ലോകം ഒന്നിച്ച് യോഗ ചെയ്തു

Published By : Admin | May 26, 2015 | 15:00 IST

ലോകം ഒന്നിച്ചുചേര്‍ന്ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കണമെന്ന്  2014 സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ഇന്ത്യയില്‍ വേരുകളുള്ള യോഗയുടെ യശസ്സാര്‍ന്ന പാരമ്പര്യത്തിന് ചേര്‍ന്ന സ്‌തുത്യുപഹാരമായി മാറി.


2014 ഡിസംബറില്‍ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര സഭ ഈ അഭിപ്രായം സ്വീകരിച്ച്, ജൂണ്‍ 21 ' അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചു.177 രാജ്യങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഭൂഖണ്ഡങ്ങളിലുമുള്‍പ്പെട്ടവയാണ്.




ജൂണ്‍ 21 'അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചത് യോഗയെ ലോകവ്യാപകമായി കൂടുതല്‍ ജനപ്രിയമാക്കുന്നതിനു വിശാലമായ വഴിയൊരുക്കും. സ്വന്തം നിലയ്ക്കുതന്നെ യോഗയില്‍ സജീവമായ പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗയെ ധ്യാനത്തിന്റെയും കര്‍മത്തിന്റെയും ഭക്തിയുടെയും മനോഹര ലയനമായും 'രോഗ മുക്തി'യും 'ഭോഗ മുക്തി'യും നേടാനുള്ള വഴിയായും വിശദീകരിച്ചു. യഥാര്‍ത്ഥത്തില്‍, യുവജനങ്ങള്‍ക്കിടയില്‍ യോഗ കൂടുതല്‍ ജനപ്രിയമാക്കുന്നതിന് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്ത് യോഗാ സര്‍വകലാശാല ഉദ്ഘാടനം ചെയ്തിരുന്നു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Annual malaria cases at 2 mn in 2023, down 97% since 1947: Health ministry

Media Coverage

Annual malaria cases at 2 mn in 2023, down 97% since 1947: Health ministry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച  ആ  ദിവസം,  ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു ,  രണ്ട് വർഷം മുമ്പ്  ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ  പൂർത്തീകരിച്ചു.

സൗത്ത് ഏഷ്യാ ഉപഗ്രഹത്തിലൂടെ  സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങൾ അവരുടെ സഹകരണം  ബഹിരാകാശം വരെ ഉയർത്തി.

ഈ ചരിത്ര നിമിശത്തെ   സാക്ഷ്യം വഹിക്കാൻ , ഇന്ത്യ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി,  ദക്ഷിണേഷ്യൻ സാറ്റലൈറ്റിന്  നേടാനാകുന്ന  സാധ്യതകളെക്കുറിച്ചുള്ള  ഒരു പൂർണ ചിത്രം പരിപാടിയിൽ അവതരിപ്പിച്ചു.

മെച്ചപ്പെട്ട ഭരണം, ഫലപ്രദമായ ആശയവിനിമയം, മെച്ചപ്പെട്ട ബാങ്കിങ്ങും ഗ്രാമപ്രദേശ വിദ്യാഭ്യാസവും, കൂടുതല്‍ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനവും , ടെലി-മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയിലുള്ള വൈദ്യസേവനം ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കാൻ ഉപഗ്രഹം ഉപകരിക്കുമെന്ന് അദ്ദേഹം .ചൂണ്ടിക്കാട്ടി

"നാം കൈകോര്‍ക്കുകയും വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെയും ഫലങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകവഴി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും വേഗം കൂട്ടാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്." എന്ന് ശ്രീ  മോദി ചൂണ്ടിക്കാട്ടി.