ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വികസ്വര രാജ്യമെന്ന നിലയിൽ ഇന്ത്യയെ അഭിനന്ദിക്കുകയും ആഗോള സാങ്കേതികവിദ്യാരംഗത്തെ കരുത്തരായുള്ള രാജ്യത്തിന്റെ ഉയർച്ചയെ "അനിഷേധ്യം " എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഗിറ്റ്ഹബ് സിഇഒ തോമസ് ഡോംകെയുടെ സന്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
നൂതനാശയത്തിലും സാങ്കേതികവിദ്യയിലും കൈവരിച്ച നേട്ടങ്ങൾക്ക് ഇന്ത്യയിലെ യുവാക്കളെ ശ്രീ മോദി അഭിനന്ദിച്ചു.
“നൂതനാശയത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ, ഇന്ത്യയിലെ യുവാക്കൾ ഏറ്റവും മികച്ചവരാണ്!” - എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
When it comes to innovation and technology, Indian youth are among the best! https://t.co/hpmsalotw4
— Narendra Modi (@narendramodi) October 30, 2024