Quoteനഗർനാറിലെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ സ്റ്റീൽ പ്ലാന്റ് നാടിന് സമർപ്പിച്ചു
Quoteജഗ്‌ദൽപൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തറക്കല്ലിട്ടു
Quoteഛത്തീസ്ഗഢിൽ വിവിധ റെയിൽ-റോഡ് മേഖലാ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
Quoteതരോക്കി - റായ്പൂർ ഡെമു ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു
Quote“രാജ്യത്തെ ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂവണയൂ”
Quote“ഭാവിയുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം വികസിത ഭാരതത്തിനായുള്ള ഭൗതിക- സാമൂഹ്യ- ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ”
Quote“ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന വലിയ സംസ്ഥാനമെന്ന നിലയിൽ ഛത്തീസ്ഗഢ് നേട്ടങ്ങൾ കൊയ്യുന്നു”
Quote“ബസ്തറിൽ നിർമ്മിച്ച ഉരുക്ക് നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തും; പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യക്കു കരുത്തുറ്റ സാന്നിധ്യമുണ്ടാകും”
Quote“അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ ഛത്തീസ്ഗഢിലെ 30 ലധികം സ്റ്റേഷനുകൾ നവീകരിക്കും”
Quote“ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തുന്നുണ്ട്”
Quote“ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഗവണ്മെന്റ് തുടർന്നും പിന്തുണ നൽകും

ജയ് ജോഹർ!
ഛത്തീസ്ഗഢ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദൻജി, പാർലമെന്റിൽ നിന്നുള്ള എന്റെ രണ്ട് ജനപ്രിയ സഹപ്രവർത്തകരേ, സംസ്ഥാന നിയമസഭാ പ്രതിനിധികളേ, എംപിമാരേ, ജില്ലാ കൗൺസിലർമാരേ, താലൂക്ക് കൗൺസിലർമാരേ, പ്രിയ സഹോദരീ-സഹോദരൻമാരേ,
ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം യാഥാർത്ഥ്യമാകൂ. ഈ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ന് ഏകദേശം 27,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. നിങ്ങൾക്കും ഛത്തീസ്ഗഢിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
എന്റെ കുടുംബാംഗങ്ങളേ,
ഭൗതികവും ഡിജിറ്റലും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങൾ ഭാരതത്തിന്റെ വികസനത്തിനായുള്ള ഭാവി ആവശ്യങ്ങളുമായി യോജിച്ച് മുന്നേറേണ്ടതുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ 9 വർഷത്തിനിടെ നമ്മുടെ ഗവണ്മെന്റ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് പലമടങ്ങ് വർധിപ്പിച്ചത്.  ഈ വർഷം അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് 10 ലക്ഷം കോടി രൂപയായി ഉയർത്തി, ഇത് മുമ്പത്തേതിനേക്കാൾ 6 മടങ്ങ് കൂടുതലാണ്.
 

|

സുഹൃത്തുക്കളേ,
റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ, വൈദ്യുത പദ്ധതികൾ, വാഹനങ്ങൾ, ദരിദ്രർക്കുള്ള വീടുകൾ, സ്കൂളുകൾ-കോളേജുകൾ-ആശുപത്രികൾ എന്നിവയിൽ ഉരുക്ക് പ്രധാന പങ്ക് വഹിക്കുന്നു. ഉരുക്ക് ഉൽപ്പാദനത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കഴിഞ്ഞ 9 വർഷത്തിനിടെ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പ്രധാന ഉരുക്ക് ഉൽപ്പാദക സംസ്ഥാനമായ ഛത്തീസ്ഗഢിന് ഇതിൽ നിന്ന് ഇക്കാര്യത്തിൽ മികച്ച സംഭാവനകളാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരതത്തിലെ ഏറ്റവും ആധുനിക സ്റ്റീൽ പ്ലാന്റുകളിലൊന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഉരുക്ക് ഭാരതത്തിന്റെ ഓട്ടോമൊബൈൽ, എഞ്ചിനിയറിങ്, അതിവേഗം വളരുന്ന പ്രതിരോധ ഉൽപാദന മേഖല എന്നിവയ്ക്ക് സംഭാവന നൽകുകയും പുതിയ ഊർജ്ജം നൽകുകയും ചെയ്യും. ബസ്തറിൽ  ഉല്പാദിപ്പിക്കുന്ന ഉരുക്ക് നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും. ബസ്തറിലും പരിസരത്തുമുള്ള 50,000 ത്തോളം യുവാക്കൾക്ക് ഈ സ്റ്റീൽ പ്ലാന്റിന്റെ ഫലമായി തൊഴിൽ ലഭിക്കും. ബസ്തർ പോലെ വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വികസനത്തിനായുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയ്ക്ക് ഈ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഉത്തേജനം ലഭിക്കും. ഈ നേട്ടം കൈവരിച്ച ബസ്തറിലെയും ഛത്തീസ്ഗഢിലെയും യുവാക്കളെ ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ഒമ്പത് വർഷമായി സമ്പർക്കസൗകര്യത്തിന്റെ കാര്യത്തിൽ‍ കേന്ദ്ര ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഛത്തീസ്ഗഢിന് സാമ്പത്തിക ഇടനാഴികളും ആധുനിക ഹൈവേകളും ലഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ റെയിൽ ബജറ്റ് 2014 ന് മുമ്പുള്ളതിനെ അപേക്ഷിച്ച് 20 മടങ്ങ് വർദ്ധിപ്പിച്ചു. നിരവധി പ്രധാന റെയിൽവേ പദ്ധതികൾ ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഛത്തീസ്ഗഢിലെ തഡോക്കി ഇതുവരെ റെയിൽവേ ഭൂപടത്തിൽ ഇടം നേടിയിരുന്നില്ല. എന്നാൽ ഇന്ന്, തഡോക്കിക്ക് ഒരു പുതിയ റെയിൽ പാതയെന്ന സമ്മാനം ലഭിക്കുന്നു. ഇത് ഗോത്രവർഗ സമൂഹങ്ങൾക്ക്   യാത്രാ സൗകര്യം നൽകുക മാത്രമല്ല, കൃഷി, വനം, വന ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗതാഗതം സുഗമമാക്കുകയും ചെയ്യും. തഡോക്കി ഇപ്പോൾ റായ്പൂർ-അന്താഗഢ് ഡെമു ട്രെയിനുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തലസ്ഥാനമായ റായ്പൂരിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു. ജഗ്ദൽപൂർ-ദന്തേവാഡ റെയിൽ പാത ഇരട്ടിപ്പിക്കൽ യാത്ര എളുപ്പമാക്കുകയും വ്യവസായങ്ങളുടെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുകയും ചെയ്യും. ഈ റെയിൽവേ പദ്ധതികളെല്ലാം ഈ മേഖലയിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
 

|

സുഹൃത്തുക്കളേ,
ഛത്തീസ്ഗഢിലെ റെയിൽവേ ട്രാക്കുകളുടെ 100 ശതമാനം വൈദ്യുതീകരണവും പൂർത്തിയായി എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല, ഛത്തീസ്ഗഢിലെ അന്തരീക്ഷം മലിനമാകാതെ കാത്തുസൂക്ഷിക്കാനും സഹായിക്കും. ഛത്തീസ്ഗഢിലെ റെയിൽവേ ശൃംഖലയുടെ സമ്പൂർണ്ണ വൈദ്യുതീകരണത്തിന് ശേഷം വന്ദേ ഭാരത് എക്സ്പ്രസിന്റെ പ്രവർത്തനവും സംസ്ഥാനത്ത് ആരംഭിക്കും.
 

|

സുഹൃത്തുക്കളേ,
സമീപഭാവിയിൽ ഛത്തീസ്ഗഢിലെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനും കേന്ദ്ര ഗവണ്മെന്റ് പദ്ധതിയിടുന്നുണ്ട്. അമൃതഭാരത സ്റ്റേഷൻ പദ്ധതി പ്രകാരം സംസ്ഥാനത്തെ 30 ലധികം സ്റ്റേഷനുകൾ കണ്ടെത്തിയിട്ടുണ്ട്, അവയിൽ ഏഴെണ്ണത്തിന്റെ പുനർവികസനത്തിന് ഇതിനകം തറക്കല്ലിട്ടു. ബിലാസ്പൂർ, റായ്പൂർ, ദുർഗ് സ്റ്റേഷനുകൾക്ക് പുറമേ ജഗ്ദൽപൂർ സ്റ്റേഷനും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളോടെ ജഗ്ദൽപൂർ സ്റ്റേഷൻ നഗരത്തിന്റെ പ്രധാന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സംസ്ഥാനത്തെ 120 ലധികം സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
 

|

സുഹൃത്തുക്കളേ,
ഛത്തീസ്ഗഢിലെ ജനങ്ങളുടെയും ഓരോ സഹോദരിയുടെയും മകളുടെയും യുവാക്കളുടെയും ജീവിതം സുഗമമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും കേന്ദ്ര ഗവണ്മെന്റ് നടത്തുന്നുണ്ട്. പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഛത്തീസ്ഗഢിലെ പുരോഗതിയുടെ വേഗത ത്വരിതപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതുപോലെ സുസ്ഥിരമായ വേഗതയിൽ ഛത്തീസ്ഗഢിനെ മുന്നോട്ട് കൊണ്ടുപോകുന്നത് ഞങ്ങൾ തുടരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ ഭാഗധേയം മാറ്റുന്നതിൽ ഛത്തീസ്ഗഢ് നിർണായക പങ്ക് വഹിക്കും. ഈ പദ്ധതികൾക്ക് ഞാൻ ഒരിക്കൽക്കൂടി ഛത്തീസ്ഗഢിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഇതൊരു ചെറിയ ഗവണ്മെന്റ് പരിപാടിയായതിനാൽ, ഞാൻ നിങ്ങളുടെ കൂടുതൽ സമയം എടുക്കില്ല. വെറും 10 മിനിറ്റിനുള്ളിൽ മറ്റൊരു പൊതു പരിപാടിയിൽ ഛത്തീസ്ഗഢുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഞാൻ പൗരന്മാരുമായി കൂടുതൽ വിവരങ്ങൾ പങ്കിടും. ഛത്തീസ്ഗഢിലെ ജനങ്ങളുമായി വികസനത്തിന്റെ പല വശങ്ങളും ഞാൻ പങ്കുവയ്ക്കും. ഇവിടെ ഗവർണറുടെ സാന്നിദ്ധ്യം സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തെ സൂചിപ്പിക്കുന്നു. ഛത്തീസ്ഗഢിനോടുള്ള ഗവർണറുടെ താൽപര്യവും ഛത്തീസ്ഗഡിന്റെ വികസനത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവവും നല്ല സന്ദേശമാണ് നൽകുന്നത്  വളരെ നന്ദി, എല്ലാവർക്കും. നമസ്കാരം!

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Make in India delivers export-quality fruit for Apple vendors

Media Coverage

Make in India delivers export-quality fruit for Apple vendors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi greets everyone on occasion of National Science Day
February 28, 2025

The Prime Minister Shri Narendra Modi greeted everyone today on the occasion of National Science Day. He wrote in a post on X:

“Greetings on National Science Day to those passionate about science, particularly our young innovators. Let’s keep popularising science and innovation and leveraging science to build a Viksit Bharat.

During this month’s #MannKiBaat, had talked about ‘One Day as a Scientist’…where the youth take part in some or the other scientific activity.”