'ഗവണ്‍മെന്റ് വികസന പദ്ധതികളുടെ ആനുകൂല്യങ്ങളുടെ പൂര്‍ണലക്ഷ്യം കൈവരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നൂറു ശതമാനം ജനങ്ങളിലും എങ്ങനെ എത്തിച്ചേരാം എന്നതിനും ബജറ്റ് വ്യക്തമായ മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്'
ബ്രോഡ്ബാന്‍ഡ് ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക മാത്രമല്ല, ഗ്രാമങ്ങളില്‍ വൈദഗ്ധ്യമുള്ള യുവാക്കളുടെ വലിയൊരു സംഘം സൃഷ്ടിക്കുകയും ചെയ്യും.
'റവന്യൂ വകുപ്പിനോടുള്ള ഗ്രാമീണ ജനതയുടെ ആശ്രിതത്വം കുറയ്ക്കുന്നുവെന്ന് നാം ഉറപ്പാക്കണം.'
''വ്യത്യസ്ത പദ്ധതികള്‍ 100 ശതമാനം നടപ്പാക്കുന്നതിന്, നാം പുതിയ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അതുവഴി പദ്ധതികള്‍ വേഗതയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെ പൂര്‍ത്തിയാക്കും''
''ഗ്രാമീണ സമ്പദ്ഘടനയുടെ അടിത്തറ സ്ത്രീശക്തിയാണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കി''

ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പരമ്പരയിലെ രണ്ടാമത്തെ വെബിനാറാണിത്. ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികളും പങ്കെടുത്തു.

ഗവണ്‍മെന്റിന്റെ എല്ലാ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലെ പ്രചോദനമെന്ന നിലയില്‍ എല്ലവര്‍ക്കുമൊപ്പം, എല്ലാവരുടെയും വിശ്വാസം നേടി, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്നീ മന്ത്രം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ തുടക്കം. 'സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിനായുള്ള ഞങ്ങളുടെ പ്രതിജ്ഞകള്‍ എല്ലാവരുടെയും പരിശ്രമത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ്യമാകൂ, ഓരോ വ്യക്തിക്കും വിഭാഗത്തിനും പ്രദേശത്തിനും വികസനത്തിന്റെ പൂര്‍ണ്ണ നേട്ടം ലഭിക്കുമ്പോള്‍ മാത്രമേ എല്ലാവര്‍ക്കും ആ ശ്രമം നടത്താന്‍ കഴിയൂ', ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഗവണ്‍മെന്റ് വികസന നടപടികളുടെയും പദ്ധതികളുടെയും ലക്ഷ്യം കൈവരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നൂറു ശതമാനം ജനസംഖ്യയില്‍ എത്തിക്കാമെന്നതിനും ബജറ്റ് വ്യക്തമായ റോഡ് മാപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജന, ഗ്രാമീണ്‍ സഡക് യോജന, ജല്‍ ജീവന്‍ മിഷന്‍, വടക്കുകിഴക്കന്‍ മേഖലകളുടെ കണക്റ്റിവിറ്റി, ഗ്രാമങ്ങളിലെ ബ്രോഡ്ബാന്‍ഡ് തുടങ്ങി എല്ലാ പദ്ധതികള്‍ക്കും ബജറ്റ് അവശ്യ വകയിരുത്തിയിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു. അതുപോലെ, ബജറ്റില്‍ പ്രഖ്യാപിച്ച വൈബ്രന്റ് വില്ലേജ് പരിപാടി അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് വളരെ പ്രധാനമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റിന്റെ മുന്‍ഗണനകളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു, വടക്ക് കിഴക്കന്‍ മേഖലയ്ക്കുള്ള പ്രധാനമന്ത്രിയുടെ വികസന സംരംഭം (പിഎം-ദേവിന്‍) വടക്ക്-കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സാച്ചുറേഷന്‍ ഉറപ്പാക്കുമെന്ന് പറഞ്ഞു. അതുപോലെ, 40 ലക്ഷത്തിലധികം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തതിനാല്‍ ഗ്രാമങ്ങളിലെ താമസസ്ഥലങ്ങളും ഭൂമിയും കൃത്യമായി നിര്‍ണ്ണയിക്കാന്‍ സ്വാമിത്വ സ്‌കീം സഹായിക്കുന്നു. യുണീക്ക് ലാന്‍ഡ് ഐഡന്റിഫിക്കേഷന്‍ പിന്‍ പോലുള്ള നടപടികളിലൂടെ റവന്യൂ ഉദ്യോഗസ്ഥരെ ഗ്രാമീണ ജനത ആശ്രയിക്കുന്നത് കുറയും. ഭൂരേഖകളും അതിര്‍ത്തി നിര്‍ണയവും ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയക്രമവുമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. ''വ്യത്യസ്ത സ്‌കീമുകളില്‍ 100 ??ശതമാനം കവറേജ് നേടുന്നതിന്, ഞങ്ങള്‍ പുതിയ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അതുവഴി പ്രോജക്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജല്‍ ജീവന്‍ ദൗത്യത്തിന്റെ കീഴിലുള്ള 4 കോടി ജല കണക്ഷനുകളുടെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കവെ, പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നല്‍കാനുദ്ദേശിക്കുന്ന പൈപ്പ് ലൈനുകളുടെയും വെള്ളത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ''ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന് ഗ്രാമതലത്തില്‍ ഉടമസ്ഥാവകാശ ബോധം ഉണ്ടായിരിക്കുകയും 'ജലഭരണം' ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ട് 2024ഓടെ എല്ലാ വീട്ടിലും പൈപ്പ് വെള്ളം എത്തിക്കണം'', പ്രധാനമന്ത്രി പറഞ്ഞു.

