“ Vishwanath Dham is not just a grand building. This is a symbol of the Sanatan culture of India. It is a symbol of our spiritual soul. This is a symbol of India's antiquity, traditions, India's energy and dynamism.”
“Earlier the temple area was only 3000 square feet which has now been enlarged to about 5 lakh square feet. Now 50000 - 75000 devotees can visit the temple and temple premises”
“The dedication of Kashi Vishwanath Dham will give a decisive direction to India and will lead to a brighter future. This complex is a witness of our capability and our duty. With determination and concerted thought, nothing is impossible”
“For me God comes in the form of people, For me every person is a part of God. I ask three resolutions from the people for the country - cleanliness, creation and continuous efforts for self-reliant India”
“Long period of slavery broke our confidence in such a way that we lost faith in our own creation. Today, from this thousands-year-old Kashi, I call upon every countryman - create with full confidence, innovate, do it in an innovative way”
Felicitates and has lunch with the workers who worked on the construction Kashi Vishwanath Dham

ഹര്‍ ഹര്‍ മഹാദേവ്! ഹര്‍ ഹര്‍ മഹാദേവ്! നമഃ പാര്‍വതീ പതയേ! ഹര്‍ ഹര്‍ മഹാദേവ്! മാതാ അന്നപൂര്‍ണ കീ ജയ്! ഗംഗ മായ്യാ കീ ജയ്!

ഈ ചരിത്ര സംഭവത്തില്‍ പങ്കെടുക്കുന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, ഉത്തര്‍പ്രദേശ് കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനും നമുക്കെല്ലാവര്‍ക്കും വഴികാട്ടിയുമായ ശ്രീ ജെ പി നദ്ദ ജി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ ജി, ദിനേശ് ശര്‍മ്മ ജി, മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ മഹേന്ദ്ര നാഥ് പാണ്ഡേ ജി, ഉത്തര്‍പ്രദേശ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്വതന്ത്രദേവ് സിംഗ് ജി, കാശി നീലകണ്ഠ് തിവാരി ജിയെ പ്രതിനിധാനം ചെയ്യുന്ന മന്ത്രി, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വന്നിട്ടുള്ള ബഹുമാനപ്പെട്ട സന്യാസിമാര്‍, എന്റെ പ്രിയ കാശി നിവാസികളെ, ഈ അവസരത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യത്തും വിദേശത്തുമുള്ള എല്ലാ വിശ്വാസികളെ! കാശിയിലെ എല്ലാ സഹോദരന്‍മാരോടുമൊപ്പം ബാബ വിശ്വനാഥന്റെയും അന്നപൂര്‍ണ മാതായുടെയും പാദങ്ങളില്‍ ഞാന്‍ വണങ്ങുന്നു. ഞാന്‍ ഇപ്പോള്‍ കാശി കാലഭൈരവ് ജിയുടെ 'കോട്വാള്‍' സന്ദര്‍ശിച്ച് രാജ്യവാസികള്‍ക്ക് അനുഗ്രഹം തേടി. കാശിയില്‍ എന്തെങ്കിലും പ്രത്യേകതയോ പുതുമയോ ഉണ്ടായാല്‍ അവന്റെ അനുവാദം വാങ്ങണം. കാശിയിലെ കോട്വാളിന്റെ കാല്‍ക്കല്‍ ഞാനും വണങ്ങുന്നു.  गंगा तरंग रमणीय जटा-कलापम्, गौरी निरंतर विभूषित वाम-भागम्नारायण प्रिय-मनंग-मदाप-हारम्, वाराणसी पुर-पतिम् भज विश्वनाथम्। ഞാന്‍ ബാബ വിശ്വനാഥ് കേന്ദ്രത്തില്‍ നിന്നുകൊണ്ട് ഈ 'മഹായജ്ഞ'ത്തിനു സാക്ഷ്യം വഹിക്കുന്ന രാജ്യത്തെയും ലോകത്തിലെയും ജനങ്ങളെ വന്ദിക്കുന്നു. ഈ മഹത്തായ അവസരത്തില്‍ സഹകരിച്ചതിന് കാശിയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍.

