ടൈംസ് നൗ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ എട്ട് മാസത്തിനിടെ സർക്കാർ കൈക്കൊണ്ട വലിയ തീരുമാനങ്ങൾ പട്ടികപ്പെടുത്തി. മികച്ചതും വേഗത്തിലുള്ളതുമായ പ്രകടനം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ ഉദ്ധരിച്ച കഴിഞ്ഞ എട്ട് മാസത്തിനിടെയിലെ പ്രധാന നേട്ടങ്ങൾ ഇതാ:
എല്ലാ കർഷകരെയും പ്രധാനമന്ത്രി കിസാൻ യോജനയുടെ പരിധിയിൽ കൊണ്ടുവന്നു
കർഷകർക്കും, തൊഴിലാളികൾക്കും, കടയുടമകൾക്കും പെൻഷൻ ഉറപ്പാക്കുന്നു
ജലം പോലുള്ള സുപ്രധാന വിഷയങ്ങളിൽ അറകൾ അവസാനിപ്പിക്കാൻ ജല ശക്തി മന്ത്രാലയം രൂപീകരിച്ചു
മധ്യവർഗ വിഭാഗക്കാരുടെ ഭവന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു
ഡെൽഹിയിലെ അനധികൃത കോളനികൾക്ക് ഉടമസ്ഥവകാശം നൽകിയതോടെ 40 ലക്ഷം ആളുകൾക്ക് ആശ്വാസമായി
മുത്തലാഖ് നിരോധനം പാസാക്കി
കുട്ടികൾക്കെതിരെയുള്ള പീഡനത്തിന് കർശന ശിക്ഷ നിയമം
ഭിന്നലിംഗക്കാരെ ശാക്തീകരിക്കുന്ന നിയമം
ചിറ്റ് ഫണ്ട് ഭേദഗതി നിയമം
ദേശീയ മെഡിക്കൽ കമ്മീഷൻ നിയമം
കോർപ്പറേറ്റ് നികുതിയിൽ ചരിത്രപരമായ കുറവ്
റോഡപകടങ്ങൾ തടയാൻ കർശന നിയമം
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം
രാജ്യത്തിനായി ആധുനിക സംവിധാനങ്ങള്‍ അടങ്ങിയ പോർവിമാനം
ബോഡോ സമാധാന ഉടമ്പടി
ബ്രു-റിയാംഗ് കരാർ
മഹത്തായ രാമക്ഷേത്രത്തിനായി ട്രസ്റ്റിന്റെ രൂപീകരണം
ആർട്ടിക്കിൾ -370 റദ്ദാക്കാനുള്ള തീരുമാനം
ജമ്മു കശ്മീരിനെയും, ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനം
പൗരത്വ ഭേദഗതി നിയമം