ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്നുള്ള ഒരു ജന്‍ ഔഷധി ഗുണഭോക്താവ് ഗുലാംനബി ദാര്‍, ജനറിക് മരുന്നുകള്‍ താങ്ങാനാകുന്ന വിലയ്ക്ക് തനിക്കും മറ്റു പൗരന്മാര്‍ക്കും ഉറപ്പുവരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് നന്ദിപറയുകയും ചെയ്തു. ജന്‍ ഔഷധികേന്ദ്രത്തില്‍ നിന്നും മരുന്നുകള്‍ വാങ്ങിയശേഷം അദ്ദേഹത്തിന് എങ്ങനെ 9,000 ത്തോളം രൂപ ലാഭിക്കായെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതിയില്‍ നിന്ന് ജമ്മുകാശ്മീരിലെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദിപറഞ്ഞു. എല്ലാ പൗരന്മാര്‍ക്കും ഗുണം ലഭിക്കുന്നതിനായി ഗവണ്‍മെന്റ് ഈ പദ്ധതി എല്ലാ ഗ്രാമങ്ങളിലേക്കും കൊണ്ടുപോകുമെന്ന് അദ്ദേഹംപറഞ്ഞു.
''ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുന്നതിന് മുമ്പ് ജമ്മു കാശ്മീരില്‍ വികസനം കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങി. എയിംസിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ജമ്മു കാശ്മീരില്‍ 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനവും' എല്ലാവരുടെയൂം വിശ്വാസവും എല്ലാവര്‍ക്കും കാണാനാകും'' പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
ഗുണഭോക്താവായ ഗുലാംനബി ദാറിനോട് സൗഹൃദസൂചകമായി പ്രധാനമന്ത്രി മോദി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, '' ഗുലാംനബി സാഹേബ്, എനിക്ക് ഡല്‍ഹിയില്‍ നിങ്ങളുടെ അതേ പേരോടുകൂടിയ ഒരു സുഹൃത്തുണ്ട്. ഞാന്‍ അടുത്തതവണ ഗുലാംനബിജിയെ കണ്ടുമുട്ടുമ്പോള്‍, പുല്‍വാമയില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഒരു ഗുലാംനബിയെ കണ്ടുമുട്ടാനുള്ള അവസരം എനിക്ക് ലഭിച്ചതായി ഞാന്‍ പറയും'' എന്ന് അദ്ദേഹം പറഞ്ഞു.