പ്രധാനമന്ത്രിയുടെ "മനസ്സ് പറയുന്നത്" - നാല്പ്പത്തി അഞ്ചാം ലക്കത്തിന്റെ പൂര്ണ്ണരൂപം
നമസ്കാരം. പ്രിയപ്പെട്ട ദേശവാസികളേ, ഇന്നു വീണ്ടും ഒരിക്കല്‍ കൂടി 'മന് കീ ബാത്ത്' പരിപാടിയിലൂടെ നിങ്ങളുമായി സംവദിക്കാനുള്ള സൗഭാഗ്യം ലഭിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്ക്കു മുമ്പ് ബംഗളൂരുവില്‍ ഒരു ക്രിക്കറ്റ് മാച്ച് നടക്കുകയുണ്ടായി. ഞാന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ടെസ്റ്റ് മാച്ചിനെക്കുറിച്ചാണു പറയുന്നതെന്ന് നിങ്ങള്ക്ക് വ്യക്തമായി മനസ്സിലായിക്കാണും. ഇത് അഫ്ഗാനിസ്ഥാന്റെ ആദ്യത്തെ അന്താരാഷ്ട്ര മാച്ചായിരുന്നു. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ കുറിക്കപ്പെടുന്ന ഈ കളി ഇന്ത്യയുമായിട്ടായിരുന്നു എന്നത് എല്ലാ ഭാരതീയരെയും സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന കാര്യമാണ്. ഈ കളിയില്‍ രണ്ടു ടീമുകളും നല്ല പ്രകടനം കാഴ്ചവച്ചു. അഫ്ഗാനിസ്ഥാന്റെ പക്ഷത്തുനിന്നും ബൗളര്‍ റഷീദ്ഖാന് ഈ വര്ഷം ഐപിഎല്‍ ലും നല്ല പ്രദര്ശനം കാഴ്ചവച്ചു. എനിക്കോര്മ്മയുണ്ട്, അഫ്ഗാനിസ്ഥാന്റെ രാഷ്ട്രപതി ശ്രീമാന്‍ അഷറഫ് ഗനി എന്നെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു, 'അഫ്ഗാനിസ്ഥാനിലെ ജനങ്ങള്ക്ക് അവരുടെ ഹീറോ ആയ റഷീദ് ഖാനില്‍ അഭിമാനമുണ്ട്. നമ്മുടെ കളിക്കാര്ക്ക് അവരുടെ കഴിവു പ്രകടിപ്പിക്കാന്‍ വേദി തയ്യാറാക്കിയതിന് ഞാന് എന്റെ ഭാരതീയ സുഹൃത്തുക്കളോടു നന്ദിയുള്ളവനാണ്. അഫ്ഗാനിസ്ഥാനിലെ വലിയ കളിക്കാരെയാണ് റഷീദ് ഖാന് പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹം ക്രിക്കറ്റ് ലോകത്ത് ഒരു സമ്പത്താണ്.' അതോടൊപ്പം അല്പം തമാശയെന്ന പോലെ അദ്ദേഹം ഇതും എഴുതി, 'ഇല്ല, ഞങ്ങള്‍ അദ്ദേഹത്തെ ആര്ക്കും നല്കാനുദ്ദേശിക്കുന്നില്ല.' ഈ കളി നമ്മുടെയെല്ലാം ഓര്മ്മയിലുണ്ടാകും. ഇത് ആദ്യത്തെ കളിയായിരുന്നതുകൊണ്ട് ഓര്മ്മയിലുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, എനിക്ക് ഈ കളി ഓര്മ്മയുണ്ടാവുക മറ്റൊരു വിശേഷാല്‍ കാര്യം കൊണ്ടാണ്. ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന ഒരു കാര്യം ഇന്ത്യന്‍ ടീം ചെയ്തു. ഇന്ത്യന്‍ ടീം ട്രോഫി വാങ്ങുമ്പോള്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത അഫ്ഗാനിസ്ഥാന് ടീമിനെ വിളിച്ച് ഒരുമിച്ചു നിര്ത്തി ഫോട്ടോയെടുത്തു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റെന്താണ്, സ്പോര്ട്സ്മാന്ഷിപ് എന്താണ് എന്ന് നമുക്ക് ഈ ഒരു സംഭവത്തില്‍ നിന്നു മനസ്സിലാക്കാം. കളികള്‍ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും, നമ്മുടെ യുവാക്കളിലുള്ള നൈപുണ്യവും, അവര്ക്കുള്ള പ്രതിഭയും കണ്ടെത്താനുമുള്ള വളരെ നല്ല ഒരു അവസരമാണ്. ഭാരതത്തിന്റെയും അഫ്ഗാനിസ്ഥാന്റെയും ടീമുകള്ക്ക് എന്റെ ശുഭാശംസകള്‍. നാം ഇനിയും ഇതേപോലെ പരസ്പരം തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളികളില്‍ പങ്കെടുക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.
പ്രിയപ്പെട്ട ദേശവാസികളേ, ഈ ജൂണ്‍ 21ന് നടന്ന നാലാമത്തെ യോഗാദിനം ഒരു വേറിട്ട കാഴ്ചയാണു സമ്മാനിച്ചത്. ലോകം മുഴുവന്‍ ഒന്നാകുന്നതു കാണാനായി. ലോകമെങ്ങും ആളുകള് തികഞ്ഞ ഉത്സാഹത്തോടെയും ആവേശത്തോടെയും യോഗാഭ്യാസം നടത്തി. ബ്രസീലില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലും ന്യൂയോര്ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തും ജപ്പാനിലെ നാവിക സേനയുടെ യുദ്ധക്കപ്പലിലും, എല്ലായിടത്തും ആളുകള് യോഗ ചെയ്യുന്നതു കാണാനായി. സൗദി അറോബ്യയില്‍ ആദ്യമായി യോഗ ഒരു ചരിത്ര സംഭവമായി നടന്നു. എല്ലാ ആസനങ്ങളും പ്രദര്ശിപ്പിച്ചത് സ്ത്രീകളാണെന്ന് അറിയാന്‍ കഴിഞ്ഞു. ലഡാക്കിലെ ഉയര്ന്ന മഞ്ഞുമൂടിയ കൊടുമുടിയില്‍ ഭാരതത്തിന്റെയും ചൈനയുടെയും സൈനികര്‍ ഒരുമിച്ച് യോഗാഭ്യാസം നടത്തി. യോഗ എല്ലാ അതിര്ത്തികളെയും തകര്ത്ത് ജനങ്ങളെ ഒരുമിപ്പിക്കുന്ന കാര്യമാണു ചെയ്യുന്നത്. നൂറിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിന് ഉത്സാഹികളായ ആളുകള് ജാതി, മത, പ്രദേശ, നിറ, സ്ത്രീപുരുഷ ഭേദമില്ലാതെ ഈ സന്ദര്ഭത്തെ ഒരു വലിയ ഉത്സവമാക്കി മാറ്റി. ലോകമെങ്ങുമുള്ള ജനങ്ങള്‍ ഇത്രയ്ക്ക് ഉത്സാഹത്തോടെ യോഗാ ദിവസത്തെ പരിപാടികളില്‍ പങ്കെടുത്തുവെന്നിരിക്കെ ഭാരതത്തില്‍ അതിന്റെ എത്രയോ ഇരട്ടി ഉത്സാഹമുണ്ടാവുക സ്വാഭാവികമാണ്.
നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷാഭടന്മാര്‍, ജല-കര-ആകാശ ങ്ങളില്‍ യോഗാഭ്യാസം നടത്തി എന്നത് രാജ്യത്തിന് അഭിമാനകരമാണ്. ചില വീരസൈനികര്‍ അന്തര്‍വാഹിനിയില്‍ യോഗ നടത്തി, ചിലര്‍ സിയാചിനിലെ മഞ്ഞുമൂടിയ പര്‍വ്വതങ്ങളില്‍ യോഗാഭ്യാസം നടത്തി. വായുസേനയിലെ നമ്മുടെ യോദ്ധാക്കള്‍ ആകാശമധ്യത്തില്‍, ഭൂമിയില്‍ നിന്ന് പതിനയ്യായിരം അടി ഉയരത്തില്‍ യോഗാഭ്യാസം നടത്തി എല്ലാവരെയും സ്തബ്ധരാക്കി. അവര്‍ ആകാശത്ത് നീന്തി നടന്നാണ് യോഗ ചെയ്തത്, അല്ലാതെ വിമാനത്തിലല്ല എന്നതാണ് കാണേണ്ട കാഴ്ച. സ്കൂളുകളിലും കോളജുകളിലും കാര്യാലയങ്ങളിലും ഉദ്യാനങ്ങളിലും ഉയര്ന്ന കെട്ടിടങ്ങളിലും കളിസ്ഥലങ്ങളിലുമെല്ലാം യോഗാഭ്യാസം നടന്നു. അഹമദാബാദിലെ ഒരു ദൃശ്യം ഹൃദയസ്പര്ശിയായിരുന്നു. അവിടെ ഏകദേശം 750 ദിവ്യാംഗരായ സഹോദരീ സഹോദരന്മാര് ഒരിടത്ത് ഒത്തുകൂടി യോഗാഭ്യാസം നടത്തി ലോകറെക്കാര്ഡ് സ്ഥാപിച്ചു. യോഗ ജാതി, മത, പ്രദേശങ്ങളൊക്കെ കടന്ന് ലോകമെങ്ങുമുള്ള ജനങ്ങളെ ഒരുമിപ്പിച്ചു. നൂറ്റാണ്ടുകളായി നാം വസുധൈവകുടുംബകം എന്ന വിശ്വാസം വച്ചു പുലര്ത്തുന്നവരാണ്. നമ്മുടെ ഋഷിമാരും, മുനിമാരും മറ്റു പുണ്യാത്മാക്കളും ഏതൊരു വിഷയത്തിലാണോ ഊന്നല്‍ കൊടുക്കുന്നത് യോഗ അക്ഷരാര്‍ഥത്തില്‍ അത് നടപ്പില്‍ വരുത്തി കാണിച്ചു. ഇന്ന് യോഗ ആരോഗ്യരംഗത്ത് വിപ്ലവകരമായ കാര്യമാണു ചെയ്യുന്നതെന്നു ഞാന് വിചാരിക്കുന്നു. യോഗ കൊണ്ട് ആരോഗ്യത്തിലേക്കുള്ള മുന്നേറ്റം കൂടുതല്‍ നന്നായി മുന്നോട്ടു പോകുമെന്നു ഞാന് വിചാരിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള് ഇത് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കും.
പ്രിയപ്പെട്ട ദേശവാസികളേ, ഇപ്രാവശ്യത്തെ മന് കീ ബാത്തില്‍ ജൂലായ് ഒന്നിന് വരുന്ന ഡോക്ടേഴ്സ് ഡേ യെക്കുറിച്ച് പറയണമെന്ന് മൈ ജിഒവി, നരേന്ദ്രമോദി ആപ് ല്‍ പലരും എനിക്കെഴുതിയിട്ടുണ്ട്. ശരിയാണ്. നമുക്കൊരു പ്രശ്നം വന്നാല്‍ മാത്രമേ ഡോക്ടറെ ഓര്ക്കുകയൂള്ളൂ. എന്നാല്‍ നമ്മുടെ ഡോക്ടര്മാരുടെ നേട്ടങ്ങളെ കൊണ്ടാടുന്ന ഒരു ദിവസമാണ് ഇത്. ഈ അവസരത്തില്‍ അവര്‍ സമൂഹത്തിനു നല്കുന്ന സേവനത്തിനും സമര്പ്പണത്തിനും അവര്ക്ക് വളരെയേറെ നന്ദി പറയുന്ന അവസരമാണിത്. ഒരു സ്വഭാവമെന്നപോലെ അമ്മയെ ദൈവമായി പൂജിക്കുന്നവരാണു നാം. ഈശ്വരതുല്യമായി കാണുന്നു, കാരണം അമ്മ നമുക്കു ജന്മം നല്കുന്നു. അമ്മ ജന്മം നല്കുമ്പോള് പല ഡോക്ടര്മാരും നമുക്കു പുനര്ജന്മമേകുന്നു. ഡോക്ടറുടെ പങ്ക് രോഗത്തിനു ചികിത്സിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. പലപ്പോഴും ഡോക്ടര്‍ കുടുംബസുഹൃത്തിനെപ്പോലെയാണ്. നമ്മുടെ ജീവിത രീതിക്ക് മാര്ഗ്ഗദര്ശനമേകുന്നവരാണ്. 'ദേ നോട്ട് ഒണ്ലി ക്യൂര്‍ ബട്ട് ഓള്സോ ഹീല്‍.' (അവര്‍ ചികിത്സിക്കുക മാറ്റുക മാത്രമല്ല, സൗഖ്യമേകുകയും ചെയ്യുന്നു) ഇന്ന് ഡോക്ടറുടെ അടുത്ത് ചികിത്സാവൈശിഷ്ട്യമുണ്ട്, അതോടൊപ്പം അവരുടെ പക്കല്‍ പൊതുവായ ജീവിതരീതിയെക്കുറിച്ച്, അത് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് വലിയ അനുഭവ സമ്പത്തുമുണ്ട്. തങ്ങളുടെ കഴിവും നൈപുണ്യവും കൊണ്ട് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ലോകമെങ്ങും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചികിത്സാമേഖലയിലെ പ്രധാനികള്‍ കഠിനാധ്വാനത്തോടൊപ്പം കുഴഞ്ഞുമറിഞ്ഞ ചികിത്സാസംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അറിയപ്പെടുന്നവരാണ്. മന് കീ ബാത്തിലൂടെ ഞാന് എല്ലാ ജനങ്ങള്ക്കും വേണ്ടി നമ്മുടെ ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് ജൂലൈ 1 നെത്തുന്ന ഡോക്ടേഴ്സ് ഡേയുടെ അവസരത്തില്‍ ശുഭാശംസകള്‍ നേരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈ ഭാരതഭൂമിയില്‍ ജനിക്കാന്‍ സാധിച്ച ഭാഗ്യവാന്മാരാണു നമ്മള്‍. ഏതെങ്കിലും ചരിത്രസംഭവം നടക്കാത്ത ഒരു മാസമോ ദിവസമോ ഇല്ലാത്തവിധം സമൃദ്ധമായ ചരിത്രമാണ് ഭാരതത്തിനുള്ളത്. ശ്രദ്ധിച്ചാല്‍ ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങള്ക്കും അതിന്റേതായ ഒരു പാരമ്പര്യമുണ്ടെന്നു കാണാം. അവിടവുമായി ബന്ധപ്പെട്ട ഏതെങ്കിലും പുണ്യാത്മാക്കളുണ്ടാകും, മഹാപുരുഷനുണ്ടാകും, പ്രസിദ്ധരായ വ്യക്തികളുണ്ടാകും... എല്ലാവരുടെയും സംഭാവനകളുണ്ട്, എല്ലാവര്ക്കും മഹാത്മ്യമുണ്ട്.
