യു.എസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ മിസ്. തുളസി ഗബ്ബാർഡ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
മിസ് ഗബ്ബാർഡുമായുള്ള നേരത്തെ നടത്തിയ ആശയവിനിമയങ്ങൾ പ്രധാനമന്ത്രി സ്നേഹപൂർവ്വം അനുസ്മരിച്ചു. ഉഭയകക്ഷി രഹസ്യാന്വേഷണ സഹകരണം വർധിപ്പിക്കൽ, പ്രത്യേകിച്ച് തീവ്രവാദ വിരുദ്ധത, സൈബർ സുരക്ഷ, ഉയർന്നുവരുന്ന ഭീഷണികൾ എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറിയ അവർ, സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്‌ഠിതവുമായ അന്താരാഷ്‌ട്ര ക്രമത്തിലുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചു.
Met USA’s Director of National Intelligence, @TulsiGabbard in Washington DC. Congratulated her on her confirmation. Discussed various aspects of the India-USA friendship, of which she’s always been a strong votary. pic.twitter.com/w2bhsh8CKF
— Narendra Modi (@narendramodi) February 13, 2025