1. പ്രധാനമന്ത്രി തെരേസ മേയുടെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഏപ്രില്‍ 18ന് ഗവണ്‍മെന്റ് അതിഥിയായി യു.കെ. സന്ദര്‍ശിച്ചു. ഇരു നേതാക്കളും വിശദമായും സൃഷ്ടിപരമായും വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തി. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിനും അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ വിഷയങ്ങളില്‍ യോജിപ്പ് വളര്‍ത്തേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞു. 2018 ഏപ്രില്‍ 19-20 തീയതികളില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗവണ്‍മെന്റ് തലവന്മാരുടെ യോഗത്തിലൂം പ്രധാനമന്ത്രി മോദി സംബന്ധിക്കും.
2. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമേറിയതുമായ ജനാധിപത്യസംവിധാനങ്ങള്‍ എന്ന നിലയില്‍ യു.കെ.യ്ക്കും ഇന്ത്യയ്ക്കും ഒരുപോലെയുള്ള മൂല്യങ്ങള്‍, പൊതുനിയമവും സ്ഥാപനങ്ങളും, എന്നിവയുടെ അടിസ്ഥാനത്തില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കണമെന്നതില്‍ സ്വാഭാവികമായ അഭിലാഷമുണ്ട്. നാം കോമണ്‍വെല്‍ത്ത് പ്രസ്ഥാനത്തിലെ പ്രതിജ്ഞാബദ്ധരായ അംഗങ്ങളാണ്. ഒരു ആഗോള വീക്ഷണവും നിയമാധിഷ്ഠിതമായ ഒരു അന്താരാഷ്ട്രസംവിധാനത്തോടുള്ള പ്രതിബദ്ധതയും നാം പങ്കുവയ്ക്കുന്നുണ്ട്. ബലപ്രയോഗത്തിലൂടെയോ, സമ്മര്‍ദ്ദത്തിലൂടെയോ അതിനെ തിരസ്‌ക്കരിക്കുന്നതിനെ നാം ശക്തമായ എതിര്‍ക്കുന്നു. എണ്ണമില്ലാത്തത്ര മനുഷ്യര്‍ക്ക് ഒരു ജൈവപാലമായും രാജ്യങ്ങള്‍ക്കിടയില്‍ പ്രൊഫഷണല്‍ കൂട്ടായ്മയ്ക്കും പങ്കാളികളായി നാം വര്‍ത്തിക്കുന്നുണ്ട്.
3. ഇന്ത്യയും യു.കെ. യും വളരെ അടുത്ത് പ്രവര്‍ത്തിക്കുകയും, ആഗോള വെല്ലുവിളികളെ നേരിടുന്നതിന് മറ്റ് കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളുമായും കോമണ്‍വെല്‍ത്ത് സെക്രട്ടേറിയേറ്റുമായും മറ്റ് പങ്കാളിത്ത സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. കോമണ്‍വെല്‍ത്ത് പ്രസ്ഥാനത്തെ ചൈതന്യവത്താക്കുന്നതിന് പ്രത്യേകിച്ച് അതിന്റെ പ്രസക്തി ചെറുതും അവഗണിക്കപ്പെട്ടതുമായ രാജ്യങ്ങള്‍ക്കും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ജനസംഖ്യയുടെ 60% വരുന്ന നമ്മുടെ യുവജനതയ്ക്കും ഉറപ്പാക്കുത്തിനും നാം പ്രതിജ്ഞാബദ്ധരാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഗവണ്‍മെന്റ് തലവന്മാരുടെ യോഗം ഈ വെല്ലുവിളികളെ അഭിസംബോധാനചെയ്യുന്നതിനുള്ള ഏറ്റവും സുപ്രധാനമായ അവസരമാണ്. ” ഒരു പൊതുഭാവിക്ക് വേണ്ടി” എന്ന പൊതു ഔദ്യോഗിക ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നാം ഈ ഉച്ചകോടിയില്‍ ഒന്നിച്ചുകൂടുന്നതും ഐക്യപ്പെടുന്നതും. പ്രത്യേകിച്ച് എല്ലാ കോമണ്‍വെല്‍ത്ത് പൗരന്മാരെയും പ്രവര്‍ത്തനസജ്ജരാക്കി കൊണ്ട് കൂടുതല്‍ സുസ്ഥിരവും സമൃദ്ധവും സുരക്ഷിതവും ന്യായയുക്തവുമായ ഒരു ഭാവി എല്ലാവര്‍ക്കുമായി സൃഷ്ടിക്കുന്നതിന് സഹായിക്കുള്ള പ്രതിജ്ഞാബദ്ധത ബ്രിട്ടണും ഇന്ത്യയും താഴെപ്പറയുന്നവ ഏറ്റെടുത്തിട്ടുണ്ട്.
