ജന്‍ ഔഷധി ഗുണഭോക്താക്കളില്‍ ഒരാളുമായി ആശയവിനിമയം നടത്തുന്നതിടിയില്‍ പ്രധാനമന്ത്രി മോദി വികാരാധീനനായി. ഡെറാഡൂണില്‍ നിന്നുള്ള വനിതാ ഗുണഭോക്താവായ ദീപാ ഷാ, 2011ല്‍ അവര്‍ക്ക് തളര്‍വാതമുണ്ടായി, പ്രധാനമന്ത്രിമോദിയുമായി ആശയവിനിമയം നടത്തുമ്പോള്‍, അവര്‍ അദ്ദേഹത്തില്‍ ദൈവത്തെ കാണുന്നുവെന്ന് പറഞ്ഞു. ''ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല, എന്നാല്‍ ഞാന്‍ നിങ്ങളില്‍ ദൈവത്തെ കാണുന്നു'' ജന്‍ ഔഷധി യോജനയ്ക്ക് പ്രധാനമന്ത്രിക്ക് നന്ദിപ്രകാശിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
''താങ്കളുടെ ശബ്ദം ശ്രവിക്കുന്നതിലൂടെയും താങ്കളുടെ ആശിര്‍വാദത്തിലൂടെയും എന്റെ രോഗം ഭേദമായി വരുന്നു. സംസാരിക്കാനും കഴിയും'' പ്രധാനമന്ത്രി മോദിക്ക് അനല്‍പ്പമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനും അവരുടെ രോഗം ഭേദമാകുന്നതിന് സഹായിച്ച മറ്റുള്ളവരോടും അവര്‍ നന്ദിപറഞ്ഞു.
ജന്‍ ഔഷധി പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യം മൂല്യം പ്രതിമാസം അവര്‍ക്ക് ഏകദേശം 3,500 രൂപ ലാഭിക്കാനായെന്ന് അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
''നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഇച്ഛാശക്തികൊണ്ട് രോഗത്തെ പരാജയപ്പെടുത്തി. നിങ്ങളുടെ ധൈര്യമാണ് നിങ്ങളുടെ ദൈവം, അതാണ് നിങ്ങള്‍ക്ക് ഇത്രയൂം വലിയ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരാന്‍ ശക്തി നല്‍കിയത്. ഈ നിശ്ചയദാര്‍ഡ്യം നിങ്ങളില്‍ തന്നെയുണ്ടാകണം'' അവരുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.