എന്താണ് നരേന്ദ്ര മോദിയെ വ്യത്യസ്ഥനാക്കുന്നത്?
നരേന്ദ്ര മോദിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത് എന്താണ് എന്ന ചോദ്യം വ്യക്തമായും എല്ലാവരിലുമുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങളുടെ മനസ് പറയും, ഈ മനുഷ്യന്‍ വ്യത്യസ്ഥനാണ്.പക്ഷേ, ആ തോന്നലിന് അപ്പുറം പോവുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലേക്ക് നോക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തെ വേറിട്ടതാക്കി മാറ്റിയ നിരവധി വസ്തുനിഷ്ഠ ഘടകങ്ങള്‍ നിങ്ങള്‍ക്ക് എണ്ണിപ്പറയാന്‍ സാധിക്കും. പ്രാപ്തിയും താല്‍പര്യവുള്ള ഒരു നേതാവ് ഇതാ. ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ നമുക്ക് കാണാന്‍ കഴിയും, മറ്റു ചില നേതാക്കളുടെ കണ്ണ് വിശദാംശങ്ങളിലാണെന്നും കാണാം. പക്ഷേ, നരേന്ദ്ര മോദി രണ്ടും ചെയ്യുന്നു. നക്ഷത്രങ്ങളിലേക്ക് നോട്ടം കേന്ദ്രീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ കാലടികള്‍ തറയില്‍ ഉറച്ചുതന്നെയാണ്. അദ്ദേഹത്തെ വ്യത്യസ്ഥനും വേറിട്ടുനില്‍ക്കുന്നയാളുമാക്കിയ ചില മേന്മകളിലൂടെയൊന്നു പോകാന്‍ ഒരു ശ്രമം നടത്തുകയാണ് ഇവിടെ.
ഒരു ജനകീയ നേതാവ്
ഇന്ത്യയിലെ അപൂര്‍വം രാഷ്ട്രീയ നേതാക്കള്‍ക്കു മാത്രം കഴിയുന്ന വിധത്തിലാണ് അദ്ദേഹം ജനങ്ങളിലേക്ക് എത്തുന്നത്. ഇതൊരു രാഷ്ട്രീയ കുരുക്കല്ല, മറിച്ച് നരേന്ദ്രക്ക് സാധാരണ ജനങ്ങളുമായി ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള വൈകാരികമായ ഒരു ബന്ധമാണ്. നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ,പ്രായമായവരും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും ഇന്ത്യയിലും പുറത്തും അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിലുണ്ട്. ഗുജറാത്തികളുള്‍പ്പെടെ ഭൂഖണ്ഡത്തിലുടനീളം വലിയൊരു വിഭാഗം ജനങ്ങള്‍ അദ്ദേഹത്തെ അഗാധമായി സ്‌നേഹിക്കുന്നു. രാജ്യമാകെയുള്ള ജനങ്ങളെ വിശാശ്രേണിയില്‍ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം നവീനമായി പുതിയ സാങ്കേതികവിജ്യയും സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കുന്നു.
വികസനത്തോട് ഒഴിയാത്ത ആവേശം
നരേന്ദ്ര മോദിയുടെ ഉള്ളില്‍ ഇളക്കം തട്ടാത്ത ഒരു ചിന്തയാണുള്ളത് - വികസനം. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ മുമ്പ്, സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്റില്‍ പോകേണ്ട ചുമതല അദ്ദേഹം ഏറ്റെടുത്തു. സമാനമായി, 2012 ലും തെരഞ്ഞെടുപ്പു വരാനിരിക്കെ ഗുജറാത്തിനും ജപ്പാനും ഇടയില്‍ ബൃഹത്തായ സാമ്പത്തികവും സാംസ്‌കാരികവുമായ സഹകരണം ഉണ്ടാക്കുന്നതിന് അദ്ദേഹം ജപ്പാന്‍ സന്ദര്‍ശനത്തിനു പോയി. തെരഞ്ഞെടുപ്പ് ഒരു വര്‍ഷം അടുത്തെത്തിയിരിക്കേ ഏതൊരു രാഷ്ട്രീയക്കാരന്റെയും മുന്‍ഗണന വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനും അധികാരത്തില്‍ എത്തുന്നതിനും ആയിരിക്കും. മോദിയെ സംബന്ധിച്ചടത്തോളം തെരഞ്ഞെടുപ്പു വര്‍ഷത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തേക്കാള്‍ മുഖ്യം സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരിക എന്നതിനായിരുന്നു.