ഗ്രാമീണ ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇനി വെറും അഭിലാഷമല്ലെന്നും അത് അനിവാര്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രോഡ്ബാന്‍ഡ് ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക മാത്രമല്ല, ഗ്രാമങ്ങളില്‍ വൈദഗ്ധ്യമുള്ള യുവാക്കളുടെ വലിയൊരു സംഘം സൃഷ്ടിക്കുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. ബ്രോഡ്ബാന്‍ഡ്, രാജ്യത്തെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി സേവന മേഖല വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനകം ജോലി പൂര്‍ത്തിയായ ബ്രോഡ്ബാന്‍ഡ് കഴിവുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധം നല്‍കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ അടിത്തറയെന്ന നിലയില്‍ സ്ത്രീ ശക്തിയുടെ പങ്ക് പ്രധാനമന്ത്രി അടിവരയിട്ടു. ''സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ സ്ത്രീകളുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളുടെ ഈ പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപസംഹാരമായി, പ്രധാനമന്ത്രി തന്റെ അനുഭവത്തില്‍ നിന്ന് ഗ്രാമീണ വികസനത്തിന് ഭരണം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. ഗ്രാമീണ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളായ എല്ലാ ഏജന്‍സികളും സമന്വയവും ഏകോപനവും ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ ഒരുമിച്ച് ഇരിക്കുന്നത് സഹായകരമാകുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ''പണത്തിന്റെ ലഭ്യതയേക്കാള്‍, സിലോകളുടെ സാന്നിധ്യവും ഒത്തുചേരലിന്റെ അഭാവവുമാണ് പ്രശ്‌നം,'' അദ്ദേഹം പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളെ വിവിധ മത്സരങ്ങളുടെ വേദിയാക്കുക, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഭരണപരിചയം ഉപയോഗിച്ച് അവരുടെ ഗ്രാമങ്ങള്‍ക്ക് പ്രയോജനം ചെയ്യുക എന്നിങ്ങനെ നിരവധി നൂതന മാര്‍ഗങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഗ്രാമത്തിന്റെ ജന്മദിനമായി ഒരു ദിവസം തീരുമാനിച്ച് ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മനോഭാവത്തോടെ ആഘോഷിക്കുന്നത് ഗ്രാമത്തോടുള്ള ജനങ്ങളുടെ അടുപ്പം ദൃഢമാക്കുകയും ഗ്രാമീണ ജീവിതം സമ്പന്നമാക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ സ്വാഭാവിക കൃഷിക്കായി കുറച്ച് കര്‍ഷകരെ തിരഞ്ഞെടുക്കല്‍, പോഷകാഹാരക്കുറവ്, കൊഴിഞ്ഞുപോക്ക് എന്നിവ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഗ്രാമങ്ങള്‍ തീരുമാനിക്കുന്നത് ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ മികച്ച ഫലങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Click here to read PM's speech

Explore More
78 व्या स्वातंत्र्य दिनी, पंतप्रधान नरेंद्र मोदी यांनी लाल किल्याच्या तटावरून केलेले संबोधन

लोकप्रिय भाषण

78 व्या स्वातंत्र्य दिनी, पंतप्रधान नरेंद्र मोदी यांनी लाल किल्याच्या तटावरून केलेले संबोधन
UPI hits record with ₹16.73 billion in transactions worth ₹23.25 lakh crore in December 2024

Media Coverage

UPI hits record with ₹16.73 billion in transactions worth ₹23.25 lakh crore in December 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chess champion Koneru Humpy meets Prime Minister
January 03, 2025

Chess champion Koneru Humpy met the Prime Minister, Shri Narendra Modi today. Lauding her for bringing immense pride to India, Shri Modi remarked that her sharp intellect and unwavering determination was clearly visible.

Responding to a post by Koneru Humpy on X, Shri Modi wrote:

“Glad to have met Koneru Humpy and her family. She is a sporting icon and a source of inspiration for aspiring players. Her sharp intellect and unwavering determination are clearly visible. She has not only brought immense pride to India but has also redefined what excellence is.”