വിദ്യാർത്ഥികളുടെയും സ്ഥാപനത്തിന്റെയും വിജയം എം‌ജി‌ആറിനെ വളരെയധികം സന്തോഷിപ്പിക്കുമായിരുന്നു: പ്രധാനമന്ത്രി
ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകൾക്ക് വലിയ മതിപ്പും ബഹുമാനവുമുണ്ട് : പ്രധാനമന്ത്രി
മഹാമാരിയെത്തുടർന്ന് ഡോക്ടർമാരോടുള്ള ബഹുമാനം കൂടുതൽ വർദ്ധിച്ചു: പ്രധാനമന്ത്രി
സ്വാർത്ഥ താല്പര്യത്തിന് മുകളിൽ ഉയരുന്നത് നിങ്ങളെ നിർഭയരാക്കുമെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

വണക്കം,

തമിഴ്നാട് ഗവര്‍ണറും ഈ സർവ്വകലാശാല ചാന്‍സലറുമായ ശ്രീ ബന്‍വാരിലാല്‍ പുരോഹിത്, വൈസ് ചാന്‍സലര്‍
സുധാ ശേഷയ്യന്‍, ഫാക്കല്‍റ്റി, സ്റ്റാഫ് അംഗങ്ങളെ, എന്റെ പ്രിയ വിദ്യാര്‍ത്ഥികളെ,

സര്‍വ്വകലാശാലയുടെ 33-ാമത് ബിരുദദാന സമ്മേളന വേളയിൽ, വിവിധ മെഡിക്കല്‍, ഡെന്റല്‍, ആയുഷ്,

പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ബിരുദങ്ങളും ഡിപ്ലോമകളും നിങ്ങൾ നേടുന്ന സമയത്ത് നിങ്ങളോടൊപ്പം

ഉണ്ടായിരിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

21,000 ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് ബിരുദവും ഡിപ്ലോമയും നല്‍കുന്നതായിട്ടാണ് എനിക്ക് അറിയാൻ

കഴിഞ്ഞത്. പക്ഷേ എനിക്ക് ഒരു വസ്തുത പ്രത്യേകമായി പരാമര്‍ശിക്കാന്‍ ആഗ്രഹമുണ്ട്. 30% പുരുഷന്മാരും 70%

സ്ത്രീകളുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എല്ലാ ബിരുദധാരികളെയും ഞാന്‍ അഭിനന്ദിക്കവേ

വിദ്യാർത്ഥിനികളെ ഞാൻ എന്റെ പ്രത്യേക മതിപ്പ് അറിയിക്കുന്നു. ഏത് മേഖലയിലും സ്ത്രീകള്‍ മുന്നില്‍ നിന്ന്

നയിക്കുന്നത് എല്ലായ്‌പ്പോഴും സവിശേഷമാണ്. ഇവിടെ ഇത് സംഭവിക്കുമ്പോള്‍ അത് അഭിമാനത്തിന്റെയും

സന്തോഷത്തിന്റെയും നിമിഷമാണ്.

സുഹൃത്തുക്കളെ,

നിങ്ങളുടെയും ഈ സ്ഥാപനത്തിന്റെയും മഹത്തായ വിജയം എംജിആറിനെ വളരെയധികം

സന്തോഷിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭരണം ദരിദ്രരോടുള്ള അനുകമ്പ നിറഞ്ഞതായിരുന്നു. ആരോഗ്യ

സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. കുറച്ച്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എംജിആര്‍ ജനിച്ച ശ്രീലങ്കയിൽ പോയിരുന്നു. ആരോഗ്യമേഖലയില്‍ ശ്രീലങ്കയിലെ

നമ്മുടെ തമിഴ് സഹോദരിമാര്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഇന്ത്യക്ക് അഭിമാനമുണ്ട്. ഇന്ത്യ

ധനസഹായം ചെയ്യുന്ന ഒരു സൌജന്യ ആംബുലന്‍സ് സേവനം തമിഴ് സമൂഹം വ്യാപകമായി ഉപയോഗിക്കുന്നു.

ഡിക്കോയയിലെ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങ് എനിക്ക് ഒരിക്കലും മറക്കാനാവില്ല. പലരെയും സഹായിക്കുന്ന

ഒരു ആധുനിക ആശുപത്രിയാണിത്. ആരോഗ്യസംരക്ഷണത്തിലെ ഈ ശ്രമങ്ങള്‍, അതും തമിഴ് സമൂഹത്തിന്

എംജിആറിനെ വളരെയധികം സന്തോഷിപ്പിക്കുമായിരുന്നു.

വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ,

നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന സമയമാണിത്. പഠനത്തില്‍ നിന്ന്

രോഗശാന്തിയിലേക്ക് നിങ്ങള്‍ മാറുന്ന സമയമാണിത്. നിങ്ങളുടെ പരീക്ഷകളില്‍ മാര്‍ക്ക് നേടുന്നതില്‍ നിന്ന്

സമൂഹത്തില്‍ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്ന സമയമാണിത്.

സുഹൃത്തുക്കളെ,

കോവിഡ്-19 മഹാമാരി ലോകത്തിന് തീര്‍ത്തും അപ്രതീക്ഷിത സംഭവമായിരുന്നു. ഒന്നിനും മുന്‍കൂട്ടി തയ്യാറാക്കിയ


ഫോര്‍മുല ഇല്ല. അത്തരമൊരു സമയത്ത്, ഇന്ത്യ ഒരു പുതിയ പാത ഉണ്ടാക്കുക മാത്രമല്ല, അതിനൊപ്പം നടക്കാന്‍

മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്ത്യയിലുള്ളത്. രോഗമുക്തി നിരക്ക്
ഉയര്‍ന്നതാണ്. ഇന്ത്യ ലോകത്തിനായി മരുന്നുകള്‍ നിര്‍മ്മിക്കുകയും ലോകത്തിന് വാക്‌സിനുകള്‍ നിര്‍മ്മിക്കുകയും
ചെയ്യുന്നു. ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍, ശാസ്ത്രജ്ഞര്‍, ഫാര്‍മ പ്രൊഫഷണലുകള്‍ എന്നിവരോട് വലിയ
വിലമതിപ്പും ബഹുമാനവും ഉള്ള സമയത്താണ് നിങ്ങള്‍ ബിരുദം നേടുന്നത്. മൊത്തത്തില്‍, ഇന്ത്യന്‍ ആരോഗ്യ

പരിസ്ഥിതി വ്യവസ്ഥയെ പുതിയ കണ്ണുകളും പുതിയ ബഹുമാനവും പുതിയ വിശ്വാസ്യതയുമാണ് കാണുന്നത്.

എന്നിരുന്നാലും, ലോകത്തിന് നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടാകുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്, ഇത്

നിങ്ങളുടെ ചെറുപ്പക്കാരനും ശക്തനുമായ ചുമലില്‍ ഒരു ഉത്തരവാദിത്തമാണ്. ഈ മഹാമാരിയിൽ നിന്നുള്ള

പഠനങ്ങള്‍ ക്ഷയം പോലുള്ള മറ്റ് രോഗങ്ങള്‍ക്കും എതിരെ പോരാടാന്‍ നമ്മെ സഹായിക്കുന്നു.

സുഹൃത്തുക്കളെ,

തിരുവള്ളുവര്‍ പറഞ്ഞു : രോഗി, ഡോക്ടര്‍, മരുന്ന്, പരിപാലകന്‍ ഈ നാലും ഉള്‍ക്കൊള്ളുന്നതാണ് ചികിത്സ.
മഹാമാരിയിലുടനീളം, തടസ്സത്തിന്റെ മധ്യത്തില്‍, ഈ നാല് തൂണുകളും ഓരോന്നും അജ്ഞാത ശത്രുവിനോട്
യുദ്ധം ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്നു. വൈറസിനെതിരെ പോരാടിയവരെല്ലാം മാനവികതയുടെ
നായകന്മാരായി ഉയര്‍ന്നുവന്നു.

സുഹൃത്തുക്കളെ,

മെഡിക്കല്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയെ ഞങ്ങൾ മുഴുവനായി പരിവർത്തിപ്പിക്കുകയാണ്. ദേശീയ മെഡിക്കല്‍

കമ്മീഷന്‍ വൻതോതിൽ സുതാര്യത കൊണ്ടുവരും. പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള

മാനദണ്ഡങ്ങളും ഇത് യുക്തിസഹമാക്കും. ഈ മേഖലയിലെ മാനവ വിഭവശേഷിയുടെ ഗുണനിലവാരവും ലഭ്യതയും

ഇത് മെച്ചപ്പെടുത്തും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, എംബിബിഎസ് സീറ്റുകള്‍ 30,000 ത്തിലധികം വര്‍ദ്ധിച്ചു,

ഇത് 2014 നെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വര്‍ദ്ധനവാണ്. പിജി സീറ്റുകളുടെ എണ്ണം 24,000 വര്‍ദ്ധിച്ചു, ഇത്

2014 നെ അപേക്ഷിച്ച് 80% വര്‍ദ്ധനവാണ്. 2014 ല്‍, രാജ്യത്ത് 6 എയിംസ് ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ 6

വര്‍ഷത്തിനുള്ളില്‍, രാജ്യത്തുടനീളം 15 എയിംസ് കൂടി ഞങ്ങള്‍ സ്ഥാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്

പേരുകേട്ടതാണ് തമിഴ്നാട്. സംസ്ഥാനത്ത് നിന്നുള്ള നമ്മുടെ യുവാക്കളെ കൂടുതല്‍ സഹായിക്കുന്നതിന്, സംസ്ഥാനത്ത്

11 പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ ഞങ്ങളുടെ ഗവൺമെന്റ് അനുമതി നല്‍കി. നിലവില്‍ ഒരു

മെഡിക്കല്‍ കോളേജ് പോലും ഇല്ലാത്ത ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. ഈ ഓരോ

കോളേജിനും കേന്ദ്ര ഗവൺമെന്റ് രണ്ടായിരത്തിലധികം കോടി രൂപ നല്‍കും.

64 ആയിരം കോടിയിലധികം രൂപ ബഡ്ജറ്റില്‍ അടച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ സ്വസ്ത് ഭാരത് യോജന

പ്രഖ്യാപിച്ചു. പുതിയതും ഉയര്‍ന്നുവരുന്നതുമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക,

ദ്വിതീയ, ത്രിതീയ ആരോഗ്യ പരിരക്ഷയുടെ ശേഷി ഇത് വര്‍ദ്ധിപ്പിക്കും. 1600 ഓളം മെഡിക്കല്‍, സര്‍ജിക്കല്‍

നടപടിക്രമങ്ങള്‍ക്കായി 50 കോടി ആളുകള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം നല്‍കുന്ന ലോകത്തിലെ ഏറ്റവും

വലിയ ആരോഗ്യ ഉറപ്പ് പദ്ധതിയാണ് നമ്മുടെ ആയുഷ്മാന്‍ ഭാരത്. വളരെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ നല്‍കുന്ന

7000 ത്തിലധികം ജൻ ഒഔഷധി കേന്ദ്രങ്ങള്‍ വിപുലീകരിച്ചു. കോടിക്കണക്കിന് ദരിദ്രരെ സഹായിക്കുന്ന

സ്റ്റെന്റുകൾ, കാല്‍മുട്ട് ഇംപ്ലാന്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ നമ്മുടെ രാജ്യത്ത് വളരെ

വിലകുറവുള്ളതാക്കി.

സുഹൃത്തുക്കളെ,

നമ്മുടെ രാജ്യത്തെ ഏറ്റവും ആദരണീയരായ പ്രൊഫഷണലുകളില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. ഇന്ന്,

മഹാമാരിക്കുശേഷം, ഈ ബഹുമാനം കൂടുതല്‍ ഉയര്‍ന്നു. ഈ ബഹുമാനം കാരണം നിങ്ങളുടെ തൊഴിലിന്റെ ഗൗരവം

ആളുകള്‍ക്ക് അറിയാമെന്നതിനാല്‍, ഇത് അക്ഷരാര്‍ത്ഥത്തില്‍ ഒരാളുടെ ജീവനും മരണവുമാണ്. എന്നിരുന്നാലും,

ഗൗരവമായി കാണുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.
നര്‍മ്മബോധം ഇപ്പോഴും നിലനിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇത് നിങ്ങളുടെ രോഗികളെ

സന്തോഷിപ്പിക്കാനും അവരുടെ മനോവീര്യം നിലനിര്‍ത്താനും സഹായിക്കും. ജോലിയില്‍ മികവു പുലര്‍ത്തുന്ന ചില

ഡോക്ടര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്, മാത്രമല്ല രോഗികളുമായും സ്റ്റാഫുമായും പോലും അവരുടെ നര്‍മ്മ

സംഭാഷണത്തിലൂടെ ആശുപത്രി ചുറ്റുപാടുകള്‍ പ്രകാശിപ്പിക്കുന്നു. ഇത് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു, ഇത്

രോഗമുക്തിക്ക് നിര്‍ണായകമാണ്. നിങ്ങളുടെ നര്‍മ്മബോധം ആരോഗ്യകരമായി നിലനിര്‍ത്തുന്നത് അത്തരം ഉയര്‍ന്ന

സമ്മര്‍ദ്ദമുള്ള തൊഴിലില്‍ നിങ്ങളുടെ സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതിനും

സഹായിക്കും. രാജ്യത്തിന്റെ ആരോഗ്യം പരിപാലിക്കുന്ന ആളുകളാണ് നിങ്ങള്‍, നിങ്ങളുടെ ആരോഗ്യത്തിലും

ശാരീരികക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയൂ. യോഗ, ധ്യാനം, ഓട്ടം,

സൈക്ലിംഗ് - നിങ്ങളുടെ സ്വന്തം ക്ഷേമത്തെ സഹായിക്കുന്ന ചില ഫിറ്റ്‌നസ് ചട്ടങ്ങള്‍ തിരഞ്ഞെടുക്കുക.

സുഹൃത്തുക്കള്‍,

സ്വാമി വിവേകാനന്ദന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസ ''शिव ज्ञाने जीव सेवा” എന്ന് പറയാറുണ്ടായിരുന്നു - അതായത്,

ആളുകളെ സേവിക്കുന്നത് ശിവനെയോ ദൈവത്തെയോ സേവിക്കുന്നതിനു തുല്യമാണ്. ഈ ഉത്തമ ആദര്‍ശത്തെ

ക്ഷരാര്‍ത്ഥത്തില്‍ ജീവിക്കാന്‍ ഏറ്റവും വലിയ അവസരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, അത് മെഡിക്കല്‍

പ്രൊഫഷണലുകളാണ്. നിങ്ങളുടെ നീണ്ട തൊഴിൽകാലഘട്ടത്തിൽ, തൊഴില്‍പരമായും അതേ സമയം വളരുകയും

ചെയ്യുക, നിങ്ങളുടെ സ്വന്തം വളര്‍ച്ച ഒരിക്കലും മറക്കരുത്. സ്വാര്‍ത്ഥ താല്പര്യത്തിന് മുകളില്‍ ഉയരുക. അങ്ങനെ

ചെയ്യുന്നത് നിങ്ങളെ നിര്‍ഭയനാക്കും.


സുഹൃത്തുക്കളെ,

ബിരുദം നേടിയവര്‍ക്ക് വീണ്ടും അഭിനന്ദനങ്ങള്‍. ഈ വാക്കുകളിലൂടെ ഞാ
ന്‍ എന്റെ അഭിസംബോധന
ഉപസംഹരിക്കുകയും നിങ്ങൾക്കേവർക്കും ലക്ഷ്യബോധമുള്ളതും അതിശയകരവും വെല്ലുവിളി നിറഞ്ഞതുമായ

ഒരു കരിയർ ഈ മേഖലയിൽ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.

നന്ദി.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.