· 
* 2018 ലെ ലോക പരിസ്ഥിതിദിനത്തിന്റെ ആതിഥേയ രാജ്യമെന്ന നിലയില്‍ കോമണ്‍വെല്‍ത്തിലൂടെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ആഗോള ഏകോപനം പ്രോത്സാഹിപ്പിക്കല്‍.
* സൈബര്‍ സുരക്ഷാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളെ സഹായിക്കുകയും അവര്‍ക്ക് പ്രായോഗിക പിന്തുണ ലഭ്യമാക്കുകയും ചെയ്യുക.
* ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ)യുടെ വ്യാപാര സഹായ കരാര്‍ ഒപ്പിടുന്നതിന് സാങ്കേതിക സഹായം ചെറിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഓഫീസുകള്‍ക്ക് ലഭ്യമാക്കി കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളെ സഹായിക്കുക.

സാങ്കേതിക പങ്കാളിത്തം

4. ഇന്നത്തേയൂം വരും തലമുറകള്‍ക്കുമായി യു.കെ-ഇന്ത്യാ സാങ്കേതിക പങ്കാളിത്തം നമ്മുടെ സമൃദ്ധിക്കുള്ള സംയുക്തവീക്ഷണമാണ്. നമ്മുടെ രാജ്യങ്ങള്‍ ഒരു സാങ്കേതിക വിപ്ലവത്തിന്റെ മുന്‍നിരയിലാണ്. നാം അറിവുകള്‍ പങ്കുവയ്ക്കുകയും ഗവേഷണം, നൂതനാശയം എന്നിവയില്‍ സഹകരിക്കുകയും നമ്മുടെ ലോകനിലവാരമുള്ള നൂതനാശയ ക്ലസ്റ്ററുകള്‍ തമ്മില്‍ പങ്കാളിത്തം ഉണ്ടാക്കുകയും ചെയ്യും. ഉയര്‍ന്ന മൂല്യമുള്ള തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, എന്നിവ പ്രോത്സാഹിപ്പിക്കാനും പങ്കാളിത്ത വെല്ലുവിളികള്‍ നേരിടുന്നതിനും നമ്മുടെ സാങ്കേതിക ശക്തികള്‍ പൂര്‍ണ്ണമായും വിന്യസിക്കും.
5. നമ്മുടെ ആഗോള വെല്ലുവിളികള്‍ നേരിടുന്നതിന് രണ്ട് കക്ഷികളും ഭാവി സാങ്കേതികവിദ്യയിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കും. കൃത്രിമ ബുദ്ധി, ഡിജിറ്റല്‍ സമ്പദ്ഘടന, ആരോഗ്യ സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ എന്നിവയുടെ ശേഷി മനസിലാക്കിയും ശുദ്ധമായ വളര്‍ച്ച, സ്മാര്‍ട്ട് നഗരവല്‍ക്കരണം, എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നമ്മുടെ യുവാക്കളുടെ നൈപുണ്യവും ശേഷിയും വികസിപ്പിക്കുന്നതിന് നടപടികളും കൈക്കൊള്ളും.
5. നമ്മുടെ ഉഭയകക്ഷി സാങ്കേതിക പങ്കാളിത്തം വളരുന്നതിന്റെ ഭാഗമായി യു.കെ-ഇന്ത്യാ ടെക്ക് ഹബ് ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന് യു.കെ ഏടുത്ത മുന്‍കൈ ഇന്ത്യാ ഗവണ്‍മെന്റ് സ്വാഗതം ചെയ്തു. ഈ ടെക് ഹബ്ബ് നമ്മുടെ ഹൈ-ടെക് കമ്പനികളെ ഒന്നിച്ചുകൊണ്ടുവരികയും നിക്ഷേപവും കയറ്റുമതിക്കുള്ള സാഹചര്യവും സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ അഭിവൃദ്ധി കാംഷിക്കുന്ന ജില്ലകള്‍ക്കായുള്ള പരിപാടിക്ക് കീഴില്‍ ഭാവി ചലനാത്മകത, അത്യാധുനിക നിര്‍മ്മാണം, ആരോഗ്യസുരക്ഷ, കൃത്രിമ ബുദ്ധി എന്നിവയ്ക്കായി ഏറ്റവും മികച്ച സാങ്കേതികവിദ്യകളും അത്യാധുനിക നയങ്ങളും പങ്കുവയ്ക്കുന്നതിനുള്ള പുതിയ വേദിയും ഇത് ഒരുക്കും. യു.കെ. യില്‍ പ്രാദേശിക തലത്തിലും, ഇന്ത്യയിലെ സംസ്ഥാനതലത്തിലുമുള്ള സാങ്കേതിക ക്ലസ്റ്ററുകള്‍ തമ്മില്‍ സംയുക്ത നൂതനാശയം, ഗവേഷണ വികസനം എന്നിവയ്ക്കായി പുതിയ പങ്കാളിത്തത്തിന്റെ ഒരു ശൃംഖലതന്നെ സ്ഥാപിക്കും. രണ്ടു ഗവണ്‍മെന്റുകളുടെയും സഹായത്തോടെ നാം ഇന്തോ-യു.കെ ടെക് സി.ഇ.ഒ കൂട്ടായ്മയും പ്രഖ്യാപിക്കുന്നു. യു.കെ/നാസ്‌കോമും ഒപ്പിട്ട ഒരു സാങ്കേതിക ധാരണാപത്രം നൈപുണ്യത്തിലും പുതിയ സാങ്കേതികവിദ്യയിലും കേന്ദ്രീകരിച്ചുള്ളതാണ്. വ്യവസായങ്ങളുടെ ആഭിമുഖ്യത്തിലുള്ള അപ്രന്റീസ്ഷിപ്പ് പദ്ധതികള്‍, ഇന്ത്യയില്‍ ഫിന്‍ടെക്കും വിശാലമായ സംരംഭകത്വത്തിനുമായി പുതിയ യു.കെ. ഫിന്‍ടെക് റോക്കറ്റ്ഷിപ്പ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടും.
