ധൈര്യത്തോടെ ഭരിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യവും ശക്തിയും നമുക്കുണ്ടായിരിക്കണമന്ന നേതാജി സുഭാഷ് ബോസിന്റെ പ്രസ്താവന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ന് ആത്‌മനിർഭർ ഭാരതത്തിൽ നമുക്ക് ആ ലക്ഷ്യവും ശക്തിയും ഉണ്ട്. നമ്മുടെ ആന്തരിക ശക്തിയിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ആത്‌മനിർഭർ ഭാരതത്തിന്റെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ ഉദ്ധരിച്ചു കൊണ്ട് ശ്രീ മോദി പറഞ്ഞു. രക്തവും വിയർപ്പും ഉപയോഗിച്ച് നമ്മുടെ രാജ്യത്തിന് സംഭാവന നൽകുകയെന്ന ഏക ലക്ഷ്യവും നമ്മുടെ കഠിനാധ്വാനത്തിലൂടെയും പുതുമകളിലൂടെയും ഇന്ത്യയെ ആത്‌മനിർഭർ ആക്കുകയെന്ന പ്രധാന ലക്ഷ്യം നമുക്ക് ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരക്രം ദിവാസ്’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹസികമായ രക്ഷപ്പെടലിനു മുൻപ് നേതാജി തന്റെ അനന്തരവൻ ശിശിർ ബോസിനോട് ചോദിച്ച വിഷമകരമായ ചോദ്യത്തെ പരാമർശിച്ച പ്രധാനമന്ത്രി, “ഇന്ന്, ഓരോ ഇന്ത്യക്കാരനും തന്റെ ഹൃദയത്തിൽ കൈ വയ്ക്കുമ്പോൾ നേതാജിയുടെ സാന്നിധ്യം അനുഭവപ്പെട്ടാൽ , അതേ ചോദ്യം അദ്ദേഹം കേൾക്കും: നിങ്ങൾ എനിക്കായി എന്തെങ്കിലും ചെയ്യുമോ? ഈ പ്രവൃത്തി, ഈ ദൗത്യം , ഈ ലക്ഷ്യം ഇന്ന് ഇന്ത്യയെ സ്വയം പര്യാപ്തിയിലെത്തിക്കുന്നതിനാണ് . രാജ്യത്തെ ജനങ്ങൾ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങൾ, രാജ്യത്തെ ഓരോ വ്യക്തിയും ഇതിന്റെ ഭാഗമാണ്. ”
ലോകത്തിന് ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്’ ഉപയോഗിച്ച് ഉൽപാദന ശേഷി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു സ്വതന്ത്ര ഇന്ത്യ സ്വപ്നത്തിൽ ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും , ഇന്ത്യയെ ചങ്ങലയ്ക്കാൻ കഴിയുന്ന ഒരു ശക്തി ലോകത്തിൽ ഇല്ലെന്നും നേതാജി പറഞ്ഞു. 130 കോടി ഇന്ത്യക്കാർ സ്വാശ്രയത്വം കൈവരിക്കുന്നത് തടയാൻ കഴിയുന്ന ഒരു ശക്തിയും ഇല്ല.
ദാരിദ്ര്യം, നിരക്ഷരത, രോഗം എന്നിവയെ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിട്ടാണ് നേതാജി സുഭാഷ് ചന്ദ്രബോസ് കണ്ടിരുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദരിദ്രരോട് എപ്പോഴും ശ്രദ്ധാലുവായിരുന്ന അദ്ദേഹം വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകി. ദാരിദ്ര്യം, നിരക്ഷരത, രോഗം, ശാസ്ത്രീയ ഉൽപാദനത്തിന്റെ അഭാവം എന്നിവയാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ എന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സമൂഹം ഒത്തുചേരേണ്ടിവരും, നമുക്ക് ഒരുമിച്ച് ശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ കർഷകരുടെയും സ്ത്രീകളുടെയും, അധസ്ഥിതരുടെയും ചൂഷണത്തിന് വിധേയമാകുന്നവരുടെയും, ശാക്തീകരണത്തിനായി രാജ്യം ഇന്ന് അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ടെന്നത്തിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് എല്ലാ ദരിദ്രർക്കും സൗ ജന്യ ചികിത്സയും ആരോഗ്യ സൗകര്യങ്ങളും ലഭിക്കുന്നു; കൃഷിക്കാർക്ക് വിത്തു മുതൽ വിപണി വരെയുള്ള ആധുനിക സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്, കാർഷിക ചെലവുകൾ കുറയ്ക്കുകയാണ്; വിദ്യാഭ്യാസ അടിസ്ഥാന സൗകാര്യങ്ങൾ ഗുണനിലവാരത്തിനും ആധുനിക വിദ്യാഭ്യാസത്തിനുമായി നവീകരിക്കുന്നു; 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ദേശീയ വിദ്യാഭ്യാസ നയത്തോടൊപ്പം പുതിയ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും എയിംസും സ്ഥാപിക്കപ്പെടുന്നു.