സുഹൃത്തുക്കളെ,
പുരാണങ്ങള്‍ അനുസരിച്ച് ഒരാള്‍ കാശിയില്‍ പ്രവേശിക്കുന്ന നിമിഷം എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തനാകും. ഭഗവാന്‍ വിശ്വേശ്വരന്റെ അനുഗ്രഹത്താല്‍, ഇവിടെ വരുമ്പോള്‍ തന്നെ ഒരു അമാനുഷിക ഊര്‍ജ്ജം നമ്മുടെ ആന്തരിക-ആത്മാവിനെ ഉണര്‍ത്തുന്നു. ഇന്ന്, ഈ ശാശ്വത കാശിയുടെ ബോധത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു സ്പന്ദനമുണ്ട്! ഇന്ന് ആദികാശിയുടെ അതീന്ദ്രിയതയില്‍ വ്യത്യസ്തമായ ഒരു പ്രഭാവലയം ഉണ്ട്! ശാശ്വത കാശിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഇന്ന് ഒരു വേറിട്ട ശക്തി ദൃശ്യമാണ്! ഒരു പുണ്യ സന്ദര്‍ഭം ഉണ്ടാകുമ്പോഴെല്ലാം വാരണാസിയിലെ ബാബയുടെ സന്നിധിയില്‍ എല്ലാ തീര്‍ത്ഥാടനങ്ങളും എല്ലാ ദിവ്യശക്തികളും   പ്രത്യക്ഷപ്പെടുന്നതായി നാം വേദങ്ങളില്‍ കേട്ടിട്ടുണ്ട്. ഇന്ന് ബാബയുടെ കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് സമാനമായ ഒരു അനുഭവമുണ്ട്. നമ്മുടെ ബോധപൂര്‍വമായ പ്രപഞ്ചം മുഴുവന്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തോന്നുന്നു. തന്റെ 'മായ'യുടെ വ്യാപ്തി ബാബയ്ക്ക് മാത്രമേ അറിയൂ എങ്കിലും, നമ്മുടെ ദര്‍ശനമനുസരിച്ച്, 'വിശ്വനാഥ് ധാം' എന്ന ഈ വിശുദ്ധ സംഭവവുമായി ലോകം മുഴുവന്‍ ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ന്, അതായത്, തിങ്കളാഴ്ചയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട ദിവസം. ഇന്ന് വിക്രം സംവത് 2078, മാര്‍ഗശീര്‍ഷ ശുക്ല പക്ഷം, ദശമി തിഥി ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ഈ സമയം സാക്ഷ്യം വഹിക്കുന്നതിനാല്‍ നാം ഭാഗ്യവാന്മാരാണ്. ഇന്ന് വിശ്വനാഥ് ധാം സങ്കല്‍പ്പിക്കാനാവാത്തതും അനന്തവുമായ ഊര്‍ജ്ജത്താല്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ മഹത്വം വികസിക്കുകയാണ്. ആകാശത്തെ സ്പര്‍ശിക്കുക എന്നതാണ് അതിന്റെ പ്രാധാന്യം. ഇവിടെ നാശം സംഭവിച്ച പല പുരാതന ക്ഷേത്രങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു. നൂറ്റാണ്ടുകളായി തന്റെ ഭക്തരുടെ സേവനത്തില്‍ ബാബ സന്തുഷ്ടനാണ്, അതിനാല്‍ ഈ ദിവസം അദ്ദേഹം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. വിശ്വനാഥ് ധാമിന്റെ ഈ പുതിയ സമുച്ചയം വെറുമൊരു മഹത്തായ കെട്ടിടമല്ല, മറിച്ച് നമ്മുടെ ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെ പ്രതീകമാണ്! ഇത് നമ്മുടെ ആത്മീയ ആത്മാവിന്റെ പ്രതീകമാണ്! ഇത് ഇന്ത്യയുടെ പൗരാണികതയുടെയും പാരമ്പര്യത്തിന്റെയും ഊര്‍ജത്തിന്റെയും ചലനാത്മകതയുടെയും പ്രതീകമാണ്! നിങ്ങള്‍ ഇവിടെ വരുമ്പോള്‍ നിങ്ങള്‍ക്ക് വിശ്വാസം തോന്നുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തിന്റെ മഹത്വം അനുഭവപ്പെടുകയും ചെയ്യും. വിശ്വനാഥ് ധാം സമുച്ചയത്തില്‍, പൗരാണികതയും പുതുമയും എങ്ങനെ ഒരുമിച്ചു വരുന്നു, പ്രാചീനതയുടെ പ്രചോദനങ്ങള്‍ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നല്‍കുന്നു എന്നതിന്റെ ഒരു നേര്‍ക്കാഴ്ച നമുക്ക് കാണാന്‍ കഴിയും.

സുഹൃത്തുക്കളെ,
ബാബയുടെ പാദങ്ങള്‍ കഴുകാന്‍ വടക്കേയറ്റത്തുനിന്നു കാശിയില്‍ വരുന്ന ഗംഗയും ഇന്ന് വളരെ സന്തോഷവതിയാകും. ഭഗവാന്‍ വിശ്വനാഥന്റെ പാദങ്ങളില്‍ വണങ്ങി ധ്യാനിക്കുമ്പോള്‍, ഗംഗയെ സ്പര്‍ശിക്കുന്ന കാറ്റ് നമുക്ക് വാത്സല്യവും അനുഗ്രഹവും നല്‍കും. ഗംഗാ മാതാവ് സന്തോഷിക്കുമ്പോള്‍, ബാബയെ ധ്യാനിക്കുമ്പോള്‍, ഗംഗയുടെ തിരമാലകളുടെ ദിവ്യാനുഭവം നമുക്കും ലഭിക്കും. ബാബ വിശ്വനാഥ് എല്ലാവരുടേതുമാണ്, ഗംഗ മാതാവ് എല്ലാവരുടേതുമാണ്. അവരുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ സമയ പരിമിതിയും സാഹചര്യവും കാരണം ബാബയെയും ഗംഗ മാതാവിനെയും സേവിക്കുന്നതിനുള്ള പ്രവേശനം ദുഷ്‌കരമായി. എല്ലാവര്‍ക്കും ഇവിടെ വരാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ശരിയായ റോഡുകളും മതിയായ സ്ഥലവുമില്ല. പ്രായമായവര്‍ക്കും ദിവ്യാംഗര്‍ക്കും ഇവിടെയെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശ്വനാഥ് ധാം പദ്ധതി പൂര്‍ത്തിയായതോടെ എല്ലാവര്‍ക്കും ഇവിടെയെത്താന്‍ എളുപ്പമായി. നമ്മുടെ ദിവ്യാംഗ സഹോദരന്മാര്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും ബോട്ടില്‍ നിന്ന് നേരെ ജെട്ടിയിലേക്ക് വരാന്‍ കഴിയും. ഘാട്ടില്‍ നിന്ന് ജെട്ടിയിലെത്താന്‍ എസ്‌കലേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്ന് ആളുകള്‍ക്ക് നേരിട്ട് ക്ഷേത്രത്തിലേക്ക് വരാം. നേരത്തെ ഇടുങ്ങിയ റോഡുകള്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വഴിവെച്ചിരുന്നു. ഇനി നീണ്ട കാത്തിരിപ്പ് കുറയും. നേരത്തെ 3000 ചതുരശ്ര അടി മാത്രം വിസ്തൃതി ഉണ്ടായിരുന്ന ക്ഷേത്ര സമുച്ചയം ഇപ്പോള്‍ അഞ്ച് ലക്ഷം ചതുരശ്ര അടിയുണ്ട്. ഇപ്പോള്‍ 50,000-70,000 ഭക്തര്‍ക്ക് ക്ഷേത്രവും പരിസരവും ഒരേസമയം സന്ദര്‍ശിക്കാം. ഇനി ഒരാള്‍ക്ക് ഗംഗ മാതാവില്‍ കുളിച്ച് അവിടെ നിന്ന് നേരെ വിശ്വനാഥ് ധാമിലേക്ക് പോകാം! ഹര്‍ ഹര്‍ മഹാദേവ്!

