ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ 2022സെപ്റ്റംബര്‍ 16, -ന് നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) രാഷ്ട്രത്ത ലവന്മാരുടെ 22-ാമത് യോഗത്തില്‍ വാരാണസി നഗരത്തെ 2022-2023 കാലയളവില്‍ എസ്.സി.ഒ യുടെ ആദ്യത്തെ വിനോദസഞ്ചാര സാംസ്‌ക്കാരിക തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.
വാരാണസിയെ ആദ്യത്തെ എസ്.സി.ഒ ടൂറിസം ആന്റ് കള്‍ച്ചറല്‍ തലസ്ഥാനമായി നാമനിര്‍ദ്ദേശം ചെയ്യുന്നതിലൂടെ ഇന്ത്യയും എസ്.സി.ഒ അംഗരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, സാംസ്‌കാരിക, മാനുഷിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കും. എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി, പ്രത്യേകിച്ച് മദ്ധ്യേഷന്‍ റിപ്പബ്ലിക്കുകളുമായുള്ള ഇന്ത്യയുടെ പുരാതന നാഗരിക ബന്ധങ്ങളെയും ഇത് അടിവരയിടും.
ഈ പ്രധാന സാംസ്‌കാരിക പരിപാടിയുടെ ചട്ടക്കൂടിന് കീഴില്‍, 2022-23 കാലയളവില്‍ വാരാണസിയില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും, ഇതില്‍ പങ്കെടുക്കാനായി എസ്.സി.ഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ ക്ഷണിക്കുകയും ചെയ്യും. ഇന്‍ഡോളജിസ്റ്റുകള്‍ (ചരിത്രത്തേയും സംസ്‌ക്കാരത്തേയും കുറിച്ച് പഠിക്കുന്നവര്‍), പണ്ഡിതന്മാര്‍, രചയിതാക്കള്‍, സംഗീതജ്ഞര്‍, കലാകാരന്മാര്‍, ഫോട്ടോ ജേണലിസ്റ്റുകള്‍, ട്രാവല്‍ ബ്ലോഗര്‍മാര്‍, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവരെ ഈ പരിപാടികള്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്.സി.ഒ അംഗരാജ്യങ്ങള്‍ തമ്മില്‍ സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2021ലെ ദുഷാന്‍ബെ എസ്.സി.ഒ ഉച്ചകോടിയിലാണ് എസ്.സി.ഒ ടൂറിസം, കള്‍ച്ചറല്‍ തലസ്ഥാനത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ അംഗീകരിച്ചത്.
Kashi: The first-ever SCO Tourism and Cultural Capital https://t.co/gZ1VNVtdhs pic.twitter.com/OiGhgeWxgn
— Arindam Bagchi (@MEAIndia) September 16, 2022