'പ്രധാനമന്ത്രീജീ, നമസ്കാരം. ഞാന് ഡോ. സുരേന്ദ്ര മിശ്രയാണു സംസാരിക്കുന്നത്. 28 ജൂണിന് അങ്ങ് മഗഹറില്‍ വരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ഞാന് മഗഹറിനടുത്തുള്ള ഗോരഖ്പൂരിലെ ഒരു ചെറിയ ഗ്രാമമായ ടഡവായില് താമസിക്കുന്നയാളാണ്. മഗഹര്‍ കബീറിന്റെ സമാധിസ്ഥലമാണ്. കബീറിനെ ഇവിടത്തെ ആളുകള് സമൂഹിക സമരസതയുടെ പേരില്‍ ഓര്‍മ്മിക്കുന്നു. കബീറിന്റെ അഭിപ്രായങ്ങളെ എല്ലാ തലങ്ങലിലും ചര്ച്ച ചെയ്യുന്നു. അങ്ങയുടെ പദ്ധതികള് ഈ കാര്യത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നല്ല സ്വാധീനമുണ്ടാകും. കേന്ദ്ര ഗവണ്മെന്റിന്റെ പദ്ധതികളെക്കുറിച്ച് പറയണമെന്ന് അഭ്യര്ഥിക്കുന്നു.'
അങ്ങയുടെ ഫോണ്‍ കോളിന് വളരെയധികം നന്ദി. ഞാന് ഇരുപത്തിയെട്ടാം തീയതി മഗഹറില്‍ വരുന്നു എന്നതു ശരിയാണ്. ഗുജറാത്തിലെ കബീര്വഡ് അങ്ങയ്ക്കു നന്നായി അറിയാവുന്ന സ്ഥലമായിരിക്കും. ഞാന് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സന്ത് കബീറിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു വലിയ ദേശീയ സമ്മേളനം നടത്തുകയുണ്ടായി. അദ്ദേഹം എന്തിന് മഗഹറിലേക്കു പോയി എന്നറിയാമോ? മഗഹറില്‍ മരിക്കുന്നവര്‍ക്ക് സ്വര്ഗ്ഗപ്രാപ്തിയുണ്ടാവില്ലെന്ന് ഒരു ധാരണയുണ്ടായിരുന്നു അക്കാലത്ത്. നേരെ മറിച്ച് കാശിയില്‍ മരിക്കുന്നവര്‍ക്ക് സ്വര്ഗ്ഗപ്രാപ്തിയുണ്ടാകുമെന്നും. മഗഹറിനെ അപവിത്രമായി കണക്കാക്കിയിരുന്നു.
എന്നാല്‍ സന്ത് കബീര്‍ അത് വിശ്വസിച്ചിരുന്നില്ല. തന്റെ കാലഘടത്തിലെ അത്തരം ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഖണ്ഡിക്കാന്‍ അദ്ദേഹം ഉത്സാഹിച്ചു, അതുകൊണ്ടാണ് മഗഹറില്‍ പോവുകയും അവിടെ സമാധിയാവുകയും ചെയ്തത്. സന്ത് കബീര്‍ അദ്ദേഹത്തിന്റെ സാഖികളിലും ദോഹകളിലും കൂടി സാമൂഹിക സമത്വം, ശാന്തി, സാഹോദര്യം എന്നിവയ്ക്കു പ്രാധാന്യം കൊടുത്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദര്ശം. അദ്ദേഹത്തിന്റെ രചനകളില്‍ നമുക്ക് ഈ ആദര്ശമാണു കാണാനാകുന്നത്. ഇന്നത്തെ കാലഘട്ടത്തിലും അവ അത്രതന്നെ പ്രേരണാ സ്രോതസ്സുകളാണ്. അദ്ദേഹത്തിന്റെ ഒരു ദോഹ ഇങ്ങനെയാണ് -
കബീര്‍ സോയി പീര് ഹൈ, ജോ ജാനേ പര് പീര്
ജോ പര പീര് ന ജാനഹീ, സോ കാ പീര് മേം പീര്.
അതായത് യഥാര്ഥത്തിലുള്ള പുണ്യാത്മാവായ സന്ത് മറ്റുള്ളവരുടെ വേദന അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ വേദനയറിയാത്തയാള് നിഷ്ഠുരനാണ്. കബീര്‍ ദാസ് സാമൂഹിക സമരസതയ്ക്ക് വിശേഷാല്‍ പ്രാധാന്യം നല്കിയിരുന്നു. അദ്ദേഹം സ്വന്തം കാലത്തിനപ്പുറം ചിന്തിച്ചിരുന്നു. അക്കാലത്ത് ലോകത്തില്‍ അധോഗതിയും സംഘര്ഷവും നടക്കുകയായിരുന്നു. അദ്ദേഹം ശാന്തിയുടെയും സന്മനോഭാവത്തിന്റെയും സന്ദേശമേകി. ലോകമനസ്സിനെ ഒരുമിപ്പിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ദൂരീകരിക്കാന്‍ പ്രവര്‍ത്തച്ചു.
ജഗ് മേം ബൈരീ കോയീ നഹീം, ജോ മന ശീതള്‍ ഹോയ്
യഹ ആപാ തോ ഡാല്‍ ദേ, ദയാ കരേ സബ കോയ്
മറ്റൊരു ദോഹയില്‍ കബീര്‍ എഴുതുന്നു,
ജഹാം ദയാ തഹം ധര്മ് ഹൈ, ജഹാം ലോഭ് തഹം പാപ്
ജഹാം ക്രോധ തഹം കാല ഹൈ, ജഹാം ക്ഷമാ തഹം ആപ്
അദ്ദേഹം പറഞ്ഞു,
ജാതി ന പൂഛോ സാധു കീ, പൂഛ് ലീജിയേ ജ്ഞാന്
ആളുകളെ മതത്തിനും ജാതിക്കും അതീതരായി അറിവിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കൂ, അവരെ ബഹുമാനിക്കൂ എന്ന് ജനങ്ങളോട് അഭ്യര്ഥിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് നൂറ്റാണ്ടുകള്ക്കു ശേഷവും സത്യമാണ്. നാമിപ്പോള്‍ സന്ത് കബീര്‍ ദാസിനെക്കുറിച്ചു പറയുമ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ദോഹ ഓര്മ്മ വരുന്നു. അതില്‍ അദ്ദേഹം പറയുന്നത്:
ഗുരു ഗോവിന്ദ് ദോഉ ഖഡേ, കാകേ ലാഗൂം പായ്
ബലിഹാരി ഗുരു ആപ്നേ, ഗോവിന്ദ ദിയോ ബതായ്.