സുഹൃത്തുക്കളെ,
ഞാന്‍ വാരണാസിയില്‍ ഒരു വിശ്വാസത്തോടെയാണ് വന്നത്. എന്നെക്കാള്‍ വാരണാസിയിലെ ജനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഇന്ന് വിധി പറയാനുള്ള സമയമല്ലെങ്കിലും വാരണാസിയിലെ ജനങ്ങളെ ചിലര്‍ സംശയിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. ഈ ഇടനാഴി എങ്ങനെ സംഭവിക്കും? അത് നടക്കില്ല! മോദിയെ പോലെ ഒരുപാട് പേര്‍ വന്നു പോയി. വാരണാസിക്കായി അത്തരം അനുമാനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ എന്ന് ഞാന്‍ അത്ഭുതപ്പെടും! അത്തരം വാദങ്ങള്‍ ഉയര്‍ന്നുവരുന്നു! വാരണാസിക്ക് ഈ ജഡത്വം ഇല്ലായിരുന്നു, അത് സാധ്യമല്ല! ഒരു പരിധി വരെ രാഷ്ട്രീയവും നിക്ഷിപ്ത താല്‍പര്യങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വാരണാസിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കാശി കാശിയാണ്! കാശി നശ്വരമാണ്. കാശിയില്‍ ഒരു ഗവണ്‍മെന്റ് മാത്രമേയുള്ളൂ, അവന്റെ കയ്യില്‍ ഒരു 'ഢമരു' ഉണ്ട്. ഗംഗ ഒഴുകുന്ന കാശിയുടെ ഒഴുക്ക് മാറ്റി നിര്‍ത്താന്‍ ആര്‍ക്ക് കഴിയും? ഭഗവാന്‍ ശങ്കരന്‍ തന്നെ കാശിഖണ്ഡില്‍ പറഞ്ഞിട്ടുണ്ട് - 'വിന മമ പ്രസാദം വൈ, കഃ കാശി പ്രതി-പദ്യതേ' അതായത്, ആരും കാശിയില്‍ വരുന്നില്ല, മഹാദേവന്റെ കൃപയില്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇവിടെ എന്ത് സംഭവിച്ചാലും അത് മഹാദേവന്റെ ഇഷ്ടപ്രകാരമാണ് നടക്കുന്നത്. എന്ത് സംഭവിച്ചാലും മഹാദേവന്‍ അത് ചെയ്തിട്ടുണ്ട്. ബാബയുടെ അനുഗ്രഹം കൊണ്ടാണ് ഈ വിശ്വനാഥധാം ഉയര്‍ന്നുവന്നത്. അവന്റെ ആഗ്രഹമില്ലാതെ ഏതെങ്കിലും ഇല അനങ്ങുമോ? എത്ര സ്വാധീനമുള്ള വ്യക്തിയാണെങ്കിലും അവന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രമേ അയാള്‍ക്ക് ഇവിടെ വരാന്‍ കഴിയൂ.

സുഹൃത്തുക്കളെ,
ബാബയുടേതല്ലാതെ മറ്റാരുടെയെങ്കിലും സംഭാവനയുണ്ടെങ്കില്‍ അത് ബാബയുടെ അനുയായികളുടേതാണ്. കാശി നിവാസികള്‍ തന്നെ മഹാദേവന്റെ രൂപമാണ്. ബാബയ്ക്ക് തന്റെ ശക്തി പ്രകടിപ്പിക്കേണ്ടിവരുമ്പോഴെല്ലാം അവന്‍ കാശിയിലെ ജനങ്ങളെ ഒരു മാധ്യമമാക്കുന്നു. പിന്നെ കാശി ചെയ്യുന്നു, ലോകം വീക്ഷിക്കുന്നു. 'ഇദം ശിവായ, ഇദം ന മമ്'

സഹോദരീ സഹോദരന്മാരേ,
ഇന്ന്, ഈ മഹത്തായ സമുച്ചയത്തിന്റെ നിര്‍മ്മാണത്തില്‍ വിയര്‍പ്പ് ചൊരിയുന്ന നമ്മുടെ എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണയുടെ പ്രതികൂല സമയത്തും പണി നിര്‍ത്താന്‍ അവര്‍ അനുവദിച്ചില്ല. ഈ തൊഴിലാളി സഹപ്രവര്‍ത്തകരെ കാണാനും അവരുടെ അനുഗ്രഹം വാങ്ങാനും എനിക്ക് അവസരം ലഭിച്ചു. നമ്മുടെ എല്ലാ കരകൗശലത്തൊഴിലാളികളെയും സിവില്‍ എഞ്ചിനീയറിങ്, അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട ആളുകളെയും ഇവിടെ വീടുണ്ടായിരുന്ന കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. കാശി വിശ്വനാഥ് ധാം പദ്ധതി പൂര്‍ത്തിയാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച യുപി ഗവണ്‍മെന്റിനെയും നമ്മുടെ കര്‍മ്മയോഗി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ വാരണാസി യുഗങ്ങളായി ജീവിച്ചു, ചരിത്രം സൃഷ്ടിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനു സാക്ഷിയായി. നിരവധി യുഗങ്ങള്‍ വന്നു പോയി! നിരവധി സുല്‍ത്താന്‍ വംശങ്ങളുടെ കയറ്റവും ഇറക്കവും ഉണ്ടായിരുന്നു, പക്ഷേ വാരണാസി അതിന്റെ പ്രതാപം വിതറി തലയുയര്‍ത്തി നില്‍ക്കുന്നു. ബാബയുടെ ഈ വാസസ്ഥലം ശാശ്വതമായിരുന്നു എന്ന് മാത്രമല്ല, അതിന്റെ സൗന്ദര്യം ലോകത്തെ എപ്പോഴും ആശ്ചര്യപ്പെടുത്തുകയും ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പുരാണങ്ങളും പ്രകൃതിദത്തമായ പ്രഭാവത്താല്‍ ചുറ്റപ്പെട്ട കാശിയുടെ അത്തരം ദിവ്യരൂപത്തെ വിവരിക്കുന്നു. മരങ്ങള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട കാശിയുടെ അത്ഭുതകരമായ പ്രകൃതി ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ സമയം ഒരിക്കലും ഒരുപോലെ തുടരില്ല. ആക്രമണകാരികള്‍ ഈ നഗരത്തെ ആക്രമിച്ചു, നശിപ്പിക്കാന്‍ ശ്രമിച്ചു! വാളുകൊണ്ട് നാഗരികതയെ മാറ്റാനും മതഭ്രാന്തുകൊണ്ട് സംസ്‌കാരത്തെ തകര്‍ക്കാനും ശ്രമിച്ച ഔറംഗസേബിന്റെ ക്രൂരതകള്‍ക്കും അവന്റെ ഭീകരതയ്ക്കും ചരിത്രം സാക്ഷിയാണ്! എന്നാല്‍ ഈ നാടിന്റെ മണ്ണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ഔറംഗസേബ് ഇവിടെ വന്നാല്‍ ഒരു ശിവജിയും ഉയരുന്നു! ഏതെങ്കിലും സലാര്‍ മസൂദ് വന്നാല്‍, സുഹേല്‍ദേവിനെപ്പോലുള്ള ധീരരായ പോരാളികള്‍ അവനെ നമ്മുടെ ഐക്യത്തിന്റെ വീര്യം ആസ്വദിപ്പിക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും, വാറന്‍ ഹേസ്റ്റിംഗ്‌സിന് എന്ത് സംഭവിച്ചു? അദ്ദേഹം എങ്ങനെ രക്ഷപ്പെട്ടു എന്ന് കാശിയിലെ ജനങ്ങള്‍ക്ക് അറിയാം.

