രാജ്യത്തിന്റെ പരസ്പര ബന്ധമില്ലാത്തതും അവഗണിക്കപ്പെടുന്നതുമായ പ്രദേശങ്ങളെ റെയില്‍പ്പാതയിലൂടെ ബന്ധിപ്പിക്കുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ കെവാഡിയയിലേക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എട്ട് ട്രെയിനുകള്‍ ഫ്‌ളാഗ്ഓഫ് ചെയ്ത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് റെയില്‍വേയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഉദ്ഘാടനം ശ്രീ മോദി ഉദ്ഘാടനം ചെയ്തു.
ബ്രോഡ് ഗേജിംഗിന്റെയും വൈദ്യുതീകരണത്തിന്റെയും വേഗത വര്‍ദ്ധിച്ചുവെന്നും ഉയര്‍ന്ന വേഗതയ്ക്കായി പാളങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സെമി ഹൈ സ്പീഡ് ട്രെയിനുകളുടെ ഓട്ടം പ്രാപ്തമാക്കി, ഞങ്ങള്‍ അതിവേഗ ശേഷിയിലേക്ക് നീങ്ങുകയാണ്. ഇതിനായി ബജറ്റ് വിഹിതം പലമടങ്ങ് വര്‍ദ്ധിപ്പിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വേ, പരിസ്ഥിതി സൗഹൃദമായി നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹരിത കെട്ടിട സര്‍ട്ടിഫിക്കേഷനുമായി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനാണ് കെവാഡിയ സ്റ്റേഷന്‍.
റെയില്‍വേയുമായി ബന്ധപ്പെട്ട ഉല്‍പാദനത്തിലും സാങ്കേതികവിദ്യയിലും ആത്മനിര്‍ഭര്‍ഭാരതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉയര്‍ന്ന കുതിരശക്തിയുള്ള ഇലക്ട്രിക് ലോക്കോമോട്ടീവിന്റെ പ്രാദേശിക നിര്‍മ്മാണം മൂലമാണ് ലോകത്തിലെ ആദ്യത്തെ ഇരട്ട ലോംഗ് ഹോള്‍ കണ്ടെയ്‌നര്‍ ട്രെയിന്‍ ഇന്ത്യക്ക് ആരംഭിക്കാന്‍ കഴിഞ്ഞത്. ഇന്ന്, തദ്ദേശീയമായി നിര്‍മ്മിച്ച ആധുനിക ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
റെയില്‍വേ പരിവര്‍ത്തനത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് വൈദഗ്ധ്യമുള്ള പ്രത്യേക മനുഷ്യശക്തിയും പ്രൊഫഷണലുകളും ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ആവശ്യം വഡോദരയില്‍ റെയില്‍വേ കല്‍പ്പിത സര്‍വകലാശാല സ്ഥാപിക്കാന്‍ കാരണമായി. ഈ നിലവാരം പുലര്‍ത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. റെയില്‍ ഗതാഗതം, ബഹുതല ഗവേഷണം, പരിശീലനം എന്നിവയ്ക്കുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ യുവാക്കള്‍ക്ക് റെയില്‍വേയുടെ ഇന്നിനെയും ഭാവിയെയും നയിക്കാന്‍ പരിശീലനം നല്‍കുന്നു. നവീകരണത്തിലൂടെയും ഗവേഷണത്തിലൂടെയും റെയില്‍വേ നവീകരിക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.