പ്രശ്‌നപരിഹാരത്തിന് ഒരു ശാസ്ത്രീയ സമീപനം
ഏതു പ്രശ്‌നത്തോടുമുള്ള നരേന്ദ്ര മോദിയുടെ സമീപനത്തോടാണ് ഗുജറാത്തിലെ വികസനം കടപ്പെട്ടിരിക്കുന്നത്. ആദ്യം അദ്ദേഹം പ്രശ്‌നം നിരീക്ഷിക്കും- ഒറ്റയായല്ല, അതിന്റെ പൂര്‍ണതയില്‍. സാധ്യമായ എല്ലാ വശങ്ങളിലൂടെയും പ്രശ്‌നത്തെ മനസിലാക്കാന്‍ അദ്ദേഹം ധാരാളം സമയം ചെലവഴിക്കും. പ്രശ്‌നം നന്നായി മനസിലാക്കിയാല്‍ത്തന്നെ പകുതി പരിഹരിച്ചു എന്ന് അറിയാവുന്നതാണ് കാരണം. അദ്ദേഹം ഒരു നല്ല ശ്രദ്ധാലുവാണ്. എന്നിട്ട് അദ്ദേഹം ഒരു പരിഹാരത്തേക്കുറിച്ച് ചിന്തിക്കും. അദ്ദേഹം താല്‍ക്കാലിക നടപടികള്‍ എടുക്കുകയോ മുഖംമിനുക്കുന്ന മാറ്റങ്ങള്‍ക്കു വേണ്ടി കുറുക്കുവഴികള്‍ നോക്കുകയോ ചെയ്യില്ല.അദ്ദേഹം ചിന്തിക്കുന്നത് ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും വേരില്‍ നിന്നുള്ള പരിവര്‍ത്തനവും ഉള്‍പ്പെടുന്ന സ്ഥിരവും ദീര്‍ഘവുമായ പരിഹാരങ്ങളേക്കുറിച്ചാണ്. പിന്നീട് അദ്ദേഹം ഒരു റോഡ് മാപ്പ് ഉണ്ടാക്കും- വ്യക്തമായ ലക്ഷ്യത്തോടെയും നാഴികക്കല്ലുകളോടെയും വസ്തുനിഷ്ഠമായും മുന്നറിയിപ്പു ലഭിക്കുന്ന സൂചകങ്ങളോടെയും. അതുകഴിഞ്ഞാണ് അദ്ദേഹം നടപ്പാക്കല്‍ സംവിധാനത്തിലേയ്ക്ക് നീങ്ങുന്നത്.
അദ്ദേഹം ശരിയായ നടപടിക്രമവും ശരിയായ ശാഖയും മാത്രമല്ല തിരഞ്ഞെടുക്കുക. എല്ലാറ്റിനേക്കാളും ഉപരിയായി നിരീക്ഷിക്കുന്നതിനും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഒരു മാനേജ്‌മെന്റ് ബിരുദധാരിയല്ല. പക്ഷേ, അദ്ദേഹത്തിന്റെ നിപുണതയും നവീനാശയങ്ങളും ഏതു മാനേജ്‌മെന്റ് സ്കൂളില്‍ നിന്നും ലഭിക്കാവുന്നതിനെയും വെല്ലുന്നതാണ്
രാജ്യത്ത് പൊതുവേയും ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ പ്രത്യേകിച്ച് സുദീര്‍ഘമായും പരക്കെയും അദ്ദേഹം നടത്തിയ തീവ്രമായ യാത്രയുടെ അനുഭവങ്ങള്‍ താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലഭിച്ച ആഗോള ശ്രദ്ധയും പരന്ന വായനയിലൂടെ ലഭിച്ച ശരിയായ ദിശാബോധവും കാഴ്ചപ്പാടും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അദ്ദേഹത്തെ പ്രാപ്തനാക്കി.
ബൃഹത്തായ ഫലപ്രാപ്തിയോടെയുള്ള പദ്ധതികള്‍:
ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ധൃതഗതിയില്‍ ചിന്തിക്കാനും പദ്ധതികള്‍ നടപ്പാക്കാനും സാധിക്കും, അതിന്റെ ഫലം ഗുജറാത്തില്‍ കണ്ടതുമാണ്. ഫലം കാണാന്‍ അക്ഷമയോടെയാണ് അദ്ദേഹത്തിന്റെ കാത്തിരിപ്പ്. നദീസംയോജനം ഇപ്പോഴും രാജ്യത്ത് വിവാദവിഷയമായി നിലനില്‍ക്കുകയാണല്ലോ; അദ്ദേഹം സംസ്ഥാനത്തെ ഡസനോളം നദികള്‍ വിജയകരമായി സംയോജിപ്പിച്ചു, അതിന്റെ ഫലമായി കാലങ്ങളായി വരണ്ടു കിടന്ന നദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. ഒപ്പം, 300 കിലോമീറ്റര്‍ ദൂരമുള്ള കനാല്‍ വെറും മൂന്നു വര്‍ഷംകൊണ്ട് യാഥാര്‍ത്ഥ്യമാക്കുകയും സംസ്ഥാനത്ത് ഇതുവരെ വെള്ളം കിട്ടാതിരുന്ന പ്രദേശങ്ങളില്‍ സുജലം സുഫലം പദ്ധതിക്കു കീഴില്‍ വെള്ളം ലഭ്യമാക്കുകയും ചെയ്തു. 56599 കിലോമീറ്റര്‍ പുതിയ വിതരണ ലൈന്‍ സാധ്യമാക്കുകയും 18,000ല്‍ അധികം ഗ്രാമങ്ങളിലും 9,681 ചെറുഗ്രാമ-നഗരപ്രാന്തങ്ങളിലും ജ്യോതിഗ്രാം പദ്ധതിക്കു കീഴില്‍ വെറും 30 മാസങ്ങള്‍കൊണ്ട് 12621 ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കുകയും ചെയ്തു, ഇതിന് സംസ്ഥാനവ്യാപകമായി ജല, വാതക പ്ലാന്റുകള്‍ സ്ഥാപിച്ചു.ഇ-ഗ്രാം വിശ്വ ഗ്രാം പദ്ധതിക്കു കീഴില്‍ എല്ലാ ഗ്രാമങ്ങളെയും ബ്രോഡ്ബാന്റ് മുഖേന ബന്ധിപ്പിച്ചു. എല്ലാം അതിവേഗം നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികള്‍ക്ക് ഉദാഹരണം.Big and small, both are beautiful:
വലുതും ചെറുതും, എല്ലാം മനോഹരം
വന്‍കിട ബഹു ദശലക്ഷം പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലെ മിടുക്കന്‍ എന്ന നിലയില്‍, അദ്ദേഹം ചെറുകിട പദ്ധതികളും തദ്ദേശീയ സാങ്കേതിക വിദ്യകളും അവഗണിച്ചില്ല. അദ്ദേഹം പറഞ്ഞു: 'ശാസ്ത്രം സാര്‍വലൗകികമായിരിക്കണം, പക്ഷേ, സാങ്കേതിക വിദ്യ തദ്ദേശീയമാകണം' ജലമേഖലയില്‍ ബോറി ബാന്‍ഡും ( ശൂന്യമായ ചാക്കുകളില്‍ കല്ലും മണ്ണും നിറച്ച് അവ ഉപയോഗിച്ച് വെള്ളമൊഴുക്ക് തടയുക) കൃഷിയിട കുളങ്ങളും പോലുള്ള തദ്ദേശീയ പദ്ധതികള്‍ ജനപ്രിയമാക്കി. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിലെ സെമിനാറിലൂടെ ആഗോള വിദഗ്ധരെ തേടുമ്പോള്‍ത്തന്നെ അദ്ദേഹം തദ്ദേശീയ കര്‍ഷകരുടെ അനുഭവപരിചയത്തെയും പരീക്ഷണങ്ങളെയും പ്രോല്‍സാഹിപ്പിക്കുകയും ബഹുമാനിക്കുകയും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ദിവസവും കത്തുകളിലൂടെയും ഇ മെയിലുകളിലൂടെയും സാധാരണക്കാരില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും കണക്കിലെടുക്കുകയും ചെയ്തു.