സുഹൃത്തുക്കളെ,
കാലചക്രം നോക്കൂ! ഇന്ന്, ഭീകരതയുടെ പര്യായമായവര്‍ ചരിത്രത്തിന്റെ ഇരുണ്ട താളുകളില്‍ ഒതുങ്ങിക്കഴിഞ്ഞു! എന്റെ കാശി അതിന്റെ പ്രതാപത്തിന് പുത്തന്‍ പ്രൗഢി നല്‍കി മുന്നേറുകയാണ്.

സുഹൃത്തുക്കളെ,
കാശിയെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്തോറും ഞാന്‍ വികാരാധീനനാകും. കാശി എന്നത് വാക്കുകളുടെ കാര്യമല്ല; സംവേദനങ്ങളുടെ സൃഷ്ടിയാണ് കാശി. ഉണര്‍വ് ജീവിതമാകുന്നിടത്താണ് കാശി; മരണവും ആനന്ദമാകുന്ന കാശി! സത്യം വിശുദ്ധമായിരിക്കുന്നിടത്താണ് കാശി! കാശിയില്‍ പ്രണയമാണ് പാരമ്പര്യം.

സഹോദരീ സഹോദരന്മാരേ,
കാശിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അവസാനം നമ്മുടെ ഗ്രന്ഥങ്ങളും 'നേതി-നേതി' (ഇതുമല്ല അതുമല്ല) എന്നു പറഞ്ഞിട്ടുണ്ട്. അതായത്, പറഞ്ഞിരിക്കുന്നത് അത്രയൊന്നും അല്ല, അതിലുമേറെയുണ്ട്! നമ്മുടെ ഗ്രന്ഥങ്ങള്‍ പറയുന്നു - 'ശിവം ജ്ഞാനം ഇതി ബ്രയുഃ, ശിവശബ്ദാര്‍ത്ഥ ചിന്തകാഃ' അതായത്, ശിവനെ ധ്യാനിക്കുന്നവര്‍ അവനെ ജ്ഞാനമായി കണക്കാക്കുന്നു. അതിനാല്‍, ഈ കാശി ശിവനെയും അറിവിനെയും ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് അറിവും ഗവേഷണവും അന്വേഷണവും കാശിക്കും ഭാരതത്തിനും സ്വാഭാവികമാണ്. പരമശിവന്‍ തന്നെ പറഞ്ഞിട്ടുണ്ട് - 'സര്‍വ ക്ഷേത്രേഷു ഭൂ പൃഷ്‌ഠേ, കാശി ക്ഷേത്രം ച മേ വപുഃ' അതായത്, എല്ലാ ഭൂമിയിലുംവെച്ച് കാശി എന്റെ ശരീരമാണ്. അതുകൊണ്ട് ഇവിടെയുള്ള ഓരോ കണികയും ശങ്കറാണ്. അതിനാല്‍, നമ്മുടെ കാശിയെ ജീവനുള്ളതായി നാം കണക്കാക്കുന്നു, നമ്മുടെ രാജ്യത്തിന്റെ എല്ലാ കണികകളിലും മാതൃത്വത്തിന്റെ ഒരു ബോധം നമുക്ക് ലഭിക്കുന്നു. നമ്മുടെ ഗ്രന്ഥങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: 'ദൃശ്യതേ സവര്‍ഗ്ഗ സര്‍വഃ, കാശ്യാം വിശ്വേശ്വരഃ തഥാ' അതായത്, എല്ലാ ജീവജാലങ്ങളിലും എല്ലായിടത്തും ഭഗവാന്‍ വിശ്വേശ്വരന്റെ ദര്‍ശനം ഉണ്ട്. അതിനാല്‍, കാശി ജീവജാലങ്ങളെ ശിവനുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. നമ്മുടെ ഋഷിമാരും ഇപ്രകാരം പറഞ്ഞിട്ടുണ്ട് ''വിശ്വം ശരണം, യായാം, സമേ ബുദ്ധിം പ്രദാസ്യതി'' അതായത്, വിശ്വേശ ഭഗവാന്റെ കീഴില്‍ അഭയം പ്രാപിക്കുമ്പോള്‍ ബുദ്ധി വ്യാപിക്കുന്നു. ജഗദ്ഗുരു ശങ്കരാചാര്യര്‍ ശ്രീദോം രാജയുടെ പുണ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാന്‍ തീരുമാനിച്ച നഗരമാണ് വാരണാസി. ഗോസ്വാമി തുളസീദാസ് ജി ഭഗവാന്‍ ശങ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാമചരിത മനസ് സൃഷ്ടിച്ച സ്ഥലമാണിത്.
ശ്രീബുദ്ധന്റെ സാക്ഷാത്കാരം സാരാനാഥില്‍ വെച്ചാണ് ലോകത്തിന് മുന്നില്‍ വെളിപ്പെട്ടത്. സമൂഹത്തെ നവീകരിക്കാന്‍ വേണ്ടിയാണ് കബീര്‍ ദാസ് ജനിച്ചത്. സമൂഹത്തെ ഒന്നിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍, സന്ത് റായ്ദാസ് ജിയുടെ ഭക്തിയുടെ ശക്തികേന്ദ്രമായി കാശി മാറി. അഹിംസയുടെയും തപസ്സിന്റെയും പ്രതിരൂപമായ നാല് ജൈന തീര്‍ത്ഥങ്കരന്മാരുടെ നാടാണ് കാശി. ഹരിശ്ചന്ദ്ര രാജാവ്, വല്ലഭാചാര്യ, രാമാനന്ദ് ജി, ചൈതന്യ മഹാപ്രഭു, സമര്‍ഥഗുരു രാംദാസ്, സ്വാമി വിവേകാനന്ദന്‍, മദന്‍ മോഹന്‍ മാളവ്യ തുടങ്ങി നിരവധി ഋഷിമാരും ആചാര്യന്മാരും പുണ്യഭൂമിയായ കാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛത്രപതി ശിവജി മഹാരാജിന് ഇവിടെ നിന്ന് പ്രചോദനം ലഭിച്ചു. റാണി ലക്ഷ്മിഭായിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെ നിരവധി പോരാളികളുടെ ജന്മസ്ഥലമാണ് കാശി. ഭരതേന്ദു ഹരിശ്ചന്ദ്ര, ജയശങ്കര്‍ പ്രസാദ്, മുന്‍ഷി പ്രേംചന്ദ്, പണ്ഡിറ്റ് രവിശങ്കര്‍, ബിസ്മില്ലാ ഖാന്‍ തുടങ്ങിയ പ്രതിഭകളുടെ നിധിശേഖരമുണ്ട്. കാശി അനന്തമാണ്, കാശിയുടെ സംഭാവനയും അനന്തമാണ്. കാശിയുടെ വികസനം ഈ അനന്തമായ സദ്ഗുണങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നു. ഈ വികസനത്തില്‍ ഇന്ത്യയുടെ അനന്തമായ പാരമ്പര്യങ്ങളുടെ പൈതൃകം ഉള്‍പ്പെടുന്നു. അതിനാല്‍, എല്ലാ മതത്തിലും ഭാഷയിലും വര്‍ഗത്തിലും പെട്ട ആളുകള്‍ ഇവിടെ വരുകയും ഇവിടെ ബന്ധപ്പെടുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
കാശി നമ്മുടെ ഇന്ത്യയുടെ സാംസ്‌കാരിക ആത്മീയ തലസ്ഥാനം മാത്രമല്ല; അത് ഇന്ത്യയുടെ ആത്മാവിന്റെ ജീവനുള്ള ആള്‍രൂപം കൂടിയാണ്. കിഴക്കിനെയും വടക്കിനെയും ബന്ധിപ്പിക്കുന്ന കാശിയിലെ വിശ്വനാഥ ക്ഷേത്രം തകര്‍ത്തു, പക്ഷേ അത് പുനര്‍നിര്‍മ്മിച്ചത് മാതാ അഹല്യഭായ് ഹോള്‍ക്കറാണ്. അവരുടെ ജന്മസ്ഥലം മഹാരാഷ്ട്രയാണ്. കര്‍മഭൂമി ഇന്‍ഡോര്‍-മഹേശ്വരിലും മറ്റ് പല പ്രദേശങ്ങളിലും ആയിരുന്ന  ഇന്ന് ഈ അവസരത്തില്‍ മാതാ അഹല്യഭായ് ഹോള്‍ക്കറെ ഞാന്‍ വണങ്ങുന്നു. ഏകദേശം 200-250 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവള്‍ കാശിക്ക് വേണ്ടി വളരെയധികം ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇപ്പോള്‍ കാശിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

സുഹൃത്തുക്കളെ,
ബാബ വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നതിനായി പഞ്ചാബില്‍ നിന്നുള്ള മഹാരാജ രഞ്ജിത് സിംഗ് താഴികക്കുടത്തിനായി ഏകദേശം 23 മാന്‍ സ്വര്‍ണം വാഗ്ദാനം ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നുള്ള ഗുരുനാനാക്ക് ദേവ് ജിയും കാശിയില്‍ വന്ന് ഇവിടെ ആത്മീയ സമ്മേളനം സംഘടിപ്പിച്ചു. മറ്റ് സിഖ് ഗുരുക്കന്മാര്‍ക്കും കാശിയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു. പഞ്ചാബിലെ ജനങ്ങള്‍ കാശിയുടെ പുനര്‍നിര്‍മ്മാണത്തിനായി ഉദാരമായി സംഭാവന നല്‍കിയിരുന്നു. കിഴക്ക്, ബംഗാളിലെ രാജ്ഞി ഭവാനി ബനാറസിന്റെ വികസനത്തിനായി എല്ലാം സമര്‍പ്പിച്ചു. മൈസൂരിലെയും മറ്റ് ദക്ഷിണേന്ത്യന്‍ പ്രവിശ്യകളിലെയും രാജാക്കന്മാരും ബനാറസിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. വടക്ക്, തെക്ക്, നേപ്പാള്‍ ക്ഷേത്രങ്ങളുടെ മുദ്രകളുള്ള ക്ഷേത്രങ്ങള്‍ നിങ്ങള്‍ കണ്ടെത്തുന്ന നഗരമാണിത്. ഈ ആത്മീയ ബോധത്തിന്റെ കേന്ദ്രമായിരുന്നു വിശ്വനാഥ ക്ഷേത്രം. ഇപ്പോള്‍ ഈ വിശ്വനാഥ് ധാം സമുച്ചയം അതിന്റെ മഹത്തായ രൂപത്തില്‍ ഈ ബോധത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.

