സ്വാശ്രയത്വം കൈവരിക്കാൻ ഉരുക്ക് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പിഎൽഐ പദ്ധതി ഈ മേഖലയെ വ്യക്തമായി ഊർജസ്വലമാക്കിയിട്ടുണ്ടെന്നും നമ്മുടെ യുവാക്കൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെഷ്യാലിറ്റി സ്റ്റീലിനായുള്ള പിഎൽഐ സ്കീമിന് കീഴിൽ 27 കമ്പനികളുമായി 57 ധാരണാപത്രങ്ങൾ ഒപ്പിടുന്നതിന് സ്റ്റീൽ മന്ത്രാലയം സംഘടിപ്പിച്ച ധാരണാപത്രം ഒപ്പിടൽ ചടങ്ങിനെക്കുറിച്ച് കേന്ദ്ര സ്റ്റീൽ മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് പങ്കിട്ടുകൊണ്ട് , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ സ്വാശ്രയത്വം നേടുന്നതിന് ഉരുക്ക് അത്യന്താപേക്ഷിതമാണ് . പി എൽ ഐ പദ്ധതി ഈ മേഖലയെ ഊർജസ്വലമാക്കുകയും നമ്മുടെ യുവാക്കൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും."
Steel is vital to attain Aatmanirbharta. The PLI scheme has clearly energised the sector and will create opportunities for our youngsters and entrepreneurs. https://t.co/lNqv2L7ou6
— Narendra Modi (@narendramodi) March 17, 2023