യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താന്‍ യോഗ ആചാര്യന്മാരോടും യോഗ പ്രചാരകരോടും യോഗയുമായി ബന്ധപ്പെട്ട എല്ലാവരോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗയില്‍ എല്ലാവര്‍ക്കും പരിഹാരമുളളതുകൊണ്ട് യോഗയുടെ കൂട്ടായ യാത്ര നമുക്ക് തുടരേണ്ടതുണ്ടെന്ന് ഗീത ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഷ്ടപ്പാടുകളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് യോഗയെന്നും അത് എല്ലാവരേയും സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗ അതിന്റെ അടിത്തറയും കാതലും നിലനിര്‍ത്തുന്ന സമയത്തുതന്നെ ഓരോ വ്യക്തിയിലേക്കും എത്തിച്ചേരേണ്ടത് പ്രധാനമാണെന്ന് വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും യോഗയോടുള്ള ആളുകളുടെ താല്‍പ്പര്യവും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. യോഗ എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള ഈ ദൗത്യത്തില്‍ യോഗ ആചാര്യന്മാരും നാമെല്ലാവരും സംഭാവന ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.