സംസ്ഥാനസർക്കാർ കഴിഞ്ഞ അഞ്ചുവർഷങ്ങളിലുണ്ടാക്കിയ പുരോഗതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന്, ഉത്തർപ്രദേശിലെ ലഖിംപൂരിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇലക്ഷൻ പ്രമാണിച്ച, പണിപൂർത്തിയാവാത്ത ലക്നൗ മെട്രോ ആണ് യു.പി. സർക്കാർ ഉദ്ഘാടനം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. “തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യു.പി. സർക്കാർ പണിതീരാത്ത ലക്നൗ മെട്രോ ഉദ്ഘാടനം ചെയ്തു! ഞാൻ അഖിലേഷ് ജിയെ ലക്നൗവിലേക്ക് ക്ഷണിക്കുന്നു, ഞാനുമുണ്ടാവും, എന്നിട്ട് നമുക്കൊരുമിച്ച് ഒരു മെട്രോ യാത്ര നടത്താം. ഇതുവരെ ട്രെയിനുകൾ ഓടിത്തുടങ്ങുകയോ സ്റ്റേഷനുകൾ പൂർത്തിയാവത്തതോ ആയ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി!” എന്നും ശ്രീ മോദി പരാമർശിച്ചു.
ചികിൽസാസൗകര്യങ്ങളില്ലാത്തതും ഡോക്ടർമാരില്ലാത്തതുമായ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്തതിനും അദ്ദേഹം യു.പി. സർക്കാരിനെ കുറ്റപ്പെടുത്തി.