ഗുരുവും ഗോവിന്ദനുമൊരുമിച്ചെന്നാല്‍, ആരെ പ്രണമിപ്പു ഞാന്
ഗുരുവിനു ചരണനമസ്കാരം, ഗുരുവല്ലോ ഗോവിന്ദനെ കാട്ടിത്തന്നൂ.
ഗുരുവിന്റെ മഹത്വം അദ്ദേഹം ഇങ്ങനെയാണു കാട്ടിത്തരുന്നത്. അതുപോലെ ഒരു ഗുരുവാണ് ജഗത്ഗുരു ഗുരു നാനാക് ദേവ്. അദ്ദേഹം കോടിക്കണക്കിനാള്ക്കാര്ക്കാണ് സന്മാര്ഗ്ഗം കാട്ടിയത്, നൂറ്റാണ്ടുകളായി പ്രേരണാ സ്രോതസ്സാണ്. ഓരോ സിഖ് ഗുരുവും ദിവ്യഗുണങ്ങളെയാണു പ്രതിനിധീകരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഗുരു നാനാക് ദേവ് വിനയമാണ് പ്രതിനിധീകരിക്കുന്നത്. ഗുരുനാനാക് ദേവിന്റെ ഉപദേശങ്ങള്‍ കാരണം വ്യക്തിപരമായും സാമൂഹികവുമായുള്ള ശുചിത്വത്തിന് സിഖ് പാരമ്പര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജീവിതശൈലിയിലും ആചരണങ്ങളിലും ശുചിത്വം പ്രധാനമാണ്. ഗുരു നാനാക് ദേവ് സമൂഹത്തില്‍ ജാതീയമായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും മനുഷ്യജാതിയെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ട് അവരെ മാറോടണയ്ക്കാനും അദ്ദേഹം പഠിപ്പിച്ചു. ഗുരു നാനാക് ദേവ് പറയാറുണ്ടായിരുന്നു, 'ദരിദ്രരെയും ഇല്ലാത്തവരെയും സേവിക്കുന്നതാണ് ഭഗവത് സേവ' എന്ന്. പോയിടത്തെല്ലാം സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി അദ്ദേഹം തുടക്കങ്ങള്‍ കുറിച്ചു. സാമൂഹിക വ്യത്യാസങ്ങളില്ലാത്ത അടുക്കള ഏര്പ്പാടാക്കി. അവിടെ ജാതി, മത, വ്യത്യാസങ്ങളില്ലാതെ എല്ലാവര്ക്കും ആഹാരം കഴിക്കാമായിരുന്നു. ഗുരു നാനാക് ദേവാണ് ലംഗര്‍ (പൊതു ഊട്ടുപുര) എര്പ്പാട് ആരംഭിച്ചത്. 2019 ല്‍ ഗുരു നാനക് ദേവിന്റെ അഞ്ഞൂറ്റിയന്പതാം പ്രകാശ പര്വ്വം ആഘോഷിക്കപ്പെടും. നാമെല്ലാവരും ഉത്സാഹത്തോടും ആവേശത്തോടും അതില്‍ പങ്കാളികളാകണമെന്നാണ് എന്റെ ആഗ്രഹം. ഗുരു നാനക് ദേവിന്റെ അഞ്ഞൂറ്റിയന്പതാം പ്രകാശപര്വ്വം സമൂഹത്തിലെങ്ങും, ലോകമെങ്ങും എങ്ങനെ ആഘോഷിക്കണമെന്നതിനെക്കുറിച്ച് പുതിയ ആശയങ്ങള്‍, പുതിയ നിര്ദ്ദേശങ്ങള്‍, പുതിയ സങ്കല്പങ്ങള് എന്നിവയ്ക്കുറിച്ച് ആലോചിക്കണം, തയ്യാറെടുപ്പുകള്‍ നടത്തണം, വളരെ പ്രധാന്യത്തോടെ നമുക്ക് പ്രകാശപര്വ്വത്തെ പ്രേരണാപര്വ്വമായി ആഘോഷിക്കാം എന്നാണ് നിങ്ങളോടെല്ലാം എനിക്ക് അഭ്യര്ഥിക്കാനുള്ളത്.
പ്രിയപ്പെട്ട ദേശവാസികളേ, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം വളരെ നീണ്ടതായിരുന്നു, വ്യാപകമായിരുന്നു, വളരെ ആഴത്തിലുള്ളതും അസംഖ്യം ബലിദാനങ്ങള്‍ നിറഞ്ഞതുമാണ്. പഞ്ചാബുമായി ബന്ധപ്പെട്ട ഒരു ചരിത്രമുണ്ട്. ജാലിയന്‍വാലാബാഗില്‍ നടന്ന, മനുഷ്യകുലത്തെ മുഴുവന്‍ ലജ്ജിപ്പിച്ച ആ ഭയാനകമായ സംഭവത്തിന് 2019 ല്‍ നൂറു വര്ഷം തികയുകയാണ്. 1919 ഏപ്രില്‍ 13 ലെ ആ കറുത്ത ദിനം ആര്ക്കാണ് മറക്കാനാകുക. അധികാരത്തെ ഉപയോഗിച്ചുകൊണ്ട് ക്രൂരതയുടെ എല്ലാ അതിര്വരമ്പുകളെയും ഭേദിച്ച് നിര്ദ്ദോഷികളും, നിരായുധരുമായ നിഷ്കളങ്കരായ ജനങ്ങളുടെ നേര്ക്ക് വെടിയുതിര്ത്തു. ഈ സംഭവത്തിന് നൂറു വര്ഷം തികയുകയാണ്. ഈ ഓര്മ്മ നമുക്കെങ്ങനെ പുതുക്കാനാകുമെന്ന് ആലോചിക്കാം, അതോടൊപ്പം ഈ സംഭവം ഒരിക്കലും മരിക്കാത്ത ഒരു സന്ദേശം നല്കിയത് നമുക്കെന്നും ഓര്‍മ്മയില്‍ വയ്ക്കാം. ഈ ഹിംസയും ക്രൂരതയും കൊണ്ട് ഒരിക്കലും ഒരു പ്രശ്നത്തിനും സമാധാനം സാധ്യമാവില്ല. ജയം എന്നും അഹിംസയ്ക്കും ശാന്തിക്കുമാണ്, ത്യാഗത്തിനും ബലിദാനത്തിനുമാണ് ഉണ്ടാവുക.
പ്രിയപ്പെട്ട ജനങ്ങളേ, ദില്ലിയില്‍ രോഹിണിയില്‍ നിന്നുള്ള ശ്രീമാന്‍ രമണ്‍ കുമാര്‍ നരേന്ദ്രമോദി മൊബൈല്‍ ആപ്പില്‍ എഴുതിയിരിക്കുന്നു, വരുന്ന ജൂലൈ 6 ഡോ.ശ്യാമപ്രസാദ് മുഖര്ജിയുടെ ജന്മദിമാണ്. ഈ പരിപാടിയില്‍ ജനങ്ങളോട് ഞാന് ശ്യാമപ്രസാദ് മുഖര്ജിയെക്കുറിച്ചു പറയണമെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. രമണ്ജീ ആദ്യമായി അങ്ങയ്ക്ക് വളരെ വളരെ നന്ദി. ഭാരതത്തിന്റെ ചരിത്രത്തോടുള്ള അങ്ങയുടെ താത്പര്യം വളരെ നന്നായി തോന്നി. ഡോ.ശ്യാമപ്രസാദ് മുഖര്ജിയുടെ ഓര്മ്മദിനം 23 ജൂണ്‍ ആണ് എന്ന് അങ്ങയ്ക്കറിയാമായിരിക്കും. ഡോ.ശ്യാമപ്രസാദ് മുഖര്ജി പല മേഖലകളുമായി ബന്ധപ്പെട്ടിരുന്നു. എങ്കിലും അദ്ദേഹം ഏറ്റവുമടുത്തു ബന്ധപ്പെട്ടിരുന്നത് വിദ്യാഭ്യാസം, ഭരണം, പാര്ലമെന്ററി കാര്യങ്ങളുമായിട്ടായിരുന്നു. അദ്ദേഹം കൊല്ക്കത്ത യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്സലറായിരുന്നു എന്ന് വളരെ കുറച്ചുപേര്ക്കേ അറിയമായിരിക്കൂ. 1937 ല്‍ ശ്യാമപ്രസാദ് മുഖര്ജിയുടെ ക്ഷണം സ്വീകരിച്ച് ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ കോല്‍ക്കത്ത യൂണിവേഴ്സിറ്റിയിലെ കോണ്വൊക്കേഷന് ബംഗാളി ഭാഷയില്‍ അഭിസംബോധന ചെയ്തു. ഇംഗ്ളീഷുകാരുടെ ഭരണം നടക്കുമ്പോള്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ആരെങ്കിലും കോണ്‍വൊക്കേഷനില്‍ ബംഗാളി ഭാഷയില്‍ പ്രസംഗിക്കുന്നത് ആദ്യമായിട്ടായിരുന്നു. 1947 മുതല്‍ 1950 വരെ ഡോ.ശ്യാമപ്രസാദ് മുഖര്ജി ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ മന്ത്രിയായിരുന്നു. ഒരു തരത്തില്‍ അദ്ദേഹം ഭാരതത്തിനും വ്യവസായ വികസനത്തിനും ശക്തമായ അടിത്തറയിട്ടു. ബലമുള്ള അടിസ്ഥാനമുണ്ടാക്കി, ശക്തമായ ഒരു വേദി പണിതു. 1948 ല്‍ പ്രഖ്യാപിക്കപ്പെട്ട ഭാരതത്തിന്റെ ആദ്യത്തെ വ്യവസായ നയത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങളുടെയും ദര്ശനങ്ങളുടെയും മുദ്ര പതിഞ്ഞിരിക്കുന്നു. ഭാരതം എല്ലാ മേഖലകളിലും വ്യാവസായികമായി സ്വാശ്രയത്വം നേടണമെന്നും നൈപുണ്യവും സമൃദ്ധിയുമുള്ളതായിരിക്കണമെന്നതും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഭാരതത്തില്‍ വലിയ വ്യവസായങ്ങള്‍ വളരുന്നതിനൊപ്പം എം.എസ്എം.ഇ കള്‍ കൈത്തറി, വസ്ത്ര, കുടില്‍ വ്യവസായങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുടില്‍, ചെറുകിട വ്യവസായത്തിന്റെ ഉചിതമായ വികസനത്തിന് അവര്ക്ക് സാമ്പത്തികസഹായവും സംഘടനാപരമായ സംവിധാനവും ലഭിക്കാന്‍ 1948 നും 1950 നുമിടയില്‍ ഓള് ഇന്ത്യാ ഹാന്ഡി ക്രാഫ്റ്റ്സ് ബോര്ഡ്, ഓള് ഇന്ത്യാ ഹാന്ഡ്ലൂം ബോര്ഡ്, ഖാദി-വില്ലേജ് ഇന്ഡസ്ട്രീസ് ബോര്ഡ് എന്നിവ സ്ഥാപിക്കപ്പെട്ടു. ഭാരതത്തിന്റെ ഡിഫന്സ് ഉത്പാദനത്തിലും സ്വദേശിവത്കരണം വേണമെന്ന് ഡോ.മുഖര്ജി ഊന്നല്‍ കൊടുത്തിരുന്നു. ചിത്തരഞ്ജന് ലോക്കോമോട്ടീവ് വര്ക്സ്, ഹിന്ദുസ്ഥാന്‍ ഏയര്ക്രാഫറ്റ്, സിന്ധ്രി വളംഫാക്ടറി, ദാമോദര്‍ വാലീ കോര്പ്പറേഷന് എന്നീ ഏറ്റവും വലിയ വിജയപ്രദങ്ങളായ പ്രോജക്ടുകള്ക്കും രണ്ടാമതായി റിവര്‍ വാലി പ്രോജക്ടുകള്ക്കും തുടക്കം കുറിച്ചത് ഡോ.ശ്യാമപ്രസാദ് മുഖര്ജിയുടെ വലിയ സംഭാവനകളില്പ്പെടുന്നു. പശ്ചിമ ബംഗാളിലെ വികസന കാര്യത്തില്‍ അദ്ദേഹത്തിന് വിശേഷാല്‍ താത്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോധ്യങ്ങളുടെയും വിവേകത്തിന്റെയും പ്രവര്ത്തന നൈരന്തര്യത്തിന്റെയും പരിണതിയായിട്ടാണ് ബംഗാളിന്റെ ഒരു ഭാഗത്തെ രക്ഷിക്കാനായതും ഇന്നും അവിടം ഭാരതത്തിന്റെ ഭാഗമായി തുടരുന്നതും. ഡോ.ശ്യാമപ്രസാദ് മുഖര്ജിക്ക് ഏറ്റവും മഹത്തായ കാര്യം ഭാരതത്തിന്റെ അഖണ്ഡത എന്നതായിരുന്നു. അതിനുവേണ്ടിയാണ് വെറും അമ്പത്തിരണ്ടാം വയസ്സില്‍ അദ്ദേഹത്തിന് ജീവന് ബലി നല്കേണ്ടി വന്നത്. വരൂ.. നമുക്കെന്നും ഡോ.ശ്യാമപ്രസാദ് മുഖര്ജിയുടെ ഐക്യസന്ദേശം ഓര്‍മ്മയില്‍ വയ്ക്കാം, സന്മനോഭാവത്തോടും സാഹോദര്യത്തോടും കൂടി ഭാരതത്തിന്റെ പുരോഗതിക്കായി ജീവന് പണയം വച്ച് പങ്കാളികളാകാം.