7. ആഗോള വെല്ലുവിളികള്‍ മുന്‍ഗണാക്രമത്തില്‍ അഭിസംബോധന ചെയ്യുന്നതിനായി ശാസ്ത്രരംഗത്തെ മികച്ച ബ്രിട്ടീഷ്-ഇന്ത്യന്‍ പ്രതിഭകളെയാണ് ഇരു രാജ്യങ്ങളും ഗവേഷണത്തിനും സാങ്കേതികവിദ്യയ്ക്കുമായി നിയോഗിക്കുന്നത്. യു.കെയ്ക്ക് ഇന്ത്യയുടെ അന്തര്‍ദ്ദേശീയ ഗവേഷണ നൂതനാശയ പങ്കാളിത്തത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. യു.കെയുടെയൂം ഇന്ത്യയുടെയും ന്യൂട്ടണ്‍-ഭാഭാ പ്രോഗ്രാം 2008 മുതലുള്ള സംയുക്ത ഗവേഷണ നൂതനാശയ പുരസ്‌ക്കാരം 2021 ഓടെ 400 മില്യണ്‍ പൗണ്ടാക്കി ഉയര്‍ത്തും. യു.കെയും ഇന്ത്യയും ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളാക്കി മാറ്റാന്‍ ആരോഗ്യരംഗത്ത് നമ്മുടെ പ്രവര്‍ത്തനബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കും. കൃത്രിമ ബുദ്ധിയും, ഡിജിറ്റല്‍ ആരോഗ്യ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതും വിപണിയില്‍ ഇറക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
വ്യാപാരം, നിക്ഷേപം സാമ്പത്തികം
8. യു.കെ സ്വതന്ത്ര വ്യാപാര നയം ഏറ്റെടുക്കുമ്പോള്‍ ചലനാത്മകമായ ഒരു പുതിയ ഇന്തോ-യു.കെ വ്യാപാര പങ്കാളിത്തത്തിനുള്ള പുതിയ വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിന് ഇരുനേതാക്കളും തീരുമാനിച്ചു. സ്വതന്ത്ര വ്യാപാര നയത്തിന്റെ ഉത്തരവാദിത്തം പുതിയ വ്യാപാര സംവിധാനം വികസിപ്പിക്കുകയും, ഇരുവശത്തേക്കുമുള്ള നിക്ഷേപത്തിന് സൗകര്യമൊരുകയും പങ്കാളിത്തത്തിന്റെ സഹകരണം പൂര്‍ണ്ണശക്തിയിലാക്കുകയും ചെയ്യും. അടുത്തകാലത്ത് സമാപിച്ച ഇന്തോ-യു.കെ സംയുക്ത വ്യാപാര പുനരവലോകന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നാം മേഖലാ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ഒന്നിച്ച് പ്രവര്‍ത്തിക്കും. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട ശേഷം വ്യാപാരത്തിനുള്ള തടസം കുറയ്ക്കുക, ഇരു രാജ്യങ്ങളിലും വ്യാപാരം കൂടുല്‍ സുഗമമാക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുക മുതലായവ ഇതില്‍ ഉള്‍പ്പെടും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യു.കെ വിട്ടുപോയശേഷം ഇ.യു-ഇന്ത്യാ കരാറുകള്‍ നടപ്പാക്കുന്നതിനായി ഞങ്ങള്‍ നിരന്തരം യു.കെയ്ക്ക് അപേക്ഷ നല്‍കുന്നത് ഉറപ്പാക്കും. നടപ്പാക്കലിന് ശേഷവും ഇ.യു-ഇന്ത്യാ കരാറിന്റെ പ്രാധാനയം പ്രതിഫലിക്കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കാനായിരിക്കും ഇതിലൂടെ ആവശ്യപ്പെടുക.
