കോൺഗ്രസ് പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം ഉത്‌കൃഷ്‌ടമാക്കുന്നതിന് യുഎസ് കോൺഗ്രസിന്റെ സ്ഥിരമായ ഉഭയകക്ഷി പിന്തുണയെ അഭിനന്ദിച്ചു. പ്രസിഡന്റ് ജോസഫ് ബൈഡനുമായി അടുത്തിടെ നടത്തിയ ഫോൺ കോളും സമകാലിക ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യ-യുഎസ് സമഗ്ര ആഗോള സ്ട്രാറ്റജിക് പങ്കാളിത്തം കൂടുതൽ ഉയർത്തുന്നതിനുള്ള ഇരു നേതാക്കളുടെയും പങ്കിട്ട കാഴ്ചപ്പാടും പ്രധാനമന്ത്രി പരാമർശിച്ചു.
പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, ശക്തമായ ഉഭയകക്ഷി സഹകരണം, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം, യുഎസിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹം എന്നിവ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിലെ ശക്തമായ തൂണുകളായി പ്രധാനമന്ത്രിയും യുഎസ് പ്രതിനിധി സംഘവും വിലയിരുത്തി.
നിർണ്ണായക സാങ്കേതിക വിദ്യകൾ, ശുദ്ധ ഊർജ സംക്രമണം എന്നിവയുടെ സംയുക്ത വികസനം, ഉൽപ്പാദനം, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലകൾ എന്നിവയിൽ ഇന്ത്യ-യുഎസ് ബന്ധം ഉറപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ പ്രധാനമന്ത്രി യുഎസ് പ്രതിനിധി സംഘവുമായി ചർച്ച ചെയ്തു.
Wonderful to interact with US Congressional delegation led by Senate Majority Leader @SenSchumer. Appreciate the strong bipartisan support from the US Congress for deepening India-US ties anchored in shared democratic values and strong people-to-people ties. pic.twitter.com/Xy3vL6JeyF
— Narendra Modi (@narendramodi) February 20, 2023