എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്നത്തെ ബജറ്റ്, ഒരു ഇടക്കാല ബജറ്റാണെങ്കിലും, എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നൂതനവുമായ ഒരു ബജറ്റാണ്. ഈ ബജറ്റ് തുടര്‍ച്ചയുടെ ആത്മവിശ്വാസം ഉള്‍ക്കൊള്ളുന്നു. യുവാക്കള്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങി 'വികസിത് ഭാരത്'-ന്റെ നാല് തൂണുകളേയും ഈ ബജറ്റ് ശാക്തീകരിക്കും. നിര്‍മല ജിയുടെ ബജറ്റ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ്. 2047-ഓടെ 'വികസിത് ഭാരത്' എന്നതിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് ഈ ബജറ്റ് നല്‍കുന്നത്. നിര്‍മല ജിയെയും അവരുടെ ടീമിനെയും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു
സുഹൃത്തുക്കളേ,
ഈ ബജറ്റ് ഭാരതത്തിന്റെ യുവാഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. രണ്ട് സുപ്രധാന തീരുമാനങ്ങളാണ് ബജറ്റില്‍ എടുത്തിരിക്കുന്നത്. ഗവേഷണത്തിനും നവീകരണത്തിനുമായി ഒരു ലക്ഷം കോടി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് വിപുലീകരിക്കുന്നതിനുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായിട്ടുണ്ട്.
ഈ ബജറ്റില്‍ ധനക്കമ്മി നിയന്ത്രണവിധേയമാക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായി മൂലധന ചെലവിനായി 11,11,111 കോടി വകയിരുത്തി. സാമ്പത്തിക വിദഗ്ധരുടെ ഭാഷയില്‍, ഇത് കുറച്ച് മധുരമുള്ള സ്ഥലമാണ്. ഇത് ഭാരതത്തില്‍ 21-ാം നൂറ്റാണ്ടിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണത്തിലേക്ക് നയിക്കുക മാത്രമല്ല, യുവാക്കള്‍ക്ക് എണ്ണമറ്റ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.വന്ദേ ഭാരത് സ്റ്റാന്‍ഡേര്‍ഡിന്റെ 40,000 ആധുനിക ബോഗികള്‍ നിര്‍മ്മിക്കുകയും അവ ജനറല്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു, ഇത് രാജ്യത്തെ വിവിധ റെയില്‍വേ റൂട്ടുകളിലെ കോടിക്കണക്കിന് യാത്രക്കാരുടെ സുഖവും യാത്രാനുഭവവും വര്‍ദ്ധിപ്പിക്കും.
.
സുഹൃത്തുക്കളേ
നമ്മള്‍ ഒരു വലിയ ലക്ഷ്യം വെക്കുന്നു, അത് നേടിയെടുക്കുന്നു, എന്നിട്ട് അതിലും വലിയൊരു ലക്ഷ്യം നമുക്കായി വെക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും പാവപ്പെട്ടവര്‍ക്കായി ഞങ്ങള്‍ 4 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ 2 കോടി പുതിയ വീടുകള്‍ കൂടി പണിയുക എന്ന ലക്ഷ്യം വെച്ചിട്ടുണ്ട്. 2 കോടി സ്ത്രീകളെ ലക്ഷാധിപതി ദീദികള്‍' ആക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. ഇപ്പോള്‍, ഈ ലക്ഷ്യം 3 കോടി 'ലക്ഷാധിപതി ദീദികള്‍' ആക്കി ഉയര്‍ത്തിയിരിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി പാവപ്പെട്ടവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സുഹൃത്തുക്കളേ,
ഈ ബജറ്റില്‍, ദരിദ്രരെയും ഇടത്തരക്കാരെയും ശാക്തീകരിക്കുന്നതിനും അവര്‍ക്ക് പുതിയ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗണ്യമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. റൂഫ്ടോപ്പ് സോളാര്‍ കാമ്പയിന്‍ പ്രകാരം ഒരു കോടി കുടുംബങ്ങള്‍ക്ക് സോളാര്‍ റൂഫ്ടോപ്പ് പാനലുകള്‍ വഴി സൗജന്യ വൈദ്യുതി ലഭിക്കും. ഇതുമാത്രമല്ല, മിച്ചമുള്ള വൈദ്യുതി സര്‍ക്കാരിന് വില്‍ക്കുന്നതിലൂടെ പ്രതിവര്‍ഷം 15 മുതല്‍ 20 ആയിരം രൂപ വരെ അധിക വരുമാനവും ജനങ്ങള്‍ക്ക് ലഭിക്കും. ഈ വരുമാനം എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകും.
സുഹൃത്തുക്കളേ,
ആദായനികുതി ഇളവ് പദ്ധതിയുടെ ഇന്നത്തെ പ്രഖ്യാപനം ഏതാണ്ട് ഒരു കോടിയോളം ഇടത്തരം വ്യക്തികള്‍ക്ക് കാര്യമായ ആശ്വാസം നല്‍കും. പതിറ്റാണ്ടുകളായി തലക്കു മുകളില്‍ തൂങ്ങുന്ന കനത്ത വാളുമായി മുന്‍ സര്‍ക്കാരുകള്‍ സാധാരണക്കാരന് മേല്‍ ഭാരം അടിച്ചേല്‍പ്പിച്ചിരുന്നു. ഇന്ന് ഈ ബജറ്റില്‍ കര്‍ഷകര്‍ക്കായി നിര്‍ണായകവും സുപ്രധാനവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. നാനോ ഡിഎപിയുടെ ഉപയോഗം, കന്നുകാലികള്‍ക്കുള്ള പുതിയ പദ്ധതി, പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന വിപുലീകരണം, അല്ലെങ്കില്‍ ആത്മനിര്‍ഭര്‍ എണ്ണക്കുരു അഭിയാന്‍ എന്നിവയായാലും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കും, ചെലവില്‍ ഗണ്യമായ കുറവും ഉണ്ടാകും. ഒരിക്കല്‍ കൂടി, ഈ ചരിത്രപരമായ ബജറ്റിന് എല്ലാ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. വളരെ നന്ദി.