ഭരണത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തല്‍
അദ്ദേഹം വസ്തുനിഷ്ഠമായി തീരുമാനമെടുക്കുന്നയാളാണ്. ഭരണപരമായ അദ്ദേഹം രാഷ്ട്രീയ ആവശ്യങ്ങളെ കൂട്ടിക്കലര്‍ത്തിയില്ല. ഭരണപരമായ തീരുമാനത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളേക്കുറിച്ച് ഓര്‍മപ്പെടുത്തലുണ്ടായാല്‍ത്തന്നെയും അദ്ദേഹം അതില്‍ ഉറച്ചുനിന്നു. ഇതാണ് ഗുജറാത്ത് ഭരണത്തെ അതിന്റെ കാലടികളില്‍ മികവോടെ ആഗോള നിലവാരത്തില്‍ ഉറച്ചുനില്‍ക്കാന്‍ സൂക്ഷ്മജാഗ്രതയുമായി
ജനങ്ങളുടെ നാഡിമിഡിപ്പ് മനസിലാക്കല്‍
ശ്രീ.മോദി പിന്നാക്ക സമുദായത്തില്‍ നിന്നുള്ളയാളും അദ്ദേഹത്തിന്റെ സംസ്ഥാനമായ ഗുജറാത്തിലെ പിന്നാക്ക മേഖലയില്‍ നിന്ന് സോല്‍സാഹംകൊണ്ട് കടന്നുവന്നയാളുമാണ്. തന്റെ ചെറുപ്രായത്തില്‍, സാധാരണക്കാര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം അഭിമുഖീകരിച്ചു, പ്രത്യേകിച്ചും വൈദ്യുതിയും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. ഈ മേഖലകളില്‍ ചിലതു ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ഉല്‍സാഹത്തോടെയും തന്ത്രജ്ഞതയോടെയും ആസൂത്രണം ചെയ്ത് ഭാവനാത്മകമായി അവ കണ്ടെത്തി പരിഹരിച്ചു.
ആസകല വളര്‍ച്ച:
വന്‍കിട വ്യാവസായിക,അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനെ അദ്ദേഹം എപ്പോഴും വിമര്‍ശിക്കുകയും പിന്നാക്ക മേഖലകളെയും പിന്നാക്ക വിഭാഗങ്ങളെയും പ്രത്യേകമായും ശ്രദ്ധിക്കുകയും ചെയ്തു. അതില്‍ ഒരു തെറ്റിദ്ധാരണയുടെയും ആവശ്യമില്ല. അദ്ദേഹം സംസ്ഥാനവ്യാപകമായി ജ്യോതിഗ്രാം യോജന നടപ്പാക്കിയപ്പോള്‍ പ്രത്യേക പ്രദേശമോ പ്രത്യേക വിഭാഗത്തെയോ വേര്‍തിരിച്ചുകണ്ടില്ല, ആസകലമാണ് അത് നടപ്പാക്കിയത്. സംസ്ഥാനവ്യാപകമായി വാതക ഗ്രിഡിന് അടിത്തറയിട്ടപ്പോള്‍ അത് സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായല്ല മാറിയത്,എല്ലാവരും അതിന്റെ ഗുണഭോക്താക്കളായി. വന്‍ബന്ധു യോജന, സാഗര്‍ ഖേദു യോജന, ഗരീബ് സമൃദ്ധി യോജന, ഉമീദ് എന്നിവ പോലുള്ള വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ അവശജനവിഭാഗങ്ങളെ പ്രത്യേകമായി ലക്ഷ്യം വച്ചു; എന്നിട്ടും ആ പദ്ധതികളില്‍ നിന്നു പോലും സമൂഹത്തിലെ മറ്റേതെങ്കിലും വിഭാഗങ്ങളെയോ മേഖലകളെയോ ഒഴിവാക്കിയില്ല. അദ്ദേഹം പ്രവര്‍ത്തിച്ചത് 55 ദശലക്ഷം ഗുജറാത്തികള്‍ക്കു വേണ്ടിയാണ്.
ഭരണത്തിലും വികസനത്തിലും ജനപങ്കാളിത്തം
വളരുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളാണ് മാറ്റത്തിന്റെ യഥാര്‍ത്ഥ വാഹകരെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഏതൊരു വികസന പദ്ധതിയുടെയും ശരിയായ ഫലം ലഭിക്കുന്നത് സര്‍ക്കാരിന്റെ വികസന പദ്ധതി എന്നതിനപ്പുറം അതൊരു ജനമുന്നേറ്റം ആക്കി മാറ്റണമെന്ന മോഹത്തോടെ ചെയ്യുമ്പോഴാണ് എന്ന് അദ്ദേഹം പറയുന്നു. ലളിതമായ ഒരു ശൈലിയില്‍ അദ്ദേഹം പറയുന്നത്, ''ഒരു സര്‍ക്കാര്‍ തീരുമാനത്തിന് ജനങ്ങളെ അര്‍ധരാത്രിയില്‍ ജന്മാഷ്ടമിക്ക് അണി ചേര്‍ക്കുന്നതിന് നിര്‍ദേശിക്കാന്‍ സാധിക്കുമോ?''
അക്കാരണംകൊണ്ട് അദ്ദേഹം ജനങ്ങളെ വികസന പദ്ധതികളില്‍ ഭാഗഭാക്കാക്കുന്നത് ഒരു നയമാക്കി മാറ്റിയിരിക്കുന്നു. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് ജലക്കൊയ്ത്ത് ഘടകങ്ങള്‍ ഉണ്ടാക്കിയതിന്റെ വിജയഗാഥയും കൃഷി മഹോല്‍സവങ്ങളും ഗുജറാത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കന്യാ കെല്‍വാനി യാത്രകളും സര്‍ക്കാര്‍ പദ്ധതികളെ ജനപങ്കാളിത്തത്തോടെ ജനകീയ മുന്നേറ്റങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഉല്‍കൃഷ്ട ഉദാഹരണങ്ങളായാണ് എണ്ണപ്പെടുന്നത്.
ഭരണനിര്‍വ്വഹണം അനായാസകരവും ഫലപ്രദവും സുതാര്യവുമാക്കുന്നു:
അദ്ദേഹം പറയാറുള്ളത് '' ഏറ്റവും ചെറിയ ഭരണ നിര്‍വ്വഹണം നല്ല ഭരണ നിര്‍വ്വഹണം'' എന്നാണ്. ഈ ലക്ഷ്യത്തോടുകൂടി വിവര സാങ്കേതികവിദ്യയെ അദ്ദേഹം ഭരണപ്രക്രിയ ലളിതവും ഫലപ്രദവുമാക്കാന്‍ ഉപയോഗിച്ചു. 2001ല്‍ ആരംഭിച്ച വിവരസാങ്കേതിക വിദ്യ അധിഷ്ഠിത സേവനങ്ങളും (ഐറ്റിഇഎസ്) ഇ - ഗവേണന്‍സും ഇപ്പോള്‍ മികച്ച ഭരണം നടക്കുന്ന സംസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. ഇത് വിവര സാങ്കേതികവിദ്യാ വ്യവസായത്തിനു നേട്ടമുണ്ടാക്കുന്നതിനല്ല, സര്‍ക്കാരുമായി ഇടപെടുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനാണ്.ഏക-ദിന പരിപാലന കേന്ദങ്ങള്‍ സംസ്ഥാനത്തെ മിക്കവാറും പ്രധാനപ്പെട്ട ഓഫീസുകളിലൊക്കെ സ്ഥാപിച്ചിരിക്കുന്നു, സങ്കല്‍പ്പിക്കാനാകാത്ത വേഗത്തില്‍ ഇവ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ബ്രോഡ് ബാന്റ് കണക്ഷനോടുകൂടി കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കാനുള്ള കുതിപ്പിലാണ് ഇപ്പോള്‍ അദ്ദേഹം.ഇ-ഗവേണന്‍സ് സുതാര്യത കൊണ്ടുവരികയും ചെയ്യുന്നു
നയം നയിക്കുന്ന ഭരണം:
നരേന്ദ്ര പറയുന്നത് '' എന്റെ സര്‍ക്കാര്‍ ഏതെങ്കിലും വ്യക്തികളുടെ തോന്നലും ആഗ്രഹവും അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ പുരോഗതി പരിഷ്‌കരണത്തില്‍ ഊന്നിയതാണ്, ഞങ്ങളുടെ പരിഷ്‌കരണങ്ങള്‍ നയത്തിലൂന്നിയതാണ്, ഞങ്ങളുടെ നയങ്ങള്‍ ജനങ്ങളാല്‍ നയിക്കപ്പെടുന്നതാണ്.'' ശരിയായതും വേഗത്തിലുള്ളതുമായ തീരുമാനങ്ങളെടുക്കുകയും ഭരണക്രമത്തിന് സുതാര്യതയും ഐകരൂപ്യവും കൊണ്ടുവരുന്നതില്‍ ഈ സമീപനം അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശവും ആത്മവിശ്വാസവും നല്‍കുന്നു.
പരാതി പരിഹാരം:
സാധാരണക്കാരുടെ പരാതികള്‍ പരമാവധി ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്യുക. 'സ്വാഗത്' പരിപാടിയിലൂടെ പരാതികളില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടലുണ്ടാകുന്നു, അത് ശരിയായ ധ്വനി നല്‍കുകയും ഭരണയന്ത്രത്തിനാകെ സന്ദേശം നല്‍കുകയും ചെയ്യുന്നു. ഭരണയന്ത്രം അത്തരം പരാതികള്‍ വസ്തുനിഷ്ഠമായും ആത്മാര്‍ത്ഥമായും കൈകാര്യം ചെയ്യുന്നു എന്ന് ഉറപ്പാക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്,ആധുനിക സാങ്കേതികവിദ്യയുടെ വിനിയോഗത്തിലൂടെ അത് നേരിട്ടുതന്നെ ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതില്‍ അന്തര്‍ലീനമായ തത്വാശാസ്ത്രം എന്താണെന്നുവച്ചാല്‍, ജനങ്ങളുടെ അത്തരം പരാതികളോട് മുഖ്യമന്ത്രി മാത്രമല്ല ഭരണയന്ത്രമാകെ പ്രതികരണാത്മകവും ഉത്തരവാദിത്തമുള്ളതുമായിരിക്കേണ്ടതാണ്.
നവീന സമീപനം:
ജനങ്ങളും ഭരണവും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ നേരിടാന്‍ ഭരണ,മാനേജ്‌മെന്റ് രംഗങ്ങളിലെ വിദഗ്ധര്‍ ഇത്ര കാലത്തിനിടയില്‍ ചിന്തിക്കുകപോലും ചെയ്യാത്ത നൂതനമായ വഴികള്‍ നരേന്ദ്ര മോദി കാണിച്ചു.
ജനകീയ സമിതികളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ഭൂകമ്പാനന്തര പുനര്‍ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ഭൂകമ്പാനന്തര സാഹചര്യങ്ങളിലെ സംവേദനക്ഷമതയുള്ള ആളുകളെ ചട്ടങ്ങളാല്‍ കെട്ടിയിടപ്പെട്ട ഉദ്യോഗസ്ഥരേക്കാള്‍ കണക്കിലെടുത്തത് അദ്ദേഹത്തിന്റെ നൂതന സമീപനത്തിനു സംസ്ഥാനം കണ്ട ആദ്യ ഉദാഹരണമായിരുന്നു. നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിന് കോടതികള്‍ക്കും ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ക്കും ഇടയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് നടപ്പാക്കിയതും സായാഹ്ന കോടതികളും നാരി അദാലത്തുകളും സ്ഥാപിച്ചതും പോലെയുള്ള ആധുനിക സാധ്യതകളുടെ വിനിയോഗം, കുടിക്കാനും ജലസേചനത്തിനും അനുവദിച്ചിട്ടുള്ള വെള്ളം കൈകാര്യം ചെയ്യാന്‍ ജനകീയ സമിതികളുടെ രൂപീകരണം, ചിരഞ്ജീവി യോജന (ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ പ്രസവത്തിന് സ്വകാര്യ ഗൈനക്കോളജിസ്റ്റുകളുമായി കൂട്ടുകെട്ടുണ്ടാക്കല്‍), റോമിംഗ് റേഷന്‍ കാര്‍ഡുകള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉള്‍പ്പെടെ മറ്റ് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.
തനിക്കുവേണ്ടി ഒന്നുമില്ല:
ബന്ധുക്കള്‍ക്കു വേണ്ടി സ്വജനപക്ഷപാതവും പക്ഷഭേദവും ചെയ്യേണ്ടി വരുന്നതാണ് അധികാരത്തില്‍ എത്തുന്നവര്‍ക്കെതിരായി എപ്പോഴുമുണ്ടാകാറുള്ള കുറ്റാരോപണം. നരേന്ദ്ര മോദി അത്തരം ആരോപണങ്ങളില്‍ നിന്ന് ബഹുദൂരം അകലെയാണ്. അടുപ്പമുള്ളവരോ പ്രിയപ്പെട്ടവരോ ആയവര്‍ക്കു വേണ്ടിയും സ്വന്തം വ്യക്തിപരമായ താല്‍പര്യങ്ങളുടെ പേരിലുമല്ലാതെ പ്രവര്‍ത്തിക്കുന്നതിലൂടെയുള്ള സ്വച്ഛതയുടെയും സത്യസന്ധതയുടെയും പ്രതിഛായ അദ്ദേഹം ആസ്വദിക്കുന്നുമുണ്ട്. ഒരു സാധാരണ മനുഷ്യന്റെ വ്യക്തിത്വത്തില്‍ ഇതൊരു മോശം ഗുണമായി അറിയപ്പെടാമെങ്കിലും ഒരു രാഷ്ട്രമീമാംസകന്‍ അത് സമൂഹത്തിനു നല്‍കുന്ന സംഭാവനയാണ്. സംസ്ഥാന ഭരണത്തിന്റെ എല്ലാ തലങ്ങളിലെയും അഴിമതിയുടെ വ്യാപനം ഇല്ലാതാക്കിയിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ രൂക്ഷ വിമര്‍ശകര്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
മാനദണ്ഡങ്ങള്‍ അനുസരിച്ച്, മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ടോഷഖാനയില്‍ നിക്ഷേപിക്കുന്നു, പിന്നീട് അവര്‍ അത് ലേലം ചെയ്ത് വരുമാനം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇതു മാത്രമല്ല, ഈ പണം വിനിയോഗിക്കാന്‍ അദ്ദേഹം ഒര നൂതന മാര്‍ഗ്ഗം കണ്ടുപിടിച്ചു. ഈ വരുമാനം പെണ്‍കുട്ടികളുടെ പഠനത്തിനുള്ള കന്യാ കെല്‍വാനി നിധിയാക്കി മാറ്റി.അതിന്റെ ഫലമായി, ജനങ്ങള്‍ അവരുടെ ആദരണീയനായ നേതാവിന്റെ ഇതുപോലെയുള്ള ഒരു സമര്‍പ്പണത്തില്‍ സ്വാധീനിക്കപ്പെട്ട് ലക്ഷക്കണത്തിന് രൂപയുടെ ചെക്കുകളാണ് ഈ ഫണ്ടിലേക്ക് ഇപ്പോള്‍ നല്‍കുന്നത്.
കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യുന്നു:
നരേന്ദ്ര മോദി ഗുജറാത്തില്‍ വികസിപ്പിച്ചെടുത്ത ഭരണ മാതൃകയുടെ അടിസ്ഥാനം പ്രീണനമല്ല, പ്രകടനമാണ്. യുക്തിസഹമായ വൈദ്യുതി നിരക്ക് നിശ്ചയിക്കേണ്ടി വന്നപ്പോള്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പ്രൊഫഷണല്‍ ഉപദേശം അദ്ദേഹം തേടി. കര്‍ഷകപ്രക്ഷോഭത്തിനു നടുവിലും അദ്ദേഹം അടിയറവ് പറഞ്ഞില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ സുജല സുഫലം പോലുള്ള ഉപരിതല ജല പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് തീരെക്കുറഞ്ഞ നിരക്കില്‍ ജലം ലഭിക്കുന്നത് ജലവിതാനം ഉയര്‍ന്നതുകൊണ്ടാണ്. 'നഗര വര്‍ഷ'ത്തില്‍ നിരവധി കൈയേറ്റങ്ങള്‍ നീക്കി. വന്‍തോതില്‍ വൈദ്യുതി മോഷണം പിടികൂടുകയും ആളുകളെ അറസ്റ്റു ചെയ്യുകയുമുണ്ടായി. പ്രക്ഷോഭങ്ങളില്ല വേദനിപ്പിക്കുന്ന രക്തം ചിന്തലുമുണ്ടായില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് അവര്‍ക്കു വേണ്ടിയാണെന്ന് ജനങ്ങള്‍ക്ക് അറിയാം.അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ ലക്ഷ്യബോധം, പ്രൊഫഷണലിസം, വ്യക്തിപരമായ സത്യസന്ധതയും സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കലും രാജ്യത്തെയും ലോകത്തെയും മറ്റു നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നു. ലക്ഷ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും അദ്ദേഹത്തെ ഗുജറാത്തില്‍ മാത്രമല്ല രാജ്യമൊട്ടാകെ ജനപ്രിയനാക്കി മാറ്റിയിരിക്കുന്നു. രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നാലാം വര്‍ഷവും തെരഞ്ഞെടുക്കപ്പെടുകയും ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരിക്കുകയും ചെയ്തപ്പോഴും ''നല്ല ഭരണ നിര്‍വ്വഹണം നല്ല രാഷ്ട്രീയവുമാണ്'' എന്നാണ് അദ്ദേഹം തെളിയിച്ചത്. മാത്രമല്ല, പ്രീണന രാഷ്ട്രീയത്തില്‍ നിന്ന് വികസന രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന്റെ ഗതി നിശ്ചയിക്കുന്ന ആളായും അദ്ദേഹം മാറി.
ഇവയാണ് നരേന്ദ്ര മോദിയെ വ്യത്യസ്ഥനാക്കുന്ന സവിശേഷതകളും ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മാറ്റവും.