പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെമികണ്ടക്ടർ എക്‌സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ലോക് കല്യാൺ മാർഗിലെപ്രധാനമന്ത്രിയുടെ ഏഴാം നമ്പർ വസതിയിൽ സെമികണ്ടക്ടർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഈ മേഖലയ്ക്ക് നമ്മുടെ ഭൂമിയുടെ വികസന പാത എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിനെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനായി രാജ്യത്ത് നടക്കുന്ന പരിഷ്കാരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
സെമികണ്ടക്ടർ മേഖലയുടെ വളർച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ സിഇഒമാർ അഭിനന്ദിക്കുകയും സെമികണ്ടക്ടർ മേഖലയിലെ മുൻനിരക്കാരെ മുഴുവൻ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന അഭൂതപൂർവമായ പരിപാടിയാണിതെന്നും പറഞ്ഞു.
ഇന്ത്യയിൽ സെമികണ്ടക്ടറുകൾ വികസിപ്പിക്കുന്നതിനും സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് വളരെ ആവേശകരമാണെന്നും ഇന്ത്യയിലെ സെമികണ്ടക്ടർ ഉൽപ്പാദനത്തിന് പ്രോത്സാഹനം നൽകുന്നതിനായി പ്രധാനമന്ത്രി രൂപീകരിച്ച നയം ഏറെ ആവേശകരമാണെന്നും മൈക്രോൺ സിഇഒ സഞ്ജയ് മെഹ്‌റോത്ര പറഞ്ഞു. “സെമികണ്ടക്ടർ അവസരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ സെമികണ്ടക്ടർ ദൗത്യത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. കാരണം നിർമിതബുദ്ധി വളരും; അവസരങ്ങൾ വർധിക്കും; ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നു ഞാൻ വിശ്വസിക്കുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വം സമാനതകളില്ലാത്തതാണെന്നും അസാധാരണമാണെന്നും SEMI സിഇഒ അജിത് മനോച പറഞ്ഞു. ഇത് ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ തന്നോടൊപ്പം ഈ ഉച്ചകോടിയിൽ വരുന്നത് വളരെ സന്തോഷകരമാണെന്ന് മോദിയുടെ നേതൃത്വം കരുതുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു.
സെമികണ്ടക്ടർ വ്യവസായ ആവാസവ്യവസ്ഥ വികസന കാഴ്ചപ്പാടിൽനിന്ന് ഇന്ത്യക്ക് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിലും സ്ഥിരതയിലും ദീർഘവീക്ഷണത്തിലും അങ്ങേയറ്റം ആവേശഭരിതനും സന്തുഷ്ടനുമാണെന്ന് NXP സിഇഒ കുർട്ട് സീവേഴ്‌സ് പറഞ്ഞു. സെമികണ്ടക്ടർ വ്യവസായത്തിൽ പ്രധാനമന്ത്രിയെപ്പോലെ ആഴത്തിലുള്ള വൈദഗ്ധ്യമുള്ള മറ്റൊരു ലോകനേതാവിനെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും രാജ്യത്തിന്റെ ഭാവിക്കായി ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ അദ്ദേഹം എങ്ങനെ കാണുന്നുവെന്നതിനെക്കുറിച്ചും സെമികണ്ടക്ടർ മേഖല ശരിക്കും ആവേശഭരിതമാണെന്ന് TEPL സിഇഒ രൺധീർ ഠാക്കുർ പറഞ്ഞു. സെമികണ്ടക്ടറുകൾ വികസിത ഭാരതത്തിൽ പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ആഗോള തലത്തിൽ ഉയരങ്ങളിലെത്തിക്കാൻ പ്രധാനമന്ത്രി നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും ആവശ്യമായ ഒന്നാണെന്ന് ജേക്കബ്സ് സിഇഒ ബോബ് പ്രഗഡ പറഞ്ഞു. “ഉൽപ്പാദന നവോത്ഥാനത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകണം. അതു സംഭവിക്കാൻ പോകുന്നു. അടുത്ത ദശാബ്ദത്തിനുള്ളിൽ ഇന്ത്യക്ക് ലോകവേദിയിൽ മുൻനിരയിലെത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ സന്ദേശം എപ്പോഴും ലളിതവും വ്യക്തവുമാണെന്നും അതിനാൽ അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്കറിയാമെന്നും റെനെസാസ് സി.ഇ.ഒ ഹിഡെതോഷി ഷിബാത പറഞ്ഞു. ''സമ്പൂർണ വ്യക്തത എപ്പോഴും സഹായിക്കുന്നു, വളരെ ചടുലവും വേഗത്തിലുള്ള പുരോഗതിയും ഉണ്ടാക്കുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പ്രകടിപ്പിക്കുന്ന നേതൃത്വത്തിൽ തനിക്ക് അതിയായ മതിപ്പുണ്ടെന്ന് ഐ.എം.ഇ.സി സി.ഇ.ഒ ലൂക് വാൻ ഡെൻ ഹോവ് പറഞ്ഞു. സെമികണ്ട്കടർ സാങ്കേതികവിദ്യ മേഖലയിൽ ഇന്ത്യയെ ഒരു ശക്തികേന്ദ്രം ആക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയേയും സമർപ്പണത്തേയും അദ്ദേഹം പ്രശംസിച്ചു. നിർമ്മാണത്തിനുമപ്പുറം പ്രധാനമന്ത്രിയുടെ ദീർഘകാല ഗവേഷണ-വികസന കാഴ്ചപ്പാടിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഗവേഷണ-വികസന മേഖലകളിൽ ഇന്ത്യയെ കുരുത്തുറ്റതാക്കുന്നതിനുള്ള വളരെ തന്ത്രപരമായ പങ്കാളിത്തം രൂപീകരിക്കുന്നതിൽ അദ്ദേഹം എത്തിച്ചേർന്നു.
