Quote'കൗശല്‍ ദീക്ഷാന്ത് സമാരോഹ് ഇന്നത്തെ ഇന്ത്യയുടെ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നു'
Quote'ശക്തമായ യുവതയുടെ കരുത്തുപയോഗിച്ച് രാജ്യം കൂടുതല്‍ വികസിക്കുന്നു: അതുവഴി രാജ്യത്തിന്റെ വിഭവങ്ങളോട് നീതി പുലര്‍ത്തുന്നു'
Quote'ഇന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്നത് ഈ നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നാണ്'
Quote'നമ്മുടെ ഗവണ്മെന്റ് നൈപുണ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അതിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും പ്രത്യേക ബജറ്റ് അനുവദിക്കുകയും ചെയ്തു'
Quote'വ്യവസായത്തിനും ഗവേഷണത്തിനും നൈപുണ്യവികസന സ്ഥാപനങ്ങള്‍ക്കും ഇന്നത്തെ കാലവുമായി പൊരുത്തപ്പെടേണ്ടതു പ്രധാനമാണ്'
Quote'നൈപുണ്യ വികസനത്തിന്റെ സാധ്യത ഇന്ത്യയില്‍ നിരന്തരം വര്‍ധിക്കുകയാണ്. നാം ഇന്ന് മെക്കാനിക്കുകള്‍, എൻജിനിയര്‍മാര്‍, സാങ്കേതികവിദ്യകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സേവനങ്ങള്‍ എന്നിവയില്‍ മാത്രം ഒതുങ്ങുന്നില്ല'
Quote'ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്'
Quote'അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിലൊന്നായി മ

നമസ്കാരം!

നൈപുണ്യ വികസനത്തിന്റെ ഈ ആഘോഷം ശരിക്കും സവിശേഷമാണ്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളുടെ കൂട്ടായ നൈപുണ്യ പ്രദർശനമായ, കൗശൽ ദീക്ഷാന്ത് സമാരോഹ്, പ്രശംസനീയമായ സംരംഭമാണ്. ഇത് സമകാലിക ഭാരതത്തിന്റെ മുൻഗണനകളെ ഉയർത്തിക്കാട്ടുന്നു. ഇന്ന് ആയിരക്കണക്കിന് യുവാക്കൾ സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മെച്ചപ്പെട്ട ഭാവിക്കായി എല്ലാ യുവജനങ്ങൾക്കും ഞാൻ ആശംസകൾ നേരുന്നു.

എന്റെ യുവ സുഹൃത്തുക്കളെ,

ഓരോ രാജ്യത്തിനും പ്രകൃതി വിഭവങ്ങൾ, ധാതുസമ്പത്ത് അല്ലെങ്കിൽ വിപുലമായ തീരപ്രദേശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ശക്തികളുണ്ട്. എന്നിരുന്നാലും, ഈ ശക്തികളെ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ നിർണായക ശക്തി യുവാക്കളുടെ ശക്തിയാണ്. യുവാക്കൾ എത്രത്തോളം ശാക്തീകരിക്കപ്പെടുന്നുവോ അത്രയധികം രാജ്യം  വികസിക്കുകയും രാജ്യത്തിന്റെ വിഭവങ്ങളുമായി നീതി ഉറപ്പാക്കുകയും ചെയ്യുന്നു.

ഇന്ന്, ഭാരതം അതിന്റെ യുവജനങ്ങളെ ഈ ചിന്താഗതിയിലൂടെ ശാക്തീകരിക്കുന്നു, മുഴുവൻ ആവാസവ്യവസ്ഥയിലും അഭൂതപൂർവമായ മെച്ചപ്പെടുത്തലുകൾ വരുത്തുകയും ചെയ്യുന്നു. ഈ വിഷയത്തിൽ രാജ്യത്തിന് ദ്വിമുഖ തന്ത്രമുണ്ട്. നൈപുണ്യത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നാം യുവാക്കളെ സജ്ജമാക്കുകയാണ്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷം നാം പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. മെഡിക്കൽ കോളേജുകൾ, ഐഐടികൾ, ഐഐഎമ്മുകൾ, അല്ലെങ്കിൽ ഐടിഐകൾ എന്നിങ്ങനെ നിരവധി നൈപുണ്യ വികസന സ്ഥാപനങ്ങൾ നാം വൻതോതിൽ തുറന്നിട്ടുണ്ട്.

പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പ്രധാനമന്ത്രിയുടെ നൈപുണ്യ വികസന പദ്ധതി) പ്രകാരം ദശലക്ഷക്കണക്കിന് യുവാക്കൾ പരിശീലനം നേടിയിട്ടുണ്ട്. മറുവശത്ത്, നാം തൊഴിൽ നൽകുന്ന പരമ്പരാഗത മേഖലകളെ ശക്തിപ്പെടുത്തുകയും തൊഴിലും സംരംഭകത്വവും ഉയർത്തുന്ന പുതിയ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചരക്ക് കയറ്റുമതി, മൊബൈൽ ഫോൺ കയറ്റുമതി, ഇലക്‌ട്രോണിക് കയറ്റുമതി, സേവന കയറ്റുമതി, പ്രതിരോധ കയറ്റുമതി, ഉൽപ്പാദനം എന്നിവയിൽ ഇന്ന് ഭാരതം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. അതോടൊപ്പം, ബഹിരാകാശം, സ്റ്റാർട്ടപ്പുകൾ, ഡ്രോണുകൾ, ആനിമേഷൻ, വൈദ്യുത വാഹനങ്ങൾ, സെമികണ്ടക്ടറുകൾ തുടങ്ങി നിരവധി മേഖലകളിൽ നിങ്ങളെപ്പോലുള്ള യുവാക്കൾക്ക് രാജ്യം നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് ലോകം മുഴുവൻ ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന്  അംഗീകരിക്കുന്നു, അതിന് പിന്നിലെ പ്രധാന കാരണം രാജ്യത്തെ യുവജനസംഖ്യയാണ്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വയോധികരുടെ എണ്ണം വർധിക്കു​മ്പോൾ, ഭാരതം അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തിന് വലിയ നേട്ടമാണ്. നൈപുണ്യമുള്ള യുവാക്കൾക്കായി ലോകം ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു. അടുത്തിടെ, ജി 20 ഉച്ചകോടിയിൽ ആഗോളതലത്തിലെ നൈപുണ്യം രേഖപ്പെടുത്തലിനെക്കുറിച്ചുള്ള ഭാരതത്തിന്റെ നിർദേശം അംഗീകരിച്ചിരുന്നു. ഇത് വരുംകാലങ്ങളിൽ നിങ്ങളെപ്പോലുള്ള യുവാക്കൾക്ക് ഇതിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കും. രാജ്യത്തും ലോകത്തും ഉണ്ടാകുന്ന ഒരു അവസരവും നമുക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല. എല്ലാ ആവശ്യങ്ങളിലും നിങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യാഗവൺമെന്റ് നിങ്ങളോടൊപ്പമുണ്ട്. മുൻകാലങ്ങളിൽ നൈപുണ്യ വികസനത്തിന് മുൻ ഗവൺമെന്റുകളിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.

നമ്മുടെ ഗവണ്മെന്റ് നൈപുണ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും അതിനായി പ്രത്യേക മന്ത്രാലയവും ബജറ്റും സജ്ജമാക്കുകയും ചെയ്തു. ഭാരതം ഇന്ന് യുവാക്കളുടെ നൈപുണ്യത്തിൽ മുമ്പെന്നത്തേക്കാളും കൂടുതല് നിക്ഷേപം നടത്തുന്നു. പ്രധാനമന്ത്രി കൗശല് വികാസ് യോജന താഴെത്തട്ടിലുള്ള യുവാക്കളെ ശാക്തീകരിച്ചു. ഈ പദ്ധതി പ്രകാരം ഇതുവരെ 1.5 കോടി യുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. വ്യവസായ മേഖലകൾക്ക് ചുറ്റും പുതിയ നൈപുണ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഇത് വ്യവസായങ്ങളെ അവരുടെ ആവശ്യങ്ങൾ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി പങ്കിടാൻ പ്രാപ്തമാക്കുന്നു. വ്യവസായ ആവശ്യകതകൾക്കനുസരിച്ച് ചെറുപ്പക്കാരിൽ ആവശ്യമായ നൈപുണ്യസംവിധാനം വികസിപ്പിക്കുന്നതിലൂടെ, അവരെ തൊഴിൽ ശക്തിയുമായി തടസ്സമില്ലാതെ സം​യോജിപ്പിക്കാനാകും.

സുഹൃത്തുക്കളേ,

കാലം മാറിയെന്ന് നിങ്ങൾക്കും അറിയാമ​ല്ലോ. ഒരു കഴിവു സ്വന്തമാക്കിയാൽ അതു നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളെ മുന്നോട്ടു നയിക്കുമെന്ന് ഇന്നത്തെ കാലത്തു പ്രതീക്ഷിക്കാനാകില്ല. ഇപ്പോൾ, നാമേവരും പിന്തുടരേണ്ട വൈദഗ്ധ്യം, വിപുല വൈദഗ്ധ്യം, നവവൈദഗ്ധ്യം എന്നിവയുടെ മാതൃകയുണ്ട്. ആവശ്യകത അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ജോലിയുടെ സ്വഭാവം മാറുകയാണ്. അതനുസരിച്ച്, നാം നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്തണം. അതിനാൽ, വ്യവസായം, ഗവേഷണം, നൈപുണ്യ വികസന സ്ഥാപനങ്ങൾ എന്നിവ കാലത്തിനനുസരിച്ച് പൊരുത്തപ്പെടേണ്ടത് നിർണായകമാണ്. മുമ്പ്, കഴിവുകളുടെ പ്രത്യേകത തിരിച്ചറിയുന്നതിലും അവയുടെ ആവശ്യകത വിലയിരുത്തുന്നതിലും ശ്രദ്ധ കുറവായിരുന്നു. ഈ അവസ്ഥയും ഇപ്പോൾ മാറുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്ത് അയ്യായിരത്തോളം പുതിയ ഐടിഐകൾ സ്ഥാപിക്കപ്പെട്ടു. ഇത് രാജ്യത്തുടനീളമുള്ള ഐടിഐകളിൽ 4,00,000 പുതിയ സീറ്റുകൾ കൂട്ടിച്ചേർത്തു. മികച്ച പരിശീലനങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങളെ മാതൃകാ ഐടിഐകളായി നവീകരിക്കുന്നത്.

സുഹൃത്തുക്കളേ,

ഭാരതത്തിൽ നൈപുണ്യ വികസനത്തിന്റെ വ്യാപ്തി തുടർച്ചയായി വികസിക്കുകയാണ്. ഞങ്ങൾ മെക്കാനിക്കുകൾ, എൻജിനിയർമാർ, സാങ്കേതികവിദ്യകൾ അല്ലെങ്കിൽ മറ്റേതെങ്കിലും നിർദിഷ്ട സേവനം എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ല. ഇപ്പോൾ സ്ത്രീകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങളുണ്ട്. ഡ്രോൺ സാങ്കേതികവിദ്യയ്ക്കായി വനിതാ സ്വയംസഹായ സംഘങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട്. അതുപോലെ നമ്മുടെ വിശ്വകർമ സഹപ്രവർത്തകരുമുണ്ട്. അവർ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അവരില്ലാതെ ഒരു ജോലിയും സുഗമമായി നടക്കില്ല. പരമ്പരാഗതമായി, അവർ അവരുടെ കഴിവുകൾ അവരുടെ മുൻഗാമികളിൽ നിന്ന് പഠിക്കുകയും അവ കൈമാറുകയും ചെയ്യുന്നു. ഇപ്പോൾ, പിഎം വിശ്വകർമ യോജനയിലൂടെ, അവരുടെ പരമ്പരാഗത കഴിവുകൾ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമായി സംയോജിപ്പിക്കുന്നു.

എന്റെ യുവ സുഹൃത്തുക്കളെ,

ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച്, നിങ്ങളെപ്പോലുള്ള യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു. ഭാരതത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പുതിയ ഉയരത്തിലെത്തിയെന്ന് അടുത്തിടെ നടന്ന സർവേ വെളിപ്പെടുത്തുന്നു. നിലവിൽ, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഞാൻ ഇവിടെ സംസാരിക്കുന്നത് തൊഴിലില്ലായ്മയെ കുറിച്ചാണ്. ഭാരതത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലില്ലായ്മ അതിവേഗം കുറയുന്നു. വികസനത്തിന്റെ നേട്ടങ്ങൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എത്തുന്നു എന്നാണർത്ഥം. ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ അവസരങ്ങൾ തുല്യമായി വളരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. ഈ സർവേയുടെ മറ്റൊരു പ്രധാന കണ്ടെത്തൽ രാജ്യത്തെ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലെ അഭൂതപൂർവമായ വർധനയാണ്. സമീപ വർഷങ്ങളിൽ ഭാരതത്തിൽ സ്ത്രീ ശാക്തീകരണത്തിനായുള്ള വിവിധ പദ്ധതികളും യജ്ഞങ്ങളും ഗുണപരമായ സ്വാധീനം ചെലുത്തുന്നുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങളുടെ എല്ലാവരുടെയും ആവേശം വർധിപ്പിക്കുന്ന കണക്കുകൾ അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പുറത്തുവിട്ടിട്ടുണ്ട്. ഐഎംഎഫ് പറയുന്നതനുസരിച്ച്, വരും വർഷങ്ങളിലും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ കൊണ്ടുവരുമെന്ന് ഞാൻ ഉറപ്പ് നൽകിയത് നിങ്ങൾ ഓർക്കുന്നുണ്ടാകും. അടുത്ത 3-4 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഉൾപ്പെടുമെന്ന് ഐഎംഎഫിനും പൂർണ വിശ്വാസമുണ്ട്. ഇതിനർത്ഥം നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ, തൊഴിലിനും സംരംഭകത്വത്തിനുമുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നാണ്.

സുഹൃത്തുക്കളേ,

നിങ്ങളുടെ മുൻപിൽ അനന്തമായ അവസരങ്ങളാണുള്ളത്. നൈപുണ്യമുള്ള മനുഷ്യശക്തിയുടെ ലോകത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായി ഭാരതത്തെ മാറ്റേണ്ടതുണ്ട്. സാമർഥ്യവും വൈദഗ്ധ്യവുമുള്ള മനുഷ്യശക്തി പ്രതിവിധികൾ നാം ലോകത്തിന് നൽകണം. പഠിക്കുക, പഠിപ്പിക്കുക, മുന്നേറുക എന്ന പ്രക്രിയ തുടരട്ടെ. ജീവിതത്തിന്റെ ഓരോ ചുവടുവയ്പ്പിലും വിജയം കൈവരിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു. ഏവർക്കും ഹൃദയംഗമമായ നന്ദിയും കൃതജ്ഞതയും. ഏവർക്കും എന്റെ ‌‌ആശംസകൾ!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Surpasses 1 Million EV Sales Milestone in FY 2024-25

Media Coverage

India Surpasses 1 Million EV Sales Milestone in FY 2024-25
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM highlights the release of iStamp depicting Ramakien mural paintings by Thai Government
April 03, 2025

The Prime Minister Shri Narendra Modi highlighted the release of iStamp depicting Ramakien mural paintings by Thai Government.

The Prime Minister’s Office handle on X posted:

“During PM @narendramodi's visit, the Thai Government released an iStamp depicting Ramakien mural paintings that were painted during the reign of King Rama I.”