Quoteകർഷകരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും മണ്ണിന്റെ ഉൽപ്പാദനക്ഷമത പുനരുജ്ജീവിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാസമിതിയുടെ അംഗീകാരം
Quoteയൂറിയ സബ്‌സിഡി പദ്ധതി തുടരുന്നതിനു അംഗീകാരം; 3 വർഷത്തേക്ക് (2022-23 മുതൽ 2024-25 വരെ) യൂറിയ സബ്‌സിഡിക്കായി 3,68,676.7 കോടി രൂപ നൽകും
Quote'മാലിന്യത്തിൽനിന്നു സമ്പത്ത്' പദ്ധതി മാതൃകയാക്കുന്നതിനായി വിപണി വികസന സഹായ (എംഡിഎ) പദ്ധതിക്ക് 1451 കോടി രൂപ അനുവദിച്ചു; മണ്ണിനെ സമ്പുഷ്ടമാക്കാനും പരിസ്ഥിതി സുരക്ഷിതവും വൃത്തിയുള്ളതുമായി നിലനിർത്താനും ഗോബർധൻ പ്ലാന്റുകളിൽ നിന്നുള്ള കാർഷികാവശിഷ്ടങ്ങളും ജൈവവളവും ഉപയോഗിക്കും
Quoteമണ്ണിലെ സൾഫർ ക്ഷാമം പരിഹരിക്കാനും കർഷകർക്കു പ്രവർത്തനച്ചെലവു ലാഭിക്കാനുംസൾഫർ പൂശിയ യൂറിയ (യൂറിയ ഗോൾഡ്) അവതരി‌പ്പിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നുചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) കർഷകർക്കായി മൊത്തം 3,70,128.7 കോടി രൂപയുടെ നൂതന പദ്ധതികളുടെ സവിശേഷ പാക്കേജിന് അംഗീകാരം നൽകി. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകരുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും സാമ്പത്തിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതികളുടെ ഈ പാക്കേജ്. ഈ സംരംഭങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുകയും പ്രകൃതിദത്തകൃഷി/ജൈവക്കൃഷി ശക്തിപ്പെടുത്തുകയും മണ്ണിന്റെ ഉൽപ്പാദനക്ഷമത പുനരുജ്ജീവിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

നികുതിയും വേപ്പുപൂശൽ നിരക്കുകളും ഒഴികെ 242 രൂപയ്ക്ക് 45 കിലോഗ്രാം ചാക്ക് എന്ന അതേ വിലയിൽ കർഷകർക്ക് യൂറിയയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിന് യൂറിയ സബ്‌സിഡി പദ്ധതി തുടരുന്നതിനും സിസിഇഎ അംഗീകാരമേക‌ി. മേൽപ്പറഞ്ഞ അംഗീകൃത പാക്കേജിൽ മൂന്നു വർഷത്തേക്ക് (2022-23 മുതൽ 2024-25 വരെ) യൂറിയ സബ്‌സിഡിക്കായി 3,68,676.7 കോടി രൂപ നീക്കിവച്ചു. 2023-24ലെ ഖാരിഫ് കാലയളവിൽ അടുത്തിടെ അംഗീകരിച്ച 38,000 കോടി രൂപയുടെ പോഷകാധിഷ്ഠിത സബ്‌സിഡിക്കു പുറമെയാണിത്. യൂറിയ വാങ്ങാൻ കർഷകർ അധിക തുക ചെലവഴിക്കേണ്ടതില്ല. ഇത് അവരുടെ പ്രവർത്തനച്ചെലവു നിയന്ത്രിക്കാൻ സഹായിക്കും. നിലവിൽ, യൂറിയയുടെ പരമാവധി വില 45 കിലോഗ്രാം യൂറിയയ്ക്ക് 242 രൂപയാണ് (വേപ്പു പൂശുന്നതിനുള്ള നിരക്കുകളും ബാധകമായ നികുതികളും ഒഴികെ). അതേസമയം ബാഗിന്റെ യഥാർഥ വില ഏകദേശം 2200 രൂപയാണ്. ബജറ്റ് പിന്തുണയിലൂടെ ഇന്ത്യാഗവണ്മെന്റാണ് ഈ പദ്ധതിക്കു പൂർണമായും ധനസഹായം നൽകുന്നത്. യൂറിയ സബ്‌സിഡി പദ്ധതിയുടെ തുടർച്ച സ്വയം പര്യാപ്തതയിലെത്താൻ യൂറിയയുടെ തദ്ദേശീയ ഉൽപ്പാദനം പരമാവധി വർധിപ്പിക്കും.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാരണം, വർഷങ്ങളായി ആഗോളതലത്തിൽ രാസവളത്തിന്റെ വില പലമടങ്ങു വർധിക്കുകയാണ്. എന്നാൽ വളം സബ്‌സിഡി വർധിപ്പിച്ച് രാസവളത്തിന്റെ വില കുത്തനെ ഉയരുന്നതിൽനിന്ന് ഇന്ത്യാ ഗവണ്മെന്റ് കർഷകരെ സംരക്ഷിച്ചു. നമ്മുടെ കർഷകരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കേന്ദ്ര ഗവണ്മെന്റ് രാസവളം സബ്‌സിഡി 2014-15ലെ 73,067 കോടി രൂപയിൽനിന്ന് 2022-23ൽ 2,54,799 കോടി രൂപയായി ഉയർത്തി.

നാനോ യൂറിയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും

2025-26 ഓടെ പരമ്പരാഗത യൂറിയയുടെ 195 എൽഎംടിക്ക് തുല്യമായ 44 കോടി കുപ്പികളുടെ ഉൽപ്പാദനശേഷിയുള്ള എട്ട് നാനോ യൂറിയ പ്ലാന്റുകൾ സ്ഥാപിക്കും. നാനോ വളം നിയന്ത്രിത രീതിയിൽ പോഷകങ്ങൾ പുറത്തുവിടുന്നു. ഇത് ഉയർന്ന പോഷക ഉപയോഗ കാര്യക്ഷമതയ്ക്കും കർഷകരുടെ ചെലവു കുറയ്ക്കുന്നതിനും കാരണമാകുന്നു. നാനോ യൂറിയ പ്രയോഗിക്കുന്നത് വിളവു വർധിപ്പിക്കുകയും ചെയ്യും.

2025-26 ഓടെ യൂറിയയുടെ കാര്യത്തിൽ സ്വയംപര്യാപ്തത കെവരിക്കാനുള്ള പാതയിലാണ് രാജ്യം

2018 മുതൽ ചമ്പൽ ഫെർട്ടി ലിമിറ്റഡ് - കോട്ട, രാജസ്ഥാൻ; പാനാഗഢ്, പശ്ചി‌മബംഗാൾ; രാമഗുണ്ഡം-തെലങ്കാന; ഗോരഖ്പൂർ-യുപി; സിന്ദ്രി-ഝാർഖണ്ഡ്; ബറൗനി-ബിഹാർ എന്നിവിടങ്ങളിൽ 6 യൂറിയ ഉൽപ്പാദനയൂണിറ്റുകൾ സ്ഥാപിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇത് യൂറിയ ഉൽപ്പാദനത്തിന്റെയും ലഭ്യതയുടെയും കാര്യത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുന്നു. 2014-15ൽ 225 എൽഎംടി ആയിരുന്ന യൂറിയയുടെ തദ്ദേശീയ ഉൽപ്പാദനം 2021-22ൽ 250 എൽഎംടി ആയി ഉയർന്നു. 2022-23ൽ ഉൽപ്പാദനശേഷി 284 എൽഎംടി ആയി. നാനോ യൂറിയ പ്ലാന്റുകൾക്കൊപ്പം ഇവയും യൂറിയയുടെ നിലവിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും 2025-26 ഓടെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ചെയ്യും.

ഭൂമിമാതാവിന്റെ പുനഃസ്ഥാപനം, അവബോധം സൃഷ്ടിക്കൽ, പോഷണം, മെച്ചപ്പെടുത്തൽ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ പരിപാടി (പിഎംപ്രണാം)

ഭൂമി എല്ലായ്പ്പോഴും മനുഷ്യരാശിക്കു സമൃദ്ധമായ തോതിൽ ഉപജീവനമാർഗങ്ങൾ നൽകിയിട്ടുണ്ട്. കൂടുതൽ പ്രകൃതിദത്തമായ കൃഷിരീതികളിലേക്കും രാസവളങ്ങളുടെ സന്തുലിത/സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലേക്കും മടങ്ങേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിദത്ത/ജൈവ കൃഷി, ബദൽ വളങ്ങൾ, നാനോ വളങ്ങൾ, ജൈവവളങ്ങൾ തുടങ്ങിയ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതു നമ്മുടെ ഭൂമിയുടെ ഫലഭൂയിഷ്ഠത പുനഃസ്ഥാപിക്കാൻ സഹായിക്കും. ബദൽ രാസവളങ്ങളും രാസവളങ്ങളുടെ സന്തുലിത ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ/കേന്ദ്രഭരണപ്രദേശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി "ഭൂമിമാതാവിന്റെ പുനഃസ്ഥാപനം, അവബോധം സൃഷ്ടിക്കൽ, പോഷണം, മെച്ചപ്പെടുത്തൽ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ പരിപാടി (പിഎംപ്രണാം)" ആരംഭിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ഗോബർധൻ പ്ലാന്റുകളിൽ നിന്നുള്ള ജൈവ വളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വിപണി വികസന സഹായത്തിന് (എംഡിഎ) 1451.84 കോടി രൂപ അനുവദിച്ചു.