സുഹൃത്തുക്കളെ,
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് കാശിയിലുള്ള വിശ്വാസവും കാശിയുടെമേല്‍ ദക്ഷിണേന്ത്യക്കുള്ള സ്വാധീനവും നമുക്കെല്ലാം നന്നായി അറിയാം. കന്നഡ ഭാഷാ ഗ്രന്ഥങ്ങളിലൊന്നില്‍, തേനോ-പയാഥേന്‍ കദാ-ചനാത്, വാരാണസിം പാപ-നിവാരണന്‍ എന്നാണ് എഴുതിയിരിക്കുന്നത്. ആവാദി വാണി ബലിനഃ, സ്വാശിഷ്യന്‍, വിലോക്യ ലീല-വാസരേ, വലിപ്താന്‍ അതായത്, ജഗദ്ഗുരു മധ്വാചാര്യര്‍ തന്റെ ശിഷ്യന്മാരോടൊപ്പം നടക്കുകയായിരുന്നു. കാശി വിശ്വനാഥന്‍ പാപങ്ങള്‍ നീക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാശിയുടെ മഹത്വത്തെക്കുറിച്ചും കീര്‍ത്തിയെക്കുറിച്ചും അദ്ദേഹം തന്റെ ശിഷ്യന്മാരോട് വിശദീകരിച്ചു.

സുഹൃത്തുക്കളെ,
നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഈ വികാരം ഇപ്പോഴും തുടരുന്നു. കാശിയിലെ താമസത്താല്‍ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കപ്പെട്ടു. അദ്ദേഹം തമിഴില്‍ എഴുതിയിട്ടുണ്ട് - "कासी नगर पुलवर पेसुम उरई दान, कान्जिइल के-पदर्कोर, खरुवि सेवोम". അതായത് കാശിയിലെ സന്യാസിമാരുടെയും കവികളുടെയും പ്രഭാഷണങ്ങള്‍ ഞാന്‍ കാ്ഞ്ചീപുരത്തു ലഭ്യമാക്കും.

കാശിയില്‍ നിന്ന് പുറപ്പെടുന്ന ഓരോ സന്ദേശവും രാജ്യത്തിന്റെ ദിശ മാറ്റുന്ന തരത്തില്‍ സമഗ്രമാണ്. ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കൊരു പഴയ അനുഭവമുണ്ട്. ഘാട്ടുകളില്‍ താമസിക്കുന്നവരും തോണിക്കാരുമായ പല ബനാറസി കൂട്ടരും തമിഴും കന്നഡയും തെലുങ്കും മലയാളവും നന്നായി സംസാരിക്കുന്നു, നമ്മള്‍ കേരളത്തിലോ തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ ആണെന്ന് തോന്നും!

സുഹൃത്തുക്കളെ,
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുടെ ഊര്‍ജം ഇങ്ങനെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിവിധ സ്ഥലങ്ങളും പ്രദേശങ്ങളും ഒരു നൂലില്‍ യോജിപ്പിക്കുമ്പോള്‍, ഇന്ത്യ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരതം' ആയി ഉണരും. അതുകൊണ്ടാണ്, 'സൗരാഷ്ട്ര സോമനാഥം', 'അയോധ്യാ മഥുര മായ, കാശി കാഞ്ചി അവന്തിക' എന്നിവയെ എല്ലാ ദിവസവും ഓര്‍ക്കാന്‍ നമ്മെ പഠിപ്പിക്കുന്നത്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെ മാത്രം സ്മരിക്കുന്നതിലൂടെ, 'തസ്യ തസ്യ ഫലപ്രാപ്തിഃ, ഭവിഷ്യതി ന സംശയഃ'. അതായത്, സോമനാഥം മുതല്‍ വിശ്വനാഥം വരെയുള്ള എല്ലാ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെയും ആദരിക്കുന്നത് മുക്തി ലഭ്യമാക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല. അവരെ അനുസ്മരിക്കുന്നതിലൂടെ ഇന്ത്യയുടെ മുഴുവന്‍ ആത്മാവും ഒന്നിക്കുന്നതുകൊണ്ടാണിത്. ഇന്ത്യയെന്ന ആവേശമുള്ളപ്പോള്‍, സംശയിക്കുന്നത് എവിടെയാണ്?

സുഹൃത്തുക്കളെ,
കാശിക്ക് വഴിത്തിരിവുണ്ടായപ്പോഴെല്ലാം പുതിയതായി എന്തെങ്കിലും ചെയ്യപ്പെടുമ്പോള്‍, രാജ്യത്തിന്റെ വിധി മാറിയെന്നതു കേവലം യാദൃച്ഛികമല്ല. ഏഴുവര്‍ഷമായി കാശിയില്‍ നടക്കുന്ന വികസനത്തിന്റെ മഹായജ്ഞത്തിന് പുത്തന്‍ ഊര്‍ജം കൈവരുന്നു. കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനം ഇന്ത്യയ്ക്ക് നിര്‍ണ്ണായക ദിശാബോധം നല്‍കുകയും ശോഭനമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യും. ഈ സമുച്ചയം നമ്മുടെ കഴിവുകളുടെയും കടമകളുടെയും സാക്ഷിയാണ്. എന്തെങ്കിലും ചെയ്യണമെന്ന ദൃഢനിശ്ചയമുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ല. സങ്കല്‍പ്പിക്കാന്‍ കഴിയാത്തതിനെ യാഥാര്‍ത്ഥ്യമാക്കുന്ന ആ ശക്തി ഓരോ ഇന്ത്യക്കാരന്റെയും കൈകളിലുണ്ട്. രാജ്യത്തിന് വേണ്ടി എങ്ങനെ ചെലവഴിക്കണമെന്ന് നമുക്കറിയാം. എത്ര വലിയ വെല്ലുവിളിയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ഒരുമിച്ച് അതിനെ പരാജയപ്പെടുത്താം. വിനാശകാരികളുടെ ശക്തി ഒരിക്കലും ഇന്ത്യയുടെ ശക്തിയെക്കാളും വലുതായിരിക്കില്ല. ഓര്‍ക്കുക, നമ്മള്‍ നമ്മളെ എങ്ങനെ കാണുന്നുവോ, അതേ രീതിയില്‍ തന്നെ ലോകം നമ്മളെ കാണും. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തം നിമിത്തമുണ്ടായ അപകര്‍ഷതാ ബോധത്തില്‍നിന്ന് ഇന്നത്തെ ഇന്ത്യ പുറത്തുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്നത്തെ ഇന്ത്യ സോമനാഥ ക്ഷേത്രത്തെ മനോഹരമാക്കുക മാത്രമല്ല, കടലില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇടുകയും ചെയ്യുന്നു. ഇന്നത്തെ ഇന്ത്യ ബാബ കേദാര്‍നാഥ് ക്ഷേത്രം നവീകരിക്കുക മാത്രമല്ല, സ്വന്തം ശക്തിയില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഇന്നത്തെ ഇന്ത്യ അയോധ്യയില്‍ ശ്രീരാമക്ഷേത്രം പണിയുക മാത്രമല്ല, രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ തുറക്കുകയും ചെയ്യുന്നു. ഇന്നത്തെ ഇന്ത്യ ബാബ വിശ്വനാഥ് ധാമിന് ഗംഭീരമായ രൂപം നല്‍കുക മാത്രമല്ല, പാവപ്പെട്ടവര്‍ക്കായി കോടിക്കണക്കിന് നല്ല വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,
പുതിയ ഇന്ത്യയും അതിന്റെ സംസ്‌കാരത്തില്‍ അഭിമാനിക്കുകയും കഴിവില്‍ സമാനമായി ആത്മവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നു. പുതിയ ഇന്ത്യക്ക് വികസനത്തോടൊപ്പം ഒരു പാരമ്പര്യവുമുണ്ട്. അയോധ്യയില്‍ നിന്ന് ജനക്പൂരിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് രാം-ജാനകി റോഡ് നിര്‍മിക്കുന്നത്. ഇന്ന് ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ രാമായണ സര്‍ക്യൂട്ടുമായി ബന്ധിപ്പിക്കുകയും രാമായണ ട്രെയിന്‍ ഓടിക്കുകയും ചെയ്യുന്നു. ബുദ്ധ സര്‍ക്യൂട്ടിനായുള്ള ജോലികള്‍ പുരോഗമിക്കുന്നു, കുശിനഗറില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളവും നിര്‍മ്മിച്ചിട്ടുണ്ട്. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി നിര്‍മ്മിച്ചപ്പോള്‍, ഹേംകുണ്ഡ് സാഹിബ് സന്ദര്‍ശിക്കുന്നത് എളുപ്പമാക്കുന്നതിന് റോപ്പ് വേ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നു. ഉത്തരാഖണ്ഡിലെ ചാര്‍ധാം റോഡ് പദ്ധതിയുടെ പണിയും അതിവേഗം പുരോഗമിക്കുകയാണ്. വിത്തല്‍ ഭഗവാന്റെ കോടിക്കണക്കിന് ഭക്തരുടെ അനുഗ്രഹത്താല്‍, ശ്രീശാന്ത് ജ്ഞാനേശ്വര്‍ മഹാരാജ് പാല്‍ഖി മാര്‍ഗിന്റെയും സന്ത് തുക്കാറാം മഹാരാജ് പാല്‍ഖി മാര്‍ഗിന്റെയും പ്രവര്‍ത്തനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ചു.

സുഹൃത്തുക്കള്‍,
കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രമോ, തമിഴ്നാട്ടിലെ കാഞ്ചീപുരം-വേളാങ്കണ്ണിയോ, തെലങ്കാനയിലെ ജോഗുലാംബ ദേവീക്ഷേത്രമോ ബംഗാളിലെ ബേലൂര്‍ മഠമോ, ഗുജറാത്തിലെ ദ്വാരകയോ അരുണാചല്‍ പ്രദേശിലെ പരശുരാമകുണ്ഡോ ആകട്ടെ, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തികഞ്ഞ ഭക്തിയോടെ അത്തരത്തിലുള്ള നിരവധി പുണ്യസ്ഥലങ്ങളുടെ പണി നമ്മുടെ വിശ്വാസത്തോടും സംസ്‌കാരത്തോടും കൂടി പൂര്‍ത്തീകരിക്കുകയോ നടക്കുകയോ ചെയ്തിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,
ഇന്നത്തെ ഇന്ത്യ അതിന്റെ നഷ്ടപ്പെട്ട പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുകയാണ്. അന്നപൂര്‍ണ മാതാ തന്നെ കാശിയില്‍ വസിക്കുന്നു. കാശിയില്‍ നിന്ന് മോഷണം പോയ അന്നപൂര്‍ണ മാതാവിന്റെ പ്രതിമ 100 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവിടെ പുനഃസ്ഥാപിച്ചതില്‍ സന്തോഷമുണ്ട്. മാതാവ് അന്നപൂര്‍ണയുടെ കൃപയാല്‍, കൊറോണയുടെ പ്രയാസകരമായ സമയങ്ങളില്‍ രാജ്യം അതിന്റെ കളപ്പുരകള്‍ തുറന്നു, ഒരു പാവപ്പെട്ടവനും പട്ടിണി കിടക്കരുതെന്ന് ഉറപ്പാക്കാന്‍ സൗജന്യ റേഷന്‍ ക്രമീകരിച്ചു.