9. സുസ്ഥിര വികസനവും വളര്‍ച്ചയും നേടുന്നതിനായി നിയമങ്ങളിലധിഷ്ഠിതമായ ബഹുതല വ്യാപാര സംവിധാനത്തിത്തോടുള്ള സ്വതന്ത്രവും സുരക്ഷിതവും തുറന്നതുമായ വ്യാപാരത്തിന്റെ പ്രാധാന്യത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കി. ലോക വ്യാപാര സംഘടനയിലെ എല്ലാ അംഗങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിബദ്ധതയും അവര്‍ ആവര്‍ത്തിച്ചു. വ്യാപാര സംയുക്ത കര്‍മ്മ ഗ്രൂപ്പിനുള്ളിലെ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകും. ആഗോള നിയമാധിഷ്ഠിതമായ സംവിധാനത്തിനെയും അത് ഉറപ്പിക്കുന്നതില്‍ ഡബ്ല്യൂ.ടി.ഒയുടെ പങ്കാളിത്തത്തിനേയും സഹായിക്കുന്നതിനുള്ള പങ്കാളിത്ത പ്രതിബദ്ധതയും ഇത് വ്യക്തമാക്കുന്നു.
10. കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയിലെ ഏറ്റവും വലിയ ജി20 നിക്ഷേപകര്‍ യു.കെയാണ്. യു.കെയുടെ നിക്ഷേപ പദ്ധതികളില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനവുമാണുള്ളത്. പരസ്പരം മനസിലാക്കികൊണ്ടുള്ള നിക്ഷേപം മെച്ചപ്പെടുത്തലിനും മുന്‍ഗണനകള്‍ മനസിലാക്കാനും ഭാവി സാഹചര്യങ്ങളെയും സഹകരണങ്ങളെയും അവലോകനം ചെയ്യുന്നതിനും ഞങ്ങള്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിക്കും.
11. യു.കെയിലെ ഇന്ത്യന്‍ നിക്ഷേപത്തിനായി പരസ്പരപൂരകമായ ഒരു അതിവേഗ സംവിധാനമുണ്ടാക്കി ഇന്ത്യന്‍ വ്യാപാര രംഗത്തിന് അധിക പിന്തുണ നല്‍കുന്നതിനുള്ള യു.കെയുടെ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. സാങ്കേതിക സഹകരണത്തിനുള്ള ഈ പരിപാടി നിയമാനുസൃതമായ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഇന്ന് യോഗം ചേര്‍ന്ന യു.കെ. ഇന്ത്യാ സി.ഇ.ഒ ഫോറം മുമന്നാട്ടുവച്ച നിര്‍ദ്ദേശങ്ങളുള്‍പ്പെടെ ഇന്ത്യയ്ക്കും യു.കെയ്ക്കും അഭിവൃദ്ധി നേടുന്നതിനായി വ്യാപാരപങ്കാളികള്‍, മുന്നോട്ടുവയ്ക്കുന്ന എല്ലാ മുന്‍കൈളേയും ഇരുരാജ്യങ്ങളും പിന്തുണയ്ക്കും.
11. ആഗോള സമ്പദ്ഘടനയിലും നിക്ഷേപത്തിലും ലണ്ടന്‍ നഗരം വഹിച്ച മുഖ്യപങ്കിനെ ഇരുകക്ഷികളും സ്വാഗതം ചെയ്തു. രൂപയുടെ ആേഗാളമൂല്യത്തിന്റെ 75%വും മസാലബോണ്ടുകളായി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇറക്കിയിട്ടുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗവും ഹരിതബോണ്ടുകളുമാണ്.
13.അതിവേഗം വളരുന്ന ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റിന്റേയും യു.കെയുടെയും മുന്‍കൈയിലുളള സുപ്രധാന പദ്ധതിയായ ദേശീയ നിക്ഷേപ അടിസ്ഥാന ഫണ്ടിന്റെ കീഴിലുള്ള ദി ഗ്രീന്‍ ഗ്രോത്ത് ഇക്വിറ്റി ഫണ്ട് (ജി.ജി.ഇ.എഫ്) സാമ്പത്തിക സഹായം നല്‍കും. രണ്ടുരാജ്യങ്ങളിലും നിന്നും വാഗ്ദാനം ചെയ്യപ്പെട്ട 120 മില്യണ്‍ പൗണ്ട് ഉള്‍പ്പെടെ ജി.ജി.ഇ.എഫ് സ്ഥാപന നിക്ഷേപകരില്‍ നിന്നും 500 ദശലക്ഷം പൗണ്ട് ശേഖരിക്കാമെന്നാണ് പ്രതീക്ഷ. 2022 ഓടെ 175 ജിഗാ വാട്ട് പുനരുപയോഗ ഊര്‍ജ്ജശേഷിയുണ്ടാക്കണമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ സാമ്പത്തിക സഹായം വേഗത കൂട്ടും. അതോടൊപ്പം ശുദ്ധ ഗതാഗതം, ജല-മാലിന്യ പരിപാലനം എന്നീ മറ്റ് ബന്ധപ്പെട്ട മേഖലകളിലും നിക്ഷേപം നടത്തും. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ അടിസ്ഥാനസൗകര്യ നയത്തിനും, സ്മാര്‍ട്ട് നഗരവല്‍ക്കരണത്തിനും യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി.
14. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ഫിന്‍ ടെക് സംഭാഷണം ആരംഭിച്ചതിനെയും, നിര്‍ദ്ദിഷ്ട നൂതന നിയന്ത്രണ സഹകരണ കരാറിനെയും രണ്ട് രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇന്‍സോള്‍വെന്‍സി, പെന്‍ഷന്‍നുകള്‍, ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് വിപണികള്‍ സൃഷ്ടിക്കുന്നതിന് സഹായകരമാകുന്ന സാങ്കേതിക പരിപാടികളിലൂടെ നമ്മുടെ സാമ്പത്തിക സേവന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ വര്‍ഷാവസാനം പത്താംവട്ട ധനകാര്യ-സാമ്പത്തിക ചര്‍ച്ചകള്‍ക്കായി ധനകാര്യമന്ത്രിമാര്‍ ഒത്തുകൂടുമ്പോള്‍ ബാക്കിയുള്ള സഹകരണം അവര്‍ തയാറാക്കും. 
15. ഇന്നത്തെ ആഗോളവല്‍കൃത ലോകത്ത് കണക്ടിവിറ്റിയുടെ പ്രാധാന്യത്തെ ഇന്ത്യയും യു.കെയും അംഗീകരിച്ചു. സദ് ഭരണം, നിയമവാഴ്ച, സുതാര്യത എന്നിവയില്‍ അധിഷ്ഠിതമായിരിക്കണം ബന്ധിപ്പിക്കല്‍ സംരംഭങ്ങള്‍. അതുപോലെ സാമൂഹികവും പാരിസ്ഥികവുമായ നിലവാരം, സാമ്പത്തിക ഉത്തരവാദിത്ത തത്വങ്ങള്‍, ഉത്തരവാദിത്വപ്പെട്ട വായ്പാ-സാമ്പത്തിക നടപടിക്രമങ്ങള്‍, എന്നിവ പിന്തുടരണം. അന്താരാഷ്ട്ര ബാദ്ധ്യതകള്‍, ഗുണനിലവാരം, നല്ല സമ്പ്രദായങ്ങള്‍, അനുഭവേദ്യമായ ഗുണങ്ങള്‍ എന്നിവ മാനിക്കുന്ന തരത്തിലായിരിക്കണം ഇവ പിന്തുടരേണ്ടത്.

ഉത്തരവാദിത്തമുള്ള ആഗോള നേതൃത്വം

16. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കള്‍ ആവര്‍ത്തിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യേണ്ടതും സുരക്ഷിതവും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഊര്‍ജ്ജവിതരണം എന്നിവയ്ക്കായിരിക്കണം മുന്തിയ പരിഗണന എന്ന് രണ്ടുകക്ഷികളും ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക നൂതനാശയങ്ങള്‍, അറിവ് പങ്കവയ്ക്കല്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍, വ്യാപാര നിക്ഷേപ പദ്ധതി സ്ഥാപിക്കല്‍ എന്നിവയിലൂടെ ശുദ്ധോര്‍ജ്ജത്തിന്റെ വികസനത്തിനും വ്യാപനത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിന് സഹകരിക്കാനും രണ്ടു രാജ്യങ്ങളും തീരുമാനിച്ചു.
17. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ (ഐ.എസ്.എ) സ്ഥാപിച്ച അനുകൂലമായ ഇന്ത്യയുടെ നടപടിയെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തു. കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന്റെ ഭാഗമായി ഐ.എസ്.എയും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചും (എല്‍.എസ്.ഇ) ഇരു രാജ്യങ്ങളുടേയുംസഹായത്തോടെയുള്ള സംയുക്ത പരിപാടി വിജയകരമായി സംഘിപ്പിച്ചത് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ യു.കെ. പങ്ക്‌ചേര്‍ന്നതാ ആ പരിപാടിയില്‍ വച്ചാണ്. അതോടൊപ്പം ഐ.എസ്.എയും യു.കെയും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തലം സൗരോര്‍ജ്ജ സാമ്പത്തിക സഹായം, അടുത്തതലമുറ സൗരോര്‍ജ്ജ സാങ്കേതികവിദ്യ വികസിപ്പിക്കല്‍, ഐ.എസ്.എയുടെ ലക്ഷ്യങ്ങള്‍ നേടുത്തിനുള്ള സഹായമായി യു.കെ. സൗരോര്‍ജ്ജ വ്യാപാര വിദഗ്ധരുടെ പിന്തുണയും ലഭ്യമാക്കുക എന്നിവയാണ്. ഒരു ധനകാര്യസ്ഥാപനം എന്ന നിലയില്‍ ആ പരിപാടിയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പങ്ക് ഐ.എസ്.എയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടിയുള്ള വിഭവ സമാഹരണത്തിന് സഹായിക്കും. ഐ.എസ്.എ രാജ്യങ്ങള്‍ക്കായി സൗരോര്‍ജ്ജത്തിന് വേണ്ടി 2030 ഓടെ 1000 ബില്യണ്‍ യു.എസ്. ഡോളറിന്റെ നിക്ഷേപം സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
