വീണാദേവി പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ടൈംലൈന്‍ ഏറ്റെടക്കുകയും അവരില്‍ സ്വാശ്രയത്വമുണ്ടാക്കുകയും മനോവീര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്ത അവരുടെ സവിശേഷമായ കൂണ്‍കൃഷിയെക്കുറിച്ച് അതിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
''ഇച്ഛാശക്തിയുള്ളിടത്ത് ഒരു വഴിയുമുണ്ട്. ഇച്ഛാശക്തിയിലൂടെ എല്ലാം നേടാന്‍ കഴിയും'' ബീഹാറിലെ മുംഗറിലെ വീണാദേവി പറയുന്നു.
തന്റെ കിടക്കയ്ക്ക് കീഴിലാണ് വീണാദേവി കൂണ്‍കൃഷി ആരംഭിച്ചത്. '' ഇന്ന് സ്ത്രീകള്‍ ഒരു മേഖലയിലും തീരെ പിന്നിലല്ല. രാജ്യത്തിലെ സ്ത്രീശക്തിക്ക് നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ അവര്‍ക്ക് അവരുടെ യാത്ര വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം. ഈ കൃഷിയിലൂടെ എനിക്ക് ബഹുമാനം ലഭിച്ചു. ഞാന്‍ ഒരു സര്‍പഞ്ചായി. എന്നെപ്പോലെ നിരവധി സ്ത്രീകള്‍ക്ക് ഇത്തരം പരിശീലന അവസരങ്ങള്‍ ലഭിക്കുന്നുവെന്നത് എനിക്ക് വലിയ സന്തോഷമുണ്ടാക്കുന്നു'' അവര്‍ പറഞ്ഞു.
ഇന്ന് മുംഗറിലെ വനിതകള്‍ രാജ്യത്തിന് തന്നെ ഉദാഹണരമായി മാറിക്കഴിഞ്ഞുവെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു. വീട്ടില്‍ കൃഷി ചെയ്യുന്നത് മുതല്‍ ഉല്‍പ്പന്നം പ്രാദേശിക വിപണിയില്‍ വില്‍ക്കുന്നതുവരെ മുഴുവന്‍ ദൗത്യവും അവളുടെ ഉത്തരവാദിത്തമാണ്. അവരുടെ ജീവിതം എല്ലാവരെയും പ്രചോദിപ്പിക്കുന്നതുമാണ്.
जहां चाह वहां राह… इच्छाशक्ति से सब कुछ हासिल किया जा सकता है।
— Narendra Modi (@narendramodi) March 8, 2020
मेरी वास्तविक पहचान पलंग के नीचे एक किलो मशरूम की खेती से शुरू हुई थी।
लेकिन इस खेती ने मुझे न केवल आत्मनिर्भर बनाया, बल्कि मेरे आत्मविश्वास को बढ़ाकर एक नया जीवन दिया।
वीणा देवी, मुंगेर #SheInspiresUs pic.twitter.com/MkfyZ8mnZp