സുഹൃത്തുക്കളെ ,
ദുര്‍വ്യയമുക്ത സുസ്ഥിര സമ്പദ്ഘടനയെക്കുറിച്ചു് ഹാക്കത്തോണ്‍ സംഘടിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച്
കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മോറിസണും ഞാനും ചര്‍ച്ച ചെയ്തിരുന്നു. ഞങ്ങളുടെ ആശയം ഇത്രയും വേഗം
സാധ്യമായതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ സംയുക്ത സംരംഭത്തിന് പിന്തുണ നല്‍കിയതിന് എന്റെ പ്രിയ
സുഹൃത്ത് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് നന്ദി പറയുന്നു. കോവിഡ് മഹാമാരി ഉണ്ടായിരുന്നിട്ടും പങ്കെടുത്ത
എല്ലാവരുടെയും പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ എല്ലാവരും
വിജയികളാണ്.
സുഹൃത്തുക്കളെ ,
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ മാനവികത അഭിമുഖീകരിക്കുന്നതിനാല്‍, ഈ
ഹാക്കത്തോണിന്റെ വിഷയം ലോകമെമ്പാടും പ്രസക്തമാണ്. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക
മാതൃകകള്‍ ലോകത്തിന് വലിയ ആഘാതമുണ്ടാക്കി. ഭൂമി വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിന്റെയും ഉടമകളല്ല നാം എന്ന്
ഓര്‍ക്കണം , മറിച്ച് ഭാവിതലമുറകള്‍ക്കായുള്ള അതിന്റെ രക്ഷാധികാരിയാണ് . നമ്മുടെ ഉല്‍പാദന പ്രക്രിയകള്‍
കൂടുതല്‍ കാര്യക്ഷമവും മലിനീകരണം കുറയ്ക്കുന്നതിന് പര്യാപ്തവുമാകണം. ഒരാള്‍ എത്ര വേഗത്തില്‍ വാഹനം
ഓടിച്ചാലും, ദിശ തെറ്റാണെങ്കില്‍, ലക്ഷ്യസ്ഥാനത്ത് എത്തില്ല .അതിനാല്‍, നാം ശരിയായ ദിശ ഉറപ്പിക്കണം. നമ്മുടെ
ഉപഭോഗ രീതികളും അവയുടെ പാരിസ്ഥിതിക ആഘാതം എങ്ങനെ കുറയ്ക്കാം എന്നതും നോക്കണം. ഇവിടെയാണ്
ഒരു ദുര്‍വ്യയമുക്ത സുസ്ഥിര സമ്പദ്ഘടന (സര്‍ക്കുലര്‍ എക്കോണമി ) എന്ന ആശയം വരുന്നത്. നമ്മുടെ പല
വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണിത്. വസ്തുക്കള്‍ പുതുക്കി ഉപയോഗിക്കുകയും
പുനരുപയോഗിക്കുകയും ചെയ്യുക, മാലിന്യങ്ങള്‍ ഇല്ലാതാക്കുക, വിഭവ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവ
നമ്മുടെ ജീവിതശൈലിയുടെ ഭാഗമായിരിക്കണം. ഇന്ത്യന്‍, ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍,
സംരംഭകര്‍ എന്നിവരില്‍ നിന്ന് നൂതനമായ പരിഹാരങ്ങള്‍ ഈ ഹാക്കത്തോണിൽ കണ്ടു. സുസ്ഥിര
സമ്പദ്ഘടനയെന്ന ആശയത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത ഈ നൂതനാശയങ്ങള്‍ വെളിവാക്കുന്നു. നിങ്ങളുടെ
നൂതനാശയങ്ങള്‍ സുസ്ഥിര സമ്പദ്ഘടനയുടെ പരിഹാരങ്ങളില്‍ മുന്‍തൂക്കം നല്‍കാന്‍ ഇരു രാജ്യങ്ങളെയും
പ്രചോദിപ്പിക്കുമെന്നതില്‍ എനിക്ക് സംശയമില്ല.അതിനായി, ഈ ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും
ഇന്‍കുബേറ്റ് ചെയ്യുന്നതിനുമുള്ള വഴികളും നാം ഇപ്പോള്‍ കണ്ടെത്താന്‍ ശ്രമിക്കണം .
സുഹൃത്തുക്കളെ ,
തുറന്ന സമീപനം , നവീനാശയങ്ങള്‍, സാഹസികത ഏറ്റെടുക്കാനുള്ള എടുക്കാനുള്ള കഴിവ് എന്നിവയില്‍ നിന്നുമാണ്
യുവത്വത്തിന്റെ ശക്തി വരുന്നത് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മുന്നോട്ടുള്ള പങ്കാളിത്തത്തിന്റെ
പ്രതീകമാണ് ഇന്നത്തെ യുവ പങ്കാളികളുടെ ഊര്‍ജ്ജവും ഉത്സാഹവും. നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജം,
സര്‍ഗ്ഗാത്മകത, വേറിട്ട ചിന്ത എന്നിവയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. നമ്മുടെ ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല,
ലോകമെമ്പാടും സുസ്ഥിരവും സമഗ്രവുമായ പരിഹാരങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയും. കോവിഡിന് ശേഷമുള്ള
ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. നമ്മുടെ
യുവാക്കള്‍, നമ്മുടെ യുവ നവീനാശയക്കാർ, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഈ പങ്കാളിത്തത്തില്‍
മുന്‍പന്തിയിലായിരിക്കും.
നന്ദി!
വളരെ നന്ദി!