പ്രിയപ്പെട്ട ജനങ്ങളേ, കഴിഞ്ഞ ചില ആഴ്ചകളില്‍ എനിക്ക് വീഡിയോ കോളിലൂടെ ഗവണ്മെന്ിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അതിന്റെ ഗുണഭോക്താക്കളുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. ഫയലുകള്ക്കപ്പുറം കടന്ന് ആളുകളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നേരിട്ട് അവരില്‍ നിന്ന് അറിയാന്‍ അവസരം ലഭിച്ചു. ആളുകള് അവരുടെ സങ്കല്പ്പങ്ങളെക്കുറിച്ചും, സുഖദുഃഖങ്ങളെക്കുറിച്ചും, തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു ഗവണ്മെന്റ് കാര്യമായിരുന്നില്ല. അതൊരു വേറിട്ട പഠനാനുഭവമായിരുന്നു. ഈ സംസാരത്തിനിടയില്‍ ആളുകളുടെ മുഖത്ത് കാണാനായ സന്തോഷത്തേക്കാള്‍ ആഹ്ലാദം തോന്നുന്ന ഒരു നിമിഷം ജീവിതത്തില്‍ മറ്റെന്താകും? ഒരു സാധാരണ മനുഷ്യന്റെ കഥകള്‍ കേള്ക്കുകയായിരുന്നു. നിഷ്കളങ്കമായ സ്വരത്തില്‍ സ്വന്തം അനുഭവത്തിന്റെ കഥ പറഞ്ഞത് ഹൃദയസ്പര്ശിയായിരുന്നു. ദൂരെദൂരെയുള്ള ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ പൊതു സേവനകേന്ദ്രങ്ങളിലൂടെ ഗ്രാമത്തിലെ മുതിര്ന്നവര്ക്ക് പെന്ഷന് മുതല്‍ പാസ്പോര്‍ട്ട് വരെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഛത്തീസ്ഗഢിലെ ഒരു സഹോദരി സീതപ്പഴം കൊണ്ട് ഐസ്ക്രീമുണ്ടാക്കുന്ന വ്യവസായം നടത്തുന്നു. ജാര്‍ഖണ്ഡില്‍ അജ്ഞന് പ്രകാശിനെപ്പോലെ രാജ്യത്തിലെ ലക്ഷക്കണക്കിന് യുവാക്കള്‍ ഔഷധി കേന്ദ്രം നടത്തുന്നതിനൊപ്പം അടുത്തുള്ള ഗ്രാമങ്ങളില്‍ കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിലെ ഒരു യുവാവ് രണ്ടുമൂന്നു വര്ഷം മുമ്പ് തൊഴില്‍ തേടി അലയുകയായിരുന്നു, ഇന്ന് സ്വന്തമായി ഒരു വ്യവസായം വിജയപ്രദമായി ചെയ്യുന്നു. അതുമാത്രമല്ല പത്തുപതിനഞ്ചുപേര്ക്ക് ജോലിയും നല്കുന്നു. തമിഴ്നാട്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ചെറു പ്രായത്തില്‍ സ്കൂളിലെ ടിങ്കറിംഗ് ലാബില്‍ മാലിന്യസംസ്കരണം പോലുള്ള പ്രധാനവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. എത്രയെത്ര കഥകളായിരുന്നു...! ആളുകള്ക്ക് തങ്ങളുടെ വിജയത്തിന്റെ കഥകള്‍ പറയാനില്ലാത്ത രാജ്യത്തെ ഒരു മൂലയും ഉണ്ടായിരുന്നില്ല. ഈ പരിപാടിയിലാകെ ഗവണ്മെന്റിന്റെ വിജയത്തെക്കാളധികം സാധാരണ മനുഷ്യന്റെ വിജയത്തിന്റെ കാര്യങ്ങള്‍ രാജ്യത്തിന്റെ ശക്തി, പുതിയ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെ ശക്തി, പുതിയ ഭാരതത്തെക്കുറിച്ചുള്ള ദൃഢനിശ്യയത്തിന്റെ ശക്തി ഒക്കെയാണ് നേരിട്ടറിയാനായത്. സമൂഹത്തില്‍ ചിലരുണ്ട്, അവര്ക്ക് നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയാതെ, പരാജയങ്ങളുടെ കാര്യം പറയാതെ, അവിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കാതെ, ഒരുമിപ്പിക്കുന്നതിനുപകരം വിഘടിപ്പിക്കുന്ന വഴികള്‍ കണ്ടെത്താതെ സമാധാനമുണ്ടാവില്ല. അങ്ങനെയൊരു അന്തരീക്ഷത്തില്‍ സാധാരണ മനുഷ്യന് ആശയുടെയും പുതിയ ഉത്സാഹത്തിന്റെയും തങ്ങളുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളുടെയും കാര്യങ്ങളുമായി എത്തുമ്പോള്‍ അത് ഗവണ്മെന്റിന്റെ ശ്രേയസ്സൊന്നുമല്ല. അങ്ങകലെ ചെറിയ ഗ്രാമത്തിലുള്ള ഒരു ചെറിയ കുട്ടിയുടെ സംഭവം പോലും നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങള്ക്ക് പ്രേരണാദായകമാകാം. എനിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ, വീഡിയോ ബ്രിഡ്ജിലൂടെ ഗുണഭോക്താക്കളുമായി സമയം ചെലവഴിച്ചപ്പോള്‍ അത് വളരെ സുഖമേകുന്നതും പ്രേരകവുമായിരുന്നു. അതിലൂടെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള പ്രേരണ ലഭിക്കുന്നു. കൂടുതല്‍ ചെയ്യാനുള്ള ഉത്സാഹവും ലഭിക്കുന്നു. ദരിദ്രനില്‍ ദരിദ്രനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതം അര്‍പ്പിക്കാന്‍ ഒരു പുതിയ സന്തോഷം, പുതിയ ഉത്സാഹം പുതിയ പ്രേരണ ലഭ്യമാകുന്നു.