18. വളരുന്ന ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ നിയമാധിഷ്ഠിത അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നിയമാധിഷ്ഠിത രാജ്യാന്തര സംവിധാനം കെട്ടിപ്പടുക്കുന്നതിന് നമ്മുടെ ലക്ഷ്യങ്ങള്‍ പങ്കിടുന്ന എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം നമുക്ക് ഒരുപോലെയുണ്ട്. അസ്ഥിരമായ ഈ ലോകത്ത് ഇന്ത്യയും യു.കെയും നല്ലതിന് വേണ്ടിയുള്ള ശക്തിയായിരിക്കും. ആഗോളവെല്ലുവിളികളെ നേരിടുന്നതിനായി നാം നമ്മുടെ പരിചയവും അറിവും പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയുടെ ബയോടെക്‌നോളജി വകുപ്പും (ഡി.ബി.ടി) യു.കെയുടെ കാന്‍സര്‍ റിസര്‍ച്ചും ചേര്‍ന്ന് 10 ദശലക്ഷം പൗണ്ടിന്റെ ഉഭയകക്ഷി ഗവേഷണ സംരംഭത്തിന് തുടക്കം കുറിയ്ക്കാനുള്ള നിര്‍ദ്ദേശമുണ്ട്. കുറഞചെലവില്‍ അര്‍ബുദ ചികിത്സ എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. യു.കെ. ബയോടെക്‌നോളജിയും ബയോളജിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലും ഡി.ബി.ടിയും ചേര്‍ന്ന് ഒരു ”ഫാര്‍മര്‍ സോണ്‍” സംരംഭത്തിന് നേതൃത്വം നല്‍കും. ഇതിലെ ജൈവശാസ്ത്ര ഗവേഷണ വിവരങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ള ചെറുകിട നാമമാത്ര കര്‍ഷകന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള തുറന്ന ‘സ്‌ത്രേതസും വിവരവേദിയുമായി ഉപയോഗിക്കാം. സുസ്ഥിര ഭൂമി മുന്‍കൈയിലേക്കുള്ള യു.കെ. നാച്ചുറല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് കൗണ്‍സിലിന്റെ പദ്ധതിയിലേയും (എന്‍.ഇ.ആര്‍.സി) പങ്കാളിയാണ് ഡി.ബി.ടി. സുസ്ഥിരവും പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതുമായ മനുഷ്യവികസനത്തിന് വേണ്ട ഗവേഷണ മുന്‍ഗണനാക്രമമാണ് ഇത് കണ്ടെത്തുന്നത്.
19. 2030 ഓടെ ലോകത്ത് നിന്ന് കടുത്തദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ആഗോളവികസനത്തിനുള്ള നമ്മുടെ പങ്കാളിത്തം ശക്തിപ്പെടുത്തും. വര്‍ദ്ധിച്ച സാമ്പത്തികം, പുതിയ വിപണികള്‍, വ്യാപാരങ്ങള്‍, നിക്ഷേപങ്ങള്‍, ബന്ധിപ്പിക്കല്‍, സാമ്പത്തികാശ്ലേഷണം കഴിയുന്നത്ര രാജ്യങ്ങളും പാവപ്പെട്ടവരും വളരെയധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും കൂടുതല്‍ സമ്പല്‍സമൃദ്ധവും സുരക്ഷിതവുമായ ഭാവിക്കായി പങ്കുവയക്കുന്നുവെന്ന് നാം ഉറപ്പുവരുത്തും.

പ്രതിരോധവും സൈബര്‍ സുരക്ഷയും

20. സുരക്ഷയേയും പ്രതിരോധത്തേയും നമ്മുടെ ബന്ധത്തിന്റെ ആധാരശിലയാക്കുന്നതിനായി 2015ല്‍ നാം ഒരു പുതിയ പ്രതിരോധ അന്താരാഷ്ട്ര സുരക്ഷാ പങ്കാളിത്തത്തില്‍ (ഡി.ഐ.എസ്.പി) പ്രതിജ്ഞയെടുത്തിരുന്നു. നാം അഭിമുഖീകരിക്കുന്ന ഭീഷണിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മുടെ പ്രതികരണത്തില്‍ നൂതനാശയമുള്ളവരും വളരെ സുക്ഷ്മാലുക്കളുമായിരിക്കണം. ഈ ഭീഷണികളെ നേരിടാനുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പ്പനചെയ്യാനും, സൃഷ്ടിക്കാനും ഉല്‍പ്പാദിപ്പിക്കാനും നമുക്ക് കഴിയും. നമ്മുടെ സൈനിക-സുരക്ഷാ വിഭാഗങ്ങള്‍ സാങ്കേതികവിദ്യകളും കഴിവുകളും ഉപകരണങ്ങളും പങ്കുവയ്ക്കുകയും ചെയ്യും.
