''2014-ന് മുമ്പുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും ഓരോന്നായി പരിഹരിക്കാനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയതിനാല്‍ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്''
'' ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് ശക്തമായ പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടി പ്രധാന പങ്കു വഹിക്കാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തന്‍ ഊര്‍ജം പകരുന്നതിന് ഇന്ത്യന്‍ ബാങ്കുകള്‍ ശക്തമാണ്''
''സമ്പത്ത് സൃഷ്ടിക്കുന്നവരെയും തൊഴിലവസര സ്രഷ്ടാക്കളെയും നിങ്ങള്‍ പിന്തുണയ്‌ക്കേണ്ട സമയമാണിത്. തങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ക്കൊപ്പം രാജ്യത്തിന്റെ സമ്പത്ത് ഷീറ്റ് ഉയര്‍ത്താന്‍ ഇന്ത്യയിലെ ബാങ്കുകള്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്''
''തങ്ങള്‍ അനുമതി നൽകുന്നവരാണെന്നും ഉപഭോക്താവ് അപേക്ഷകനാണെന്നും അല്ലെങ്കില്‍ തങ്ങൾ ദാതാവും ഉപഭോക്താവ് സ്വീകര്‍ത്താവുമാണെന്ന തോന്നല്‍ ഉപേക്ഷിച്ച്പ, ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണം''
'' രാജ്യം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനായി കഠിനാധ്വാനം ചെയ്യുമ്പോള്‍, പൗരന്മാരുടെ ഉല്‍പ്പാദന ശേഷി തുറന്നുവിടേണ്ടത് വളരെ പ്രധാനമാണ്''
''സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തില്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖല വലിയ ചിന്തകളോടും നൂതനമായ സമീപനത്തോടും കൂടി നീങ്ങും''

ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ജി, ധനകാര്യ സഹമന്ത്രിമാരായ ശ്രീ പങ്കജ് ചൗധരി ജി, ഡോ. ഭഗവത് കരാദ് ജി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസ് ജി, ബാങ്കിംഗ് മേഖലയിലെ പ്രമുഖര്‍, ഇന്ത്യന്‍ വ്യവസായത്തിലെ ബഹുമാന്യരായ സഹപ്രവര്‍ത്തകര്‍, ഈ സമ്മേളവുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രമുഖരേ, മഹതികളേ, മാന്യരേ,

ഇവിടെ വന്നപ്പോള്‍ മുതല്‍ കേട്ടതെല്ലാം എനിക്ക് ചുറ്റും ഒരു വിശ്വാസത്തിന്റെ ഭാവം അനുഭവപ്പെടുത്തുന്നു. അതായത്, നമ്മുടെ ആത്മവിശ്വാസനില വളരെ ഊര്‍ജ്ജസ്വലമാണ്. അത് വലിയ സാധ്യതകളെ ദൃഢനിശ്ചയങ്ങളാക്കി മാറ്റുന്നു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍, ആ തീരുമാനങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നില്ല. ഏതൊരു രാജ്യത്തിന്റെയും വികസന യാത്രയില്‍ ഒരു പുതിയ കുതിച്ചുചാട്ടത്തിനായി പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും പിന്നീട് ആ ദൃഢനിശ്ചയങ്ങള്‍ കൈവരിക്കുന്നതില്‍ മുഴുവന്‍ രാജ്യത്തിന്റെയും ഊര്‍ജ്ജം ഉള്‍പ്പെടുകയും ചെയ്യുന്ന ഒരു സമയം വരും. സ്വാതന്ത്ര്യ സമരം വളരെക്കാലം തുടര്‍ന്നു.  ചരിത്രകാരന്മാര്‍ 1857 നെ ഒരു തുടക്കമായി കാണുന്നു. എന്നാല്‍ 1930-ലെ ദണ്ഡി യാത്രയും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരവുമായിരുന്നു രാഷ്ട്രം കുതിച്ചുയരാന്‍ തീരുമാനിച്ചപ്പോള്‍ നമുക്ക് പറയാന്‍ കഴിയുന്ന രണ്ട് വഴിത്തിരിവുകള്‍. 1930-കളിലെ ഉയര്‍ച്ച രാജ്യത്തുടനീളം ഒരു അന്തരീക്ഷം സൃഷ്ടിച്ചു. 1942-ലെ രണ്ടാമത്തെ ഉയര്‍ച്ചയുടെ ഫലം വന്നത് 1947-ലാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ കുതിച്ചുചാട്ടത്തെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഇന്ന് നമ്മള്‍ അത്തരം ഒരു ഘട്ടത്തിലാണ്, അടിത്തറ ശക്തമാണ്, മാത്രമല്ല യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഈ കുതിപ്പ് സാധ്യമാക്കാന്‍ നമ്മള്‍ നിശ്ചിത ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും വേണം.   ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ ഇത് പറഞ്ഞു: ഇതാണ് സമയം, ഇതാണ് ശരിയായ സമയം. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഈ 'മഹായജ്ഞ'ത്തിലെ പ്രധാന പങ്കാളികളാണ് നിങ്ങളെല്ലാവരും. അതിനാല്‍, ഭാവി തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ദ്വിദിന ചര്‍ച്ചകളില്‍ നിങ്ങള്‍ വിഭാവനം ചെയ്യുകയും തീരുമാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്ത റോഡ്മാപ്പ് അതില്‍ തന്നെ വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.

