IAS Officers of 2015 batch make presentations to PM Modi
Focus on subjects such as GST implementation and boosting digital transactions, especially via the BHIM App: PM to IAS officers
Speed up the adoption of Government e- Marketplace (GeM): PM tells officers
Work towards creating the India of the dreams of freedom fighters by 2022: PM to IAS Officers

അസിസ്റ്റന്റ് സെക്രട്ടറിമാരായുള്ള പരിശീലനത്തിന് ശേഷമുള്ള സമാപന ചടങ്ങില്‍ 2015 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുമ്പാകെ ഇന്ന് വിവിധ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടത്തി.

ഭരണത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി തിരഞ്ഞെടുത്ത 8 അവതരണങ്ങളാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ദ്രുതഗതിയില്‍ സഹായം, വ്യക്തിഗത കാര്‍ബണ്‍ പാദമുദ്രകള്‍ പിന്തുടരല്‍, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഗ്രാമീണരുടെ വരുമാനം വര്‍ദ്ധിപ്പിക്കല്‍, വസ്തുതകള്‍ ആസ്പദമാക്കിയുള്ള ഗ്രാമീണ ക്ഷേമം, പൈതൃക വിനോദസഞ്ചാരം, റെയില്‍വേ സുരക്ഷ, കേന്ദ്ര സായുധ പൊലീസ് സേനകള്‍ എന്നീ വിഷയങ്ങളിലാണ് അവതരണങ്ങള്‍ നടത്തിയത്.

ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരും പുതുതായി സര്‍വീസിലെത്തിയവരും പരസ്പരം ആശയ വിനിമയം നടത്തി ഇത്രയും സമയം ചെലവിട്ടത് ഏറെ അര്‍ത്ഥ പൂര്‍ണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ആശയവിനിമങ്ങളില്‍നിന്നുള്ള നല്ല കാര്യങ്ങള്‍ യുവ ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കല്‍, പ്രത്യേകിച്ച് ഭീം ആപ് വഴിയുള്ളത് എന്നീ വിഷയങ്ങളില്‍ ശ്രദ്ധയൂന്നാന്‍ പ്രധാനമന്ത്രി യുവ ഓഫീസര്‍മാരോടാവശ്യപ്പെട്ടു.

തങ്ങളുടെ വകുപ്പുകളില്‍ ഗവണ്‍മെന്റിന്റെ ഇ-വിപണി (ജി.ഇ.എം) നടപ്പിലാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ഇതു വഴി ഇടനിലക്കാരെ ഒഴിവാക്കാനും ഗവണ്‍മെന്റിന് പണം ലാഭിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെളിയിട വിസര്‍ജ്ജന വിമുക്ത പരിപാടിയുടെ ലക്ഷ്യങ്ങള്‍, ഗ്രാമീണ വൈദ്യുതീകരണം എന്നീ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നിശ്ചിത ലക്ഷ്യത്തിന്റെ നൂറു ശതമാനവും കൈവരിക്കാനായി പ്രയത്‌നിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2022 ഓടെ, സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌നത്തിലെ ഇന്ത്യ കെട്ടിപ്പടുക്കാനായി യത്‌നിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. എളിയ ചുറ്റുപാടുകളില്‍ നിന്ന് ഉയര്‍ന്നുവന്ന ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ കാണുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശയവിനിമയം അനുകമ്പയിലേക്ക് നയിക്കുന്നു- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രത്തിന്റെയും പൗരന്‍മാരുടെയും പുരോഗതിയാണ് ഇന്ന് ഉദ്യോഗസ്ഥരുടെ മുഖ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പോകുന്നിടത്തെല്ലാം ടീമുകള്‍ രൂപീകരിക്കാനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi met with the Prime Minister of Dominica H.E. Mr. Roosevelt Skeritt on the sidelines of the 2nd India-CARICOM Summit in Georgetown, Guyana.

The leaders discussed exploring opportunities for cooperation in fields like climate resilience, digital transformation, education, healthcare, capacity building and yoga They also exchanged views on issues of the Global South and UN reform.