അമേരിക്ക-ഇന്ത്യാ തന്ത്രപ്രധാന പങ്കാളിത്ത ഫോറം (യുഎസ്‌ഐഎസ്പിഎഫ്) അംഗങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ന്യൂഡെല്‍ഹിയിലെ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ സന്ദര്‍ശിച്ചു. യുഎസ്‌ഐഎസ്പിഎഫ് ചെയര്‍മാന്‍ ശ്രീ. ജോണ്‍ ചേംബേഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചതിന് സംഘത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ഇന്ത്യന്‍ യുവതയുടെ സംരംഭകത്വ സാഹസിക ശേഷി ചൂണ്ടിക്കാട്ടിക്കൊണ്ട് രാജ്യത്ത് ഉരുത്തിരിഞ്ഞ് വരുന്ന സ്റ്റാര്‍ട്ട് അപ്പ് – ആവാസ വ്യവസ്ഥയെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.
അടല്‍ ടിങ്കറിംഗ് ലാബുകളിലൂടെയും ഹാക്കത്തോണുകള്‍ സംഘടിപ്പിച്ചും, നവീനത്വ ശേഷി ത്വരിതപ്പെടുത്തുന്നതിലും, സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേന്ദ്ര ഗവണ്‍മെന്റ് കൈകൊണ്ടുവരുന്ന നടപടികല്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
കമ്പനി നികുതി കുറക്കുകയും, തൊഴില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തുള്‍പ്പെടെ, വ്യാപാരം സുഗമമാക്കുന്നതിന് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രധാനമന്ത്രി സംഘാങ്ങളെ ധരിപ്പിച്ചു. ജീവിതം ആയാസരഹിതമാക്കലാണ് ഗവണ്‍മെന്റ് ലക്ഷ്യമെന്നും പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു.
ഇന്ത്യയുടെ സവിശേഷ ശക്തി ജനാധിപത്യം, ജനസംഖ്യ, ബുദ്ധിശക്തി എന്നിവയുടെ ലഭ്യതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ പ്രതിനിധിസംഘം വിശ്വാസം രേഖപ്പെടുത്തി. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ ലോകത്തിന്റെ അടുത്ത 25 വര്‍ഷത്തെ നിര്‍വചിക്കുമെന്നും സംഘാംഗങ്ങള്‍ പറഞ്ഞു.
യുഎസ്‌ഐഎസ്പിഎഫ്
സാമ്പത്തിക വളര്‍ച്ച, സംരംഭകത്വം, തൊഴില്‍ ഉദ്പ്പാദനം, നവീനത്വം, എന്നീ മേഖലകളിലെ നയങ്ങള്‍ക്കുവേണ്ടി നിലകൊണ്ട്, ഇന്ത്യയുടെയും അമേരിക്കയുടെയും ഉഭയകക്ഷി, തന്ത്രപ്രധാന പങ്കാളിത്തവും ശക്തിപ്പെടുത്താന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമേരിക്ക-ഇന്ത്യാ തന്ത്രപ്രധാന പങ്കാളിത്ത ഫോറം (യുഎസ്‌ഐഎസ്പിഎഫ്)