വരുന്നമാസത്തെ വിശ്വകര്‍മ്മ ജയന്തിയില്‍ വിശ്വകര്‍മ യോജന ആരംഭിക്കുമെന്ന് 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി പരമ്പരാഗതമായ വൈദഗ്ധ്യമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്, അതായത് ഉപകരണങ്ങളും കൈകളും കൊണ്ട് പ്രവര്‍ത്തിക്കുന്ന അതയാത് മിക്കവാറും മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ (ഒ.ബി.സി) നിന്നുള്ള മരപ്പണിക്കാര്‍, സ്വര്‍ണ്ണപണിക്കാര്‍, കല്ലാശാരിമാര്‍, അലക്കകമ്പനി നടത്തുന്നവര്‍, മുടിമുറിയ്ക്കുന്ന സഹോദരി സഹോദരന്മാര്‍ അത്തരം ആളുകള്‍ക്ക് പുതിയ കരുത്ത് പകരുന്നതിനായി കുടുംബങ്ങള്‍ പ്രവര്‍ത്തിക്കും. 13,000-15,000 കോടി രൂപയുടെ വകയിരുത്തലോടെ പദ്ധതിക്ക് തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദിവ്യാംഗര്‍ക്ക് പ്രാപ്യമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് നടത്തിയ പ്രസംഗത്തില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. പാരാലിമ്പിക്‌സിലും ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ദിവ്യാംഗരെ പ്രാപ്തരാക്കുകയാണ്. അതിനായി കായികതാരങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
आने वाली विश्वकर्मा जयंती पर हाथ से काम करने वाले ज्यादातर ओबीसी समुदाय को सशक्त बनाने के लिए 13000- 15000 हजार करोड़ रुपए के परिव्यय के साथ विश्वकर्मा योजना शुरू करेगे : नरेन्द्र मोदी@ लाल किला #हर_घर_तिरंगा @PIB_India @MSJEGOI pic.twitter.com/XM09iV9cQY
— PIB-SJ&E (@pib_MoSJE) August 15, 2023
ഇന്ന് ഇന്ത്യയില്‍ ജനസംഖ്യയും ജനാധിപത്യവും വൈവിദ്ധ്യവും ഉണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജനസംഖ്യ, ജനാധിപത്യം, വൈവിദ്ധ്യം എന്ന ഈ ത്രിത്വത്തിന് ഇന്ത്യയുടെ ഓരോ സ്വപ്‌നവും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Let's celebrate 🫡 Independence Day🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
— PIB-SJ&E (@pib_MoSJE) August 15, 2023
We have demography, diversity , and democracy . It means we have a powerful 'TRIVENI' .#HarGharTiranga#BharatInternetUtsav@MSJEGOI @PIB_India pic.twitter.com/QkuKlaEDt3