ലഡാക്കിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ലഡാക്കിൽ നിന്നുള്ള ലോക്‌സഭാ അംഗം ജംയാങ് സെറിംഗ് നംഗ്യാലിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥാ കണക്റ്റിവിറ്റിയും നൽകുന്നതിനായി 4.1 കിലോമീറ്റർ ദൈർഘ്യമുള്ള ഷിൻകുൻ ലാ തുരങ്കത്തിന്റെ  നിർമ്മാണത്തിന് 1681.51 കോടി രൂപ അനുവദിച്ചതിൽ ലഡാക്കിന്റെ സന്തോഷം എംപി അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ്  ചെയ്തു  :

"ലഡാക്കിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള ഒരു ശ്രമവും ഞങ്ങൾ ഒഴിവാക്കില്ല: പ്രധാനമന്ത്രി"