 സുഹൃത്തുക്കളേ,

കഴിഞ്ഞ ആറ്-ഏഴ് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ പരിഷ്‌കാരങ്ങളും ബാങ്കിംഗ് മേഖലയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുകയും ചെയ്തതിനാല്‍ രാജ്യത്തെ ബാങ്കിംഗ് മേഖല ഇന്ന് വളരെ ശക്തമായ നിലയിലാണ്.  ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഇപ്പോള്‍ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് നിങ്ങളും സമ്മതിക്കുന്നു.  2014-ന് മുമ്പ് ഉണ്ടായിരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍ജ്ജീവ ആസ്ഥികളുടെ പ്രശ്നം ഞങ്ങള്‍ അഭിസംബോധന ചെയ്യുകയും ബാങ്കുകളെ പുനര്‍മൂലധനവല്‍കരിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്തു. നാം ഐബിസി (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി കോഡ്) പോലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു നിരവധി നിയമങ്ങള്‍ മെച്ചപ്പെടുത്തി. വന്‍കിട കടക്കാരുടെ കുടിശ്ശിക ഈടാക്കുന്ന ട്രിബ്യൂണലിനെ ശക്തിപ്പെടുത്തി. കൊറോണ ക്കാലത്ത് രാജ്യത്ത് ഒരു സമര്‍പ്പിത സ്‌ട്രെസ്ഡ് അസറ്റ് മാനേജ്‌മെന്റ് വെര്‍ട്ടിക്കല്‍ രൂപീകരിച്ചു.  തല്‍ഫലമായി, ബാങ്കുകളുടെ തിരിച്ചുപിടിക്കല്‍ മെച്ചപ്പെടുകയും ബാങ്കുകളുടെ സ്ഥാനം കൂടുതല്‍ ശക്തമാവുകയും അവയില്‍ അന്തര്‍ലീനമായ ഒരു ശക്തി കാണുകയും ചെയ്യുന്നു. ബാങ്കുകളില്‍ തിരിച്ചെത്തിയ തുക ഗവണ്‍മെന്റിന്റെ സുതാര്യതയുടെയും പ്രതിബദ്ധതയുടെയും പ്രതിഫലനം കൂടിയാണ്.  ബാങ്കുകളുടെ പണവുമായി ആരെങ്കിലും ഒളിച്ചോടുന്നത് നമ്മുടെ നാട്ടില്‍ വലിയ ചര്‍ച്ചയാണ്.  എന്നിരുന്നാലും, ഒരു ശക്തമായ ഗവണ്‍മെന്റ് (പണം) തിരികെ കൊണ്ടുവരുമ്പോള്‍ ഒരു തര്‍ക്കവുമില്ല.  മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് മനപ്പൂര്‍വ്വം കുടിശ്ശിക വരുത്തിയവരില്‍ നിന്ന് അഞ്ച് ലക്ഷം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. നിങ്ങളുടെ തലത്തിലുള്ള ആളുകള്‍ക്ക് അഞ്ച് ലക്ഷം കോടി രൂപ വലിയ തുകയായി തോന്നണമെന്നില്ല.  ഇതായിരുന്നു അന്നത്തെ ധാരണ.  ഇവിടെ ഇരിക്കുന്ന ആളുകള്‍ ആ ധാരണ ആസ്വദിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  ഇത് നമ്മുടെ ബാങ്കുകളാണെന്നും ബാങ്കുകളിലെ (പണം) നമ്മുടേതുമാണെന്നും ഈ ധാരണയുണ്ടായിരുന്നു എന്നത് ശരിയാണ്.  അത് (പണം) അവിടെയാണോ എന്റെ പക്കലാണോ എന്നത് പ്രശ്‌നമല്ല.  എന്ത് ചോദിച്ചാലും കൊടുത്തു.  2014ല്‍ രാജ്യം തികച്ചും വ്യത്യസ്തമായ ഒരു തീരുമാനം എടുക്കുമെന്ന് (അവര്‍ക്ക്) അറിയില്ലായിരുന്നു.

സുഹൃത്തുക്കളേ,

ഈ പണം തിരികെ ലഭിക്കാനുള്ള ഞങ്ങളുടെ ശ്രമത്തില്‍ നമ്മള്‍ നയങ്ങളെയും നിയമങ്ങളെയും ആശ്രയിച്ചു. നയതന്ത്ര ചാനലും ഉപയോഗിച്ചു.  ഒരേയൊരു വഴി മാത്രമേയുള്ളൂ, അത് തിരികെ വരുക (രാജ്യത്തേക്ക്) എന്നതായിരുന്നു. ആ സന്ദേശവും വളരെ വ്യക്തമാണ്. ഈ പ്രക്രിയ ഇന്നും നടക്കുന്നു.  ദേശീയ ആസ്തി പുനക്രമീകരിക്കല്‍ കമ്പനി രൂപീകരിക്കുകയും 30,000 കോടിയിലധികം രൂപയുടെ ഗവണ്‍മെന്റ് ഗ്യാരണ്ടി നല്‍കുകയും ചെയ്തതോടെ, ഏകദേശം 2 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.  പൊതുമേഖലാ ബാങ്കുകളുടെ ഏകീകരണം മുഴുവന്‍ ബാങ്കിംഗ് മേഖലയുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും വിപണിയില്‍ നിന്ന് ധനസമാഹരണത്തിന് ബാങ്കുകളെ സഹായിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഈ നടപടികളും പരിഷ്‌കാരങ്ങളും ബാങ്കുകളുടെ വലിയതും ശക്തവുമായ മൂലധന അടിത്തറ സൃഷ്ടിച്ചു.  ഇന്ന് ബാങ്കുകള്‍ക്ക് കാര്യമായ പണലഭ്യതയുണ്ട്, കൂടാതെ കെട്ടിക്കിടക്കുന്ന എന്‍പിഎ (നിഷ്‌ക്രിയ ആസ്തി)കള്‍ ഇല്ല.  പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.  കൊറോണ കാലയളവിനിടയിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നമ്മുടെ ബാങ്കുകളുടെ കരുത്ത് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.  തല്‍ഫലമായി, അന്താരാഷ്ട്ര ഏജന്‍സികളും ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് നവീകരിക്കുന്നു.

 സുഹൃത്തുക്കള്‍,

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജവും വലിയ ഉത്തേജനവും നല്‍കുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ന് ഇന്ത്യയിലെ ബാങ്കുകള്‍ വളരെ ശക്തമായി മാറിയിരിക്കുന്നു.  ഈ ഘട്ടം ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലെ ഒരു പ്രധാന നാഴികക്കല്ലായി ഞാന്‍ കരുതുന്നു.  ഈ നാഴികക്കല്ല് ഒരു തരത്തില്‍ നമ്മുടെ മുന്നോട്ടുള്ള യാത്രയുടെ സൂചകം കൂടിയാണ് എന്ന് നിങ്ങള്‍ കണ്ടിരിക്കണം.  ഈ ഘട്ടം ഇന്ത്യയിലെ ബാങ്കുകളുടെ ഒരു പുതിയ തുടക്കമായി ഞാന്‍ കാണുന്നു.  രാജ്യത്തെ സമ്പത്ത് സൃഷ്ടിക്കുന്നവര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും പിന്തുണ നല്‍കേണ്ട സമയമാണിത്.  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പരാമര്‍ശിച്ച ആര്‍ബിഐ ഗവര്‍ണറും ഞാനും ഇത് ശരിയായ സമയമാണെന്ന് കരുതുന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം, രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യയിലെ ബാങ്കുകള്‍ സജീവമായി പ്രവര്‍ത്തിക്കണം എന്നതാണ്.  ഉപഭോക്താവ് നിങ്ങളുടെ ശാഖയിലേക്ക് വരുന്നതുവരെ കാത്തിരിക്കരുത്.  ഉപഭോക്താക്കള്‍, കമ്പനികള്‍, എംഎസ്എംഇകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ നിങ്ങള്‍ വിശകലനം ചെയ്യുകയും അവയ്ക്ക് ഇഷ്ടാനുസൃതമായ പരിഹാരങ്ങള്‍ നല്‍കുകയും വേണം.  ഉദാഹരണത്തിന്, ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലും തമിഴ്നാട്ടിലും രണ്ട് പ്രതിരോധ ഇടനാഴികള്‍ നിര്‍മ്മിക്കുന്നു.  സര്‍ക്കാര്‍ അവിടെ കാര്യങ്ങള്‍ വേഗത്തിലാക്കുകയാണ്.  പ്രതിരോധ ഇടനാഴിയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് സജീവമായി എന്തുചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്താന്‍ ആ ഇടനാഴികള്‍ക്ക് ചുറ്റുമുള്ള ബാങ്ക് ശാഖകളുമായി നിങ്ങള്‍ എപ്പോഴെങ്കിലും ഒരു യോഗം നടത്തിയിട്ടുണ്ടോ?  പ്രതിരോധ ഇടനാഴിക്ക് ശേഷം ഉയര്‍ന്നുവരുന്ന സാധ്യതകള്‍ എന്തൊക്കെയാണ്?  അതില്‍ (നിക്ഷേപം) നടത്തുന്ന (വ്യവസായങ്ങളുടെ) ക്യാപ്റ്റന്‍മാര്‍ ആരാണ്?  ഈ പിന്തുണാ സംവിധാനത്തിന്റെ ഭാഗമാകുന്ന എംഎസ്എംഇകള്‍ ഏതൊക്കെയാണ്?  ബാങ്കുകളുടെ സമീപനം എന്തായിരിക്കും?  ക്രിയാത്മക സമീപനം എന്തായിരിക്കും?  വിവിധ ബാങ്കുകള്‍ എങ്ങനെ മത്സരിക്കും?  ആരാണ് മികച്ച സേവനങ്ങള്‍ നല്‍കുന്നത്? എങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് വിഭാവനം ചെയ്തിട്ടുള്ള പ്രതിരോധ ഇടനാഴി നടപ്പിലാക്കാന്‍് അധികകാലം വേണ്ടി വരില്ല.  എന്നാല്‍ ഗവണ്‍മെന്റ് ഒരു പ്രതിരോധ ഇടനാഴി ഉണ്ടാക്കുന്ന സമീപനം സ്വീകരിക്കുകയും 20 വര്‍ഷമായി ഒരു നല്ല ഇടപാടുകാരുണ്ടായിരിക്കുകയും എല്ലാം നന്നായി നടക്കുകയുമാണെങ്കില്‍, ബാങ്കുകളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, ഇതു നടക്കില്ല.

