രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തിന് വളരെയധികം സംഭാവനകൾ നല്‍കിയ ചരിത്ര നായകന്മാരുടെയും നായികമാരുടേയും സംഭാവനകളെ ഓര്‍മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഭാരതത്തിനും ഭാരതീയതയ്ക്കും വേണ്ടി എല്ലാം ത്യജിച്ചവർക്ക് ചരിത്രപുസ്തകങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അപലപിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭരണഘടനാ നിര്‍മ്മാതാക്കളെ കുറിച്ച് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ എഴുതിയ ഈ ക്രമക്കേടുകളും അനീതികളും ഇപ്പോള്‍ തിരുത്തപ്പെടുന്നു. ഈ അവസരത്തില്‍ അവരുടെ സംഭാവനകൾ ഓര്‍മിക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ മഹാരാജ സുഹെല്‍ദേവ് സ്മാരകത്തിനും ചിത്തൌര തടാകത്തിന്റെ വികസന പ്രവര്‍ത്തനങ്ങൾക്കും തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളോണിയല്‍ ശക്തികളോ കൊളോണിയല്‍ മനോഭാവമുള്ളവര്‍ എഴുതിയ ചരിത്രം മാത്രമല്ല ഇന്ത്യയുടെ ചരിത്രം എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു . സാധാരണക്കാര്‍ അവരുടെ നാടോടിക്കഥകളിലൂടെ പരിപോഷിപ്പിക്കുകയും തലമുറകള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തതാണ് ഇന്ത്യന്‍ ചരിത്രം.
ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസിന് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. ചുവപ്പുകോട്ടയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ വരെ അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്‌ട്യം ശക്തിപ്പെടുത്തിക്കൊണ്ട് നേതാജിയെ നാം തിരിച്ചറിഞ്ഞതായി ശ്രീ മോദി പറഞ്ഞു.
അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങൾ ഏകീകരിച്ച സര്‍ദാര്‍ പട്ടേലിനോട് ഏതു തരത്തിലാണ് പെരുമാറിയതെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ സര്‍ദാര്‍ പട്ടേലിന്റേതാണ്.
ഭരണഘടനയുടെ പ്രധാന വാസ്തുശില്പിയും ചൂഷിതരുടെയും, പിന്നാക്കക്കാരുടെയു, അധഃസ്ഥിതരുടെയും ശബ്ദമായ ബാബാ സാഹിബ് അംബേദ്കറിനെ എല്ലായ്‌പ്പോഴും രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലൂടെയാണ് കാണുന്നത്. ഡോ. അംബേദ്കറുമായി ബന്ധപ്പെട്ട ഇന്ത്യ മുതൽ ഇംഗ്ലണ്ട് വരെയുള്ള എല്ലാ സ്ഥലങ്ങളെയും പഞ്ചതീര്‍ഥ് ആയി വികസിപ്പിച്ച് വരികയാണ്. വിവിധ കാരണങ്ങളാല്‍ അംഗീകരിക്കപ്പെടാത്ത നിരവധി വ്യക്തിത്വങ്ങളുണ്ട്. ചൗരി ചൗരയുടെ ധീരര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് മറക്കാന്‍ കഴിയുമോ? ' പ്രധാനമന്ത്രി ചോദിച്ചു.
ഇന്ത്യയെ സംരക്ഷിക്കുന്നതില്‍ മഹാരാജ സുഹൈല്‍ദേവിന്റെ സംഭാവനയും അവഗണിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങള്‍ അവഗണിക്കപ്പെട്ടിട്ടും മഹാരാജ സുഹൈല്‍ദേവിനെ അവധ്, താരായ്, പൂര്‍വാഞ്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെ നാടോടിക്കഥകള്‍ ജനങ്ങളുടെ ഹൃദയത്തില്‍ നിലനിര്‍ത്തുന്നു. വികസനോന്മുഖതയും,
സംവേദനക്ഷമതയുമുള്ള ആ ഭരണാധികാരിയുടെ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.