ഇന്ന് പുതിയ ഇന്ത്യയിൽ സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങളിൽ നേതാജി സുഭാഷ് ബോസ് വളരെയധികം അഭിമാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ രാജ്യം സ്വയം ആശ്രയിക്കുന്നത് കാണുമ്പോൾ നേതാജിക്ക് എന്ത് തോന്നും എന്ന് ശ്രീ മോദി ആശ്ചര്യപ്പെട്ടു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഏറ്റവും വലിയ ആഗോള കമ്പനികളിൽ ഇന്ത്യക്കാരുടെ ആധിപത്യം. ഇന്ത്യയുടെ പ്രതിരോധ സേനയ്ക്ക് റാഫേൽ പോലുള്ള ആധുനിക വിമാനങ്ങളുണ്ടെങ്കിൽ, തേജസ് പോലുള്ള ആധുനിക യുദ്ധവിമാനങ്ങളും ഇന്ത്യ നിർമ്മിക്കുന്നു. നമ്മുടെ സേനയുടെ ശക്തിക്കും രാജ്യം മഹാമാരിയെ നേരിട്ട രീതിക്കും തദ്ദേശീയമായി വാക്സിൻ പോലുള്ള ആധുനിക ശാസ്ത്രീയ പരിഹാരങ്ങൾ നേടിയെടുത്തിനും മറ്റ് രാജ്യങ്ങളെയും പിന്തുണയ്ക്കുന്നതിനും നേതാജി അനുഗ്രഹം നൽകും. യഥാർത്ഥ നിയന്ത്രണ രേഖ മുതൽ നിയന്ത്രണ രേഖ വരെയുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലെ ശക്തമായ ഇന്ത്യയ്ക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. തങ്ങളുടെ പരമാധികാരത്തിനെതിരായ ഏത് വെല്ലുവിളിക്കും ഉചിതമായ മറുപടിയാണ് ഇന്ത്യ നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആത്മനിർഭർ ഭാരത്തിന്റെ സ്വപ്നത്തിനൊപ്പം നേതാജി സുഭാഷും സോനാർ ബംഗ്ലയുടെ ഏറ്റവും വലിയ പ്രചോദനമാണെന്ന് ശ്രീ. മോദി പറഞ്ഞു. രാജ്യസ്വാതന്ത്ര്യത്തിൽ നേതാജി വഹിച്ച അതേ പങ്കാണ് ആത്മനിർഭർ ഭാരത് അന്വേഷണത്തിൽ പശ്ചിമ ബംഗാൾ വഹിക്കതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആ ആത്മനിർഭർ ബംഗാളും , സോനാർ ബംഗ്ലയും ത്മനിർഭർ ഭാരതത്തിനു നേതൃത്വം നൽകും. ബംഗാൾ മുന്നോട്ട് കുതിച്ചു കൊണ്ട് രാജ്യത്തിനും സംസ്ഥാനത്തിനും മഹത്വം കൈവരിക്കണമെന്ന് പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
The positive changes taking place in India today would make Netaji Subhas Bose extremely proud. #ParakramDivas pic.twitter.com/mdemUH4tey
— Narendra Modi (@narendramodi) January 23, 2021
The positive changes taking place in India today would make Netaji Subhas Bose extremely proud. #ParakramDivas pic.twitter.com/mdemUH4tey
— Narendra Modi (@narendramodi) January 23, 2021