“ഇന്ന്, ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ 100 ​​ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. രണ്ടോ മൂന്നോ തവണ വേഗത്തിൽ പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയുടെ ‘ഗതിശക്തി’ നയം "
“നമ്മുടെ പർവതങ്ങൾ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കോട്ടകൾ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കോട്ടകൾ കൂടിയാണ്. മലനിരകളിൽ താമസിക്കുന്നവരുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് രാജ്യത്തിന്റെ മുൻ‌ഗണനകളിലൊന്ന് "
"ഇന്നത്തെ ഗവൺമെന്റിന് ലോകത്തെ ഒരു രാജ്യത്തിന്റെയും സമ്മർദ്ദത്തിന് വിധേയമാകാൻ കഴിയില്ല. രാഷ്ട്രം ആദ്യം എന്ന മന്ത്രം പിന്തുടരുന്ന ആളുകളാണ് നമ്മൾ, എല്ലായ്പ്പോഴും രാഷ്ട്രം ആദ്യം"
ഞങ്ങൾ എന്ത് പദ്ധതികൾ കൊണ്ടുവന്നാലും, വിവേചനമില്ലാതെ അത് എല്ലാവർക്കും വേണ്ടിയുള്ളവയായിരിക്കും. വോട്ട് ബാങ്ക് രാഷ്ട്രീയം അടിസ്ഥാനമാക്കാതെ ജനസേവനത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത് . രാജ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ സമീപനം"

എല്ലാ ബഹുമാനപ്പെട്ട മുതിര്‍ന്നവരെയും സഹോദരിമാരെയും മാതൃസഹോദരിമാരെയും ഉത്തരാണ്ഡിലെ സഹോദരീ സഹോദരന്‍മാരെയും ആദരവ് അറിയിക്കുന്നു. എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ആശംസകള്‍.

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീ. ഗുര്‍മീത് സിങ് ജി, ജനപ്രിയനും ഊര്‍ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ. പുഷ്‌കര്‍ സിങ് ധമിജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ പ്രള്‍ഹാദ് ജോഷി ജി, അജയ് ഭട്ട് ജി, ഉത്തരാഖണ്ഡ് മന്ത്രിമാരായ സത്പാല്‍ മഹാരാജ് ജി, ഹരക് സിങ് റാവത് ജി, സംസ്ഥാന മന്ത്രിസഭയിലെ മറ്റംഗങ്ങളെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ നിഷാങ്ക് ജി, തിരത് സിങ് റാവത് ജി, മറ്റ് എം.പിമാരെ, ത്രിവേന്ദ്ര സിങ് റാവത് ജി, വിജയ് ബഹുഗുണ ജി, സംസ്ഥാന നിയമസഭയിലെ മറ്റംഗങ്ങളെ, ജില്ലാ പഞ്ചായത്ത് അംഗങ്ങളെ, മദന്‍ കൗഷിക് ജി, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,

നിങ്ങള്‍ ഇത്രയധികം പേര്‍ കൂട്ടമായി ഞങ്ങളെ അനുഗ്രഹിക്കാന്‍ എത്തിയിരിക്കുന്നു. നിങ്ങളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കുന്നതില്‍ ഞങ്ങള്‍ എല്ലാവരും ആവേശഭരിതരാണ്. ഉത്തരാഖണ്ഡ് മുഴുവന്‍ രാജ്യത്തിന്റെയും വിശ്വാസം മാത്രമല്ല, അത് കര്‍മ്മത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാടാണ്. അതിനാല്‍, ഈ പ്രദേശത്തിന്റെ മഹത്തായ വികസനം ഇരട്ട എന്‍ജിനോടുകൂടിയ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനയാണ്. ഉത്തരാഖണ്ഡിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയത് ഈ ആവേശത്തിലാണ്. സംസ്ഥാന ഗവണ്‍മെന്റ് ഈ പദ്ധതികള്‍ അതിവേഗം നടപ്പാക്കിവരികയാണ്. ഇത് മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, 18,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഒന്നുകില്‍ സമര്‍പ്പിക്കുകയോ അവയുടെ തറക്കല്ലിടുകയോ ചെയ്തു. കണക്റ്റിവിറ്റി, ആരോഗ്യം, സംസ്‌കാരം, തീര്‍ത്ഥാടനം, വൈദ്യുതി, ശിശുസൗഹൃദ നഗര പദ്ധതികള്‍, മിക്കവാറും എല്ലാ മേഖലകളുമായും ബന്ധപ്പെട്ട പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ഷങ്ങളോളം കഠിനാധ്വാനത്തിനും ആവശ്യമായ നിരവധി നടപടിക്രമങ്ങള്‍ക്കുമൊടുവില്‍ ഈ ദിവസം വന്നെത്തി. നേരത്തെ കേദാര്‍പുരി എന്ന പുണ്യഭൂമിയില്‍ നിന്ന് ഞാന്‍ ഇത് പറഞ്ഞു, ഇന്ന് ഞാന്‍ ഡെറാഡൂണില്‍ നിന്ന് ആവര്‍ത്തിക്കുകയാണ്. ഈ ദശകത്തെ ഉത്തരാഖണ്ഡിന്റെ ദശകമാക്കുന്നതില്‍ ഈ പദ്ധതികള്‍ സുപ്രധാന പങ്ക് വഹിക്കും. ഈ പദ്ധതികള്‍ക്കെല്ലാം ഞാന്‍ ഉത്തരാഖണ്ഡിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ നേട്ടം എന്താണെന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരാഖണ്ഡിലെ അതിവേഗ വികസനത്തിന്റെ ഒഴുക്ക് കാണാം.

