ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിക്കുന്ന വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. വാഹനങ്ങൾ പൊളിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടി പുതിയ സാധ്യതകൾ തുറക്കുന്നു. ഈ പരിപാടിയിൽ ചേരാൻ ഞാൻ നമ്മുടെ യുവാക്കളോടും സ്റ്റാർട്ടപ്പുകളോടും അഭ്യർത്ഥിക്കുന്നു.
പരിസ്ഥിതി സൗഹൃദമല്ലാത്തതും മലിനമാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ വാഹനം പൊളിക്കൽ നയം സഹായിക്കും. പാരിസ്ഥിതിക ഉത്തരവാദിത്തത്തോടൊപ്പം എല്ലാ പങ്കാളികൾക്കും മൂല്യവത്തായ ഒരു #സർക്കുലർ സമ്പദ്ഘടന സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. "
Vehicle scrapping will help phase out unfit & polluting vehicles in an environment friendly manner. Our aim is to create a viable #circulareconomy & bring value for all stakeholders while being environmentally responsible.
— Narendra Modi (@narendramodi) August 13, 2021
The launch of Vehicle Scrappage Policy today is a significant milestone in India’s development journey. The Investor Summit in Gujarat for setting up vehicle scrapping infrastructure opens a new range of possibilities. I would request our youth & start-ups to join this programme.
— Narendra Modi (@narendramodi) August 13, 2021