വായുമലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്ന് വിലയിരുത്തി.
പഞ്ചാബിലും ഹരിയാനയിലും കറ്റ കത്തിക്കല്‍ ഇപ്പോഴും തുടരുകയാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിരീക്ഷക സംഘങ്ങളെ വിന്യസിക്കുകയും നിയമ ലംഘകര്‍ക്കെതിരെ ഉചിതമായ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വിവിധ ഏജന്‍സികളുടെ ഏകോപനം ആവശ്യമായ തലസ്ഥാനത്തെ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു. മലിനീകരണം നിയന്ത്രിക്കുന്നതിന് വര്‍ദ്ധിച്ച പ്രയത്‌നം ആവശ്യമാണെന്ന് വിലയിരുത്തി.
ഭാവിയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ പൂര്‍ണ്ണസജ്ജരായിരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.