Quoteഇന്നിന്റെ നവഇന്ത്യ മെഡലുകള്‍ക്കായി താരങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ല, മികച്ച പ്രകടനമാണ് അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്: പ്രധാനമന്ത്രി
Quoteനമ്മുടെ ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും കഴിവുകളുടെ വിളനിലമാണ്; പാര അത്‌ലറ്റുകളുടെ സംഘം അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്: പ്രധാനമന്ത്രി
Quoteകളിക്കാരിലേക്ക് എത്താനാണ് ഇന്നു രാജ്യം ശ്രമിക്കുന്നത്; ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു: പ്രധാനമന്ത്രി
Quoteപ്രാദേശിക പ്രതിഭകളെ കണ്ടെത്താന്‍, ഖേലോ ഇന്ത്യ കേന്ദ്രങ്ങളുടെ എണ്ണം നിലവിലെ 360ല്‍ നിന്ന് 1000 ആയി ഉയര്‍ത്തും: പ്രധാനമന്ത്രി
Quoteഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണം; മുന്‍ തലമുറകളിലുണ്ടായിരുന്ന ഭയം ഇല്ലാതാക്കണം: പ്രധാനമന്ത്രി
Quoteകായികതാരങ്ങളെ രാജ്യം വിശാലമനസ്സോടെ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി
Quoteനിങ്ങള്‍ ഏത് സംസ്ഥാനത്തെയോ പ്രദേശത്തെയോ പ്രതിനിധാനം ചെയ്യുന്നവരാകട്ടെ, ഏതു ഭാഷ സംസാരിക്കുന്നവരാകട്ടെ, എല്ലാത്തിനുമുപരിയായി, ഇന്ന് നിങ്ങള്‍ 'ടീം ഇന്ത്യ'യാണ്. ഈ മനോഭാവം, നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളില
Quoteടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യയുടെ പാരാ അത്‌ലറ്റ് സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി
Quoteഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണം; മുന്‍ തലമുറകളിലുണ്ടായിരുന്ന ഭയം ഇല്ലാതാക്കണം: പ്രധാനമന്ത്രി

നമസ്‌കാരം!
പരിപാടിയില്‍ എന്നോടൊപ്പം ചേരുന്നത് കേന്ദ്ര ഗവണ്‍മെന്റിലെ നമ്മുടെ കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂര്‍ ജിയും, എല്ലാ കളിക്കാരും, പരിശീലകരും, പ്രത്യേകിച്ച് മാതാപിതാക്കളുമാണ്. നിങ്ങളോടെല്ലാം സംസാരിക്കുമ്പോള്‍ പരാലിമ്പിക്‌സ് ഗെയിംസിലും ഇന്ത്യ ഒരു പുതു ചരിത്രം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം എനിക്ക് നല്‍കുന്നു.നിങ്ങളുടെ വിജയത്തിനും രാജ്യത്തിന്റെ വിജയത്തിനും എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും എല്ലാ ആശംസകളും നേരുന്നു.

സുഹൃത്തുക്കളെ,
നിങ്ങളില്‍ എനിക്ക് അനന്തമായ ആത്മവിശ്വാസവും എന്തെങ്കിലും നേടാനുള്ള ഇച്ഛാശക്തിയും കാണാന്‍ കഴിയുന്നു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ ഇന്ന് പാരാലിമ്പിക്‌സിന് പോകുന്നത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ്. നിങ്ങള്‍ പറഞ്ഞതുപോലെ, കൊറോണ മഹാമാരി നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചു, എന്നാല്‍ അത് നിങ്ങളുടെ തയ്യാറെടുപ്പിനെ ബാധിക്കാന്‍ നിങ്ങള്‍ അനുവദിച്ചുമില്ല, അത് മറികടക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു. നിങ്ങള്‍ നിങ്ങളുടെ മനോവീര്യം കുറയ്ക്കുകയോ, നിങ്ങളുടെ പരിശീലനം അവസാനിപ്പിക്കുകയോ ചെയ്തില്ല. ഇതാണ് എല്ലാ സാഹചര്യങ്ങളിലും നമ്മെ പഠിപ്പിക്കു യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് - അതെ, നമ്മള്‍ അത് ചെയ്യും! നമുക്കത് ചെയ്യാന്‍ കഴിയും, നിങ്ങള്‍ എല്ലാവരും അത് ചെയ്യുകയും ചെയ്തു.
സുഹൃത്തുക്കളെ,
നിങ്ങള്‍ ഒരു യഥാര്‍ത്ഥ ജേതാവായതുകൊണ്ടാണ് നിങ്ങള്‍ ഈ ഘട്ടത്തില്‍ എത്തിയത്. ജീവിത കളിയിലെ പ്രതികൂല സാഹചര്യങ്ങളെ നിങ്ങള്‍ മറികടന്നു. നിങ്ങള്‍ ജീവിതത്തിലെ കളി ജയിച്ചു, നിങ്ങളാണ് ജേതാക്കള്‍. ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങളുടെ വിജയം, നിങ്ങളുടെ മെഡല്‍ വളരെ പ്രധാനമാണ്, എന്നാല്‍ ഇന്നത്തെ നവഇന്ത്യ തങ്ങളുടെ അത്‌ലറ്റുകളില്‍ മെഡലുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നു. യാതൊരു മാനസിക ഭാരവുമില്ലാതെ, നിങ്ങളുടെ മുന്നിലെ കളിക്കാരന്‍ എത്ര ശക്തനാണെന്ന് ആശങ്കപ്പെടാതെ നിങ്ങള്‍ നിങ്ങളുടെ 100 ശതമാനവും പൂര്‍ണ്ണമായ അര്‍പ്പണബോധത്തോടെ, സമര്‍പ്പിക്കണം. കായികരംഗത്ത് ഈ വിശ്വാസത്തോടെയാണ് നിങ്ങള്‍ പ്രകടനം നടത്തേണ്ടതെന്ന് എപ്പോഴും ഓര്‍ക്കുക. ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍, ലോകത്തിലെ നേതാക്കളെ ഞാന്‍ കാണാറുണ്ടായിരുന്നു. പൊക്കത്തില്‍ അവര്‍ നമ്മളെക്കാള്‍ ഉയരമുള്ളവരാണ്. ആ രാജ്യങ്ങളുടെ നിലയും ഗംഭീര്യോദകമാണ്. നിങ്ങള്‍ക്ക് സമാനമായ പശ്ചാത്തലം തന്നെയാണ് എനിക്കുമുണ്ടായിരുന്നത്.
മോദിജിക്ക് ലോകത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല, അദ്ദേഹം പ്രധാനമന്ത്രിയായാല്‍ അദ്ദേഹം എന്തു ചെയ്യും? എന്ന് ഈ രാജ്യത്തെ ജനങ്ങള്‍ സംശയിച്ചിരുന്നു. എന്നാല്‍, ലോകനേതാക്കളുമായി ഞാന്‍ ഹസ്തദാനം നടത്തുമ്പോള്‍, നരേന്ദ്ര മോദിയാണ് ഹസ്തദാനം നടത്തുന്നതെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. 100 കോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യമാണ് കൈകുലുക്കുന്നതെന്ന് (അവരോടൊപ്പം) ഞാന്‍ എപ്പോഴും ചിന്തിച്ചു . 100 കോടിയിലധികം ദേശവാസികള്‍ എനിക്ക് പിന്നില്‍ നില്‍ക്കുന്നുണ്ട്. എനിക്ക് ഈ തോന്നല്‍ ഉണ്ടായിരുന്നു, അതിനാല്‍, എന്റെ ആത്മവിശ്വാസത്തില്‍ എനിക്ക് ഒരിക്കലും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ വിജയം നേടാനുള്ള ആത്മവിശ്വാസം ഞാന്‍ കാണുന്നുണ്ട്, അതിനാല്‍ കളികളില്‍ ജയിക്കുന്നത് നിങ്ങള്‍ക്ക് ഒരു വളരെ ചെറിയ കാര്യമാണ്. നിങ്ങളുടെ കഠിനാധ്വാനം മെഡലുകള്‍ ഉറപ്പാക്കും. നമ്മുടെ ചില കളിക്കാര്‍ ഒളിമ്പിക്‌സില്‍ വിജയിച്ചതായും എന്നാല്‍ മറ്റുചിലര്‍ക്ക് അത് നഷ്ടപ്പെട്ടതായും നിങ്ങള്‍ ഇതിനകം കണ്ടു. എന്നാല്‍ രാജ്യം എല്ലാവരോടൊപ്പവും ഉറച്ചുനില്‍ക്കുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

|

സുഹൃത്തുക്കഴെ,
ഒരു കളിക്കാരനെന്ന നിലയില്‍, കളിക്കളത്തിലെ ശാരീരിക ശക്തിക്കൊപ്പം മാനസിക കരുത്തും പ്രധാനമാണെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുണ്ടായിരുന്നിട്ടും നിങ്ങളെ മുന്നോട്ടുപോകാന്‍ സഹായിച്ചത് നിങ്ങളുടെ മാനസിക ശക്തിയാണ്. അതുകൊണ്ട്, രാജ്യം അതിന്റെ കളിക്കാര്‍ക്ക് വേണ്ടി ഈ പ്രശ്‌നങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. കളിക്കാര്‍ക്കായി 'കായിക മനശാസ്ത്രം' (സ്‌പോര്‍ട്ട് സൈക്കോളജി) എന്ന വിഷയത്തില്‍ ശില്‍പശാലകളും സെമിനാറുകളും തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ മിക്ക കളിക്കാരും ചെറിയ പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ളവരാണ്. അതിനാല്‍, വ്യക്തീകരണത്തിന്റെ അഭാവവും അവര്‍ക്ക് ഒരു വലിയ വെല്ലുവിളിയാണ്. ചിലപ്പോള്‍, പുതിയ സ്ഥലങ്ങള്‍, പുതിയ ആളുകള്‍, അന്താരാഷ്ട്ര സാഹചര്യങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ നമ്മുടെ മനോവീര്യം കുറയ്ക്കും. അതുകൊണ്ട്, നമ്മുടെ കളിക്കാര്‍ ഈ ദിശയിലും പരിശീലനം നേടണമെന്ന് തീരുമാനിച്ചു. ടോക്കിയോ പാരാലിമ്പിക്‌സിനെ കുറിച്ച് നിങ്ങള്‍ പങ്കെടുത്ത മൂന്ന് സെഷനുകള്‍ നിങ്ങളെ വളരെയധികം സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ ഗ്രാമങ്ങളും വിദൂര പ്രദേശങ്ങളും കഴിവുകളും ആത്മവിശ്വാസവും നിറഞ്ഞതാണെന്ന് നിങ്ങളെ നോക്കുമ്പോള്‍, എനിക്ക് പറയാന്‍ കഴിയും. നിങ്ങള്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. വിഭവങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ പലപ്പോഴും ചിന്തിച്ചിരിക്കാം. രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കുള്ള ഇതേ ആശങ്കകളെക്കുറിച്ചും നമ്മള്‍ ആശങ്കപ്പെടേണ്ടതുണ്ട്. നിരവധി മെഡലുകള്‍ നേടാന്‍ കഴിവുള്ള നിരവധി യുവാക്കള്‍ ഉണ്ട്. ഇന്ന് രാജ്യം തന്നെ അവരിലേക്ക് എത്താന്‍ ശ്രമിക്കുകയും ഗ്രാമീണ മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്യുന്നു. പ്രാദേശികതലത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേണ്ട അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഇന്ന് രാജ്യത്തെ 250 ജില്ലകളില്‍ 360 ഖേലോ ഇന്ത്യാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, ഈ കേന്ദ്രങ്ങളുടെ എണ്ണം 1,000 ആയി ഉയര്‍ത്തും. അതുപോലെ, നമ്മുടെ കളിക്കാര്‍ക്ക് മുമ്പിലുള്ള മറ്റൊരു വെല്ലുവിളിയായിരുന്നു വിഭവങ്ങള്‍. മുമ്പ്, നല്ല മൈതാനങ്ങളും ഗുണനിലവാര ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. ഇതും കളിക്കാരന്റെ മനോവീര്യത്തെ ബാധിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലെ കളിക്കാരേക്കാള്‍ താഴ്ന്നവരായി അദ്ദേഹം സ്വയം കണക്കാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ാജ്യത്തെ കായിക പശ്ചാത്തലസൗകര്യങ്ങളും വിപുലീകരിച്ചു. ഓരോ കളിക്കാരെനെയും തുറന്ന മനസ്സോടെ രാജ്യം സഹായിക്കുന്നു. രാജ്യം 'ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയംപദ്ധതി' വഴി രാജ്യം കളിക്കാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി, ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു, ഫലം ഇന്ന് നമ്മുടെ മുന്നിലുണ്ട്.
സുഹൃത്തുക്കളെ,
രാജ്യം കായികരംഗത്ത് ഒന്നാമതെത്തണമെങ്കില്‍, പഴയ തലമുറയുടെ മനസ്സില്‍ വേരൂന്നിയിരുന്ന ആ പഴയ ഭയം നാം ഒഴിവാക്കണം. ഒരു കുട്ടിക്ക് കളിയില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഭാവിയില്‍ അവന്‍ എന്തുചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ ആശങ്കാകുലരായിരുന്നു, എന്തെന്നാല്‍ ഒന്നോ രണ്ടോ കായിക മത്സരങ്ങള്‍ ഒഴികെ, കായികരംഗം നമ്മള്‍ക്ക് വിജയത്തിന്റേയോ കരിയറിന്റേയോ അളവുകോലായിരുന്നില്ല. ഈ മാനസികാവസ്ഥയില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും നമ്മള്‍ പുറത്തുവരേണ്ടത് വളരെ പ്രധാനമാണ്.
സുഹൃത്തുക്കളെ,
ഏത് കായിക ഇനങ്ങളുമായി നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവോ, നിങ്ങള്‍ ഏക് ഭാരത്- ശ്രേഷ്ഠ ഭാരത് (വണ്‍ ഇന്ത്യ, സുപ്രീം ഇന്ത്യ) എന്ന ചൈതന്യത്തെയും നിങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. നിങ്ങള്‍ ഏത് സംസ്ഥാനക്കാരനാണ്, ഏത് പ്രദേശക്കാരനാണ്, ഏത് ഭാഷയാണ് സംസാരിക്കുന്നത് എന്നത് പ്രശ്‌നമല്ല, ഇന്ന് കാര്യമാകുന്നത് നിങ്ങള്‍ ഇന്ന് ടീം ഇന്ത്യ എന്നതാണ്. ഈ ചൈതന്യം നമ്മുടെ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ തലത്തിലും ദൃശ്യമാകണം. സാമൂഹിക സമത്വത്തിന്റെയും ആത്മനിര്‍ഭര്‍ ഭാരതത്തിന്റെയും ഈ സംഘടിതപ്രവര്‍ത്തനത്തില്‍, എന്റെ ദിവ്യാംഗ സഹോദരി സഹോദരന്മാര്‍ രാജ്യത്തിന്റെ വളരെ സുപ്രധാന പങ്കാളികളാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജീവിതം നിന്നുപോകില്ലെന്ന് നിങ്ങള്‍ തെളിയിച്ചു. അതുകൊണ്ട്, നിങ്ങള്‍ ദേശവാസികള്‍ക്ക്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണ്.
സുഹൃത്തുക്കളെ,
ദിവ്യാംഗ് ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത് ക്ഷേമമായാണ് മുമ്പ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് രാജ്യം തിരിച്ചറിയുന്നു. അതുകൊണ്ട്, 'അംപരിമിതര്‍ക്കുള്ള അവകാശങ്ങള്‍ നിയമം (ദി റൈറ്റ്‌സ് ഫോര്‍ പേഴ്‌സണ്‍ വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്)- അംഗപരിമിതിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നു. സുഗമ്യ ഭാരത് അഭിയാനീസ് ഇതിന്റെ മറ്റൊരു മികച്ച ഉദാഹരണമാണ്. ഇന്ന് നൂറുകണക്കിന് സര്‍ക്കാര്‍ കെട്ടിടങ്ങളും റെയില്‍വേ സ്‌റ്റേഷനുകളും ആയിരക്കണക്കിന് ട്രെയിന്‍ കോച്ചുകളും ഡസന്‍ കണക്കിന് ആഭ്യന്തര വിമാനത്താവളങ്ങളും ദിവ്യാംഗ് സൗഹൃദമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ആംഗ്യഭാഷ പ്രമാണാനുസരണമാക്കുന്ന ഒരു നിഘണ്ടു തയാറാക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളും ആംഗ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ നിരവധി ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നിരവധി പ്രതിഭകള്‍ക്ക് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
രാജ്യം ശ്രമങ്ങള്‍ നടത്തുമ്പോള്‍, നമുക്ക് അതിന്റെ സുവര്‍ണ്ണ ഫലങ്ങള്‍ വേഗത്തില്‍ ലഭിക്കുകയും, ബൃഹത്തായി ചിന്തിക്കാനും നൂതനാശയങ്ങള്‍ക്കും അത് നമുക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു. നമ്മുടെ ഒരു വിജയം നമ്മുടെ പുതിയ ലക്ഷ്യങ്ങള്‍ക്കുള്ള വഴി തെളിക്കുന്നു. അതൃകൊണ്ട്, ടോക്കിയോയില്‍ നിങ്ങള്‍ ത്രിവര്‍ണ്ണ പതാക വഹിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മികച്ചത് നല്‍കുമ്പോള്‍, നിങ്ങള്‍ മെഡലുകള്‍ നേടുക മാത്രമല്ല, ഇന്ത്യയുടെ നിശ്ചയദാര്‍ഡ്യം വളരെ ദൂരത്തേക്ക് കൊണ്ടുപോകുകയും ചെയ്യുകയാണ്. നിങ്ങള്‍ ഈ നിശ്ചയദാര്‍ഡ്യങ്ങള്‍ക്ക് ഒരു പുതിയ ഊര്‍ജ്ജം നല്‍കുകയും അത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യണം. നിങ്ങളുടെ ധൈര്യവും ഉത്സാഹവും ടോക്കിയോയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ആശംസകള്‍.
ഒത്തിരി നന്ദി!

  • Jitendra Kumar April 16, 2025

    🙏🇮🇳❤️
  • krishangopal sharma Bjp December 20, 2024

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp December 20, 2024

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • krishangopal sharma Bjp December 20, 2024

    नमो नमो 🙏 जय भाजपा 🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
  • Reena chaurasia September 03, 2024

    मोदी
  • Reena chaurasia September 03, 2024

    बीजेपी
  • kumarsanu Hajong August 11, 2024

    PM Shri Narendra Modi
  • Pradhuman Singh Tomar July 09, 2024

    BJP 271
  • MLA Devyani Pharande February 17, 2024

    जय हो
  • Mahendra singh Solanki Loksabha Sansad Dewas Shajapur mp November 17, 2023

    नमो नमो नमो नमो
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Indian IPOs set to raise up to $18 billion in second-half surge

Media Coverage

Indian IPOs set to raise up to $18 billion in second-half surge
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 11
July 11, 2025

Appreciation by Citizens in Building a Self-Reliant India PM Modi's Initiatives in Action