ഇന്നത്തെ അംഗീകൃത പാക്കേജിൽ ഭൂമ‌ിയുടെ പുനഃസ്ഥാപനം, പോഷണം, മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള നൂതനമായ പ്രോത്സാഹന സംവിധാനവും ഉൾപ്പെടുന്നു. ജൈവ വളങ്ങളുടെ വിപണനത്തെ പിന്തുണയ്ക്കുന്നതിനായി മെട്രിക് ടണ്ണിന് 1500 രൂപയുടെ വിപണി വികസന സഹായ (MDA) പദ്ധതി നടപ്പാക്കും. ഗോബർധൻ സംരംഭത്തിനുകീഴിൽ സ്ഥാപിച്ച ബയോ ഗ്യാസ്/കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകളിൽനിന്ന് ഉപോൽപ്പന്നമായി ഉൽപ്പാദിപ്പിക്കുന്ന പുളിപ്പിച്ച ജൈവ വളങ്ങൾ (FOM) / ദ്രവീകൃത എഫ്ഒഎം / ഫോസ്ഫേറ്റ് സമ്പുഷ്ട ജൈവ വളങ്ങൾ (PROM) എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഇത്തരം ജൈവ വളങ്ങൾ ഭാരത് ബ്രാൻഡ് FOM, LFOM, PROM എന്നീ പേരുകളിൽ ബ്രാൻഡ് ചെയ്യപ്പെടും. ഇത് ഒരുവശത്ത് വിളകളുടെ അവശിഷ്ടങ്ങളും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി അഭിമുഖീകരിക്കാൻ സഹായിക്കും. പരിസ്ഥിതി വൃത്തിയുള്ളതും സുരക്ഷിതവുമായി നിലനിർത്തുന്നതിനും കർഷകർക്ക് അധിക വരുമാനമാർഗം പ്രദാനം ചെയ്യുന്നതിനും ഇതു സഹായിക്കും. കർഷകർക്കു മിതമായ നിരക്കിൽ ജൈവവളങ്ങൾ  ലഭിക്കും.

ഈ ബിജി/സിബിജി പ്ലാന്റുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും. ചാക്രി‌ക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോബർധൻ പദ്ധതിക്ക് കീഴിൽ 500 പുതിയ 'മാലിന്യത്തിൽനിന്നു സമ്പത്ത്' പ്ലാന്റുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കാൻ ഈ സംരംഭം സഹായിക്കും.

സുസ്ഥിര കാർഷിക സമ്പ്രദായമായി പ്രകൃതിദത്തകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതു മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും കർഷകരുടെ പ്രവർത്തനച്ചെലവു കുറയ്ക്കുകയും ചെയ്യും. 425 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ പ്രകൃതിദത്ത കൃഷി രീതികളെക്കുറിച്ചുള്ള പ്രദർശനങ്ങൾ നടത്തുകയും 6.8 ലക്ഷം കർഷകരെ ഉൾപ്പെടുത്തി 6777 ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂലൈ-ഓഗസ്റ്റ് അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന ബിഎസ്‌സി, എംഎസ്‌സി പരിപാടികൾക്കായി പ്രകൃതിദത്ത കൃഷിക്കുള്ള കോഴ്സ് പാഠ്യപദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സൾഫർ പൂശിയ യൂറിയ (യൂറിയ ഗോൾഡ്) അവതരിപ്പിക്കൽ; മണ്ണിലെ സൾഫർക്ഷാമം പരിഹരിക്കുന്നതിനും കർഷകരുടെ പ്രവർത്തനച്ചെലവ് ലാഭിക്കുന്നതിനും

സൾഫർ പൂശിയ യൂറിയ (യൂറിയ ഗോൾഡ്) രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നു എന്നതാണു പാക്കേജിലെ മറ്റൊരു സംരംഭം. നിലവിൽ ഉപയോഗിക്കുന്ന വേപ്പു പൂശിയ യൂറിയയേക്കാൾ ലാഭകരവും കാര്യക്ഷമവുമാണ് ഇത്. ഇതു രാജ്യത്തെ മണ്ണിലെ സൾഫർക്ഷാമം പരിഹരിക്കും. ഇത് കർഷകരുടെ പ്രവർത്തനച്ചെലവു ലാഭിക്കുകയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) ഒരുലക്ഷത്തിലെത്തി

രാജ്യത്ത് ഒരുലക്ഷം പ്രധാൻ മന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) ഇതിനകം നിലവിൽ വന്നു. കർഷകരുടെ സൗകര്യാർഥം, കർഷകരുടെ എല്ലാ ആവശ്യങ്ങൾക്കും ഒറ്റത്തവണ പരിഹാരമായി കാർഷികസാമഗ്രികൾ ലഭ്യമാക്കുന്നു.

പ്രയോജനങ്ങൾ:

അംഗീകൃത പദ്ധതികൾ രാസവളങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിനും അതുവഴി കർഷകർക്കു കൃഷിക്കുള്ള ചെലവു കുറയ്ക്കുന്നതിനും സഹായിക്കും. പ്രകൃതി/ജൈവ കൃഷി, നാനോ വളങ്ങൾ, ജൈവ വളങ്ങൾ തുടങ്ങിയ നൂതന വളങ്ങളും ബദൽ വളങ്ങളും പ്രോത്സാഹിപ്പിക്കുന്നതു ഭൂമിയുടെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാൻ സഹായിക്കും.

i)     മണ്ണിന്റെ മെച്ചപ്പെട്ട ആരോഗ്യം മണ്ണിന്റെയും ജലത്തിന്റെയും മലിനീകരണം കുറയ്ക്കുന്നതിനാൽ പോഷകങ്ങളുടെ കാര്യക്ഷമതയും സുരക്ഷിതമായ അന്തരീക്ഷവും വർധിപ്പിക്കുന്നു. സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ii)   വിളകളുടെ അവശിഷ്ടങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം അന്തരീക്ഷ മലിനീകരണപ്രശ്നം പരിഹരിക്കാനും ശുചിത്വവും ജീവിതാന്തരീക്ഷവും മെച്ചപ്പെടുത്താനും മാലിന്യത്തെ സമ്പത്താക്കി മാറ്റാനും സഹായിക്കും.

iii)   കർഷകർക്കു കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും - യൂറിയ നിലവിലുള്ള നിരക്കിൽ നിയമാനുസൃത വിലയിൽ ലഭ്യമാകുന്നത് തുടരുന്നതിനാൽ കർഷകർക്ക് അധികതുക നൽകേണ്ടി വരില്ല. ജൈവ വളങ്ങളും (FOM/ PROM) കുറഞ്ഞ വിലയിൽ ലഭിക്കും. കുറഞ്ഞ വിലയ്ക്കുള്ള നാനോ യൂറിയയിലൂടെയും രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും ജൈവവളങ്ങളുടെ ഉപയോഗം വർധിക്കുന്നതിലൂടെയും കർഷകർക്ക് ഉൽപ്പാദനച്ചെലവു കുറയും. കുറഞ്ഞ ഉൽപ്പാദനച്ചെലവും ആരോഗ്യകരമായ മണ്ണും വെള്ളവും വിളകളുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കും. കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ആദായം ലഭിക്കും.

 

  • Tushar Das July 12, 2023

    Great News
  • Kunal Singh July 07, 2023

    jai shree ram ❤️🚩
  • Manoj Kumar Mishra July 01, 2023

    बधाई हो प्रधानमंत्री जी को
  • MURUGAN R July 01, 2023

    வாழ்த்துக்கள் ஐயா
  • Shankar singh rajput June 30, 2023

    namo namo
  • June 30, 2023

    Pm kisan ka to Paisa bheja to kisan ko jata h par milta kisi or ko h Kai bar to sal bhar se b upar ho jata h
  • LODHI BENIRAM JANGHELA June 29, 2023

    किसानों के उत्थान हेतु आपने हमेशा बहुत अच्छा काम किया है। किसानों को हमेशा आपका ऋणी होना चाहिए
  • Dilip Kumar Das Rintu June 29, 2023

    9 साल... सेवा, सुशासन और गरीब कल्याण के! 'जनसंपर्क से जन समर्थन' अभियान से जुड़ने के लिए 9090902024 पर मिस्ड कॉल करें।
  • Bhagat Ram Chauhan June 29, 2023

    मैं UCC का समर्थन करता हूं
  • Bhagat Ram Chauhan June 29, 2023

    जय हिन्द जय किसान
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Blood boiling but national unity will steer Pahalgam response: PM Modi

Media Coverage

Blood boiling but national unity will steer Pahalgam response: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Mandsaur, Madhya Pradesh
April 27, 2025
QuotePM announces ex-gratia from PMNRF

Prime Minister, Shri Narendra Modi, today condoled the loss of lives in an accident in Mandsaur, Madhya Pradesh. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The Prime Minister's Office posted on X :

"Saddened by the loss of lives in an accident in Mandsaur, Madhya Pradesh. Condolences to those who have lost their loved ones. May the injured recover soon.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"