21. സുരക്ഷിതവും സ്വതന്ത്രവും തുറന്നതും സമഗ്രവും സമ്പല്‍സമൃദ്ധവുമായ ഇന്തോ-പസഫിക് എന്നതാണ് ഇന്ത്യയുടെയും യു.കെയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗ്രഹം. കടല്‍ക്കൊള്ള പോലുള്ള ഭീഷണികളെ തരണം ചെയ്യുക, സമുദ്രയാത്രയുടെ സ്വാതന്ത്ര്യ സംരക്ഷണവും തുറന്ന ബന്ധപ്പെടലും ഈ മേഖലയില്‍ സമുദ്രധോവിത്വ ബോധവല്‍ക്കരണം മെച്ചപ്പെടുത്തുകയെന്നതില്‍ ഇന്ത്യയും യു.കെയും ഒന്നിച്ച് പ്രവര്‍ത്തിക്കും.
22. സ്വതന്ത്രവും തുറന്നതും സമാധാനപരവുമായ സൈബര്‍ ഇടത്തിനുമായി അന്താരാഷ്ട്ര നിയമങ്ങള്‍ രാഷ്ട്രങ്ങളുടെ സ്വഭാവത്തിനും ബാധകമാക്കികൊണ്ട് അന്താരാഷ്ട്ര സൈബര്‍ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് സഹകരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

ഭീകരവാദത്തെ നേരിടല്‍

23. ഇന്ത്യയിലും യു.കെയിലും നടന്ന ഭീകരവാദ ബന്ധമുള്ള എല്ലാം സംഭവങ്ങളും ഉള്‍പ്പെടെ എല്ലാരൂപത്തിലുമുള്ള ഭീകരവാദത്തേയും തള്ളിപ്പറയുന്ന നിലപാട് ഇരു നേതാക്കളും ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്തിന്റെ അടിസ്ഥാനത്തിലായാലും ഭീകരവാദത്തെ ന്യായീകരിക്കാനാവില്ലെന്ന് ഇരുനേതാക്കളും ഉറപ്പിച്ചുപറഞ്ഞു. ഇതിന് മതം വിശ്വാസം, ദേശീയത, വംശീയത തുടങ്ങി ഒന്നുമായും ബന്ധവുമില്ല.
24. തീവ്രവാദ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ആശയപ്രചരണത്തിനും ആളുകളെ ചേര്‍ക്കുന്നതിനും നിരപരാധികളായ ആളുകളുടെ നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനുമുള്ള സ്ഥലം നല്‍കരുത്. തീവ്രവാദ ശൃംഖലകള്‍, അവരുടെ സാമ്പത്തിക സഹായം, വിദേശ തീവ്രവാദി പോരാളികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ സഞ്ചാരം, എന്നിവ തടസപ്പെടുത്തുന്നതിന് വേണ്ടി രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം.
25. നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി ലഷ്‌ക്കര്‍-ഇ-തോയിബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഖക്കാനി ശൃംഖലകള്‍, അല്‍ ഖ്വൊയ്ദ, ഐ.എസ്‌ഐ.എസ്(ദായേഷ്), അവയില്‍ ചേര്‍ന്നിട്ടുള്ള മറ്റ് സംഘടനകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ നിരോധിച്ചിട്ടുള്ള ഭീകരവാദ, തീവ്രവാദസംഘടനകള്‍ക്കുമെതിരായി വളരെ മൂര്‍ത്തവും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താനും ഇരു നേതാക്കളും സമ്മതിച്ചു. അവര്‍ക്ക് തടയിടുന്നതിനൊപ്പം ഓണ്‍ലൈനായി ആശയപ്രചരണവും അക്രമാധിഷ്ഠിത തീവ്രവാദവും തടയണം.
