയും ദക്ഷിണ കൊറിയയും തങ്ങളുടെ സ്വാതന്ത്ര്യദിനങ്ങള്‍ ഓഗസ്റ്റ് 15നാണ് ആഘോഷിക്കുന്നതെന്നും ആകസ്മികമാണ്. രാജ്ഞി മുതല്‍ കവിത വരെ ബുദ്ധന്‍ മുതല്‍ ബോളിവുഡ് വരെ നമ്മുക്ക് വളരെയധികം കാര്യങ്ങള്‍ പൊതുവായുണ്ട്.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, കൊറിയ എപ്പോഴും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഞാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊറിയ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തിന്റെ അത്ര വലുപ്പമുള്ള ഒരു രാജ്യത്തിന് എങ്ങനെ ഇത്രയും സാമ്പത്തികാഭിവൃദ്ധി കൈവരിക്കാന്‍ കഴിയുന്നുവെന്നത് എന്നെ അതിശയിപ്പിച്ചിട്ടുള്ളതാണ്. കൊറിയന്‍ ജനങ്ങളില്‍ സംരംഭങ്ങള്‍ക്കുള്ള അതീവ താല്‍പര്യത്തെ ഞാന്‍ മാനിക്കുന്നു. തങ്ങളുടെ ആഗോള ബ്രാന്‍ഡുകളെ അവര്‍ സൃഷ്ടിച്ചതും അതിനെ സുസ്ഥിരമായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനെയും ഞാന്‍ ആദരിക്കുന്നു. ഐ.ടി. മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ, ഓട്ടോമൊബൈല്‍ മുതല്‍ സ്റ്റീല്‍ വരെ, ശ്ലാഘനീയമായ നിരവധി ഉല്‍പ്പന്നങ്ങള്‍ കൊറിയ ലോകത്തിന് നല്‍കിയിട്ടുണ്ട്. കൊറിയന്‍ കമ്പനികള്‍ അവരുടെ നൂതനാശയങ്ങളുടെയും ശക്തമായ ഉല്‍പ്പാദനശേഷിയുടെയും പേരില്‍ പ്രശംസയേറ്റുവാങ്ങുന്നവയുമാണ്.

സുഹൃത്തുക്കളെ!

ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി കഴിഞ്ഞ വര്‍ഷം നമ്മുടെ ഉഭയകക്ഷി വ്യാപാരം 20 ദശലക്ഷം ഡോളര്‍ കഴിഞ്ഞുവെന്നറിയുന്നത് സന്തോഷ പ്രദമാണ്. 2015ലെ ഏന്റെ സന്ദര്‍ശനം ഇന്ത്യയിലേക്ക് ഗുണപരമായ ശ്രദ്ധയുണ്ടാക്കുന്നതിന് വഴിവച്ചു. നിങ്ങളുടെ തുറന്ന വിപണി നയങ്ങളുടെ അനുരണനങ്ങളാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവല്‍ക്കരണവും ” കിഴക്കോട്ട് നോക്കുക” നയവും. 500 ലധികം കൊറിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. വാസ്തവത്തില്‍ നിങ്ങളുടെ പല ഉല്‍പ്പന്നങ്ങളും ഇന്ന് ഇന്ത്യയിലെ ഓരോ കുടുംബത്തിന്റെയും ഇഷ്ടനാമങ്ങളാണ്. എന്നിരുന്നാലും ഇന്ത്യയിലേയ്ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ തെക്കന്‍ കൊറിയയുടെ സ്ഥാനം പതിനാറാമതാണ്. വളരെ വലിയ വിപണിയും, നയപരമായി അനുകൂലമായ പരിസ്ഥിതി ഒരുക്കിയും ഇന്ത്യ കൊറിയന്‍ നിക്ഷേപകര്‍ക്ക് വമ്പിച്ച സാദ്ധ്യതകളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

നിങ്ങളില്‍ പലരും ഇന്ത്യയില്‍ തന്നെ ഉള്ളതുകൊണ്ട് യഥാര്‍ത്ഥവസ്തുത നിങ്ങള്‍ക്ക് അറിയാമായിരിക്കും. ഇന്ത്യന്‍ സി.ഇ.ഒ മാരുമായുള്ള ആശയവിനിമയത്തിലൂടെ ഇന്ത്യ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നും നിങ്ങള്‍ക്ക് കണ്ടെത്താനായിക്കാണും.

എന്നിരുന്നാലും ഞാന്‍ കറുച്ച് സമയം എടുക്കട്ടെ. ഇതുവരെ ഇവിടെയെത്താതിരുന്നവരെ ഇവിടേയ്ക്ക് വ്യക്തിപരമായി ക്ഷണിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. നിങ്ങള്‍ ആഗോളതലത്തില്‍ തന്നെ നോക്കിയാല്‍, സമ്പദ്ഘടനയുടെ മൂന്ന് ഘടകങ്ങള്‍ ഒന്നിച്ചുള്ള രാജ്യങ്ങള്‍ വളരെ ചുരുക്കമായി മാത്രമേ നിങ്ങള്‍ക്ക് കാണാനാവുകയുള്ളു.

ജനാധിപത്യം, ജനസംഖ്യ, ആവശ്യകത എന്നിവയാണ് അവ. ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ഈ മൂന്നും ഒന്നിച്ചുണ്ട്.

ജനാധിപത്യം കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, വളരെ ഉദാരമായ മൂല്യങ്ങളില്‍ അടിസ്ഥാനമായ ഒരു സംവിധാനവും, സ്വതന്ത്രവും നീതിയുക്തവുമായ പ്രവര്‍ത്തനം എല്ലാവര്‍ക്കും ഉറപ്പാക്കുന്നതുമാണ്;

ജനസംഖ്യ എന്നാല്‍, കഴിവും യോഗ്യതയും യുവത്വവുമുള്ള വന്‍തോതിലുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനശക്തി എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

ആവശ്യകത എന്നതുകൊണ്ട് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ബൃഹത്തും, വളരുന്നതുമായ വിപണി എന്നതുമാണ് ഞാന്‍ വിലയിരുത്തുന്നത്.

വളര്‍ന്ന് വരുന്ന മധ്യവര്‍ഗ്ഗം നമ്മുടെ ആഭ്യന്തരവിപണിയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കുന്നു. വളരെ സ്ഥിരതയാര്‍ന്ന വ്യാവസായിക പരിതസ്ഥിതി സൃഷ്ടിക്കുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും വിപണിയിലെ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദിനം പ്രതിയുള്ള ഇടപാടുകളില്‍ ഞങ്ങള്‍ ഗുണപരതയാണ് തേടുന്നത്. സംശയത്തെ കുഴിക്കുന്നതിനെക്കാള്‍ വിശ്വാസത്തിന്റെ മേഖലകള്‍ ഞങ്ങള്‍ വിശാലമാക്കുകയാണ്. ഇത് ഗവണ്‍മെന്റിന്റെ മനോനിലയിലുണ്ടായ സമ്പൂര്‍ണ്ണമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. പരിമിതമായ ഗവണ്‍മെന്റ്, പരമാവധി ഭരണം എന്നത് നേടിയെടുക്കാനായി വ്യാപാര പങ്കാളികള്‍ക്ക് അധികാരം കൊടുക്കുന്നതിനുള്ള മാറ്റമാണുണ്ടാക്കിയിട്ടുള്ളത്. ഇത് സംഭവിക്കുമ്പോള്‍, നിയമങ്ങളും നടപടിക്രമങ്ങളും സ്വാഭാവികമായി ലളിതമായിക്കൊള്ളും.

ഇതാണ് വ്യാപാരം ലളിതമാക്കുകയെന്നത്, ഇത്തരം നടപടികളിലുള്ള ആവശ്യങ്ങളിലൂടെ നാം ഇപ്പോള്‍ ജീവിതം ലളിതമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. നിയന്ത്രണങ്ങളും ലൈസന്‍സും നീക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് നാം.

വ്യാപാര ലൈസന്‍സുകള്‍ക്കുള്ള കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്നും 15 ഉം അതിന് മുകളിലും വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു;

പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ, വ്യാപാര ലൈസന്‍സ് ഭരണം പൊതുവായി ഉദാരവല്‍ക്കരിച്ചു;

മുമ്പ് ലൈസന്‍സുണ്ടെങ്കില്‍ മാത്രം നിര്‍മ്മിക്കാന്‍ കഴിയുമായിരുന്ന 65 മുതല്‍ 70 ശതമാനം വരെ സാധനങ്ങള്‍ ഇപ്പോള്‍ ലൈസന്‍സില്ലാതെ ഉല്‍പ്പാദിപ്പിക്കാം.

വ്യവസായശാലകളുടെ പരിശോധന, ആവശ്യത്തിന്റെ അടിസ്ഥാനത്തിലും ഉന്നതാധികാരികള്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലും മതിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഇന്ന് ഇന്ത്യ ഏറ്റവും തുറന്ന രാജ്യങ്ങളിലൊന്നാണ്.
നമ്മുടെ സമ്പദ്ഘടനയിലെ മിക്കവാറും എല്ലാ മേഖലകളും എഫ്.ഡി.ഐക്കായി തുറന്നുകൊടുത്തിട്ടുണ്ട്. 90 ശതമനത്തിലധികം അനുമതികളും സ്വാഭാവിക വഴികളില്‍ കൂടി ലഭിക്കുകയും ചെയ്യും.

പ്രായോഗികമായി പ്രതിരോധമേഖലയിലൊഴികെ മറ്റേത് ഉല്‍പ്പാദനമേഖലയിലും നിക്ഷേപം നടത്തുന്നതിന് ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമില്ല.

നിയമപരമായ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്പനി രൂപീകരിക്കുകയെന്നത് ഇന്ന് ഒരുദിവസത്തെ കാര്യമാണ്.

വ്യാപാരം, നിക്ഷേപം, ഭരണരംഗം, അതിര്‍ത്തികടന്നുള്ള വ്യാപാരം മുതലായ മേഖലകളില്‍ ഞങ്ങള്‍ ആയിരക്കണക്കിന് പരിഷ്‌ക്കരണങ്ങളാണ് നടപ്പാക്കിയത്. ജി.എസ്.ടിപോലെ ചിലവ ചരിത്രപരവുമാണ്.

ജി.എസ്.ടി കൊണ്ട് പ്രവര്‍ത്തനം സുഗമമായത് നിങ്ങളില്‍ പലരും ഇതിനകം അനുഭവിച്ചിരിക്കും.

ഭരണത്തെ ആശയക്കുഴപ്പത്തിലാക്കുന്ന പഴയ 1400ല്‍ പരം നിയമങ്ങളും ചട്ടങ്ങളും സമ്പൂര്‍ണ്ണമായി തന്നെ ഞങ്ങള്‍ ഇല്ലാതാക്കി.

അത്തരത്തിലുള്ള നടപടികള്‍ നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കുകയും ഉയര്‍ന്ന വളര്‍ച്ചാപഥത്തിലെത്തിക്കുകയും ചെയ്തു.

എഫ്.ഡി.ഐയില്‍ കുടുതല്‍ വളര്‍ച്ചയുണ്ടായത് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടാണ്. ആഭ്യന്തര വ്യവസായത്തില്‍ പുതിയ ഊര്‍ജ്ജവും ആവേശവും പ്രകടമാകുന്നുണ്ട്.

ഒരു പുതിയ സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതി അനാച്ഛാദനം ചെയ്യപ്പെട്ടു. യുണീക്ക് ഐ.ഡിയും മൊബൈല്‍ ഫോണും വ്യാപകമായതിലൂടെ നാം അതിവേഗം ഡിജിറ്റല്‍ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുകയാണ്.

സമീപകാലത്ത് ഓണ്‍ലൈനില്‍ എത്തപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാരുടെ ശക്തി പ്രയോഗിക്കുകയെന്നതാണ് നമ്മുടെ തന്ത്രം.

അങ്ങനെ ആധുനികവും മത്സരാധിഷ്ഠിതവുമായതും അപ്പോഴും കരുണാദ്രമായതും ശ്രദ്ധയുള്ളതുമായ ഒരു നവ ഇന്ത്യ ഉദിച്ചുവരികയാണ്.

ആഗോള വേദിയില്‍,

കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് ലോകബാങ്കിന്റെ വ്യാപാരം ചെയ്യല്‍ ലളിതമായ രാജ്യങ്ങളുടെ സൂചികയില്‍ ഇന്ത്യ 42 സ്ഥാനം കയറി.

ലോകബാങ്കിന്റെ 2016ലെ ചരക്കുനീക്ക പ്രകടന സൂചികയില്‍ നാം 19 സ്ഥാനം മറികടന്നു.

ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സരക്ഷമതാ സൂചികയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് നാം 31 സ്ഥാനം മെച്ചപ്പെടുത്തി.

വിപ്രോയുടെ ഗ്ലോബല്‍ ഇന്നോവേറ്റീവ് ഇന്‍ഡക്‌സില്‍ രണ്ടുവര്‍ഷം കൊണ്ട് നാം 20 സ്ഥാനം കയറി.

അണ്‍ടാഡിന്റെ പട്ടികയിലെ മികച്ച പത്ത് എഫ്.ഡി.ഐ ലക്ഷ്യസ്ഥാനങ്ങളിലും നാമുണ്ട്.

ആഗോളതലത്തില്‍ തന്നെ ചെലവുകുറഞ്ഞ നിര്‍മ്മാണ പരിസ്ഥതി സംവിധാനമാണ് നമുക്ക് ഉള്ളത്.

അറിവും ഊര്‍ജ്ജവുമുള്ള വിദഗ്ധരായ പ്രൊഫഷണലുകളുടെ വലിയ സഞ്ചിതനിധിയുണ്ട്.

ഇന്ന് നമുക്ക് ലോകനിലവാരത്തിലുള്ള എഞ്ചിനിയറിംഗ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസന സൗകര്യങ്ങളുമുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് കോര്‍പ്പറേറ്റ് മേഖലയില്‍ നാം കുറഞ്ഞ നികുതി ഭരണസംവിധാനത്തിലേക്ക് നീങ്ങി. പുതിയ നിഷേപങ്ങള്‍ക്കും ചെറിയ സംരംഭങ്ങള്‍ക്കുമുള്ള നികുതി നാം 30% ല്‍ നിന്നും 25% ആക്കി കുറച്ചു.

പഴയ സംസ്‌ക്കാരത്തില്‍ നിന്നും ആധുനിക സമൂഹത്തിലേക്ക്;

അനൗപചാരിക സമ്പദ്ഘടനയില്‍ നിന്നും ഔപചാരിക സമ്പദ്ഘടനയിലേയ്ക്ക് ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുകയെന്ന ഒരു ദൗത്യത്തിലാണ് നാം ഇപ്പോള്‍.

നമ്മുടെ പ്രവൃത്തിയുടെ വ്യാപ്തിയും വിശാലതയും നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേയുള്ളു. ഊര്‍ജ്ജം വാങ്ങുന്നതില്‍ നാം ഇപ്പോള്‍ തന്നെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാണ്. നാമമാത്ര ജി.ഡി.പിയില്‍ വളരെ വേഗത്തില്‍ തന്നെ നാം ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാകും. ലോകത്ത് ഇന്ന് അതിവേഗം വളരുന്ന പ്രധാനപ്പെട്ട സമ്പദ്ഘടനയാണ് നമ്മുടേത്. ഏറ്റവും സ്റ്റാര്‍ട്ട്-അപ്പ് പരിസ്ഥിതിയുള്ള രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടേത്.

ആഗോളതലത്തില്‍ തന്നെ മത്സരാധിഷ്ഠിതമായ വ്യവസായങ്ങളും സേവനങ്ങളും നൈപുണ്യം, വേഗത, വളര്‍ച്ച എന്നിവയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ നമ്മുടെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് നാം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ യുവതലമുറയ്ക്ക് തൊഴിലുണ്ടാക്കാനായി ഉല്‍പ്പാദരംഗത്തെ വലിയരീതിയില്‍ പ്രോത്സാഹിപ്പിക്കാനാണ് നാം പ്രത്യേകമായി ശ്രമിക്കുന്നത്. ഇതിനായി ” മേക്ക് ഇന്‍ ഇന്ത്യ” എന്നൊരു സംരംഭം ആരംഭിച്ചിട്ടുമുണ്ട്. നമ്മുടെ വ്യവസായ പശ്ചാലത്തല സൗകര്യങ്ങള്‍, നയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആഗോളനിലവാരത്തിലേക്ക് കൊണ്ടുവന്ന് ഇന്ത്യയെ ആഗോള നിര്‍മ്മാണകേന്ദ്രമാക്കി മാറ്റുകയെന്നതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ” ഡിജിറ്റല്‍ ഇന്ത്യ”, ” സ്‌കില്‍ ഇന്ത്യ” പോലുള്ള പദ്ധതികള്‍ ഈ മുന്‍കൈയ്ക്ക് അനുബന്ധമായുമുണ്ട്. വൃത്തിയും ഹരിതാധിഷ്ഠിതവുമായ വികസനവും പാളിച്ചകളും, ന്യൂനതകളും ഇല്ലാത്ത ഉല്‍പ്പാദനവും നമ്മുടെ മറ്റൊരു ഉത്തരവാദിത്തമാണ്.

നമുക്ക് ലോകത്തോട് ചില കടപ്പാടുകളുണ്ട്, അതുകൊണ്ടുതന്നെ വളരെ തീവ്രമായി നല്ല പരിസ്ഥിതി സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്നുമുണ്ട്. ഇന്ത്യയുടെ സോഫ്റ്റ്‌വെയറും കൊറിയയുടെ ഐ.ടി. വ്യവസായവും തമ്മില്‍ സഹകരണത്തിനുള്ള വലിയ സാദ്ധ്യതയുണ്ടെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. കാര്‍ നിര്‍മ്മിക്കാനുള്ള നിങ്ങളുടേയും ഡിസൈന്‍ ചെയ്യാനുള്ള ഞങ്ങളുടെയും ശേഷികള്‍ ഒന്നിച്ചുകൊണ്ടുവരാന്‍ കഴിയും. ലോകത്തെ മൂന്നമാത്തെ സീറ്റല്‍ ഉല്‍പ്പാദനരാജ്യമാണ് ഞങ്ങളെങ്കിലും, അതിന് കൂടുതല്‍ മൂല്യം കൂട്ടിച്ചേര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഉരുക്ക് നിര്‍മ്മിക്കാനുള്ള നിങ്ങളുടെ കഴിവും നമ്മുടെ വലിയ ഇരുമ്പ് വിഭവങ്ങളും ഒന്നിച്ചാക്കി മികച്ച ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാനാകും.

അതുപോലെ നിങ്ങളുടെ കപ്പല്‍ നിര്‍മ്മാണശേഷിയും നമ്മുടെ തുറമുഖാധിഷ്ഠിത വികസനവും നാം തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രധാനശക്തിയാകാം.

ഭവനനിര്‍മ്മാണം, സ്മാര്‍ട്ട്‌സിറ്റികള്‍, റെയില്‍വേ സ്‌റ്റേഷന്‍, ജലഗതാഗതം, റെയില്‍വേ, തുറമുഖം, പുനരുപയോഗമുള്‍പ്പെടെയുള്ള ഊര്‍ജ്ജം, ഐ.ടി.

പശ്ചാത്തലസൗകര്യങ്ങളും സേവനങ്ങളും, ഇലക്‌ട്രോണിക്‌സ് എന്നിവയെല്ലാം എന്റെ രാജ്യത്ത് വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന മേഖലകളാണ്. ഈ മേഖലയിലെ പ്രധാനപ്പെട്ട സമ്പദ്ഘടനകളാണ് ഇന്ത്യയും കൊറിയയും. ഏഷ്യയിലെ ഈ മേഖലയുടെ വളര്‍ച്ചയും വികസനവു സുസ്ഥിരതയും സമ്പല്‍സമൃദ്ധിയും പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ പങ്കാളിത്തത്തിന് കഴിയും. വലിയ സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യ കിഴക്കോട്ട് തിരിയുകയാണ്. അതുപോലെ തെക്കന്‍ കൊറിയ അതിന്റെ രാജ്യാന്തര വിപണികള്‍ വൈവിദ്ധ്യവല്‍ക്കരിക്കുകയുമാണ്.

വളരെ അഗാധമായ പങ്കാളിത്തത്തിലൂടെ രണ്ടു നിലപാടുകള്‍ക്കും നേട്ടമുണ്ടാക്കാനാകും. ഇന്ത്യ വളരെ വിശാലമായതും വളര്‍ന്നുവരുന്നതുമായ വിപണിയാണ്. മദ്ധ്യപൗരസ്ത്യദേശങ്ങളിലേക്കും ആഫ്രിക്കന്‍ വിപണികളിലേക്കും തുളച്ചുകയറുന്നതിനുള്ള ഒരു പാലവുമാണത്. എന്റെ കൊറിയന്‍ സന്ദര്‍ശന സമയത്ത് ഇതിന് കൈപിടിക്കുന്ന ഒരു ഏജന്‍സി വേണമെന്ന വികാരമുണ്ടായത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഇന്ത്യയില്‍ കൊറിയന്‍ നിക്ഷേപം വ്യാപിപ്പിക്കുന്നതിനായി അര്‍പ്പണമനോഭാവത്തോടുകൂടിയ ഒരു ടീമിനെ നിയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണില്‍ ”കൊറിയ പ്ലസ്” രൂപീകരിച്ചു. ഇന്ത്യയില്‍ കൊറിയന്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക, അതിന് വേണ്ട സൗകര്യമൊരുക്കുക, നിലനിര്‍ത്തുക, എന്നതാണ് കൊറിയ പ്ലസിന്റെ കടമ. കൊറിയന്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയിലേക്കുള്ള ആദ്യ വിവരം തേടല്‍ കേന്ദ്രമായാണ് ഇതിനെ വിവക്ഷിച്ചിരിക്കുന്നത്. രണ്ടുവര്‍ഷമെന്ന ചെറിയ കാലയളവിനുള്ളില്‍ കൊറിയ പ്ലസ് 100ലധികം കൊറിയന്‍ നിക്ഷേപകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുത്തു. കൊറിയന്‍ കമ്പനികളുടെ നിഷേപക ചാക്രികത്തിലാകെ ഒരുപങ്കാളിയായി ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൊറിയന്‍ ജനങ്ങളേയും കമ്പനികളേയും, ആശയങ്ങളേയും നിക്ഷേപങ്ങളേയും സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നത്.

സുഹൃത്തുക്കളെ,
ഇന്ത്യ വ്യാപാരത്തിന് ഇപ്പോള്‍ തയാറാണെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ ചുരുക്കട്ടെ. സംരംഭങ്ങള്‍ക്ക് വളരെ സ്വതന്ത്രമായ ഒരു ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. ലോകത്തൊരിടത്തും ഇത്രയും സ്വതന്ത്രവും വളരുന്നതുമായ ഒരു വിപണി നിങ്ങള്‍ക്ക് കണ്ടെത്താനാവില്ല. നിങ്ങളുടെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്തൊക്കെ വേണമോ അതെല്ലാം ഇവിടെ ചെയ്തുതരുമെന്ന് ഞാന്‍ വീണ്ടും നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. എന്തെന്നാല്‍ ഞങ്ങളുടെ സമ്പദ്ഘടനയില്‍ നിങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഞങ്ങള്‍ വിലമതിക്കുന്നു. നിങ്ങള്‍ക്ക് എപ്പോഴൊക്കെ ആവശ്യം വരുന്നുവോ അപ്പോഴൊക്കെ എന്റെ പൂര്‍ണ്ണ പിന്തുണ വ്യക്തിപരമായും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

നിങ്ങള്‍ക്ക് നന്ദി!

Explore More
୭୮ତମ ସ୍ୱାଧୀନତା ଦିବସ ଅବସରରେ ଲାଲକିଲ୍ଲାରୁ ପ୍ରଧାନମନ୍ତ୍ରୀ ଶ୍ରୀ ନରେନ୍ଦ୍ର ମୋଦୀଙ୍କ ଅଭିଭାଷଣ

ଲୋକପ୍ରିୟ ଅଭିଭାଷଣ

୭୮ତମ ସ୍ୱାଧୀନତା ଦିବସ ଅବସରରେ ଲାଲକିଲ୍ଲାରୁ ପ୍ରଧାନମନ୍ତ୍ରୀ ଶ୍ରୀ ନରେନ୍ଦ୍ର ମୋଦୀଙ୍କ ଅଭିଭାଷଣ
When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait

Media Coverage

When PM Modi Fulfilled A Special Request From 101-Year-Old IFS Officer’s Kin In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Under Rozgar Mela, PM to distribute more than 71,000 appointment letters to newly appointed recruits
December 22, 2024

Prime Minister Shri Narendra Modi will distribute more than 71,000 appointment letters to newly appointed recruits on 23rd December at around 10:30 AM through video conferencing. He will also address the gathering on the occasion.

Rozgar Mela is a step towards fulfilment of the commitment of the Prime Minister to accord highest priority to employment generation. It will provide meaningful opportunities to the youth for their participation in nation building and self empowerment.

Rozgar Mela will be held at 45 locations across the country. The recruitments are taking place for various Ministries and Departments of the Central Government. The new recruits, selected from across the country will be joining various Ministries/Departments including Ministry of Home Affairs, Department of Posts, Department of Higher Education, Ministry of Health and Family Welfare, Department of Financial Services, among others.