ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിലൂടെ മാർച്ച് 2 ന്, തിങ്കളാഴ്ച രാത്രി, നെറ്റിസണുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
തുടർന്ന്, സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തുപോകരുതെന്ന് പറഞ്ഞുകൊണ്ട് ആളുകൾ വൻ തോതിൽ ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ മാർച്ച് മൂന്നിന് ചൊവ്വാഴ്ച, പ്രധാനമന്ത്രി മോദി തന്റെ ട്വീറ്റിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി. മാർച്ച് എട്ടാം തിയതി വനിതാ ദിനത്തിനോട് അനുബന്ധിച്ച് ജീവിതത്തിലും, ജോലിയിലും നമ്മെ പ്രചോദിപ്പിക്കുന്ന വനിതകള്‍ക്ക് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ദശലക്ഷക്കണക്കിന് ആളുകളില്‍ പ്രചോദനം സൃഷ്ടിക്കാന്‍ ഇത് അവരെ സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ജീവിതവും ജോലിയിലും കൊണ്ട് ലോകത്തെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഒരു വനിതയാണോ നിങ്ങൾ? ജീവിത മേഖലകളിൽ ഒരു മാറ്റം സൃഷ്ട്ടിച്ച പ്രചോദനാത്മകമായ അത്തരം വനിതകളെ നിങ്ങൾക്കറിയാമോ? #SheInspiresUs ഉപയോഗിച്ച് അത്തരം കഥകൾ പങ്കിടുക. തിരഞ്ഞെടുത്ത എൻട്രികൾക്ക് @narendramodi's സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുക്കാൻ അവസരം ലഭിക്കും!
This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted.
— Narendra Modi (@narendramodi) March 2, 2020
This Women's Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.
— Narendra Modi (@narendramodi) March 3, 2020
Are you such a woman or do you know such inspiring women? Share such stories using #SheInspiresUs. pic.twitter.com/CnuvmFAKEu