ജനങ്ങളോട് വളരെ കൃതജ്ഞനാണ് ഞാന്‍. 40-50 ലക്ഷം ആളുകള് ഈ വീഡിയോ ബ്രിഡ്ജുമായി ബന്ധപ്പെട്ടു, എനിക്കു പുതിയ ശക്തി പ്രദാനം ചെയ്തു. ഏവര്ക്കും ഒരിക്കല്‍ കൂടി നന്ദി വ്യക്തമാക്കാനാഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, നമുക്കു ചുറ്റും നോക്കിയാല്‍ എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ നന്മകള് നടക്കുന്നതു കാണാനാകുമെന്നതാണ് എപ്പോഴത്തെയും അനുഭവം. നല്ലതു ചെയ്യുന്ന ആളുകളുണ്ട്. നന്മയുടെ സുഗന്ധം നമുക്കും അനുഭവിക്കാം. കഴിഞ്ഞ ദിവസം ഒരുകാര്യം എന്റെ ശ്രദ്ധയില്‍ വന്നു, അതു വളരെ വേറിട്ട അനുഭവമാണ്. ഒരു വശത്ത് പ്രൊഫണഷല്സും എഞ്ചിനീയര്മാരുമാണ്, മറുവശത്ത് വയലില്‍ പണിയെടുക്കുന്ന നമ്മുടെ കര്ഷക സഹോദരീ സഹോദരന്മാരുമാണ്. ഇത് രണ്ടും തീര്ത്തും വ്യത്യസ്തമായ തൊഴിലുകളല്ലേ എന്നു നിങ്ങള്ക്കു തോന്നുന്നുണ്ടാകും. ഇവ തമ്മിലെന്താണു ബന്ധം? അങ്ങനെയാണ് ബംഗളൂരുവിലെ കോര്പ്പറേറ്റ് പ്രൊഫഷണലുകളും ഐടി എഞ്ചിനീയിര്മാരും ഒത്തുചേര്ന്നു. അവര്‍ ഒരു സഹജ് സമൃദ്ധി ട്രസ്റ്റ് ഉണ്ടാക്കി. കര്ഷകരുടെ വരുമാനം ഇരട്ടിയാകാന് ആ ട്രസ്റ്റ് പ്രവര്ത്തനമാരംഭിച്ചു. കര്ഷകരുമായി ബന്ധപ്പെട്ടു, പദ്ധതികളുണ്ടാക്കി, കര്ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ വിജയപ്രദമായി പ്രവര്ത്തിച്ചു. കൃഷിയുടെ പുതിയ ഗുണങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം ജൈവ കൃഷി എങ്ങനെ ചെയ്യാമെന്നും പഠിപ്പിച്ചു. കൃഷിയില്‍ ഒരു വിളവിനൊപ്പം മറ്റൊരു വിളവുകൂടി എങ്ങനെ വളര്ത്താം എന്നു പഠിപ്പിച്ചു. ഈ പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍ കര്ഷകര്ക്ക് പരിശീലനമേകി. മുമ്പ് കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടത്തില്‍ ഒരു വിളവിനെയാണ് ആശ്രയിച്ചിരുന്നത്. വിളവും നന്നായി ഉണ്ടായിരുന്നതുമില്ല, വരുമാനവും കാര്യമായി ഉണ്ടായിരുന്നില്ല. ഇന്നവര്‍ പച്ചക്കറി വിളയിക്കുന്നുവെന്നു മാത്രമല്ല, വിപണനവും ഈ ട്രസ്റ്റിലൂടെ ചെയ്യുന്നു, നല്ല വില നേടുന്നു. ധാന്യം വിളയിക്കുന്ന കര്ഷകരും ഇതില്‍ കൂടെച്ചേര്ന്നിട്ടുണ്ട്. ഒരു തരത്തില്‍ വിള ഉല്പാദനം മുതല്‍ വിപണനം വരെ മുഴുവന്‍ ശൃംഖലയിലും കര്ഷകര്ക്ക് ഒരു വലിയ പങ്കുണ്ട്, അതോടൊപ്പം കൃഷിക്കാരുടെ പങ്കുറപ്പാക്കിക്കൊണ്ട് അവര്ക്ക് ഇരട്ടി ലാഭവും ഉറപ്പാക്കാനുള്ള ശ്രമമാണ്. വിളവ് നന്നായിരിക്കാന്‍ നല്ല വിത്തുകള്‍ വേണം. അതിനായി വിത്തു ബാങ്ക് ഉണ്ടാക്കിയിരിക്കുന്നു. സ്ത്രീകള് ഈ വിത്തുബാങ്കിലെ കാര്യങ്ങള്‍ നോക്കുന്നു. അങ്ങനെ സ്ത്രീകളെയും ഇതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ വേറിട്ട പരീക്ഷണത്തിന് ഞാന് ആ യുവാക്കളെ അഭിനന്ദിക്കുന്നു. പ്രൊഫഷണലുകളും ടെക്നോക്രാറ്റുകളും എഞ്ചീനീയര്മാരുമായ ഈ യുവാക്കള്‍ തങ്ങളുടെ പ്രവര്ത്തനമേഖലയ്ക്കു പുറത്തേക്കു കടന്ന് കര്ഷകരുമായി ചേരുന്നത്, ഗ്രാമവുമായി ചേരുന്നത്, കൃഷിയും, കളവുമായി ബന്ധപ്പെടുന്ന ഈ വഴി കണ്ടെത്തിയത് എനിക്ക് സന്തോഷം പകരുന്നു. രാജ്യത്തെ യുവതലമുറയുടെ ഈ വേറിട്ട പരീക്ഷണത്തെ അഭിനന്ദിക്കുന്നു. ചിലതെല്ലാം ഞാനറിഞ്ഞുകാണും, ചിലത് അറിഞ്ഞിട്ടുണ്ടാവില്ല, ചിലര്ക്ക് അറിയാമായിരിക്കും, ചിലര്ക്ക് അറിയില്ലായിരിക്കും, എങ്കിലും കോടിക്കോടി ആളുകള് നിരന്തരം ചില നല്ലകാര്യങ്ങള്‍ ചെയ്യുന്നു. എല്ലാവര്ക്കും വളരെവളരെ ശുഭാശംസകള്‍.