സുഹൃത്തുക്കളെ,
നമ്മള്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോഴെല്ലാം ദൈവത്തോട് എന്തെങ്കിലും ചോദിക്കുകയും ചില തീരുമാനങ്ങളോടെ മടങ്ങുകയും ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം പൊതുജനം ദൈവത്തിന്റെ രൂപമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ ഇന്ത്യക്കാരനും ദൈവത്തിന്റെ ഭാഗമാണ്. ആളുകള്‍ ദൈവത്തോട് പോയി എന്തെങ്കിലും ചോദിക്കുന്നതുപോലെ, ഞാന്‍ നിങ്ങളെ ദൈവമായി കരുതുന്നു. ഞാന്‍ ആളുകളെ ദൈവമായി കാണുന്നു. അതിനാല്‍, ഇന്ന് ഞാന്‍ നിങ്ങളോട് എന്തെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങളില്‍ നിന്ന് മൂന്ന് പ്രമേയങ്ങള്‍ വേണം; എനിക്കല്ല, നമ്മുടെ രാജ്യത്തിന് വേണ്ടിയാണ്. ബാബയുടെ പുണ്യഭൂമിയില്‍ നിന്നാണ് ഞാനിത് ചോദിക്കുന്നത് -- ഒന്നാമത്തേത് 'സ്വച്ഛത' (വൃത്തി), രണ്ടാമത്തേത് 'ശ്രീജന്‍' (സൃഷ്ടി), മൂന്നാമത്തേത് 'ആത്മനിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഇന്ത്യ) യാഥാര്‍ഥ്യമാക്കുന്നതിനായുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍. ശുചിത്വം ഒരു ജീവിതശൈലിയാണ്, ശുചിത്വം അച്ചടക്കമാണ്. അത് കടമകളുടെ ഒരു വലിയ നിര തന്നെ കൊണ്ടുവരുന്നു. ഇന്ത്യ എത്ര വികസിച്ചാലും, ഇന്ത്യ വൃത്തിയായി നിലകൊള്ളുന്നില്ലെങ്കില്‍ നമുക്ക് മുന്നോട്ട് പോകാന്‍ പ്രയാസമാണ്. ഈ ദിശയില്‍ നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, പക്ഷേ നമ്മുടെ ശ്രമങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ട്. കര്‍ത്തവ്യ ബോധം നിറഞ്ഞ നിങ്ങളുടെ ചെറിയ പ്രയത്‌നം രാജ്യത്തിന് ഒരുപാട് സഹായകമാകും. ഇവിടെയും ബനാറസിലും നഗരത്തിലും ഘാട്ടുകളിലും ശുചിത്വം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഗംഗാജിയുടെ ശുചിത്വത്തിനായി ഉത്തരാഖണ്ഡ് മുതല്‍ ബംഗാള്‍ വരെ നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നമാമി ഗംഗേ കാമ്പയിന്റെ വിജയത്തിനായി നമ്മള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കണം.

സുഹൃത്തുക്കളെ,
അടിമത്തത്തിന്റെ നീണ്ട കാലഘട്ടം ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകര്‍ത്തു. നമ്മുടെ സ്വന്തം സൃഷ്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന്, ഈ ആയിരം വര്‍ഷം പഴക്കമുള്ള കാശിയില്‍ നിന്ന്, ഞാന്‍ എല്ലാ ദേശവാസികളോടും അഭ്യര്‍ഥിക്കുന്നു -- പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ സൃഷ്ടിക്കുകയും നവീകരിക്കുകയും ചെയ്യുക. കൊറോണയുടെ ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ യുവാക്കള്‍ക്ക് നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍, നിരവധി വെല്ലുവിളികള്‍ക്കിടയില്‍ 40-ലധികം യൂണികോണുകളെ സൃഷ്ടിക്കാന്‍ കഴിയുന്നത് അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് കാണിക്കുന്നു. ഒരു യൂണികോണ്‍;  അതായത് ഒരു സ്റ്റാര്‍ട്ട്-അപ്പ് ഏകദേശം 7,000 കോടി രൂപയിലധികം വരും. ഈ യൂണികോണുകളെല്ലാം കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ടതാണ്. ഇത് അഭൂതപൂര്‍വമാണ്. ഓരോ ഇന്ത്യക്കാരനും, അവന്‍ ഏത് മേഖലയിലായാലും, രാജ്യത്തിനായി പുതിയ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍, അപ്പോള്‍ മാത്രമേ പുതിയ വഴികള്‍ ഉണ്ടാകൂ, ഓരോ പുതിയ ലക്ഷ്യസ്ഥാനവും കൈവരിക്കാനാകും.

സഹോദരീ സഹോദരന്മാരേ,
ഇന്ന് നാം കൈക്കൊള്ളേണ്ട മൂന്നാമത്തെ ദൃഢനിശ്ചയം, ഒരു സ്വാശ്രയ ഇന്ത്യക്കായുള്ള നമ്മുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്നതാണ്. ഇത് സ്വാതന്ത്ര്യത്തിന്റെ പുണ്യകാലമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലാണ് നാം. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇന്ത്യ എങ്ങനെയായിരിക്കണം എന്നതിനായി നാം ഇപ്പോള്‍ മുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി, നമുക്ക് സ്വാശ്രയത്വം അനിവാര്യമാണ്. നാട്ടില്‍ ഉണ്ടാക്കുന്ന വസ്തുക്കളെ കുറിച്ച് അഭിമാനിക്കുമ്പോഴും, പ്രാദേശിക ഉല്‍പന്നത്തിനായി ശബ്ദമുയര്‍ത്തുമ്പോഴും, ഒരു ഇന്ത്യക്കാരന്‍ വിയര്‍ത്ത് ഉണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങുമ്പോഴും ഈ കാമ്പെയ്‌നെക്കുറിച്ചു നമുക്ക് അഭിമാനിക്കാം. ഈ പുണ്യ കാലഘട്ടത്തില്‍ 130 കോടി രാജ്യക്കാരുടെ പ്രയത്‌നത്തിലൂടെ ഇന്ത്യ മുന്നേറുകയാണ്. മഹാദേവന്റെ കൃപയാല്‍, ഓരോ ഭാരതീയന്റെയും പ്രയത്നത്താല്‍, ആത്മനിര്‍ഭര്‍ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത് നമുക്ക് കാണാം. ഈ വിശ്വാസത്തോടെ ബാബ വിശ്വനാഥിന്റെയും മാതാ അന്നപൂര്‍ണയുടെയും കാശി-കോട്വാളിന്റെയും എല്ലാ ദേവതകളുടെയും പാദങ്ങളില്‍ ഒരിക്കല്‍ കൂടി ഞാന്‍ വണങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്രയധികം സന്ന്യാസിമാര്‍ എത്തുന്നത് എന്നെപ്പോലുള്ള ഒരു സാധാരണ പൗരന്റെ ഭാഗ്യ നിമിഷമാണ്. എല്ലാ വിശുദ്ധര്‍ക്കും മുന്നില്‍ ഞാന്‍ എന്റെ ശിരസ്സ് നമിക്കുന്നു, അവര്‍ക്ക് എന്റെ ഹൃദയംഗമമായ ആശംസകള്‍ അര്‍പ്പിക്കുന്നു. കാശിയിലെ എല്ലാ ജനങ്ങള്‍ക്കും ദേശവാസികള്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുകയും ചെയ്യുന്നു. ഹര്‍ ഹര്‍ മഹാദേവ്!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi