പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തമാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു മോദി. ജാർഖണ്ഡിലെ കൊദർമയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ പരീക്ഷാ വാരിയേഴ്‌സ് ബുക്ക്‌ലെറ്റ് വായിച്ചതിന് ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിൽ നിന്ന് മുക്തരായതായി മന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"വളരെ നല്ലത്! വിദ്യാർത്ഥികൾ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും മുക്തരായിരിക്കണം, അതാണ് പരീക്ഷാ യോദ്ധാക്കളുടെ ലക്ഷ്യം..."
बहुत अच्छा! विद्यार्थी परीक्षा को लेकर हर प्रकार के तनाव से मुक्त हों, यही तो एग्जाम वॉरियर्स का उद्देश्य है… https://t.co/d9pbPrzzoS
— Narendra Modi (@narendramodi) February 25, 2023