പ്രധാനമന്ത്രിയുടെ ദർശനവും അതിന്റെ നിർവ്വഹണവും വിശേഷപ്പെട്ട ഒന്നാണെന്നും അത് തീർച്ചയായും പ്രശംസനീയമാണെന്നും ടവർ സി.ഇ.ഒ റസ്സൽ സി എൽവാംഗർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ കാണുന്നത് ശരിക്കും സന്തോഷകരമായാണെന്ന് കാഡെൻസ് സി.ഇ.ഒ അനിരുദ്ധ് ദേവ്ഗൺ പറഞ്ഞു. എല്ലാ ഡിജിറ്റൽ വ്യവസായങ്ങൾക്കും സെമികണ്ട്കടർ സാങ്കേതികവിദ്യ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മോദിജിയുടെ നേതൃത്വത്തിൽ മൂന്ന് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. തുടക്കം മുതൽ അതിൽ ഉൾപ്പെടാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എല്ലാ വർഷവും വലിയ പുരോഗതി ഉണ്ടാകുന്നത് ശരിക്കും ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
രൂപകൽപ്പന മുതൽ നിർമ്മാണം വരെ എങ്ങനെ, എവിടെ നിക്ഷേപിക്കണം എന്നതിന്റെ വ്യക്തമായ തന്ത്രത്തോടെ കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിലായി, ഈ മേഖലയ്ക്ക് ചുറ്റും ആവേശവും ശ്രദ്ധയുമുണ്ടെന്ന് സിനോപ്സിസ് പ്രസിഡന്റും സി.ഇ.ഒയുമായ സസൈൻ ഗാസി പറഞ്ഞു. ഒരു എൻജിനീയറിംഗ് കേന്ദ്രത്തിൽ നിന്ന് പ്രാദേശികവും ആഗോളവുമായ ഉപഭോഗത്തിനായി ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക എന്നതിലേയ്ക്ക് പോകുന്നതിനുള്ള താൽപര്യമാണ് താൻ ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെമികണ്ട്കടർ വ്യവസായത്തിൽ ഇന്ത്യ വലിയൊരു ചുവടുവയ്പ്പ് നടത്തിയിട്ടുണ്ടെന്ന് തനിക്ക് പറയാനാകുമെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ എമിരിറ്റസ് പ്രൊഫസർ ആരോഗ്യസ്വാമി പോൾരാജ് പറഞ്ഞു. ''ഒരുപാട് ഊർജം, വളരെയധികം പുരോഗതി, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വീക്ഷണവും പ്രേരണയുമാണ് ഇത് സാദ്ധ്യമാക്കിയത്'', അദ്ദേഹം കൂട്ടിച്ചേർത്തു.
സെമികണ്ട്കടർ വ്യവസായത്തിന് ഇത് ശരിക്കും ആവേശകരമായ സമയമാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും സി.ജി പവർ ചെയർമാൻ വെള്ളയൻ സുബ്ബയ്യ പറഞ്ഞു. മുൻപൊന്നുമില്ലാത്ത തലത്തിലേക്ക് ഇന്ത്യ എത്തുകയാണെന്ന് പ്രവചിച്ചഅദ്ദേഹം വ്യവസായ-ഗവൺമെന്റ് സഹകരണത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തെ പ്രശംസിക്കുകയും ചെയ്തു.
സെമികണ്ട്കടർ ദൗത്യത്തിൽ പ്രധാനമന്ത്രി അത്ഭുതകരമായ കാഴ്ചപ്പാടാണ് പ്രകടിപ്പിച്ചതെന്ന് യു.സി.എസ്.ഡി ചാൻസലർ പ്രൊഫ പ്രദീപ് ഖോസ്‌ലേ പറഞ്ഞു. സെമികണ്ടക്ടറുകളുടെ കാര്യത്തിൽ ശരിയായ നയം സൃഷ്ടിക്കാൻ ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു ഭരണസംവിധാനത്തിനും ധൈര്യമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ളതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം നമ്മളെ വിജയത്തിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.