യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. പലായനാനുഭവങ്ങൾ വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരുന്നു കൂടിക്കാഴ്ച. യുക്രെയിനിൽ നിന്ന് നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഗംഗയിൽ വിദ്യാർത്ഥികൾ ഇന്ത്യൻ സർക്കാരിനെയും, ഇന്ത്യൻ എംബസികളെയും, പ്രധാനമന്ത്രി മോദിയെയും അഭിനന്ദിച്ചു. ഇന്ത്യയുടെ ത്രിവർണ പതാകയുടെ കരുത്തിൽ വിദ്യാർത്ഥികൾ സന്തോഷം പ്രകടിപ്പിച്ചു.
ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള സാധ്യമായ എല്ലാം ശ്രമവും സർക്കാർ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു കൂടാതെ ശേഷിക്കുന്ന വിദ്യാർത്ഥികളെ എത്രയും വേഗം ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അവർക്ക് ഉറപ്പുനൽകുകയും ചെയ്തു.