 സുഹൃത്തുക്കളേ,

നിങ്ങള്‍ അംഗീകരിക്കപ്പെടുന്ന ആളാണെന്നും നിങ്ങളുടെ മുന്നിലുള്ള വ്യക്തി ഒരു അപേക്ഷകനാണെന്നും തോന്നുന്നത് നിങ്ങള്‍ ഒഴിവാക്കണം.  ബാങ്കുകള്‍ പങ്കാളിത്ത മാതൃക സ്വീകരിക്കണം.  ഉദാഹരണത്തിന്, ശാഖാ തലത്തിലുള്ള ബാങ്കുകള്‍ക്ക് അവരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കാന്‍ കുറഞ്ഞത് 10 പുതിയ യുവാക്കളെ അല്ലെങ്കില്‍ അവരുടെ സമീപത്തെ പ്രാദേശിക ചെറുകിട, ഇടത്തരം സംരംഭങ്ങളെ സമീപിക്കാന്‍ തീരുമാനിക്കാം.  എന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍, ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടിരുന്നില്ല, അവര്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഞങ്ങളുടെ സ്‌കൂള്‍ സന്ദര്‍ശിച്ച് ബാങ്ക് അക്കൗണ്ട് തുറക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുമായിരുന്നു എന്നു ഞാന്‍ ഓര്‍ക്കുന്നു.  ബാങ്കിംഗ് മേഖലയെയും സാമ്പത്തിക ലോകത്തെയും സംബന്ധിച്ച് സാധാരണക്കാരെ പരിശീലിപ്പിക്കാനുള്ള മത്സരവും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.  എല്ലാ ബാങ്കുകളും ഇത് ചെയ്തിട്ടുണ്ട്. ദേശസാല്‍ക്കരണത്തിന് ശേഷം സമീപനം മാറിയിരിക്കാം.  ബാങ്കുകളുടെ ശക്തി തിരിച്ചറിഞ്ഞ്, ജന്‍ധന്‍ അക്കൗണ്ടുകളുടെ പ്രസ്ഥാനം ആരംഭിക്കണമെന്നും പാവപ്പെട്ടവരുടെ കുടിലുകളില്‍ പോയി അവരുടെ ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും ഞാന്‍ 2014 ല്‍ അവരോട് ആഹ്വാനം ചെയ്തു. ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ വിശ്വാസത്തിന്റെ അന്തരീക്ഷം അവിടെ ഉണ്ടായിരുന്നില്ല. ആശങ്കകള്‍ ഉണ്ടായിരുന്നു. ബാങ്കുദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാന്‍ അവരോട് പറയുമായിരുന്നു.  ഇത്രയും വിശാലമായ രാജ്യത്ത് ബാങ്കുകളുമായി ബന്ധമുള്ളവര്‍ 40 ശതമാനം മാത്രമാണെങ്കില്‍ 60 ശതമാനം ആളുകള്‍ അതിന്റെ പരിധിക്ക് പുറത്തായത് എങ്ങനെ?  വന്‍കിട വ്യവസായികളുമായി ഇടപഴകുന്ന ശീലമുള്ള ദേശസാല്‍കൃത ബാങ്കുകളിലെ അതേ ആളുകള്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ തീരുമാനിച്ചു.  ഈ സ്വപ്നം സാക്ഷാത്കരിച്ചതിനും ജന്‍ധന്‍ അക്കൗണ്ട് സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ ലോകത്ത് ഒരു മികച്ച മാതൃകയായി സജ്ജീകരിച്ചതിനും എല്ലാ ബാങ്കുകളെയും അവരുടെ ജീവനക്കാരെയും അഭിമാനപൂര്‍വ്വം സ്മരിക്കാന്‍ ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു.  നിങ്ങളുടെ പരിശ്രമം കൊണ്ടാണ് അത് സംഭവിച്ചത്.  2014-ല്‍ വിത്തിട്ട പ്രധാനമന്ത്രി ജന്‍ധന്‍ ദൗത്യം കാരണം, ഈ ദുഷ്‌കരമായ കാലഘട്ടത്തില്‍ ലോകം സ്തംഭിച്ചപ്പോള്‍ ഇന്ത്യയിലെ ദരിദ്രര്‍ അതിജീവിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.  ജന്‍ധന്‍ അക്കൗണ്ടുകളുടെ ശക്തിയായിരുന്നു അത്.  പട്ടിണി കിടക്കാതിരിക്കാന്‍ പാവപ്പെട്ടവരെ സന്ദര്‍ശിച്ച് ജന്‍ധന്‍ അക്കൗണ്ട് തുറപ്പിക്കാന്‍ കഠിനാധ്വാനം ചെയ്ത എല്ലാവരിലും ഈ പുണ്യ പ്രവര്‍ത്തനത്തിന്റെ പുണ്യം എത്തും.  അധ്വാനമോ പ്രയത്‌നമോ ഒരിക്കലും പാഴായില്ല. ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന എന്തും ഒരു നിശ്ചിത കാലയളവില്‍ ഫലം നല്‍കുന്നു.  ജന്‍ധന്‍ അക്കൗണ്ടുകളുടെ മഹത്തായ ഫലങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.  മുകളില്‍ ശക്തമായ ഒരു സമ്പദ്വ്യവസ്ഥയെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നില്ല. പക്ഷേ അത് എല്ലാറ്റിനെയും അതിന്റെ ഭാരത്തില്‍ കുഴിച്ചുമൂടുന്നു. ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ക്കായി നാം ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്തണം. അങ്ങനെ സമ്പദ്വ്യവസ്ഥ വളരുമ്പോള്‍ അത് (സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും) സഹായിക്കുന്നു. നാം ആ സമീപനവുമായി മുന്നോട്ട് പോകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.  ബാങ്ക് ജീവനക്കാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരെ സഹായിക്കാന്‍ തങ്ങളെ സമീപിക്കുകയും ചെയ്യുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ പ്രാദേശിക വ്യാപാരികളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്ക് ഊഹിക്കാം.  നിങ്ങളുടെ ബാങ്കിംഗ് അനുഭവത്തില്‍ നിന്ന് അവര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും.

