The India-Japan Special Strategic and Global Partnership is based on our shared democratic values, and respect for the rule of law in the international arena: PM Modi
We had a fruitful discussion on the importance of reliable supply chains in semiconductor and other critical technologies: PM Modi after talks with Japanese PM

 പ്രധാനമന്ത്രി കിഷിദയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ആദ്യം തന്നെ ഊഷ്മളമായി  സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞാനും പ്രധാനമന്ത്രി കിഷിദയും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും  പ്രതിബദ്ധതയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതിനാൽ, നമ്മുടെ സഹകരണത്തിന്റെ വേഗത നിലനിർത്താൻ അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദർശനം വളരെ ഉപയോഗപ്രദമാകും.

സുഹൃത്തുക്കളേ ,

ഇന്നത്തെ നമ്മുടെ കൂടിക്കാഴ്ച്ചയ്ക്ക്   മറ്റൊരു കാരണത്താൽ പ്രത്യേകതയുണ്ട് . ഈ വർഷം ജി 20 യിൽ ഇന്ത്യയും ജി 7 ൽ ജപ്പാനുമാണ്  അധ്യക്ഷ  പദത്തിൽ . അതിനാൽ, നമ്മുടെ മുൻഗണനകളിലും താൽപ്പര്യങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള മികച്ച അവസരമാണിത്. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ  മുൻഗണനകളെക്കുറിച്ച് ഇന്ന് ഞാൻ പ്രധാനമന്ത്രി കിഷിദയോട് വിശദമായി വിശദീകരിച്ചു. ഗ്ലോബൽ സൗത്തിന്റെ മുൻഗണനകൾക്ക് ശബ്ദം നൽകുന്നത് നമ്മുടെ  ജി 20 പ്രസിഡൻസിയുടെ ഒരു പ്രധാന സ്തംഭമാണ്. "വസുധൈവ കുടുംബകം" എന്നതിൽ വിശ്വസിക്കുകയും എല്ലാവരേയും കൂടെ കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സംസ്കാരമായതിനാലാണ് ഞങ്ങൾ  ഈ മുൻകൈ എടുത്തത്.

സുഹൃത്തുക്കൾ,

ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന  ,  ആഗോള കൂട്ടുകെട്ട്  നമ്മുടെ പങ്കിട്ട ജനാധിപത്യ മൂല്യങ്ങളിലും അന്താരാഷ്ട്ര രംഗത്ത് നിയമവാഴ്ചയോടുള്ള ബഹുമാനത്തിലും അധിഷ്ഠിതമാണ്. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് നമ്മുടെ ഇരു രാജ്യങ്ങൾക്കും മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ഞങ്ങളുടെ സംഭാഷണത്തിൽ, നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. പ്രതിരോധ ഉപകരണങ്ങൾ, സാങ്കേതിക സഹകരണം, വ്യാപാരം, ആരോഗ്യം, ഡിജിറ്റൽ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ കൈമാറി. സെമികണ്ടുക്ടറുകളിലും മറ്റ് നിർണായക സാങ്കേതികവിദ്യകളിലും വിശ്വസനീയമായ വിതരണ ശൃംഖലകളുടെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ഫലപ്രദമായ ചർച്ച നടത്തി. കഴിഞ്ഞ വർഷം, അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ട്രില്യൺ യെൻ, അതായത് മൂന്ന് ലക്ഷത്തി ഇരുപതിനായിരം കോടി രൂപയുടെ ജാപ്പനീസ് നിക്ഷേപം ഞങ്ങൾ ലക്ഷ്യമിട്ടിരുന്നു. ഈ ദിശയിൽ നല്ല പുരോഗതി ഉണ്ടായി എന്നത് സംതൃപ്തി നൽകുന്ന കാര്യമാണ്.

2019-ൽ ഞങ്ങൾ ഇന്ത്യ-ജപ്പാൻ വ്യാവസായിക മത്സര പങ്കാളിത്തം സ്ഥാപിച്ചു. ഇതിന് കീഴിൽ, ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം, MSME, ടെക്സ്റ്റൈൽസ്, മെഷിനറി, സ്റ്റീൽ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ ഇന്ത്യൻ വ്യവസായത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുകയാണ്. ഈ പങ്കാളിത്തത്തിന്റെ സജീവതയിൽ ഇന്ന് ഞങ്ങൾ സന്തോഷം പ്രകടിപ്പിച്ചു. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിലിൽ ഞങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2023 വിനോദസഞ്ചാര കൈമാറ്റ വർഷമായി  നാം  ആഘോഷിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിനായി ഞങ്ങൾ "ഹിമാലയത്തെ മൗണ്ട് ഫുജിയുമായി ബന്ധിപ്പിക്കുന്നു" എന്ന പ്രമേയം  തിരഞ്ഞെടുത്തു.

സുഹൃത്തുക്കൾ,

ഇന്ന്, മെയ് മാസത്തിൽ ഹിരോഷിമയിൽ നടക്കുന്ന ജി 7 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി കിഷിദ എന്നെ ക്ഷണിച്ചു. ഇതിനായി ഞാൻ അദ്ദേഹത്തിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ, ജി20 നേതാക്കളുടെ ഉച്ചകോടിക്കായി പ്രധാനമന്ത്രി കിഷിദയെ വീണ്ടും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിക്കും. നമ്മുടെ ഈ സംഭാഷണങ്ങളുടെയും സമ്പർക്കങ്ങളുടെയും പരമ്പര ഇതുപോലെ തുടരട്ടെ, ഇന്ത്യ-ജപ്പാൻ ബന്ധം ഇനിയും പുതിയ ഉയരങ്ങൾ തൊടട്ടെ, ഈ ആശംസയോടെ ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Biz Activity Surges To 3-month High In Nov: Report

Media Coverage

India’s Biz Activity Surges To 3-month High In Nov: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.