2022 ജൂലൈ 15 മുതൽ അടുത്ത 75 ദിവസം വരെ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യ കോവിഡ്-19 മുൻകരുതൽ ഡോസ് നൽകാനുള്ള തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുമെന്നും , ആരോഗ്യമുള്ള ഒരു രാഷ്ട്രം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായുള്ള തീരുമാനം.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
"കോവിഡ്-19-നെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. ഇന്നത്തെ ക്യാബിനറ്റ് തീരുമാനം ഇന്ത്യയുടെ വാക്സിനേഷൻ കവറേജ് വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുകയും ചെയ്യും."
Vaccination is an effective means to fight COVID-19. Today’s Cabinet decision will further India’s vaccination coverage and create a healthier nation. https://t.co/LolQyWjK90
— Narendra Modi (@narendramodi) July 13, 2022