സുഹൃത്തുക്കളേ,

ലാഭകരമായ പദ്ധതികളില്‍ മാത്രം പണം നിക്ഷേപിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന് എനിക്കറിയാം. എന്നാല്‍ അതേ സമയം, പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നമുക്ക് സജീവമായ പങ്ക് വഹിക്കാനും കഴിയും.  പ്രായോഗിക പദ്ധതികള്‍ക്കായി തിരഞ്ഞെടുത്ത പ്രദേശങ്ങളൊന്നുമില്ല.  നമ്മുടെ ബാങ്ക് സഹപ്രവര്‍ത്തകര്‍ക്ക് ഒരു കാര്യം കൂടി ചെയ്യാം. നിങ്ങളുടെ പ്രദേശത്തെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം.  അഞ്ച് കോടി രൂപയുടെ വായ്പ ആരെങ്കിലും കൃത്യസമയത്ത് തിരികെ നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.  ഉയര്‍ന്ന വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിനായി നിങ്ങള്‍ അവരെ പിന്തുണയ്ക്കാന്‍ ശ്രമിക്കണം. പിഎല്‍ഐ സ്്കീമിനെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം.  നിര്‍മ്മാതാക്കള്‍ക്ക് ഉല്‍പ്പാദന പ്രോത്സാഹനങ്ങള്‍ ഗവണ്‍മെന്റ് നല്‍കുന്നു. അതിലൂടെ അവര്‍ അവരുടെ ശേഷി പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയും ആഗോള കമ്പനികളായി മാറുകയും ചെയ്യുന്നു.  ഇന്ന് ഇന്ത്യയില്‍ അടിസ്ഥാനസൗകര്യമേഖലയില്‍ റെക്കോര്‍ഡ് നിക്ഷേപം നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്ര വലിയ അടിസ്ഥാനസൗകര്യ കമ്പനികളുണ്ട്? കഴിഞ്ഞ നൂറ്റാണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഉപയോഗിച്ച് 21-ാം നൂറ്റാണ്ടിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിയുമോ?  അത് പറ്റില്ല.  കൂറ്റന്‍ കെട്ടിടങ്ങള്‍, വന്‍കിട പദ്ധതികള്‍, ബുള്ളറ്റ് ട്രെയിനുകള്‍, എക്‌സ്പ്രസ് വേകള്‍ എന്നിവയുടെ നിര്‍മാണത്തിന് ചെലവേറിയ ഉപകരണങ്ങള്‍ ആവശ്യമാണ്.  അതിന് പണം വേണ്ടിവരും.  ലോകത്തിലെ ഏറ്റവും മികച്ച അഞ്ചില്‍ ഇടം പിടിക്കേണ്ട ഒരു ഇടപാടുകാരന്‍ തങ്ങള്‍ക്കുണ്ടാകണം എന്ന ഉത്സാഹം ബാങ്കിംഗ് മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്? ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കമ്പനികളില്‍ ഉള്‍പ്പെടുന്ന അടിസ്ഥാനസൗകര്യ കമ്പനിയുടെ അക്കൗണ്ട് നിങ്ങളുടെ ബാങ്കിലുണ്ടെങ്കില്‍ ബാങ്കിന്റെ അന്തസ്സ് കൂടുമോ ഇല്ലയോ? അത് രാജ്യത്തെ ശാക്തീകരിക്കുമോ ഇല്ലയോ?  വിവിധ മേഖലകളില്‍ നമുക്ക് എത്ര ഭീമന്മാരെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.  നമ്മുടെ കളിക്കാരിലൊരാള്‍ സ്വര്‍ണ്ണ മെഡല്‍ നേടുമ്പോള്‍, രാജ്യം മുഴുവന്‍ ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ സ്വയം കണ്ടെത്തുന്നു.  ഈ സാധ്യത എല്ലാ മേഖലയിലും ഉണ്ട്.  ഇന്ത്യയില്‍ നിന്നുള്ള ഏതൊരു ബുദ്ധിമാനോ ശാസ്ത്രജ്ഞനോ നോബല്‍ സമ്മാനം നേടുമ്പോള്‍, രാജ്യം മുഴുവന്‍ അതിനെ തങ്ങളുടേതായി കണക്കാക്കുന്നു. ഇത് ഉടമസ്ഥതയാണ്.  ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ ഇത്രയും ഉയരങ്ങളില്‍ എത്തിക്കാന്‍ നമുക്ക് കഴിയില്ലേ?  ഇത് ബാങ്കുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ, അതില്‍ ഒരു നഷ്ടവുമില്ല.

 സുഹൃത്തുക്കളേ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പരിഷ്‌കാരങ്ങള്‍ക്കും പദ്ധതികള്‍ക്കും ശേഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ട ഡാറ്റയുടെ വലിയ ശേഖരം ബാങ്കിംഗ് മേഖല പ്രയോജനപ്പെടുത്തണം. ജിഎസ്ടിയെ കുറിച്ച് പറയുകയാണെങ്കില്‍ ഇന്ന് എല്ലാ വ്യാപാരികളുടെയും ഇടപാടുകള്‍ സുതാര്യതയോടെയാണ് നടക്കുന്നത്.  വ്യാപാരികളുടെ കഴിവുകളെക്കുറിച്ചും അവരുടെ വ്യാപാര ചരിത്രത്തെക്കുറിച്ചും അവരുടെ ബിസിനസുകള്‍ എവിടെ വ്യാപിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും ശക്തമായ ഡാറ്റ ഇപ്പോള്‍ രാജ്യത്തിന് ലഭ്യമാണ്.  ഈ ഡാറ്റയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ബാങ്കുകള്‍ക്ക് വ്യാപാരികളുടെ അടുത്ത് പോയി അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയില്ലേ?  അവരുടെ ബിസിനസ് വിപുലീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.  മറ്റ് നാല് മേഖലകളിലേക്ക് വ്യാപിപ്പിച്ച് 10 പേര്‍ക്ക് തൊഴില്‍ നല്‍കും. പ്രതിരോധ ഇടനാഴിയെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചതുപോലെ, സ്വാമിത്വ പദ്ധതിയെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.  ലോകം മുഴുവനും ഈ ഉടമസ്ഥാവകാശപ്രശ്‌നവുമായി പൊരുതുകയാണെന്ന് അന്താരാഷ്ട്ര വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് അറിയാം.  ഇന്ത്യ ഇതിനൊരു പരിഹാരം കണ്ടെത്തി.  ഒരുപക്ഷേ നമുക്ക് ഉടന്‍ ഫലം ഉണ്ടായേക്കാം.  എന്നാല്‍ ഇത് എന്താണ്?  ഇന്ന് സാങ്കേതികവിദ്യയും ഡ്രോണുകളും ഉപയോഗിച്ച് ഗവണ്‍മെന്റ് വസ്തുവകകള്‍ മാപ്പ് ചെയ്യുകയും ഗ്രാമങ്ങളിലെ ആളുകള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖകള്‍ കൈമാറുകയും ചെയ്യുന്നു.  അവര്‍ കാലങ്ങളായി അവിടെ താമസിക്കുന്നു, എന്നാല്‍ അവര്‍ക്ക് വസ്തുവകകളുടെ ഔദ്യോഗിക രേഖകളില്ല.  തല്‍ഫലമായി, വീട് മികച്ച രീതിയില്‍ വാടകയ്ക്ക് നല്‍കാം.  അല്ലെങ്കില്‍, അതിന് ഒരു വിലയുമില്ല.  ഇപ്പോള്‍ ഗവണ്‍മെന്റ് നല്‍കിയ ഉടമസ്ഥാവകാശ രേഖകള്‍ കൈവശമുള്ളതിനാല്‍ ബാങ്കുകള്‍ക്കും ഉറപ്പായിട്ടുണ്ട്.  കര്‍ഷകര്‍, തട്ടുകടകള്‍, കരകൗശലത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ കടലാസുകളുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കാനും ഇനി ബാങ്കുകള്‍ക്ക് കഴിയും.  ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും യുവാക്കള്‍ക്കും ഉടമസ്ഥാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നത് ബാങ്കുകള്‍ക്ക് ഇനി സുരക്ഷിതമായിരിക്കും.  എന്നാല്‍ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തിക ഭദ്രത വര്‍ധിച്ച സാഹചര്യത്തില്‍ അവരെ സഹായിക്കാന്‍ ബാങ്കുകള്‍ തന്നെ മുന്നോട്ട് വരേണ്ടി വരുമെന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.  നമ്മുടെ രാജ്യത്ത് കാര്‍ഷിക മേഖലയിലെ നിക്ഷേപം വളരെ കുറവാണ്.  ഭക്ഷ്യ സംസ്‌കരണത്തിന് ധാരാളം സാധ്യതകള്‍ ഉള്ളപ്പോള്‍ കോര്‍പ്പറേറ്റ് ലോകം ഈ മേഖലയില്‍ നടത്തുന്ന നിക്ഷേപം ഏതാണ്ട് തുച്ഛമാണ്, ലോകത്ത് ഒരു വലിയ വിപണിയുണ്ട്.  ഭക്ഷ്യ സംസ്‌കരണ വ്യവസായം, കൃഷിയുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍, സോളാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങള്‍ ഏറ്റെടുക്കുന്നു, നിങ്ങളുടെ സഹായത്തിന് ഗ്രാമങ്ങളുടെ ചിത്രം മാറ്റാന്‍ കഴിയും.  അതുപോലെ, സ്വനിധി സ്‌കീം മറ്റൊരു ഉദാഹരണമാണ്.  പ്രധാനമന്ത്രി സ്വനിധി യോജനയ്ക്ക് കീഴില്‍ ഞങ്ങളുടെ തെരുവ് കച്ചവടക്കാരെ ആദ്യമായി ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ അവരുടെ ഡിജിറ്റല്‍ ഇടപാടുകളുടെ ചരിത്രവും ഒരുങ്ങുകയാണ്. ഇത് മുതലെടുത്ത് ഇത്തരം സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ ബാങ്കുകള്‍ മുന്നോട്ടുവരണം. ഈ വഴിയോരക്കച്ചവടക്കാരെ മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ച് പഠിപ്പിക്കാന്‍ ബാങ്കുകളോടും നഗര മന്ത്രാലയത്തോടും മേയര്‍മാരോടും ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  തന്റെ സാധനങ്ങളുടെ ക്രയവിക്രയവും ഡിജിറ്റലായി ചെയ്യും. ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ല.  ഇന്ത്യ അത് ചെയ്തിട്ടുണ്ട്.  അവന്റെ ഡിജിറ്റല്‍ ഇടപാടുകളുടെ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍, നിങ്ങള്‍ക്ക് 50,000 രൂപ നല്‍കാം, അത് 80,000 രൂപയായോ 1.5 ലക്ഷം രൂപയായോ നീട്ടാം, അവന്റെ ബിസിനസ്സും വികസിക്കും. അവര്‍ കൂടുതല്‍ വാങ്ങുകയും കൂടുതല്‍ വില്‍ക്കുകയും ചെയ്യും.  ഒരു ഗ്രാമത്തിലാണ് അദ്ദേഹം ബിസിനസ് ചെയ്യുന്നതെങ്കില്‍, സമീപഭാവിയില്‍ അത് മൂന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും.

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യം സാമ്പത്തിക ഉള്‍ക്കൊള്ളലില്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍, പൗരന്മാരുടെ ഉല്‍പ്പാദന സാധ്യതകള്‍ അണ്‍ലോക്ക് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.  'അണ്‍ലോക്ക്' എന്ന വാക്ക് ഇവിടെ മൂന്നോ നാലോ തവണ ഞാന്‍ കേട്ടിട്ടുണ്ട്.  കൂടുതല്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്ന സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ബാങ്കിംഗ് മേഖലയിലെ ഗവേഷണങ്ങള്‍ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.  റിപ്പോര്‍ട്ടില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. തങ്ങള്‍ പൊലീസുകാരായി പ്രവര്‍ത്തിക്കുമെന്ന് ബാങ്കുകള്‍ ഒരിക്കലും കരുതിയിരുന്നില്ല.  ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്.  ഒരു ജന്‍ധന്‍ അക്കൗണ്ട് ഒരാളെ കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്ന് പുറത്തുകൊണ്ടുവന്നാല്‍, ജീവിതത്തിന്റെ ഇതിലും വലിയ പുണ്യം എന്തായിരിക്കും?  സമൂഹത്തിന് ഇതിലും വലിയ സേവനം മറ്റെന്തുണ്ട്?  ഒരു തരത്തില്‍ ബാങ്കുകളുടെ വാതിലുകള്‍ ജനങ്ങള്‍ക്കായി തുറന്നപ്പോള്‍ അത് ജനജീവിതത്തെയും ബാധിച്ചു.  ബാങ്കിംഗ് മേഖലയുടെ ഈ ശക്തി മനസ്സിലാക്കി, ബാങ്കിംഗ് മേഖലയിലെ നമ്മുടെ സഹപ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്ന് ഞാന്‍ കരുതുന്നു.  ഇവിടെയെത്തിയ ജനപ്രതിനിധികള്‍ അവരുടെ അഭിപ്രായം പറഞ്ഞതുകൊണ്ടാണ് ഞാന്‍ ഇവിടെ ഇരിക്കുന്നവരെക്കുറിച്ചല്ല സംസാരിക്കുന്നതെന്ന് എനിക്കറിയാം.  ഞാന്‍ മറ്റുള്ളവരെ പ്രതിനിധീകരിക്കുന്നു.  ബാങ്കിംഗ് മേഖലയിലുള്ളവര്‍ അത് നിര്‍വഹിക്കുമെന്നതിനാല്‍, എന്റെ പ്രസംഗത്തിന്റെ കേന്ദ്രബിന്ദു ബാങ്കിംഗ് മേഖലയെയും അതിന്റെ നേതാക്കളെയും ചുറ്റിപ്പറ്റിയാണ്.  അത് പൊതുബാങ്കുകളായാലും സ്വകാര്യമേഖലാ ബാങ്കുകളായാലും പൗരന്മാരില്‍ നാം എത്രത്തോളം നിക്ഷേപിക്കുന്നുവോ അത്രയധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, രാജ്യത്തെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടത്തരക്കാര്‍ക്കും കൂടുതല്‍ പ്രയോജനം ലഭിക്കും.