26. സാലിസ്‌ബെറിയിലുണ്ടായ ഞെട്ടിപ്പിക്കുന്ന ആക്രമണത്തിന്റെ സമയത്ത് തന്നെ രാസായുധങ്ങളുടെ ഉപയോഗവും, വ്യാപനവും തടയുന്നതിനായി നിരായുധീകരണവും അണുവായുധ തടയലും എന്ന പങ്കാളിത്ത താല്‍പര്യം യു.കെയും ഇന്ത്യയും ആവര്‍ത്തിച്ചു. സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍ രാസായുധപ്രയോഗത്തെക്കുറിച്ച് തുടര്‍ച്ചയായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ തങ്ങളുടെ അഗാധ ദുഃഖം ഇരു നേതാക്കളും പങ്കുവച്ചു. എവിടെയാണെങ്കിലും ഏത് സമയത്താണെങ്കിലും ഏത് സാഹചര്യത്തിലാണെങ്കിലും രാസായുധം ഉപയോഗിക്കുന്നതിനെ അവര്‍ എതിര്‍ത്തു. രാസായുധ കണ്‍വെന്‍ഷന്‍ കാര്യക്ഷമവും ശക്തവുമായി നടപ്പാക്കുന്നതിനുള്ള ഉത്തരവരാദിത്തവും അവര്‍ വ്യക്തമാക്കി. വളശര അടിയന്തിരമായ ഒരു അന്വേഷണത്തിന്റെ ആവശ്യകതയ്ക്ക് അവര്‍ ഊന്നല്‍ നല്‍കി. കണ്‍വെന്‍ഷന്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കണം രാസായുധ ഉപയോഗത്തെക്കുറിച്ചുള്ള എല്ലാ അന്വേഷണവും നടത്തേണ്ടതെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും

27. വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും ഏറ്റവും മികച്ച സ്ഥലം യു.കെയാണെന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച് ഇരു രാജ്യങ്ങളുടെയും സമ്പല്‍സമൃദ്ധി പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന കഴിവും വൈഗ്ദധ്യവും വികസിപ്പിക്കാന്‍ കഴിയുന്ന വിഷയ-മേഖലകളില്‍.
28.ഇന്ത്യാ-യു.കെ സാംസ്‌ക്കാരിക വര്‍ഷം-2018 വിജയകരമായി സമാപിച്ചതിനെ രണ്ടു നേതാക്കളും അഭിനന്ദിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളിലേയും കലാപരവും സാംസ്‌ക്കാരികവും, സാഹിത്യപരവും പാരമ്പര്യപരവുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാംസ്‌ക്കാരിക വിനിമയമാണ് നടന്നത്. ഇന്ത്യയേയും യു.കെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ആഴത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിന്റെ ആഘോഷത്തിന് ചേര്‍ന്നതായിരുന്നു അത്.
29. നേതാക്കള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് കൗണ്‍സിലിന്റെ 70-ാം വാര്‍ഷികത്തെ സ്വാഗതം ചെയ്തു. അദ്ധ്യാപക പരിശീലനം, വൈദഗ്ധ്യം നേടിക്കൊടുക്കല്‍, യുവാക്കള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍, സാംസ്‌ക്കാരിക വിനിമയത്തിനുള്ള സഹായം എന്നിവയ്ക്ക് വേണ്ടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
30. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ ജീവനുളള പാലം ഇന്ത്യയിലെയും, യു.കെ. യിലേയും വരും തലമുറയ്ക്ക് കൂടുതല്‍ ശക്തവും സുദൃഢമായ ഇടപെടലുകളും വിനിമയവും നടക്കുമെന്ന് ജനങ്ങള്‍ക്ക് ഒരു ശുഭാപ്തിവിശ്വാസം നല്‍കുന്നതിനായി രണ്ട് നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു. ഈ ജീവനുള്ള പാലത്തിന് കൂടുതല്‍ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനും നേതാക്കള്‍ തീരുമാനിച്ചു.

സമാപനം

31. ഈ ബന്ധത്തെ ആഗോളതലത്തില്‍ നൂറ്റാണ്ടുകളോളം വ്യാപിച്ചുകിടക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റുന്നതിന് നാം പ്രതിജ്ഞാബദ്ധരാണ്. നമ്മില്‍ പ്രത്യേക ബന്ധം രൂപപ്പെട്ടുവരികയും വരുന്ന വര്‍ഷങ്ങളില്‍ അത് കൂടുതല്‍ മെച്ചപ്പെടുമെന്നും കരുതുന്നു. ഇന്ത്യയേയൂം യു.കെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇതിനകം തന്നെ നടത്തിക്കഴിഞ്ഞ ലക്ഷക്കണക്കിന് ആശയവിനിമയത്തെ നമ്മുടെ വ്യാപാര, സാംസ്‌ക്കാരിക, ബൗദ്ധിക നേതാക്കള്‍ ചൂഷണം ചെയ്യണം. കുടുംബം മുതല്‍ സാമ്പത്തികം വരെ, വ്യാപാരം മുതല്‍ ബോളിവുഡ്‌വരെ, കായികവിനോദങ്ങള്‍ മുതല്‍ ശാസ്ത്രം വരെ ഇനിയും ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ക്കും ഇന്ത്യാക്കാര്‍ക്കും വിനിമയം ചെയ്യാനും പഠിക്കാനും, യാത്രചെയ്യാനും വ്യാപാരം െചയ്യാനും ഒന്നിച്ച് മുന്നേറാനും കഴിയും.
32. പ്രധാനമന്ത്രി മോദി തനിക്കും തന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളമായ ആതിഥേയത്തിന് പ്രധാനമന്ത്രി തെരേസാ മേയോടും ബ്രിട്ടീഷ് ഗവണ്‍മെന്റിനോടും തന്റെ നന്ദിരേഖപ്പെടുത്തി. അവരെ ഇന്ത്യയില്‍ സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage