ഗുജറാത്തിലെ കേവാദിയാ ഇന്ന്,ഒരു ഉൾനാടൻ പ്രദേശത്തെ ബ്ലോക്ക് മാത്രമല്ല, വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു ആഗോള കേന്ദ്രമായി  മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി. കെവാദിയയെ രാജ്യത്തെ 8 പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
 കേവാദിയയുടെ വികസന പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇവിടത്തെ ഏകതാ പ്രതിമ, അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെക്കാൾ പോലും കൂടുതൽ ആൾക്കാരെ ആകർഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 ഏകതാ പ്രതിമ രാജ്യത്തിന് സമർപ്പിച്ചതിനു ശേഷം ഇതുവരെ 50 ലക്ഷത്തോളം പേർ സന്ദർശനം നടത്തിയിട്ടുണ്ട്.കൊറോണക്കാലത്ത് അടച്ചി ട്ടതിനുശേഷം ഇപ്പോൾ സന്ദർശകർക്കായി തുറന്നു കൊടുത്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. യാത്രാസൗകര്യങ്ങൾ വർദ്ധിക്കുമ്പോൾ പ്രതിദിനം ഒരു ലക്ഷത്തോളം സന്ദർശകർ കേവാദിയയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയുടെ ആസൂത്രിത വികസനത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് കെവാദിയ എന്നും പ്രധാനമന്ത്രി പറഞ്ഞു.

 പ്രാരംഭഘട്ടത്തിൽ കേവാദിയയെ ഒരു വിനോദസഞ്ചാരകേന്ദ്രമായ പ്രഖ്യാപിച്ചപ്പോൾ അതൊരു ദിവാസ്വപ്നം ആയാണ് പലരും കണക്കാക്കിയിരുന്നത്. റോഡ് സൗകര്യം, റെയിൽവേ, വിനോദസഞ്ചാരികൾക്ക് ഉള്ള താമസസൗകര്യം തെരുവ് വിളക്കുകൾ  ഒന്നുമില്ലാതെ ഇത് സാധ്യമാകുമോ എന്ന കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കയ്ക്ക് ഒരു യുക്തി ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു  സമ്പൂർണ്ണ കുടുംബ വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. ഏകതാ പ്രതിമ, സർദാർ സരോവർ, സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക്, ആരോഗ്യ വനം, ജംഗിൾ സഫാരി,പോഷൺ പാർക്ക് എന്നിവ ഇവിടത്തെ ചില പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്

. ഗ്ലോ ഗാർഡൻ, ഏകത ബോട്ട്, ജലകായിക വിനോദങ്ങൾ എന്നിവ ഇവിടെയുണ്ട്. വിനോദസഞ്ചാര സാധ്യത വർധിക്കുന്നതിനാൽ ആദിവാസി യുവാക്കൾക്കും പ്രാദേശിക ജനങ്ങൾക്കും കൂടുതൽ തൊഴിലവസരങ്ങളും ആധുനിക സൗകര്യങ്ങളും ലഭ്യമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏകതാ മാളിൽ പ്രാദേശിക കരകൗശല വസ്തുക്കൾ ക്ക് പുതിയ സാധ്യതകളുണ്ട്. ആദിവാസി ഗ്രാമങ്ങളിലെ ഇരുന്നൂറോളം മുറികൾ ഹോം സ്റ്റേ സൗകര്യമായി വികസിപ്പിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 വളരുന്ന വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് വികസിപ്പിച്ച കെവാദിയ റെയിൽവേ സ്റ്റേഷനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ ആദിവാസി കലാ ഗ്യാലറി, ഏകത പ്രതിമ ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന വീക്ഷണ ഗ്യാലറി എന്നിവയുണ്ട്.

 ലക്ഷ്യ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇന്ത്യൻ റെയിൽവേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. റെയിൽവേ, പാരമ്പര്യമായ യാത്ര, ചരക്ക് ഗതാഗത സേവനത്തിന് പുറമേ,ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മതപരമായ സ്ഥലങ്ങളിലും നേരിട്ട് കണക്റ്റിവിറ്റി സൗകര്യമൊരുക്കുന്നുണ്ട്. ആകർഷകമായ വിസ്ത ഡോo കോച്ചുകളുള്ള അഹമ്മദാബാദ് – കേവാദിയാ ജനശതാബ്ദി ഉൾപ്പെടെ പല ട്രെയിനുകളെ പറ്റി അദ്ദേഹം പരാമർശിച്ചു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”