'അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു'പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് കൈമാറിയപ്പോള്‍ ജലദൗര്‍ലഭ്യത്തെക്കുറിച്ചും ജല സംരക്ഷണത്തെക്കുറിച്ചുമുള്ള തന്റെ വീക്ഷണം കല്‍പ്പന രമേശ് പങ്കുവച്ചു.
കല്‍പ്പന ഒരു 'ജലപോരാളി'യാണ് നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി ജലസുരക്ഷക്ക് വേണ്ടി അവരാല്‍ കഴിയുന്നതൊക്കെ അവര്‍ ചെയ്യുന്നുണ്ട്. ചെറിയ പ്രയത്‌നങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
''നമുക്ക് ലഭിച്ച മൂല്യവത്തായ പാരമ്പര്യസ്വത്താണ് ജലം. നമ്മുടെ അടുത്ത തലമുറയ്ക്ക് നാം അത് നഷ്ടപ്പെടുത്തരുത്. ഉത്തരവാദിത്തത്തോടെ ജലം ഉപയോഗിക്കുകയും മഴവെള്ളകൊയ്ത്ത് നടത്തുകയും തടാകങ്ങളെ സംരക്ഷിക്കുകയും ഉപയോഗിച്ച വെള്ളം പുനചക്രമണം നടത്തുകയും ബോധവല്‍ക്കരണം നടത്തിയും സംഭാവനകളര്‍പ്പിക്കൂ. പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഏറ്റെടുത്തുകൊണ്ട് അവര്‍ എഴുതി.
പക്ഷികളെ ഒരു തടാകത്തിലേക്ക് മടക്കികൊണ്ടുവരാനാകുമെന്നും പ്രധാനമന്ത്രിയുടെ ഹാന്‍ഡിലിലൂടെ ട്വീറ്റ്‌ചെയ്യാനാകുമെന്നും അവര്‍ ഒരിക്കലും സങ്കല്‍പ്പിക്കുകപോലുമുണ്ടായിട്ടില്ലെന്ന് കല്‍പ്പന പറഞ്ഞു. ഉറച്ച പ്രതിജ്ഞയിലൂടെ അസാധ്യമായത് സാധ്യമാകും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നമുക്ക് സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അതിലൂടെ നമുക്ക് ജലവിഭവത്തെ പരിപാലിക്കാനുമാകും. '' നമുക്ക് പ്രശ്‌നം പരിഹരിക്കുന്നവരാകാം, കല്‍പ്പന പറഞ്ഞു.
Be a warrior but of a different kind!
— Narendra Modi (@narendramodi) March 8, 2020
Be a water warrior.
Have you ever thought about water scarcity? Each one of us can collectively act to create a water secure future for our children
Here is how I am doing my bit. @kalpana_designs pic.twitter.com/wgQLqmdEEC