പ്രചോദിതരായ വനിതകളെ ആദരിക്കുന്നതിനായി 'അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു' പ്രചാരണം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചശേഷം, കാശ്മീരില്‍ നിന്നുള്ള അരീഫാ ജാന്‍ തന്റെ ജീവിതഗാഥ എല്ലാവരുമായി പങ്കുവയ്ക്കുന്നതിനായി പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഏറ്റെടുത്തു. നംദാ എന്ന കരകൗശലവിഭാഗത്തെ പുനരുജ്ജീവിക്കുന്നതിനായി വളരെ വിപുലമായി പ്രവര്‍ത്തിച്ച കാഷ്മീരില്‍ നിന്നുള്ള ഒരു കരകൗശല തൊഴിലാളിയാണ് ആരിഫാ.
ന്യൂഡല്‍ഹിയിലെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തുകൊണ്ടുള്ള അവരുടെ ആദ്യത്തെ വ്യാപാര പ്രവര്‍ത്തനമാണ് അവര്‍ പങ്കുവച്ചത്. മികച്ച ഇടപാടുകാരെയും വിറ്റുവരവും പ്രദര്‍ശനത്തിലൂടെ ആകര്‍ഷിക്കാനായെന്ന് അവര്‍ പറഞ്ഞു.
'അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു' പ്രചാരണത്തിന് പ്രധാനമന്ത്രി മോദിക്ക് നന്ദിപറഞ്ഞ ആരിഫ, ഇത് തന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുകയും അത് തന്റെയൂം കാശ്മിരിന്റെയും കരകൗശലത്തിന്റെ മെച്ചപ്പെടുത്തലിനായി അവരെ കൂടുതല്‍ കഠിനപ്രയ്തനംചെയ്യാന്‍ സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.
I always dreamt of reviving the traditional crafts of Kashmir because this is a means to empower local women.
— Narendra Modi (@narendramodi) March 8, 2020
I saw the condition of women artisans and so I began working to revise Namda craft.
I am Arifa from Kashmir and here is my life journey. #SheInspiresUs pic.twitter.com/hT7p7p5mhg