വനിതാ ഹോക്കിയിൽ നമുക്ക് ഒരു മെഡൽ നഷ്ടമായി എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, എന്നാൽ ഈ ടീം പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു- അവിടെ നാം മികച്ചത് നൽകുകയും പുതിയ അതിരുകൾ താണ്ടുകയും ചെയ്തു. 2020 ടോക്കിയോ ഒളിമ്പിക്സിൽ നമ്മുടെ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനം നാം എപ്പോഴും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞൂ :
"ടോക്കിയോ 2020 -ലെ നമ്മുടെ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനം നാം എപ്പോഴും ഓർക്കും. അവർ മത്സരത്തിൽ ഉടനീളം അവരുടെ മികച്ചത് നൽകി. ടീമിലെ ഓരോ അംഗവും ശ്രദ്ധേയമായ ധൈര്യവും നൈപുണ്യവും സഹിഷ്ണുതയും കൊണ്ട് അനുഗ്രഹീതരാണ്. ഈ മികച്ച ടീമിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു.
വനിതാ ഹോക്കിയിൽ നമുക്ക് ഒരു മെഡൽ കഷ്ടിച്ച് നഷ്‌ടമായി, പക്ഷേ ഈ ടീം പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു- അവിടെ നാം മികച്ചത് നൽകുകയും പുതിയ അതിരുകൾ താണ്ടുകയും ചെയ്തു അതിലും പ്രധാനം , #ടോക്കിയോ 2020 -ലെ അവരുടെ വിജയം ഇന്ത്യയിലെ പെൺമക്കളെ ഹോക്കി കളി ഏറ്റെടുക്കാനും അതിൽ മികവ് പുലർത്താനും പ്രേരിപ്പിക്കും. ഈ ടീമിനെക്കുറിച്ച് അഭിമാനമുണ്ട്.
We will always remember the great performance of our Women’s Hockey Team at #Tokyo2020. They gave their best throughout. Each and every member of the team is blessed with remarkable courage, skill and resilience. India is proud of this outstanding team.
— Narendra Modi (@narendramodi) August 6, 2021
We narrowly missed a medal in Women’s Hockey but this team reflects the spirit of New India- where we give our best and scale new frontiers. More importantly, their success at #Tokyo2020 will motivate young daughters of India to take up Hockey and excel in it. Proud of this team.
— Narendra Modi (@narendramodi) August 6, 2021