യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ശക്തമായ ദൃഢനിശ്ചയത്തോടെയാണ് മഹാരാഷ്ട്ര ഗവണ്മെന്റ് നീങ്ങുന്നത്.
"തൊഴിലുകളുടെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, കൂടാതെ വിവിധ തരത്തിലുള്ള ജോലികൾക്കുള്ള അവസരങ്ങളും ഗവണ്മെന്റ് നിരന്തരം സൃഷ്ടിക്കുന്നു"
"തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങൾ ദളിത്-പിന്നാക്കക്കാർ, ആദിവാസികൾ, പൊതുവിഭാഗം, സ്ത്രീകൾ എന്നിങ്ങനെ എല്ലാവർക്കും തുല്യമായി ലഭ്യമാകുന്നു"
മഹാരാഷ്ട്രയ്ക്ക് വേണ്ടി 2 ലക്ഷം കോടിയിലധികം വരുന്ന 225 പദ്ധതികൾക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം

നമസ്കാരം!


(പ്രാദേശിക ഭാഷയിൽ പ്രാരംഭ പരാമർശങ്ങൾ)

വിവിധ ഗവണ്മെന്റ്  വകുപ്പുകളിലെ തസ്തികകളിലേക്ക് രാജ്യത്തെ യുവാക്കൾക്ക് കൂട്ടായി നിയമന കത്തുകൾ നൽകുന്ന പ്രചാരണത്തിൽ ഇന്ന് മഹാരാഷ്ട്രയും ചേരുന്നു. 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന പ്രചാരണം ധൻതേരസ് ദിനത്തിൽ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ചിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത് വരും ദിവസങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളും സമാനമായ തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ന് മഹാരാഷ്ട്രയിൽ നൂറുകണക്കിന് യുവജനങ്ങൾക്ക് ക്കൾക്ക് നിയമനപത്രം നൽകുന്നത്. ഇന്ന് നിയമന കത്തുകൾ ലഭിക്കുന്ന യുവാക്കളെയും യുവതികളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു!

മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജിയെയും ഉപമുഖ്യമന്ത്രി ഭായ് ദേവേന്ദ്ര ഫഡ്‌നാവിസ് ജിയെയും ഞാൻ അഭിനന്ദിക്കുന്നു. 'റോസ്ഗർ മേള' പരിപാടി വളരെ ചുരുങ്ങിയ സമയത്താണ് സംഘടിപ്പിച്ചിരിക്കുന്നത്. യുവജനങ്ങൾക്ക്  തൊഴിൽ നൽകാനുള്ള ശക്തമായ ദൃഢനിശ്ചയത്തോടെയാണ് മഹാരാഷ്ട്ര ഗവണ്മെന്റ്  നീങ്ങുന്നതെന്ന് ഇത് കാണിക്കുന്നു. വരും കാലങ്ങളിൽ ഇത്തരം തൊഴിൽ മേളകൾ മഹാരാഷ്ട്രയിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിൽ ആയിരക്കണക്കിന് പോലീസ് കോൺസ്റ്റബിൾമാരെ റിക്രൂട്ട് ചെയ്യുമെന്നും ഗ്രാമവികസന വകുപ്പിലും റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്നും എന്നോട് പറഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളേ ,

രാജ്യം 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുകയാണ്. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലാണ് രാജ്യം പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നമ്മുടെ യുവജനങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. മാറുന്ന കാലത്ത് തൊഴിലുകളുടെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്ത തരം ജോലികൾക്കുള്ള അവസരങ്ങൾ ഗവണ്മെന്റ്  നിരന്തരം സൃഷ്ടിക്കുന്നു. സ്വയംതൊഴിൽ ഉറപ്പില്ലാതെ വായ്പ നൽകാൻ ലക്ഷ്യമിടുന്ന മുദ്ര പദ്ധതി പ്രകാരം യുവജനങ്ങൾക്ക്‌  20 ലക്ഷം കോടിയിലധികം രൂപയുടെ സഹായമാണ് ഗവണ്മെന്റ് നൽകിയത്. മഹാരാഷ്ട്രയിലെ യുവാക്കൾ ഈ പദ്ധതിയുടെ പരമാവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും -എം എസ എം ഇ -കൾക്കും സാധ്യമായ എല്ലാ സാമ്പത്തിക സഹായവും സർക്കാർ നൽകുന്നു, അതുവഴി ചെറുപ്പക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ശരിയായ അവസരം ലഭിക്കും.

സുഹൃത്തുക്കളേ ,

ഗവൺമെന്റിന്റെ പ്രയത്നത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, തൊഴിലിനും സ്വയം തൊഴിൽ ചെയ്യുന്നതിനുമുള്ള ഈ അവസരങ്ങൾ ഇപ്പോൾ എല്ലാവർക്കും തുല്യമായി ലഭ്യമാണ് - ദളിതർ-പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ, പൊതുവിഭാഗം, സ്ത്രീകൾ. ഗ്രാമപ്രദേശങ്ങളിലും ഗവണ്മെന്റ്  സ്വയം സഹായ സംഘങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 8 വർഷത്തിനിടെ 8 കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിൽ ചേർന്നു. ഈ സ്വയം സഹായ സംഘങ്ങൾക്ക് 5 ലക്ഷം കോടി രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ ഗ്രൂപ്പുകളുടെ ഭാഗമായ സ്ത്രീകൾ സ്വന്തം ഉൽപ്പന്നങ്ങൾ നിർമ്മിക്കുക മാത്രമല്ല മറ്റ് സ്ത്രീകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.

ഇന്ന്, രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളിലും വിവരസാങ്കേതികവിദ്യയിലും മറ്റ് മേഖലകളിലും ഗവണ്മെന്റ്  നടത്തുന്ന റെക്കോർഡ് നിക്ഷേപങ്ങളും തുടർച്ചയായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. മഹാരാഷ്ട്രയുടെ കാര്യം മാത്രം പറഞ്ഞാൽ 2 ലക്ഷം കോടിയിലധികം വരുന്ന 225 പദ്ധതികൾക്ക് കേന്ദ്ര ഗവണ്മെന്റ്  അംഗീകാരം നൽകിയിട്ടുണ്ട്. ഈ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഒന്നുകിൽ പുരോഗമിക്കുകയോ അല്ലെങ്കിൽ ഉടൻ ആരംഭിക്കുകയോ ചെയ്യും. ഒന്നു ചിന്തിച്ചു നോക്കു! മഹാരാഷ്ട്രയിൽ റെയിൽവേയ്‌ക്കായി 75,000 കോടി രൂപയുടെയും ആധുനിക റോഡുകൾക്ക് 50,000 കോടി രൂപയുടെയും പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കായി ഗവണ്മെന്റ്  ഇത്രയും വലിയ തുക ചെലവഴിക്കുമ്പോൾ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

സുഹൃത്തുക്കളേ ,
ഭാവിയിൽ, മഹാരാഷ്ട്രയിൽ യുവജനങ്ങൾക്ക്‌  എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് നിയമന ഉത്തരവ് ലഭിച്ച എല്ലാ യുവതീ യുവാക്കൾക്കും ഒരിക്കൽ കൂടി എന്റെ ആശംസകൾ അറിയിക്കുന്നു.

ഒത്തിരി നന്ദി!

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Govt saved 48 billion kiloWatt of energy per hour by distributing 37 cr LED bulbs

Media Coverage

Govt saved 48 billion kiloWatt of energy per hour by distributing 37 cr LED bulbs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 12
March 12, 2025

Appreciation for PM Modi’s Reforms Powering India’s Global Rise