Quote"വ്യക്തികൾ മുതൽ രാജ്യങ്ങൾവരെ എല്ലാ തലങ്ങളിലും ഊർജം വികസനത്തെ സ്വാധീനിക്കുന്നു"
Quote"നിശ്ചയിച്ചതിന് ഒമ്പതുവർഷംമുമ്പ് ഇന്ത്യ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം കൈവരിച്ചു"
Quote"ഏവരെയും ഉൾക്കൊള്ളുന്ന, അതിജീവനശേഷിയുള്ള, തുല്യവും സുസ്ഥിരവുമായ ഊർജത്തിനായി പ്രവർത്തിക്കാനാണു ഞങ്ങളുടെ ശ്രമം"
Quote"പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹരിത ഊർജശൃംഖലകൾ എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നത്, നമ്മുടെ കാലാവസ്ഥാലക്ഷ്യങ്ങൾ നിറവേറ്റാനും ഹരിതനിക്ഷേപത്തിന് ഉത്തേജനമേകാനും ദശലക്ഷക്കണക്കിനു ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമ്മെയേവരെയും പ്രാപ്തരാക്കും"
Quote"നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും നമ്മുടെ 'ഏകഭൂമി' സംരക്ഷിക്കാനും നമ്മുടെ 'ഏകകുടുംബത്തിന്റെ' താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഹരിതാഭമായ 'ഏകഭാവി'യിലേക്കു നീങ്ങാനുമുതകണം"

ആദരണീയരേ, മഹതികളേ, മാന്യരേ, നമസ്കാരം! ഞാൻ നിങ്ങളെയേവരെയും ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഭാവിയെക്കുറിച്ചോ സുസ്ഥിരതയെക്കുറിച്ചോ വളർച്ചയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ഉള്ള ഏതൊരു ചർച്ചയും ഊർജത്തെക്കുറിച്ചു പരാമർശിക്കാതെ പൂർണമാകില്ല. വ്യക്തികൾമുതൽ രാജ്യങ്ങൾവരെയുള്ള എല്ലാ തലങ്ങളിലുമുള്ള വികസനത്തെ ബാധിക്കുന്നതാണത്.

സുഹൃത്തുക്കളേ,

വ്യത്യസ്തമായ നമ്മുടെ യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഊർജപരിവർത്തനത്തിനുള്ള നമ്മുടെ വഴികൾ വ്യത്യസ്തമാണ്. എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഹരിത വളർച്ചയിലും ഊർജ പരിവർത്തനത്തിലും ഇന്ത്യ വലിയ ശ്രമങ്ങളാണു നടത്തുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ. എന്നിരുന്നാലും, നമ്മുടെ കാലാവസ്ഥാപ്രതിബദ്ധതകളിൽ ഞങ്ങൾ കരുത്തോടെ മുന്നേറുകയാണ്. കാലാവസ്ഥാപ്രവർത്തനങ്ങളിലെ നേതൃത്വം ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി, ലക്ഷ്യം നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു ഞങ്ങൾ കൈവരിച്ചു. ഞങ്ങൾ ഇപ്പോൾ ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിത ശേഷി കൈവരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സൗരോർജം, പവനോർജം എന്നീ മേഖലകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രവർത്തകസമിതി പ്രതിനിധികൾ പാവഗഡ സോളാർ പാർക്കും മൊഢേര സോളാർ ഗ്രാമവും സന്ദർശിച്ചതിൽ എനിക്കു സന്തോഷമുണ്ട്. സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനുമാണ് അവർ സാക്ഷ്യംവഹിച്ചത്.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ, കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ ഞങ്ങൾ 190 ദശലക്ഷത്തിലധികം കുടുംബങ്ങളെ എൽപിജിയുമായി ബന്ധിപ്പിച്ചു. ഓരോ ഗ്രാമത്തെയും വൈദ്യുതിയുമായി ബന്ധിപ്പിക്കുക എന്ന ചരിത്രപരമായ നാഴികക്കല്ലും ഞങ്ങൾ കൈവരിച്ചു. ജനങ്ങൾക്കു പൈപ്പിലൂടെ പാചകവാതകം നൽകാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരെ ഉൾക്കൊള്ളാൻ ഇതിനു കഴിവുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്നതും, അതിജീവനശേഷിയുള്ളതും തുല്യവും സുസ്ഥിരവുമായ ഊർജത്തിനായി പ്രവർത്തിക്കാനാണു ഞങ്ങളുടെ ശ്രമം.

സുഹൃത്തുക്കളേ,

ചെറിയ ചുവടുകൾ വലിയ ഫലങ്ങളിലേക്കാണു നയിക്കുന്നത്. 2015ൽ, എൽഇഡി ലൈറ്റുകളുടെ ഉപയോഗത്തിനായുള്ള പദ്ധതി സമാരംഭിച്ചുകൊണ്ടു ഞങ്ങൾ ചെറിയ പ്രസ്ഥാനത്തിനു തുടക്കംകുറിച്ചു. ഇതു ലോകത്തിലെ ഏറ്റവും വലിയ എൽഇഡി വിതരണ പരിപാടിയായി മാറി. പ്രതിവർഷം 45 ബില്യൺ യൂണിറ്റിലധികം ഊർജം ലാഭിക്കുന്നു. കാർഷിക പമ്പുകൾ സൗരോർജത്തിലൂടെ പ്രവർത്തിക്കുന്നതാക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭത്തിനും തുടക്കംകുറിച്ചു. 2030-ഓടെ ഇന്ത്യയുടെ ആഭ്യന്തര വൈദ്യുതവാഹന വിപണി 10 ദശലക്ഷം വാർഷിക വിൽപ്പനയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ വർഷം 20 ശതമാനം എഥനോൾ മിശ്രണംചെയ്ത പെട്രോളിന്റെ വിപണനം ഞങ്ങൾ ആരംഭിച്ചു. 2025-ഓടെ അതു രാജ്യം മുഴുവൻ വ്യാപിപ്പിക്കുക എന്നതാണു ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയെ കാർബൺ പുറന്തള്ളൽ മുക്തമാക്കുന്നതിനായി, ബദൽ മാർഗമെന്ന നിലയിൽ, ഞങ്ങൾ ഹരിത ഹൈഡ്രജനിൽ ദൗത്യമെന്ന നിലയിൽ പ്രവർത്തിക്കുന്നു. ഹരിത ഹൈഡ്രജന്റെയും അതിന്റെ ഡെറിവേറ്റീവുകളുടെയും ഉൽപ്പാദനത്തിനും ഉപയോഗത്തിനും കയറ്റുമതിക്കുമായുള്ള ആഗോളകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ പഠനങ്ങൾ പങ്കിടുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

സുഹൃത്തുക്കളേ,

സുസ്ഥിരവും നീതിയുക്തവും താങ്ങാനാകുന്ന നിരക്കിലുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതും സംശുദ്ധവുമായ ഊർജപരിവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ലോകം ഈ സംഘത്തെ ഉറ്റുനോക്കുകയാണ്. ഇതു ചെയ്യുമ്പോൾ, ഗ്ലോബൽ സൗത്തിലെ നമ്മുടെ സഹോദരർ ഒഴിവാക്കപ്പെട്ടുപോകരുത് എന്നതു പ്രധാനമാണ്. വികസ്വര രാജ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ധനസഹായം ഉറപ്പാക്കണം. സാങ്കേതികാന്തരം നികത്തുന്നതിനും ഊർജസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വിതരണശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള വഴികൾ നാം കണ്ടെത്തണം. കൂടാതെ, 'ഭാവിയിലേക്കുള്ള ഇന്ധനങ്ങൾ' സംബന്ധിച്ച സഹകരണം നാം ശക്തിപ്പെടുത്തണം. 'ഹൈഡ്രജനെ സംബന്ധിച്ച ഉന്നതതല തത്വങ്ങൾ' ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണ്. അന്തർദേശീയ ഊർജവിതരണശൃംഖലയുടെ പരസ്പരബന്ധങ്ങൾക്ക് ഊർജസുരക്ഷ വർധിപ്പിക്കാൻ കഴിയും. ഈ മേഖലയിലെ ഞങ്ങളുടെ അയൽക്കാരുമായി പരസ്പരപ്രയോജനകരമായ ഈ സഹകരണം ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ഞങ്ങൾ പ്രോത്സാഹജനകമായ ഫലങ്ങൾ കാണുന്നുവെന്ന് എനിക്കു നിങ്ങളോടു പറയാൻ കഴിയും. കാഴ്ചപ്പാടുകൾ സാക്ഷാത്കരിക്കുന്നതിലൂടെ പരസ്പരബന്ധിതമായ ഹരിത ഊർജവിതരണശൃംഖലകളിൽ പരിവർത്തനം സൃഷ്ടിക്കാം. നമ്മുടെ കാലാവസ്ഥാലക്ഷ്യങ്ങൾ നിറവേറ്റാനും ഹരിത നിക്ഷേപത്തിന് ഉത്തേജനമേകാനും ദശലക്ഷക്കണക്കിനു ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതു നമ്മെയെല്ലാം പ്രാപ്തമാക്കും. അന്താരാഷ്ട്ര സൗരസഖ്യത്തിന്റെ 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ശൃംഖല'  എന്ന ഹരിത ഊർജശൃംഖല സംരംഭത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെയേവരെയും സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

നിങ്ങളുടെ ചുറ്റുപാടുകളെ പരിപാലിക്കുന്നതു സ്വാഭാവികമാണ്. അതു സാംസ്കാരികവുകാം. ഇന്ത്യയിൽ, ഇതു നമ്മുടെ പരമ്പരാഗത ജ്ഞാനത്തിന്റെ ഭാഗമാണ്. അവിടെ നിന്നാണു മിഷൻ ലൈഫ‌ിനു കരുത്തു ലഭിക്കുന്നത്. പരിസ്ഥിതിക്കനുസൃതമായ ജീവിതശൈലി നമ്മെ ഓരോരുത്തരെയും കാലാവസ്ഥാ ചാമ്പ്യന്മാരാക്കും.

സുഹൃത്തുക്കളേ,

നമ്മൾ എങ്ങനെ മാറിയാലും, നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും നമ്മുടെ ''ഏകഭൂമി'' സംരക്ഷിക്കാനും നമ്മുടെ ''ഏകകുടുംബത്തിന്റെ'' താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഹരിതാഭമായ ''ഏകഭാവി''യിലേക്കു നീങ്ങാനുമുതകണം. നിങ്ങളുടെ ചർച്ചകൾക്കു ഞാൻ വിജയം നേരുന്നു. നന്ദി!

നമസ്കാരം!

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Finepoint | How Modi Got Inside Pakistan's Head And Scripted Its Public Humiliation

Media Coverage

Finepoint | How Modi Got Inside Pakistan's Head And Scripted Its Public Humiliation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 8
May 08, 2025

PM Modi’s Vision and Decisive Action Fuel India’s Strength and Citizens’ Confidence