സഹോദരീ സഹോദരന്‍മാരെ,

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടല്‍ ബിഹാരി വാജ്പേയി ജി ഇന്ത്യയില്‍ കണക്റ്റിവിറ്റി വേഗത്തിലാക്കാനുള്ള പ്രചരണം ആരംഭിച്ചു. എന്നാല്‍ അദ്ദേഹത്തിന് ശേഷം 10 വര്‍ഷം രാജ്യത്ത് നിലനിന്നത് രാജ്യത്തിന്റെയും ഉത്തരാഖണ്ഡിന്റെയും വിലപ്പെട്ട സമയം പാഴാക്കുന്ന ഒരു ഗവണ്‍മെന്റാണ്. 10 വര്‍ഷമായി രാജ്യത്ത് അഴിമതിയാരോപണങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിനുണ്ടായ ഈ നഷ്ടം നികത്താന്‍ നമ്മള്‍ അതിന്റെ ഇരട്ടി പ്രയത്‌നിച്ചു, ഇന്നും അത് ചെയ്യുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളില്‍ 100 ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യ ഇന്ന് മുന്നോട്ട് പോകുന്നത്. ഇന്ന് ഇന്ത്യയുടെ നയം ചലനാത്മകതയെ പ്രതിഫലിപ്പിക്കുന്നു; രണ്ടോ മൂന്നോ തവണ വേഗത്തില്‍ പ്രവര്‍ത്തിക്കുക. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികള്‍ വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുന്ന പഴയ രീതികള്‍ ഒഴിവാക്കി പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ ഗവണ്‍മെന്റ് ഇപ്പോള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ നിരയില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഒരു 'മഹായജ്ഞ' കണക്റ്റിവിറ്റിയാണ് നടക്കുന്നത്. ഈ 'മഹായജ്ഞ'ത്തിന്റെ ഒരു 'യാഗം' ഇന്ന് ദേവഭൂമിയില്‍ നടക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഭക്തരും സംരംഭകരും പ്രകൃതി സ്‌നേഹികളായ വിനോദസഞ്ചാരികളും ഈ ദേവഭൂമിയില്‍ എത്തുന്നു. ഈ ഭൂമിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചാര്‍ധാം ഓള്‍ വെതര്‍ റോഡ് പദ്ധതിക്ക് കീഴില്‍ ദേവപ്രയാഗ് മുതല്‍ ശ്രീകോട്ട് വരെയും ബ്രഹ്മപുരി മുതല്‍ കൗഡിയലഹവെ വരെയുള്ള പദ്ധതികളും ഇന്ന് ഉദ്ഘാടനം ചെയ്തു. ബദരീനാഥ് ധാം വഴിയുള്ള ലംബാഗഢ് മണ്ണിടിച്ചിലിന്റെ രൂപത്തിലുള്ള തടസ്സം പരിഹരിച്ചു. ഈ മണ്ണിടിച്ചില്‍ നിരവധി തീര്‍ഥാടകരുടെ ബദരീനാഥ്ജിയിലേക്കുള്ള യാത്ര തടസ്സപ്പെടുത്തുകയോ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തു, ചില ആളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കാതെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരായി. ഇപ്പോള്‍ ബദരീനാഥ്ജിയിലേക്കുള്ള തീര്‍ത്ഥാടനം മുമ്പത്തേക്കാള്‍ സുരക്ഷിതവും ആസ്വാദ്യകരവുമാകും. ഇന്ന് ബദരീനാഥ്ജി, ഗംഗോത്രി, യമുനോത്രി ധംഹാവെ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് നിരവധി പുതിയ പദ്ധതികള്‍ ആരംഭിച്ചു.

സഹോദരീ സഹോദരന്മാരേ,

വര്‍ഷങ്ങളായി, മികച്ച കണക്റ്റിവിറ്റിയില്‍ നിന്നും സൗകര്യങ്ങളില്‍ നിന്നും വിനോദസഞ്ചാരത്തിനും തീര്‍ത്ഥാടനത്തിനും എത്രത്തോളം പ്രയോജനം ലഭിക്കുന്നുണ്ടെന്ന് കേദാര്‍നാഥ്ധാമില്‍ നാം കണ്ടു. 2012ല്‍ കേദാര്‍നാഥില്‍ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് 5.70 ലക്ഷം പേര്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചിരുന്നു. അതൊരു വലിയ റെക്കോര്‍ഡായിരുന്നു. 2019ല്‍ കൊറോണ പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് 10 ലക്ഷത്തിലധികം ആളുകള്‍ കേദാര്‍നാഥ്ജി സന്ദര്‍ശിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കേദാര്‍ധാമിന്റെ പുനര്‍നിര്‍മ്മാണം ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, അവിടെയുള്ള ആളുകള്‍ക്ക് തൊഴിലിനും സ്വയം തൊഴിലിനും ധാരാളം അവസരങ്ങള്‍ നല്‍കുകയും ചെയ്തു.

 

സുഹൃത്തുക്കളെ,

മുമ്പ്, ഞാന്‍ ഉത്തരാഖണ്ഡില്‍ വന്ന് ആളുകളെ കാണുമ്പോഴെല്ലാം, അവര്‍ എന്നോട് പറയുമായിരുന്നു, ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്ര ഗണേഷ്പൂര്‍ വരെ സുഗമമാണെന്നും അതിനുശേഷം വളരെ ബുദ്ധിമുട്ടാണെന്നും. ഇന്ന് ഡല്‍ഹി-ഡെറാഡൂണ്‍ സാമ്പത്തിക ഇടനാഴിക്കു തറക്കല്ലിട്ടതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അത് തയ്യാറായിക്കഴിഞ്ഞാല്‍ ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് യാത്ര ചെയ്യാന്‍ എടുക്കുന്ന സമയം പകുതിയോളമായി കുറയും. ഇത് ഡെറാഡൂണിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഹരിദ്വാര്‍, മുസാഫര്‍നഗര്‍, ഷാംലി, ബാഗ്പത്, മീററ്റ് എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കും സൗകര്യമൊരുക്കും. ഈ സാമ്പത്തിക ഇടനാഴി ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്കുള്ള യാത്രാ സമയം കുറയ്ക്കും. ഹരിദ്വാര്‍ റിംഗ് റോഡ് പദ്ധതി ഹരിദ്വാര്‍ നഗരത്തെ ഗതാഗതക്കുരുക്കിന്റെ കാലങ്ങളായുള്ള പ്രശ്നത്തില്‍ നിന്ന് മോചിപ്പിക്കും. ഇത് കുമോണ്‍ മേഖലയുമായുള്ള ബന്ധം എളുപ്പമാക്കുകയും ചെയ്യും. ഇതിന് പുറമെ ഋഷികേശിലെ ലക്ഷ്മണ്‍ ജൂലാബ്രിഡ്ജിന് സമീപം പുതിയ പാലത്തിന്റെ തറക്കല്ലിടലും നടന്നു.

സഹോദരീ സഹോദരന്മാരേ,

ഡല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ്വേ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം നമ്മുടെ വികസന മാതൃകയുടെ സാക്ഷ്യപത്രമായിരിക്കും. വ്യവസായങ്ങളുടെ ഇടനാഴിക്കൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ, പൊക്കത്തിലുള്ള വന്യജീവി ഇടനാഴിയും നിര്‍മിക്കും. ഈ ഇടനാഴി ഗതാഗതം സുഗമമാക്കുക മാത്രമല്ല, വന്യമൃഗങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

ഉത്തരാഖണ്ഡിലെ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളായ ഔഷധ ഗുണങ്ങളുള്ള ഔഷധസസ്യങ്ങള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. ഉത്തരാഖണ്ഡിന്റെ ഈ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിച്ചിട്ടില്ല. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ആധുനിക സുഗന്ധ ലബോറട്ടറി ഉത്തരാഖണ്ഡിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.

സഹോദരീ സഹോദരന്മാരേ,

നമ്മുടെ പര്‍വതങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കോട്ടകള്‍ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കോട്ടകള്‍ കൂടിയാണ്. പര്‍വതങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് രാജ്യത്തിന്റെ മുന്‍ഗണനകളിലൊന്ന്. പക്ഷേ നിര്‍ഭാഗ്യവശാല്‍, പതിറ്റാണ്ടുകളായി ഗവണ്‍മെന്റില്‍ തുടരുന്നവരുടെ നയത്തിലും തന്ത്രത്തിലും ഇത് ഉള്‍പ്പെട്ടില്ല. അത് ഉത്തരാഖണ്ഡിലായാലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലായാലും സ്വന്തം ഖജനാവ് നിറയ്ക്കുകയും ബന്ധുക്കളെ പരിപാലിക്കുകയും ചെയ്യുക എന്ന ഒരേയൊരു ഉദ്ദേശ്യമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

സഹോദരീ സഹോദരന്മാരേ,

നമുക്ക് ഉത്തരാഖണ്ഡ് കഠിനിനഷ്ഠയുടെയും കഠിനാധ്വാനത്തിന്റെയും പാതയാണ്. 2007നും 2014നും ഇടയില്‍ ഏഴ് വര്‍ഷക്കാലം മുന്‍ കേന്ദ്ര ഗവണ്‍മെന്റ് ഉത്തരാഖണ്ഡിനായി എന്താണ് ചെയ്തത്? ആ ഏഴു വര്‍ഷങ്ങളില്‍, മുന്‍ ഗവണ്‍മെന്റ് ഉത്തരാഖണ്ഡില്‍ 288 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിച്ചു; 300 കിലോമീറ്റര്‍ പോലും ആയില്ല. അതേസമയം നമ്മുടെ ഗവണ്‍മെന്റ് ഉത്തരാഖണ്ഡില്‍ 2,000 കിലോമീറ്ററിലധികം ദേശീയ പാത ഏഴ് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചു. എന്നോട് പറയൂ സഹോദരീസഹോദരന്മാരേ, നിങ്ങള്‍ ഇത് നല്ല പ്രകടനമായി കണക്കാക്കുന്നുണ്ടോ ഇല്ലയോ? അത് ജനങ്ങള്‍ക്ക് നല്ലതാണോ അല്ലയോ? ഇത് ഉത്തരാഖണ്ഡിന് ഗുണം ചെയ്യുമോ ഇല്ലയോ? അത് നിങ്ങളുടെ വരും തലമുറക്ക് ഗുണം ചെയ്യുമോ ഇല്ലയോ? ഉത്തരാഖണ്ഡിലെ യുവാക്കളുടെ വിധി മാറുമോ ഇല്ലയോ? ഇതുമാത്രമല്ല, ഉത്തരാഖണ്ഡിലെ ദേശീയ പാതയ്ക്ക് ഏഴ് വര്‍ഷം കൊണ്ട് 600 കോടിയോളം രൂപയാണ് മുന്‍ ഗവണ്‍മെന്റ് ചെലവഴിച്ചത്. ഇപ്പോള്‍ കേള്‍ക്കൂ, ഈ ഏഴര വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഗവണ്‍മെന്റ് 12,000 കോടിയിലധികം രൂപ ചെലവഴിച്ചു. 600 കോടി രൂപയും 12000 കോടി രൂപയും തമ്മിലുള്ള വ്യത്യാസം നോക്കൂ. ഇപ്പോള്‍ നിങ്ങള്‍ പറയൂ, ഉത്തരാഖണ്ഡ് ഞങ്ങള്‍ക്ക് മുന്‍ഗണനയാണോ അല്ലയോ? നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ? ഞങ്ങള്‍ അത് ചെയ്‌തോ ഇല്ലയോ? ഉത്തരാഖണ്ഡിന് വേണ്ടി ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ?

സഹോദരീ സഹോദരന്മാരെ,

ഇത് വെറുമൊരു കണക്കല്ല. ഇത്രയും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ പിന്നെ എത്ര കാര്യങ്ങള്‍ വേണ്ടിവരും? നമുക്ക് സിമന്റ്, ഇരുമ്പ്, മരം, ഇഷ്ടിക, കല്ല്, തൊഴിലാളികളും സംരംഭകരും ഉള്‍പ്പെടെ നാട്ടുകാരായ യുവാക്കള്‍ക്ക് വിവിധ അവസരങ്ങളുണ്ട്. ഈ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളും എന്‍ജിനീയര്‍മാരും മാനേജ്മെന്റും കൂടുതലും പ്രാദേശിക തലത്തിലാണ് അണിനിരക്കുന്നത്. അതിനാല്‍, ഈ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് ഉത്തരാഖണ്ഡില്‍ ഒരു പുതിയ തൊഴില്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞത് അഭിമാനത്തോടെ ഇന്ന് പറയാന്‍ കഴിയും. പല രാഷ്ട്രീയക്കാര്‍ക്കും അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ഓര്‍മശക്തി ഇല്ലെങ്കിലും എനിക്കത് ഉണ്ട്. അപ്പോള്‍ ഞാന്‍ എന്താണ് പറഞ്ഞത്? ഉത്തരാഖണ്ഡിലെ വെള്ളവും യുവത്വവും ഉത്തരാഖണ്ഡിന് നേട്ടമാകുമെന്ന് എനിക്ക് അഭിമാനത്തോടെ ഇന്ന് പറയാന്‍ കഴിയും.

സുഹൃത്തുക്കളെ,

അതിര്‍ത്തി മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും മുന്‍ ഗവണ്‍മെന്റുകള്‍ വേണ്ടത്ര ഗൗരവമായി എടുത്തിരുന്നില്ല. അതിര്‍ത്തിയോട് ചേര്‍ന്ന് റോഡുകളും പാലങ്ങളും ഉണ്ടാകണമെന്ന് അവര്‍ ശ്രദ്ധിച്ചില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍, ആധുനിക ആയുധങ്ങള്‍, അല്ലെങ്കില്‍ തീവ്രവാദികള്‍ക്ക് തക്ക മറുപടി നല്‍കല്‍ എന്നിങ്ങനെ എല്ലാ തലത്തിലും സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തതുപോലെയായിരുന്നു അത്. എന്നാല്‍ ഇന്ന് നിലവിലുള്ള ഗവണ്‍മെന്റിന് ലോകത്തെ ഒരു രാജ്യത്തിന്റെയും സമ്മര്‍ദ്ദത്തിന് വിധേയമാകാന്‍ കഴിയില്ല. രാജ്യം ആദ്യം, എപ്പോഴും ആദ്യം എന്ന മന്ത്രം പിന്തുടരുന്ന ആളുകളാണ് നാം. അതിര്‍ത്തി മലയോര മേഖലകളില്‍ നൂറുകണക്കിന് കിലോമീറ്റര്‍ പുതിയ റോഡുകള്‍ നാം നിര്‍മ്മിച്ചു. ജോലിചെയ്യാന്‍ ബുദ്ധിമുട്ടേറിയ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടായിരുന്നിട്ടും ഇത് അതിവേഗം നടക്കുന്നു. കുട്ടികളെ സൈന്യത്തിലേക്ക് അയക്കുന്ന ഉത്തരാഖണ്ഡിലെ ഓരോ കുടുംബവും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു.

സുഹൃത്തുക്കളെ,

മലയോരങ്ങളില്‍ താമസിക്കുന്നവര്‍ വികസനത്തിന്റെ മുഖ്യധാരയില്‍ ചേരുന്നത് മാത്രം സ്വപ്നം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എപ്പോള്‍ ആവശ്യത്തിന് വൈദ്യുതിയോ നല്ല വീടോ കിട്ടുമെന്ന് തലമുറകളായി അവര്‍ ചിന്തിച്ചിരുന്നു. അവരുടെ ഗ്രാമത്തിലേക്ക് റോഡ് ഉണ്ടാകുമോ ഇല്ലയോ? മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങള്‍ ഉണ്ടാകുമോ ഇല്ലയോ, കുടിയേറ്റ പ്രക്രിയ എപ്പോള്‍ അവസാനിക്കും? എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍.

എന്നാല്‍ സുഹൃത്തുക്കളെ,

എന്തെങ്കിലും ചെയ്യാനുള്ള ആവേശം ഉണ്ടാകുമ്പോള്‍, രൂപവും മനോഭാവവും മാറുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. പൗരന്മാര്‍ തങ്ങളുടെ പ്രശ്നങ്ങളുമായി വന്നശേഷം നടപടിയെക്കുറിച്ച് ആലോചിക്കാന്‍ ഗവണ്‍മെന്റ് ഇന്ന് കാത്തിരിക്കുന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് നേരിട്ട് പൗരന്മാരിലേക്ക് പോകുന്നു. ഉത്തരാഖണ്ഡിലെ 1.25 ലക്ഷം വീടുകളില്‍ പൈപ്പ് വെള്ളം എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നിങ്ങള്‍ ഓര്‍ക്കുന്നു. ഇന്ന് 7.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭിക്കുന്നു. ഈ അമ്മമാരും പെങ്ങന്മാരും അവരുടെ അടുക്കളയില്‍ നേരിട്ട് വെള്ളം കിട്ടുമ്പോള്‍ എന്നെ അനുഗ്രഹിക്കുമോ ഇല്ലയോ? അമ്മമാരുടെയും സഹോദരിമാരുടെയും ഒട്ടനവധി പ്രശ്നങ്ങള്‍ അവരുടെ വീടുകളിലേക്ക് പൈപ്പ് വെള്ളം എത്തുമ്പോള്‍ പരിഹരിക്കപ്പെടുന്നു. ജല്‍ ജീവന്‍ മിഷന്‍ ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ ശ്രമത്തില്‍ നാം വിജയിച്ചു. ഇത് ഉത്തരാഖണ്ഡിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളും എല്ലായ്‌പ്പോഴും ഞങ്ങളോട് വളരെയധികം വാത്സല്യം ചൊരിഞ്ഞിട്ടുണ്ട്. ഈ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം സുഗമമാക്കുന്നതിനായി കഠിനാധ്വാനം ചെയ്തും ആത്മാര്‍ത്ഥമായും അവരുടെ കടം വീട്ടാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നു.

സുഹൃത്തുക്കളെ,

ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന് കീഴില്‍ ഉത്തരാഖണ്ഡിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലും അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇത്രയും ചെറിയ സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ മൂന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം ലഭിച്ചു. ഹരിദ്വാര്‍ മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടലും ഇന്ന് നടന്നു. ഋഷികേശ് എയിംസ് ഇതിനകം പ്രവര്‍ത്തനക്ഷമമാണ്, ഉടന്‍ തന്നെ കുമോണിലെ സാറ്റലൈറ്റ് സെന്ററും സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങും. ധാമിജിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും മുഴുവന്‍ ഉത്തരാഖണ്ഡ് ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു, കാരണം ഉത്തരാഖണ്ഡ് ഇന്ന് പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഈ വിജയത്തിന് പിന്നില്‍ മെച്ചപ്പെട്ട വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യത്തിന് വലിയ പങ്കുണ്ട്. ഈ കൊറോണ കാലയളവില്‍ ഉത്തരാഖണ്ഡില്‍ അന്‍പതിലധികം പുതിയ ഓക്‌സിജന്‍ പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

തങ്ങളുടെ കുട്ടി ഡോക്ടറോ എഞ്ചിനീയറോ ആകണമെന്നോ മാനേജ്മെന്റ് പഠനം നടത്തണമെന്നോ ഉള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രൂപീകരിക്കുകയും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? നിങ്ങളുടെ മകനോ മകളോ ഡോക്ടറാകാന്‍ കഴിയുമോ? ഇന്ന്, പുതിയ മെഡിക്കല്‍ കോളേജുകള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള സീറ്റുകളുടെ എണ്ണം എന്നിവ രാജ്യത്തിന്റെ ഇന്നത്തെയും ഭാവി തലമുറയുടെയും ഭാവിയെ ശക്തിപ്പെടുത്തുന്നു. സാധാരണക്കാരന് അവന്റെ കഴിവുകള്‍ വര്‍ധിപ്പിച്ചും ശാക്തീകരിച്ചും അന്തസ്സോടെ ജീവിക്കാനുള്ള പുതിയ അവസരങ്ങള്‍ നാം നല്‍കുന്നു.

സുഹൃത്തുക്കളെ,

കാലക്രമേണ, നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ നിരവധി വളച്ചൊടിക്കലുകള്‍ കടന്നുവന്നിട്ടുണ്ട്. ഇന്ന് ഉത്തരാഖണ്ഡിന്റെ പുണ്യഭൂമിയില്‍ നിന്ന് ഇതിനെക്കുറിച്ച് ചിലത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വിഭാഗത്തെയോ ഒരു ജാതിയെയോ ഒരു പ്രത്യേക മതത്തെയോ മാത്രം ശ്രദ്ധിച്ചുകൊണ്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നു. ഈ ശ്രമങ്ങള്‍ നടത്തി, അവര്‍ അതില്‍ അവരുടെ വോട്ട് ബാങ്ക് കാണുന്നു. ഒരു വോട്ട് ബാങ്ക് ഉണ്ടാക്കുക, അതിനെ സന്തോഷിപ്പിക്കുക, എല്ലാം ശരിയാകും എന്ന ചിന്താഗതിയാണ് ഉള്ളത്. ജനങ്ങളെ ശക്തരാക്കാന്‍ അനുവദിക്കാത്ത മറ്റൊരു വികലമായ സമീപനവും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആളുകള്‍ നിസ്സഹായരായി തുടരണമെന്നും അങ്ങനെ അവരുടെ കിരീടം കേടുകൂടാതെയിരിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി അവരെ ആശ്രിതരാക്കുക എന്നതായിരുന്നില്ല ഈ വികൃത രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. നിര്‍ഭാഗ്യവശാല്‍, ഗവണ്‍മെന്റാണ് എല്ലാമെന്നും ഗവണ്‍മെന്റ് ഉള്ളതിനാല്‍ തങ്ങള്‍ നിലനില്‍ക്കുമെന്നുമുള്ള വിശ്വാസം ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുത്തു. ഒരു വിധത്തില്‍, രാജ്യത്തെ സാധാരണക്കാരന്റെ ആത്മാഭിമാനവും അഭിമാനവും നന്നായി ആലോചിച്ചു തയ്യാറാക്കിയ തന്ത്രത്തിലൂടെ തകര്‍ത്ത് അവനെ ആശ്രിതനാക്കി. ഖേദകരമെന്നു പറയട്ടെ, അവര്‍ ഈ സമീപനം തുടര്‍ന്നു. ആളുകള്‍ക്ക് അതൊട്ടും മനസ്സിലായില്ല. എന്നാല്‍ ഞങ്ങള്‍ മറ്റൊരു സമീപനം തിരഞ്ഞെടുത്തു. ഞങ്ങള്‍ തിരഞ്ഞെടുത്ത പാത ബുദ്ധിമുട്ടേറിയതാണ്, പക്ഷേ അത് രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യമനുസരിച്ചുള്ളതാണ്. ഞങ്ങളുടെ പാത എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നതാണ്. പദ്ധതികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതായിരിക്കും. വിവേചനം ഉണ്ടാകില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം ജനസേവനത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കിയത്. രാജ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ സമീപനം. ഓരോ കുടുംബവും ശക്തമാകുമ്പോള്‍ രാജ്യം ശക്തമാകും. വോട്ട് ബാങ്കിന് അനുയോജ്യമല്ലാത്ത, എന്നാല്‍ നിങ്ങളുടെ ജീവിതം എളുപ്പമാക്കുകയും പുതിയ അവസരങ്ങള്‍ നല്‍കുകയും വിവേചനമില്ലാതെ നിങ്ങളെ ശക്തരാക്കുകയും ചെയ്യുന്ന പദ്ധതികള്‍ ഞങ്ങള്‍ കണ്ടെത്തി.

തീര്‍ച്ചയായും, നിങ്ങളുടെ കുട്ടികള്‍ എന്നെന്നേക്കുമായി ആശ്രിത ജീവിതം നയിക്കുന്ന ഒരു അന്തരീക്ഷം നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് പാരമ്പര്യമായി ഉള്ള പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും നിങ്ങളുടെ കുട്ടികളിലേക്കു കൈമാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളെ ആശ്രയിക്കാത്തവരും സ്വതന്ത്രരുമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ കര്‍ഷകരും ഊര്‍ജ്ജ ദാതാക്കളായി മാറണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍, വയല്‍ വരമ്പില്‍ ഒരാള്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയുന്ന കുസും പദ്ധതി ഞങ്ങള്‍ നടപ്പാക്കി. ഇതോടെ പാടത്ത് തന്നെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചു. ഞങ്ങള്‍ കര്‍ഷകരെ ആരെയും ആശ്രയിക്കുന്നവരാക്കി മാറ്റിയില്ല; സൗജന്യ വൈദ്യുതി ലഭിക്കുന്നു എന്ന തോന്നല്‍ അവര്‍ക്കുണ്ടായതുമില്ല. അവര്‍ക്കു വൈദ്യുതി കിട്ടിയെന്നു മാത്രമല്ല, രാജ്യത്തിനു ഭാരവുമുണ്ടായില്ല. ഒരു തരത്തില്‍, അവര്‍ സ്വതന്ത്രരായി, ഈ പദ്ധതി നമ്മുടെ കര്‍ഷകര്‍ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ, ഞങ്ങള്‍ രാജ്യത്തുടനീളം ഉജാല പദ്ധതി ആരംഭിച്ചു. വീടുകളിലെ വൈദ്യുതി ബില്‍ കുറയ്ക്കാന്‍ ശ്രമം തുടങ്ങി. കോടിക്കണക്കിന് എല്‍ഇഡി ബള്‍ബുകള്‍ രാജ്യമെമ്പാടും ഇവിടെ ഉത്തരാഖണ്ഡിലും നല്‍കി. നേരത്തെ 300-400 രൂപയുണ്ടായിരുന്ന എല്‍ഇഡി ബള്‍ബ് ഇപ്പോള്‍ 40-50 രൂപയ്ക്ക് ലഭിക്കും. ഇന്ന് എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നു, ജനങ്ങളുടെ വൈദ്യുതി ബില്ലും കുറയുന്നു. പല ഇടത്തരം കുടുംബങ്ങളിലും താഴ്ന്ന ഇടത്തരം കുടുംബങ്ങളിലും വൈദ്യുതി ബില്‍ പ്രതിമാസം 500-600 രൂപ കുറഞ്ഞു.

സുഹൃത്തുക്കളെ,

അതുപോലെ, ഞങ്ങള്‍ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും വിലകുറഞ്ഞതാക്കി. തത്ഫലമായി ഗ്രാമങ്ങളില്‍ പൊതു സേവന കേന്ദ്രങ്ങള്‍ തുറക്കുന്നു. ഇത് ഗ്രാമങ്ങളില്‍ നിരവധി സൗകര്യങ്ങള്‍ ലഭ്യമാകുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഒരു ഗ്രാമീണന് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്യണമെങ്കില്‍, അയാള്‍ നഗരത്തില്‍ വരേണ്ടതില്ല, ഒരു ദിവസം പാഴാക്കേണ്ടതില്ല, ബസ് ചാര്‍ജിനായി 100-200-300 രൂപ ചെലവഴിക്കേണ്ടതില്ല. അയാള്‍ക്ക് തന്റെ ഗ്രാമത്തിലെ തന്നെ കോമണ്‍ സര്‍വീസ് സെന്ററില്‍ നിന്ന് ഓണ്‍ലൈനായി റെയില്‍വേ ബുക്കിംഗ് നടത്താം. അതുപോലെ, ഉത്തരാഖണ്ഡിലെ ഹോം സ്റ്റേകള്‍ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും പ്രചാരത്തിലുണ്ടെന്ന് നിങ്ങള്‍ കണ്ടിരിക്കണം. കുറച്ച് മുമ്പ്, ഹോം സ്റ്റേകള്‍ മികച്ച വിജയത്തോടെ നടത്തുന്ന ഉത്തരാഖണ്ഡിലെ ജനങ്ങളോട് എനിക്ക് സംസാരിക്കേണ്ടി വന്നു. ഇത്രയധികം വിനോദസഞ്ചാരികള്‍ വരുമ്പോള്‍ ഹോട്ടലുകളുടെ ലഭ്യത പ്രശ്‌നമാകും. ഇപ്പോള്‍ തന്നെ വിനോദസഞ്ചാരികളുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് രണ്ടോ മൂന്നോ ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്രയധികം ഹോട്ടലുകള്‍ ഒറ്റരാത്രികൊണ്ട് പണിയാന്‍ കഴിയില്ലെങ്കിലും എല്ലാ വീട്ടിലും നല്ല സൗകര്യങ്ങളോടെ ഒരു മുറി ഉണ്ടാക്കാം. കൂടുതല്‍ സൗകര്യങ്ങളോടെ ഹോംസ്റ്റേകള്‍ വികസിപ്പിച്ചുകൊണ്ട് ഉത്തരാഖണ്ഡിന് രാജ്യത്തിന് ഒരു പുതിയ ദിശ ചൂണ്ടിക്കാണിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ എല്ലാ കോണിലും ഇത്തരത്തിലുള്ള മാറ്റം ഞങ്ങള്‍ കൊണ്ടുവരുന്നു. ഈ മാറ്റങ്ങളോടെ 21-ാം നൂറ്റാണ്ടില്‍ രാജ്യം മുന്നേറുകയും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ സ്വതന്ത്രരാവുകയും ചെയ്യും.

സുഹൃത്തുക്കളെ,
സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നതും വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീടുകള്‍ നല്‍കുമ്പോള്‍, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആശങ്കയില്‍ നിന്ന് അവര്‍ രക്ഷപ്പെടുന്നു. നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ നല്‍കുമ്പോള്‍, അത് ചികില്‍സയ്ക്കായി ഭൂമി വില്‍ക്കേണ്ടിവരുന്നതില്‍ നിന്ന് അവരെ രക്ഷിക്കുന്നു. കടത്തിന്റെ ദുഷിച്ച ചക്രത്തില്‍ കുടുങ്ങുന്നതില്‍ നിന്ന് അവരെ രക്ഷിക്കുന്നു. കൊറോണ കാലത്ത് നമ്മുടെ ഗവണ്‍മെന്റ് എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കുമ്പോള്‍, അത് അവരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നു. രാജ്യത്തെ പാവപ്പെട്ടവരും രാജ്യത്തെ ഇടത്തരക്കാരും ഈ സത്യം മനസ്സിലാക്കുന്നുവെന്ന് എനിക്കറിയാം. അതിനാല്‍, ഞങ്ങളുടെ പദ്ധതികള്‍ക്ക് രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നു.

സുഹൃത്തുക്കള്‍,

രാജ്യത്തിന്റെ പുരോഗതിയുടെ നിലയ്ക്കില്ല എന്നു മാത്രമല്ല; ഈ സ്വാതന്ത്ര്യത്തിന്റെ പുണ്യ കാലഘട്ടത്തില്‍ പുതുക്കിയ വിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി മുന്നോട്ട് പോകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്തരാഖണ്ഡ് അതിന്റെ രജതജൂബിലി ആഘോഷിക്കും. ഉത്തരാഖണ്ഡിന് സാധിക്കാത്ത ഒരു ലക്ഷ്യവുമില്ല. ഈ ദേവഭൂമിയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്ത ഒരു പ്രമേയവുമില്ല. നിങ്ങള്‍ക്ക് ധമിജിയില്‍ യുവ നേതൃത്വമുണ്ട്, കൂടാതെ പരിചയസമ്പന്നരായ ഒരു ടീമുമുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ഒരു വലിയ നിരതന്നെ നമുക്കുണ്ട്. ഉത്തരാഖണ്ഡിന്റെ ശോഭനമായ ഭാവിക്കായി പ്രതിജ്ഞാബദ്ധരായ 30-40 വര്‍ഷത്തെ അനുഭവപരിചയമുള്ള നേതാക്കളുടെ ഒരു ടീമുണ്ട്.

 

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

രാജ്യമൊട്ടാകെ ശിഥിലമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഉത്തരാഖണ്ഡിനെ നവീകരിക്കാനാവില്ല. നിങ്ങളുടെ അനുഗ്രഹങ്ങളോടെ, വികസനത്തിന്റെ ഈ ഇരട്ട എഞ്ചിന്‍ ഉത്തരാഖണ്ഡിനെ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കും. ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ധീരരായ അമ്മമാരുടെ നാട്ടിലേക്ക്, ദേവഭൂമിയില്‍ വന്നപ്പോള്‍, ചില സ്തുതികളോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു:

जहाँ पवन बहे संकल्प लिए,

जहाँ पर्वत गर्व सिखाते हैं,

जहाँ ऊँचे नीचे सब रस्ते

बस भक्ति के सुर में गाते हैं

उस देव भूमि के ध्यान से ही

उस देव भूमि के ध्यान से ही

मैं सदा धन्य हो जाता हूँ

है भाग्य मेरा,

सौभाग्य मेरा,

मैं तुमको शीश नवाता हूँ।

मैं तुमको शीश नवाता हूँ।

और धन्य धन्य हो जाता हूँ।

तुम आँचल हो भारत माँ का

जीवन की धूप में छाँव हो तुम

बस छूने से ही तर जाएँ

सबसे पवित्र वो धरा हो तुम

बस लिए समर्पण तन मन से

मैं देव भूमि में आता हूँ

मैं देव भूमि में आता हूँ

है भाग्य मेरा

सौभाग्य मेरा

मैं तुमको शीश नवाता हूँ

मैं तुमको शीश नवाता हूँ।

और धन्य धन्य हो जाता हूँ।

जहाँ अंजुली में गंगा जल हो

जहाँ हर एक मन बस निश्छल हो

जहाँ गाँव गाँव में देश भक्त

जहाँ नारी में सच्चा बल हो

उस देवभूमि का आशीर्वाद लिए

मैं चलता जाता हूँ

उस देवभूमि का आशीर्वाद लिए

मैं चलता जाता हूँ

है भाग्य मेरा

सौभाग्य मेरा

मैं तुमको शीश नवाता हूँ

 

मैं तुमको शीश नवाता हूँ

और धन्य धन्य हो जाता हूँ

मंडवे की रोटी

हुड़के की थाप

हर एक मन करता

शिवजी का जाप

ऋषि मुनियों की है

ये तपो भूमि

कितने वीरों की

ये जन्म भूमि

में देवभूमि में आता हूँ

मैं तुमको शीश नवाता हूँ

और धन्य धन्य हो जाता हूँ

मैं तुमको शीश नवाता हूँ

और धन्य धन्य हो जाता हूँ

എനിക്കൊപ്പം പറയൂ: ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെയധികം നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi