ഒമാന്‍ വിദേശകാര്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശ്രീ. യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
വിവിധ ദിശകളില്‍ പുരോഗമിക്കുന്ന ഇന്ത്യ-ഒമാന്‍ ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു.
ബഹുമാനപ്പെട്ട ഒമാന്‍ രാജാവ് സുല്‍ത്താന്‍ ക്വബൂസ് ബിന്‍ സയ്യിദ് അല്‍ സയ്യിദിന്റെ ആശംസകള്‍ ശ്രീ. യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പ്രധാനമന്ത്രിയെ അറിയിച്ചു. രാജാവിനുള്ള ആശംസകള്‍ ആദരപൂര്‍വം പ്രധാനമന്ത്രി തിരിച്ചും കൈമാറി.