പ്രിയപ്പെട്ട ജനങ്ങളേ, ജിഎസ്ടി നടപ്പിലായിട്ട് ഒരു വര്ഷമാകുകയാണ്. വണ്‍ നേഷന്‍ വണ്‍ ടാക്സ് ആളുകളുടെ സ്വപ്നമായിരുന്നു, ഇന്ന് സത്യമായി പരിണമിച്ചിരിക്കുന്നു. വണ്‍ ടാക്സ്, വണ്‍ നേഷന്‍ കാര്യത്തില്‍ ആരോടെങ്കിലും നന്ദി പറയണമെങ്കില്‍ അത് സംസ്ഥാനങ്ങളോടാണ്. ജിഎസ്ടി, സഹകരണ ഫെഡറലിസത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്. എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ചു ചേര്ന്ന്, രാജ്യനന്മ കണക്കാക്കി തീരുമാനമെടുത്തു. അതുകൊണ്ടാണ് രാജ്യത്ത് ഇത്രയും വലിയ നികുതി പരിഷ്കരണം സാധ്യമായത്. ഇതുവരെ ജിഎസ്ടി കൗണ്സിലിന്റെ 27 യോഗങ്ങള്‍ നടന്നു. വിവിധ രാഷ്ട്രീയ വിചാരധാരയില്‍ പെട്ട ആളുകളാണ് അവിടെ ഇരിക്കുന്നത്, വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകളാണ് ഇരിക്കുന്നത്, വ്യത്യസ്ഥങ്ങളായ മുന്ഗണനകളുള്ള സംസ്ഥാനങ്ങളിലെ ആളുകളാണ് എങ്കിലും ജിഎസ്ടി കൗണ്‍സിലില്‍ ഇതുവരെ എടുക്കപ്പെട്ട തീരുമാനങ്ങള്‍ എല്ലാം സര്വ്വസമ്മതത്തോടെ എടുത്തവയാണ്. ജിഎസ്ടിയ്ക്കു മുമ്പ് രാജ്യത്ത് പല തരത്തിലുള്ള നികുതികളാണുണ്ടായിരുന്നത്. ഈ ഏര്പ്പാടനുസരിച്ച് ഒരു തരത്തിലുള്ള നികുതി മാത്രമേ രാജ്യമെങ്ങുമുള്ളൂ. ജിഎസ്ടി സത്യസന്ധതയുടെ വിജയമാണ്, സത്യസന്ധതയുടെ ഉത്സവമാണിത്. മുമ്പ് രാജ്യത്ത് നികുതിയുമായി ബന്ധപ്പെട്ട് ഇന്‍സ്പെക്ടര്‍ രാജ് എന്ന പരാതി ഉയര്ന്നിരുന്നു. ജിഎസ്ടിയില്‍ ഇന്‍സ്പെക്ടറുടെ സ്ഥാനത്ത് ഐടി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - വിവരസാങ്കേതിക വിദ്യ- എത്തിയിരിക്കുന്നു. റിട്ടേണ്‍ മുതല്‍ റീഫണ്ട് വരെ എല്ലാം ഓണ്‍ലൈനില്‍ വിവരസാങ്കേതികവിദ്യയിലൂടെ നടക്കുന്നു. ജിഎസ്ടി വന്നതോടെ ചെക്പോസ്റ്റുകള്‍ ഇല്ലാതെയായി. സാധനസാമഗ്രികളുടെ പോക്കുവരവുകള്ക്ക് ഗതിവേഗമേറി, അതിലൂടെ സമയം മാത്രമല്ല ലാഭിക്കപ്പെടുന്നത് മറിച്ച് ലോജിസ്റ്റിക്സ് രംഗത്തും (അതായത് അനുബന്ധ കാര്യങ്ങളിലും) ഇതിന്റെ വളരെ പ്രയോജനം ലഭിക്കുന്നുണ്ട്. ജിഎസ്ടി ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കരണപരിപാടിയായിരുന്നു. ഭാരതത്തില്‍ ഇത്രയും വലിയ നികുതി പരിഷ്കരണം നടപ്പിലായത് ഇത് രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ്, ജനശക്തിയിലൂടെയാണ് ജിഎസ്ടിയുടെ വിജയം ഉറപ്പാക്കാനായതും. പൊതുവെ വിചാരിച്ചത് ഇത്രയും വലിയ പരിഷ്കരണം, ഇത്രയും വലിയ രാജ്യത്ത്, ഇത്രയും വലിയ ജനസംഖ്യ എല്ലാമുള്ളിടത്ത് പൂര്ണ്ണമായ വിജയത്തിലെത്താന്‍ 5-7 വര്ഷം എടുക്കുമെന്നായിരുന്നു. എന്നാല്‍ രാജ്യത്തിലെ സത്യസന്ധരായ ആളുകളുടെ ഉത്സാഹവും രാജ്യത്തിന്റെ സത്യസന്ധത ആഘോഷിക്കുന്ന മനഃസ്ഥിതിയുള്ള ജനങ്ങളുടെ പങ്കാളിത്തവും കാരണം ഒരു വര്ഷത്തിനുള്ളില്ത്തന്നെ പുതിയ നികുതി സമ്പ്രദായം വലിയൊരളവില്‍ ഇടം പിടിച്ചുകഴിഞ്ഞു. സ്ഥിരത നേടിക്കഴിഞ്ഞു, ആവശ്യമനുസരിച്ച് അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഏര്പ്പാടുകളിലൂടെ വേണ്ട പരിഷ്കരണങ്ങളും നടന്നുപോരുന്നു. ഈ ഒരു വിജയം രാജ്യത്തെ നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ വിജയമാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ഒരിക്കല്‍ കൂടി മന് കീ ബാത്ത് പൂര്ത്തികരിക്കൂമ്പോള് അടുത്ത മന് കീ ബാത്തിനായി കാക്കുകയാണ്. നിങ്ങളുമായി സംവദിക്കാനുള്ള അവസരത്തിനായി... വളരെ വളരെ ശുഭാശംസകള്‍..
വളരെ വളരെ നന്ദി.
A historic test match in Bengaluru. #MannKiBaat pic.twitter.com/9N9maegX3L
— PMO India (@PMOIndia) June 24, 2018
PM @narendramodi lauds the Indian cricket team for their gesture during the test match against Afghanistan. #MannKiBaat pic.twitter.com/3c0aTcZhWo
— PMO India (@PMOIndia) June 24, 2018
Sports unites people. #MannKiBaat pic.twitter.com/NmixwI2jjH
— PMO India (@PMOIndia) June 24, 2018
Great enthusiasm during this year's Yoga Day. #MannKiBaat pic.twitter.com/5hGZ25dTf3
— PMO India (@PMOIndia) June 24, 2018
Yoga unites humanity. #MannKiBaat pic.twitter.com/WEObjPT6PX
— PMO India (@PMOIndia) June 24, 2018
Sights that made 125 crore Indians proud. #MannKiBaat pic.twitter.com/PKgiWwBKuQ
— PMO India (@PMOIndia) June 24, 2018
Yoga is ushering a wellness revolution. #MannKiBaat pic.twitter.com/TpNwlDg6kG
— PMO India (@PMOIndia) June 24, 2018
The doctors of India can solve complex medical problems thanks to their diligence. #MannKiBaat pic.twitter.com/gBtGxBfvcC
— PMO India (@PMOIndia) June 24, 2018
Hear #MannKiBaat. PM is talking about the life and message of Sant Kabir Das Ji. https://t.co/zuDP05llHv
— PMO India (@PMOIndia) June 24, 2018
The thoughts and ideals of Sant Kabir Das Ji emphasize on social harmony. #MannKiBaat pic.twitter.com/eGUQmaQ8zS
— PMO India (@PMOIndia) June 24, 2018
In 2019 we mark the 550th Prakash Parv of Guru Nanak Dev Ji. Let us think about ways in which we can mark this historic occasion. #MannKiBaat pic.twitter.com/gA4o2Oo1eV
— PMO India (@PMOIndia) June 24, 2018
Remembering the martyrs of the Jallianwala Bagh massacre. #MannKiBaat pic.twitter.com/XLd5ivgxlD
— PMO India (@PMOIndia) June 24, 2018
PM @narendramodi remembers the great Dr. Syama Prasad Mookerjee during #MannKiBaat.
— PMO India (@PMOIndia) June 24, 2018
He remembers Dr. Mookerjee's role in the education sector and industrial development of India. pic.twitter.com/yt2iaMa6Hf
Over the last few days, I have been interacting with beneficiaries of various initiatives of the Government of India. I learnt a lot from their experiences and life journeys: PM @narendramodi #MannKiBaat
— PMO India (@PMOIndia) June 24, 2018
PM @narendramodi speaks about the historic GST, calls it a great example of cooperative federalism. #MannKiBaat pic.twitter.com/ciDAPfPEdr
— PMO India (@PMOIndia) June 24, 2018