 സുഹൃത്തുക്കളേ,

സ്വാശ്രിത ഇന്ത്യ പ്രചാരണ പരിപാടിക്കിടെ നാം ഏറ്റെടുത്ത ചരിത്രപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് പുതിയ സാധ്യതകളുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. കോര്‍പ്പറേറ്റുകളും സ്റ്റാര്‍ട്ടപ്പുകളും ഇന്ന് മുന്നോട്ട് വരുന്ന തോത് അഭൂതപൂര്‍വമാണ്.  ഇന്ത്യയുടെ അഭിലാഷങ്ങളെ ശക്തിപ്പെടുത്താനും ഫണ്ട് ചെയ്യാനും നിക്ഷേപിക്കാനും ഇതിലും നല്ല സമയം ഏതാണ് സുഹൃത്തുക്കളേ?  ആശയങ്ങളിലുള്ള നിക്ഷേപത്തിന്റെയും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നവരുടെയും കാലഘട്ടമാണിതെന്ന് നമ്മുടെ ബാങ്കിംഗ് മേഖല മനസ്സിലാക്കണം. ഏതൊരു സ്റ്റാര്‍ട്ടപ്പിന്റെയും കാതല്‍ ആശയമാണ്.

സുഹൃത്തുക്കളേ,

നിങ്ങള്‍ക്ക് വിഭവങ്ങളുടെ കുറവില്ല. നിങ്ങള്‍ക്ക് ഡാറ്റയ്ക്ക് ഒരു കുറവുമില്ല.  നിങ്ങള്‍ എന്ത് പരിഷ്‌കാരങ്ങള്‍ ആഗ്രഹിച്ചാലും സര്‍ക്കാര്‍ അത് ചെയ്തിട്ടുണ്ട്, അത് തുടരും.  ഇനി ദേശീയ ലക്ഷ്യങ്ങളോടും ദേശീയ ദൃഢനിശ്ചയങ്ങളോടും യോജിച്ചുകൊണ്ട് മുന്നോട്ട് പോകണം. നമ്മുടെ സെക്രട്ടറി സൂചിപ്പിച്ചതുപോലെ, മന്ത്രാലയങ്ങളെയും ബാങ്കുകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി ഒരു വെബ് അധിഷ്ഠിത പ്രോജക്റ്റ് ഫണ്ടിംഗ് ട്രാക്കര്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇത് ഒരു നല്ല കാര്യമാണ്. അത് കൂടുതല്‍ സൗകര്യങ്ങളിലേക്ക് നയിക്കും. ഇതൊരു നല്ല സംരംഭമാണ്. പക്ഷെ എനിക്ക് ഒരു നിര്‍ദ്ദേശമുണ്ട്. ഗതിശക്തി പോര്‍ട്ടലില്‍ തന്നെ ഈ പുതിയ സംരംഭം ഒരു ഇന്റര്‍ഫേസ് ആയി ചേര്‍ക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യ കാലഘട്ടത്തില്‍ ഇന്ത്യയുടെ ബാങ്കിംഗ് മേഖല വലിയ ചിന്തകളോടും നൂതനമായ സമീപനങ്ങളോടും കൂടി മുന്നോട്ട് പോകും.

 സുഹൃത്തുക്കളേ,

 മറ്റൊരു വിഷയമുണ്ട്, അതാണ് ഫിന്‍ടെക്. ഇനിയും വൈകിയാല്‍ നമ്മള്‍ പിന്നാക്കം പോകും.  പുതിയതെല്ലാം സ്വീകരിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ ശക്തി വളരെ അത്ഭുതകരമാണ്.  ഇന്ന് പഴം വില്‍പനക്കാരും പച്ചക്കറി വില്‍പ്പനക്കാരും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടയ്ക്കാന്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ കണ്ടിരിക്കണം.  ക്ഷേത്രങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഇടുക, സംഭാവനകള്‍ ഡിജിറ്റലായി നല്‍കും. ചുരുക്കത്തില്‍, എല്ലായിടത്തും ഫിന്‍ടെക്കിനെ സംബന്ധിച്ച ഒരു അന്തരീക്ഷമുണ്ട്.  ബാങ്കുകളില്‍ മത്സരത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ബാങ്ക് ശാഖകളിലും 100% ഡിജിറ്റല്‍ ഇടപാടുകളുള്ള മുന്‍നിര ഇടപാടുകാര്‍ ഉണ്ടായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവരുടെ മുഴുവന്‍ ഇടപാടുകളും ഡിജിറ്റലായി പ്രവര്‍ത്തിക്കണം. യുപിഐയുടെ രൂപത്തില്‍ നമുക്ക് വളരെ ഫലപ്രദമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്.  എന്തുകൊണ്ടാണ് നാം അത് ചെയ്യാത്തത്?  മുമ്പ് നമ്മുടെ ബാങ്കിംഗ് മേഖലയിലെ സ്ഥിതി എന്തായിരുന്നു?  ഇടപാടുകാര്‍ വന്ന് ടോക്കണ്‍ എടുത്ത് പണം കൊണ്ടുപോകുമായിരുന്നു.  പിന്നീട് ആ കറന്‍സി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി മറ്റാരോ വീണ്ടും പരിശോധിച്ചു.  കറന്‍സി നോട്ടുകള്‍ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നറിയാന്‍ ഏറെ സമയം ചെലവഴിച്ചു.  ഒരു ഇടപാടുകാരന്‍ അല്ലെങ്കില്‍ ഇടപാടുകാരി 20 മുതല്‍ 30 മിനിറ്റ് വരെ ബാങ്കില്‍ ചെലവഴിക്കും.  ഇന്ന് യന്ത്രങ്ങള്‍ കറന്‍സി നോട്ടുകള്‍ എണ്ണുന്നു, നിങ്ങള്‍ സാങ്കേതികവിദ്യയുടെ ഫലങ്ങള്‍ ആസ്വദിക്കുന്നു.  എന്നാല്‍ ഇപ്പോഴും ഡിജിറ്റല്‍ ഇടപാടുകളോടുള്ള മടി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.  കുതിച്ചുചാട്ടം നടത്തേണ്ട കാലഘട്ടമാണിത്, ഫിന്‍ടെക് ഒരു വലിയ ട്രാക്കാണ്.  സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് മഹോത്സവത്തില്‍, 2022 ഓഗസ്റ്റ് 15-ന് മുമ്പ് ഓരോ ബാങ്ക് ശാഖയിലും 100 ശതമാനം ഡിജിറ്റല്‍ ഇടപാടുകളുള്ള 100 ക്ലയന്റുകളെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അപ്പോള്‍ നിങ്ങള്‍ മാറ്റം തിരിച്ചറിയും.  ജന്‍ധന്‍ അക്കൗണ്ടുകളുടെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിഞ്ഞു.  ഈ ചെറിയ സാധ്യതകളുടെ ശക്തിയില്‍ പലമടങ്ങ് വര്‍ദ്ധനവ് നിങ്ങള്‍ കണ്ടെത്തും.  ഒരു സംസ്ഥാനത്ത് ദീര്‍ഘകാലം സേവിക്കാനുള്ള പദവി എനിക്കുണ്ടായി.  എല്ലാ വര്‍ഷവും, ബാങ്കുകളുമായി മീറ്റിംഗുകള്‍ ഉണ്ടാകാറുണ്ടായിരുന്നു, ഭാവി ആസൂത്രണത്തെക്കുറിച്ചും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.  ബാങ്കുകള്‍ പലപ്പോഴും വനിതാ സ്വയം സഹായ സംഘങ്ങളുമായി അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും വായ്പാ തുക മുഴുവന്‍ നിശ്ചിത തീയതിക്ക് മുമ്പ് തിരികെ നല്‍കുമെന്ന് അഭിമാനത്തോടെ പറയുകയും ചെയ്യും.  നിങ്ങള്‍ക്ക് അത്തരമൊരു മികച്ച പോസിറ്റീവ് അനുഭവം ഉണ്ടാകുമ്പോള്‍, അതിന് ഒരു ഉത്തേജനം നല്‍കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സജീവമായ ആസൂത്രണം ഉണ്ടോ?  താഴെത്തട്ടില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വലിയ ചാലകശക്തിയായി മാറാന്‍ കഴിയുന്ന തരത്തില്‍ നമ്മുടെ വനിതാ സ്വയം സഹായ സംഘങ്ങളുടെ സാധ്യതകള്‍ വളരെ വലുതാണ്.  ഞാന്‍ നിരവധി ആളുകളോട് സംസാരിക്കുകയും വിപണിയില്‍ നിരവധി ആധുനിക സാമ്പത്തിക സംവിധാനങ്ങള്‍ ലഭ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്തു.  സാധാരണ പൗരന്റെ സാമ്പത്തിക ശക്തിയുടെ മഹത്തായ അടിത്തറയായി മാറാം.  ഈ പുതിയ സമീപനത്തിലൂടെ പുതിയ നിശ്ചയദാര്‍ഢ്യത്തോടെ ഒരു കുതിച്ചുചാട്ടം നടത്താനുള്ള അവസരമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.  അടിസ്ഥാന ജോലികള്‍ തയ്യാറാണ്, ഞാന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് 50 തവണയെങ്കിലും ബാങ്കുകളോട് പറഞ്ഞിട്ടുണ്ട്.  എന്റെ വാക്കുകള്‍ എണ്ണൂ, രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും ഞാന്‍ നിങ്ങളോടൊപ്പവും നിങ്ങള്‍ക്കുവേണ്ടിയും ഉണ്ടെന്നതിന്റെ തെളിവായി ഈ വീഡിയോ ക്ലിപ്പ് നിങ്ങള്‍ക്ക് സൂക്ഷിക്കാം.  ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ് ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കുന്നത്.  അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ഞാന്‍ നിങ്ങളോടൊപ്പം മതിലായി നില്‍ക്കാന്‍ തയ്യാറാണ്.  എന്നാല്‍ ഇനി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ട്.  ഇത്രയും വിസ്മയകരമായ ഒരു ഗ്രൗണ്ട് വര്‍ക്ക് ഒരുങ്ങുമ്പോള്‍, ആകാശത്തെ തൊടാനുള്ള അതിരുകളില്ലാത്ത അവസരങ്ങളും സാധ്യതകളും ഉണ്ട്, ചിന്തയില്‍ മാത്രം സമയം ചിലവഴിച്ചാല്‍ വരും തലമുറകള്‍ നമ്മോട് ക്ഷമിക്കില്ല.

 നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ആശംസകള്‍!

 നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage