നമസ്കാരം സുഹൃത്തുക്കളേ,

തണുപ്പ്, ഒരുപക്ഷേ, വൈകിയിരിക്കുന്നു. അതു വളരെ സാവധാനത്തിൽ അടുത്തുകൊണ്ടിരിക്കുന്നു. പക്ഷേ രാഷ്ട്രീയ ചൂട് അതിവേഗം ഉയരുകയാണ്. ഇന്നലെയാണ് നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത്. ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണ്.

സാധാരണക്കാരന്റെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവർക്കും രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി സമർപ്പിക്കപ്പെട്ടവർക്കും, പ്രത്യേകിച്ച് എല്ലാ സമൂഹങ്ങളിലെയും എല്ലാ വിഭാഗങ്ങൾക്കും, ഓരോ ഗ്രാമത്തിലെയും നഗരത്തിലെയും സ്ത്രീകൾക്കും, എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും എല്ലാ സാമൂഹ്യ വിഭാഗത്തിലെയും യുവാക്കൾക്കും എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള കർഷകർക്കും എന്റെ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കും ഈ ഫലങ്ങൾ പ്രോത്സാഹജനകമാണ്. ഈ നാല് പ്രധാന ജാതികളെ ശാക്തീകരിക്കുകയും അവരുടെ ശോഭനമായ ഭാവി ഉറപ്പാക്കുകയും ഉറച്ച പദ്ധതികളുടെ അങ്ങേയറ്റം വരെയുള്ള വിതരണം ഉറപ്പാക്കുകയും പോലുള്ള തത്വങ്ങൾ പിന്തുടരുന്നവർക്ക് ശക്തമായ പിന്തുണ ലഭിച്ചു. മികച്ച ഭരണവും ജനക്ഷേമത്തിന് സ്ഥിരമായ പിന്തുണയും ഉണ്ടാകുമ്പോൾ, ‘ഭരണവിരുദ്ധവികാരം’ എന്ന പ്രയോഗം അപ്രസക്തമാകും. ചിലർ ഇതിനെ ഭരണാനുകൂല വികാരമെന്നോ, മികച്ച ഭരണമെന്നോ, സുതാര്യതയെന്നോ, ദേശീയ താൽപ്പര്യത്തിനോ പൊതുജനക്ഷേമത്തിനായുള്ള ഉറച്ച പദ്ധതികളെന്നോ വിളിക്കും. എന്നാൽ ഇത് ഞങ്ങൾ സ്ഥിരമായി സാക്ഷ്യം വഹിക്കുന്ന അനുഭവമാണ്. അത്തരമൊരു മികച്ച ജനവിധിക്ക് ശേഷമാണ് ഇന്ന് നാം പാർലമെന്റിന്റെ ഈ പുതിയ ശ്രീകോവിലിൽ ഒത്തുകൂടുന്നത്.

 

ഈ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ, അന്നത് ഒരു ഹ്രസ്വസമ്മേളനമായിരുന്നു, പക്ഷേ അത് ഒരു ചരിത്ര നിമിഷമായിരുന്നു. എന്നിരുന്നാലും, കൂടുതൽ കാലം ഈ സഭയിൽ പ്രവർത്തിക്കാൻ ഇത്തവണ അവസരമുണ്ടാകും. ഇതൊരു പുതിയ വീടാണ്, അതിനാൽ ചെറിയ കാര്യങ്ങളിൽ ഇപ്പോഴും ക്രമീകരണങ്ങളിൽ കുറവുണ്ടാകാം. എന്നിരുന്നാലും, ഇത് സാധാരണ രീതിയിൽ പ്രവർത്തിക്കുമ്പോൾ, പാർലമെന്റ് അംഗങ്ങളും സന്ദർശകരും മാധ്യമപ്രവർത്തകരും ആ പോരായ്മകൾ ശ്രദ്ധിക്കുകയും അത് പരിപാലിക്കുകയും ചെയ്യും. ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയും ബഹുമാനപ്പെട്ട സ്പീക്കറും ഇക്കാര്യങ്ങളിൽ പൂർണ ജാഗ്രത പുലർത്തുന്നുവെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില ചെറിയ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത് ചൂണ്ടിക്കാണിക്കണമെന്നും ഞാൻ നിങ്ങളോട് നിർദേശിക്കുന്നു. ഈ കാര്യങ്ങൾ (പുതിയ പാർലമെന്റ് മന്ദിരം) നിർമിക്കുമ്പോൾ, ആവശ്യകതകൾക്കനുസരിച്ച് മാറ്റങ്ങൾ ആവശ്യമാണ്.

രാജ്യം നിഷേധാത്മകതയെ തള്ളിക്കളഞ്ഞു. ഓരോ സമ്മേളനത്തിന്റെ തുടക്കത്തിലും ഞങ്ങൾ പ്രതിപക്ഷത്തെ സഹപ്രവർത്തകരുമായി നിരന്തരം ചർച്ചകൾ നടത്താറുണ്ട്. ഞങ്ങളുടെ പ്രധാന സംഘം അവരുമായി ചർച്ച ചെയ്യുകയും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്യും. ഇത്തവണയും ഈ പ്രക്രിയകളെല്ലാം അതേപടി പാലിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങൾക്കായി ‘വികസിതഭാരത’ത്തിന്റെ അടിത്തറയ്ക്കു കരുത്തേകുന്നതിനുള്ള നിർണായക വേദിയാണ് ജനാധിപത്യത്തിന്റെ ഈ ശ്രീകോവിൽ എന്ന് നിങ്ങളിലൂടെ ഞാൻ നമ്മുടെ എല്ലാ എംപിമാരോടും പരസ്യമായി അഭ്യർഥിക്കുന്നു.

 

എല്ലാ ബഹുമാനപ്പെട്ട എംപിമാരോടും പൂർണമായി തയ്യാറായി വരാനും സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാനും മികച്ച നിർദേശങ്ങൾ നൽകാനും ഞാൻ അഭ്യർഥിക്കുന്നു. കാരണം ഒരു പാർലമെന്റംഗം ഒരു നിർദേശം നൽകുമ്പോൾ, അതിൽ പ്രായോഗിക അനുഭവത്തിന്റെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. പക്ഷേ, ചർച്ച നടന്നില്ലെങ്കിൽ, രാജ്യത്തിന് ആ കാര്യങ്ങൾ നഷ്ടമാകും, അതുകൊണ്ടാണ് (എല്ലാ അംഗങ്ങളോടും ഗൗരവമായ ചർച്ചകൾക്കായി) ഒരിക്കൽ കൂടി ഞാൻ അഭ്യർഥിക്കുന്നത്.

നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ, പ്രതിപക്ഷത്തെ എന്റെ സഹപ്രവർത്തകരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നത്, അവർക്ക് ഒരു സുവർണാവസരമുണ്ടെന്നാണ്. ഈ സമ്മേളനത്തിൽ (നിയമസഭാ തെരഞ്ഞെടുപ്പിലെ) തോൽവിയുടെ നിരാശ പ്രകട‌ിപ്പിക്കാൻ പദ്ധതിയിടുന്നതിനുപകരം, ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട്, കഴിഞ്ഞ ഒമ്പത് വർഷമായി നിലനിൽക്കുന്ന നിഷേധാത്മകത എന്ന ആശയം ഒഴിവാക്കി, ഈ സമ്മേളനത്തിൽ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുക. എങ്കിൽ, രാജ്യത്തിന് അവരോടുള്ള കാഴ്ചപ്പാട് മാറും. അവർക്കായി ഒരു പുതിയ വാതിൽ തുറന്നേക്കാം... അവർ പ്രതിപക്ഷത്താണെങ്കിലും ക്രിയാത്മകമായ ചിന്തകളുമായി മുന്നോട്ട് വരാൻ ഞാൻ അവരോടു നിർദേശിക്കുകയാണ്. ഞങ്ങൾ പത്ത് ചുവടുകൾ വയ്ക്കുകയാണെങ്കിൽ, തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾ പന്ത്രണ്ട് ചുവടുകൾ നീങ്ങണം.

ഏവരുടെയും ഭാവി ശോഭനമാണ്; നിരാശയുടെ ആവശ്യമില്ല. പക്ഷേ,  ദയവായി, പരാജയത്തിന്റെ നിരാശ സഭയിൽ പ്രകടിപ്പിക്കരുത്. നിരാശ ഉണ്ടായേക്കാം. നിങ്ങളുടെ സഹപ്രവർത്തകർക്ക് അവരുടെ ശക്തി കാണിക്കാൻ എന്തെങ്കിലും ചെയ്യേണ്ടി വന്നേക്കാം. പക്ഷേ, ചുരുങ്ങിയത്, ഈ ജനാധിപത്യ ക്ഷേത്രത്തെ നിരാശ പ്രകടിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുത്. എന്റെ ദീർഘകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ഇത് വീണ്ടും പറയുകയാണ്. നിങ്ങളുടെ സമീപനം അൽപ്പം മാറ്റുക, എതിർപ്പിന് വേണ്ടി മാത്രമുള്ള ഏറ്റുമുട്ടൽ മനോഭാവം മാറ്റിവെച്ച് രാജ്യത്തിന്റെ നേട്ടത്തിനായി ക്രിയാത്മകമായി സംഭാവന ചെയ്യുക. പോരായ്മകൾ ചർച്ച ചെയ്യുക. ചില വിഷയങ്ങളിൽ ഇന്ന് രാജ്യത്ത് വളരുന്ന വിദ്വേഷം അത്തരം പ്രവൃത്തികളിലൂടെ സ്നേഹമായി മാറിയേക്കാം. അതിനാൽ, ഒരു അവസരമുണ്ട്; അത് വഴുതിപ്പോകാൻ അനുവദിക്കരുത്.

 

സഭയിൽ നിങ്ങളുടെ സഹകരണത്തിനായി ഞാൻ അഭ്യർഥിക്കുകയാണ്. ഒരു രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന്, രാജ്യത്തിന് ശുഭചിത്തതയുടെ സന്ദേശം നൽകേണ്ടത് നിങ്ങളുടെ താൽപ്പര്യമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രതിച്ഛായ വെറുപ്പും നിഷേധാത്മകതയുമായി ബന്ധപ്പെട്ടാൽ അത് ജനാധിപത്യത്തിന് നല്ലതല്ല. ജനാധിപത്യത്തിൽ പ്രതിപക്ഷം നിർണായകവും മൂല്യവത്തായതും ശക്തവുമാണ്. അതിന് തുല്യമായ കഴിവുണ്ടായിരിക്കണം. ജനാധിപത്യത്തിന്റെ ക്ഷേമത്തിനായി ഒരിക്കൽ കൂടി ഞാൻ ഈ പ്രസ്താവന നടത്തുന്നു.

വികസനം എന്ന ലക്ഷ്യത്തിനായി അധികം കാത്തിരിക്കാൻ ഇപ്പോൾ രാജ്യം ആഗ്രഹിക്കുന്നില്ല. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും, നാം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന വികാരമുണ്ട്. ഈ വികാരം മാനിച്ച് സഭയെ നയിക്കാൻ എല്ലാ ബഹുമാനപ്പെട്ട എംപിമാരോടും ഞാൻ അഭ്യർഥിക്കുന്നു. ഇതാണ് അവരോടുള്ള എന്റെ അപേക്ഷ. നിങ്ങൾക്കേവർക്കും ശുഭാശംസകൾ!

വളരെയേറെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”